Showing posts with label Qatar. Show all posts
Showing posts with label Qatar. Show all posts

കടമേരി റഹ് മാനിയ്യ ഖത്തര്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു

പ്രവാസികളുടെ പ്രശ്നങ്ങള്‍ അധികാരികൾ ഗൗരവമായി കണ്ട് പരിഹരിക്കണം: എം.ടി അബ്ദുല്ല മുസ്ലിയാര്‍
കടമേരി:കേരളീയ മുസ്ലിം മുന്നേറ്റത്തിൽ വിശിഷ്യാ വിദ്യാഭ്യാസ മേഖലയിലെ കാര്യമായ പുരോഗതി കൈവരിക്കാൻ കാരണം പ്രവാസികളുടെ കഠിനാധ്യാനമാണെന്നും വർധിച്ചു വരുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ അധികാരികൾ ഗൗരവമായി കണ്ട് പരിഹരിക്കണമെന്നും സമസ്ത സെക്രട്ടറിയും കടമേരി റഹ് മാനിയ്യ പ്രിന്‍സിപ്പാളുമായ എം.ടി അബ്ദുല്ല മുസ്ലിയാർ അഭിപ്രായപ്പെട്ടു. കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഖത്തർ റഹ്മാനിയ്യ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കോളേജ് മാനേജർ ചീക്കിലോട്ട് കുഞ്ഞബ്ദല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു .എ വി അബൂബക്കർ ഖാസിമി ,അബ്ദുനാസർ നാച്ചി ,അബൂബക്കർ അൽസഹാറ, കെ.കെ മൊയ്തു മൗലവി, സി.എം ഇബ്രാഹിം മൗലവി, ഇബ്രാഹിം മുറിച്ചാണ്ടി, ബഷീർ ഫൈസി ചീക്കോന്ന് ,സുബൈർ ഹാജി ,മാഹിൻ മുസ്ലിയാർ പുല്ലാര, മുട്ടക്കോട് മുഹമ്മദ് മുസ്ലിയാർ, സി.എച്ച് മഹമൂദ് സഅദി, ചിറക്കൽ ഹമീദ് മുസ്ലിയാർ, കെ.മൊയ്തു ഫൈസി, നാസർ നദ് വി ശിവപുരം സംസാരിച്ചു. പുത്തലത്ത് അമ്മദ് സ്വാഗതവും മരുന്നൂർ ഹമീദ് ഹാജി നന്ദിയും പറഞ്ഞു

ഖത്തര്‍ കേരളാ ഇസ്ലാമിക് സെൻറർ വെക്കേഷൻ ക്യാമ്പ് ഇന്ന് സമാപിക്കും

ദോഹ: വിദ്യാർത്ഥികളിൽ ധാർമിക ബോധവൽകരണവും വ്യക്തി വികാസവും ലക്ഷ്യമിട്ട് കേരളാ ഇസ്ലാമിക് സെൻറർ സംഘടിപ്പിച്ച റിഫ്രഷ് 1438 വെക്കേഷൻ ക്യാമ്പ് ഇന്ന് (ചൊവ്വ) സമാപിക്കും. രാത്രി ഏഴു മണിക്ക് ന്യൂ സലത്ത അൽനാബിത് ഗ്ലോബൽ എജ്യൂക്കേഷൻ സെൻററിൽ നടക്കുന്ന ചടങ്ങിൽ ഇസ്ലാമിക് സെൻറർ ജനറൽ സെക്രട്ടറി ഇസ്മാഈൽ ഹുദവി സ്വാതന്ത്ര്യദിന സന്ദേശം നൽകും. ഫൈസൽ നിയാസ് ഹുദവി, കെ. ബി. കെ. മുഹമ്മദ്, നാസർഹാജി, ഹസൻ ഹാജി, എസ്. കെ. എസ്. എസ്. എഫ്. ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് മുനീർ ഹുദവി, ജമാൽ സിദ്റ തുടങ്ങിയവർ പങ്കെടുക്കും. ക്യാമ്പ് പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടക്കും. 
- abdul razaq ck razaq puthuponnani

ഖത്തറിൽ മമ്മദ് ഫൈസി അനുസ്മരണവും മയ്യിത്ത് നിസ്കാരവും സംഘടിപ്പിച്ചു

സംഘടനാ രംഗത്തെ വെല്ലുവിളികളും പ്രതിസന്ധികളും സധൈര്യം അതിജീവിച്ച നേതാവായിരുന്നു മർഹൂം ഹാജി കെ.മമ്മദ് ഫൈസി എന്ന് കേരളാ ഇസ് ലാമിക് സെൻറർ സംഘടിപ്പിച്ച അനുസ്മരണ പ്രാർത്ഥനാ സംഗമം അഭിപ്രായപ്പെട്ടു. ഹസൻ ഹാജി കാലടി, KBK മുഹമ്മദ്, ഇഖ്ബാൽ കൂത്തുപറമ്പ്, നൗശാദ് കൈപമംഗലം, ഫൈസൽ വാഫി, സിറാജ് ഹുദവി, റഊഫ് വാഫി, മൊയ്തു മുസ്ല്യാർ സംബന്ധിച്ചു. അബ്ദുൽ മാലിക് ഹുദവി മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകി. അലിഫ് ദോഹ ജദീദിൽസംഘടിപ്പിച്ച മജ്ലിസിൽ ഫൈസൽ നിയാസ് ഹുദവി, ഹാമിദ് റഹ് മാനി, മുനീർ ഹുദവി നേതൃത്വം നൽകി. മൈദർ സെന്ററിൽ സുബൈർ ഫൈസി കട്ടുപ്പാറ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ശമാൽ ഏരിയയിൽ മുസ്തഫ അശ്റഫി വെളിയങ്കോട് നേതൃത്വം നൽകി. 
- abdul razaq ck razaq puthuponnani

ജാമിഅ ഇസ്‌ലാമിയ്യ ഖത്തര്‍ ചാപ്റ്റര്‍ രൂപീകരിച്ചു

ദോഹ: എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ ഇസ്‌ലാമിയ്യയുടെ പ്രചാരണാര്‍ത്ഥം ഖത്തറില്‍ കമ്മിറ്റി രൂപീകരിച്ചു. സ്ഥാപനത്തില്‍ നടന്നു വരുന്ന ജൂനിയര്‍ ശരീഅത്ത് കോളേജിന്റെ വിപുലീകരണത്തിനായി വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി. ഖത്തര്‍ ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ശഹീര്‍ അന്‍വരി പുറങ്ങ് ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ ഹുദവി അധ്യക്ഷനായി. ഭാരവാഹികള്‍: എ.വി.അബൂബക്കര്‍ ഖാസിമി, സയ്യിദ് അന്‍വര്‍ തങ്ങള്‍, നാസര്‍ ഹാജി, കെ.ബി.കെ.മുഹമ്മദ്, സുബൈര്‍ ഫൈസി (രക്ഷാധികാരികള്‍) ഇസ്മാഈല്‍ ഹുദവി (പ്രസിഡണ്ട്), മുനീര്‍ ഫൈസി, അന്‍വര്‍ മേലാക്കം, ഹനീഫ് ഹുദവി (വൈസ് പ്രസിഡണ്ട്), മന്‍സൂര്‍ കോഡൂര്‍ (ജനറല്‍ സെക്രട്ടറി), ഫദ്‌ലുസാദത്ത് നിസാമി, റാശിദ് റഹ്മാനി, ആസിഫ് മാരാമുറ്റം (സെക്ര) ഹുസൈന്‍ റഹ്മാനി (ട്രഷറര്‍) 
- abdul razaq ck razaq puthuponnani

ഖത്തര്‍ ഡിബേറ്റ്; ദാറുല്‍ഹുദാക്ക് മികച്ച വിജയം

ദോഹ: ഖത്തര്‍ ഫൌണ്ടേഷന്‍ സംഘടിപ്പിച്ച നാലാമത് രാജ്യാന്തര അറബിക് ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ സര്‍വകലാശാലക്ക് മികച്ച വിജയം. പാകിസ്ഥാനിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി, മാലിദ്വീപ് ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി, ബല്‍ഗേറിയ യൂനിവേഴ്‌സിറ്റി, ഇന്തോനേഷ്യന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി തുടങ്ങിയ സര്‍വകലാശാലകളെ പരാജയപ്പെടുത്തിയാണ് അറബേതര സര്‍വകലാശാലകളുടെ കൂട്ടത്തില്‍ ദാറുല്‍ഹുദാ കഴിവുതെളിയിച്ചത്.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, അമേരിക്ക ഭൂഖണ്ഡങ്ങളില്‍ നിന്നായി നാല്‍പത്താറ് രാജ്യങ്ങളിലെ സര്‍വകലാശാലകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്. മത്സരിച്ച അഞ്ചു റൌണ്ടുകളില്‍ നാലിലും വിജയിച്ച് ഇന്ത്യന്‍ സര്‍വകലാശാലകളുടെ ഗണത്തിലും ദാറുല്‍ഹുദാ ഒന്നാമതെത്തി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി രണ്ടാം സ്ഥാനവും ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി മൂന്നാം സ്ഥാനവും നേടി.
ഡിഗ്രി വിദ്യാര്‍ത്ഥികളായ ഖമറുല്‍ ഫാരിസ് പൂക്കിപ്പറമ്പ്, ആശിഖുര്‍റഹ്!മാന്‍ കാളികാവ്, മുസ്ഥഫ പൂനൂര്‍, മുഹമ്മദ് കെ ചേലക്കാട് എന്നിവരാണ് ദാറുല്‍ഹുദാ ടീമിലുണ്ടായിരുന്നത്. വിദൂരപഠനവിഭാഗം പഠിതാക്കളായ രണ്ടു ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികളാണ് കാലിക്കറ്റ് സര്‍വകലാശാലയെയും പ്രതിനിധീകരിച്ചിരുന്നത്.
രാജ്യാന്തര ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളെ ദാറുല്‍ഹുദാ സ്റ്റാഫ് കൗണ്‍സില്‍ അഭിനന്ദിച്ചു.
ഫോട്ടോ: അന്താരാഷ്ട്ര അറബിക് ഡിബേറ്റ് ചാമ്പ്യന്ഷിപ്പില്‍ പങ്കെടുത്ത വിവിധ സര്‍വകലാശാല ടീം അംഗങ്ങള്‍ സംഘാടകരോടൊപ്പം
- Darul Huda Islamic University

തൊഴിയൂർ ഉസ്താദ് അനുസ്മരണം നടത്തി

ദോഹ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായിരുന്ന ശൈഖുനാ തൊഴിയൂർ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ അനുസ്മരണവും മജ്ലിസുന്നൂറും സംഘടിപ്പിച്ചു. ഖത്തർ നാഷണൽ എസ്. കെ. എസ്. എസ്. എഫ് സംഘടിപ്പിച്ച ചടങ്ങിൽ മുനീർ നിസാമി കാളാവ് അദ്ധ്യക്ഷത വഹിച്ചു. മജ്ലിസുന്നൂറിനും പ്രാർത്ഥനാ സംഗമത്തിനും സയ്യിദ് ഫസൽ ശിഹാബ് തങ്ങൾ ആലത്തൂർപ്പടി നേതൃത്വം നൽകി. സുബൈർ ഫൈസി കട്ടുപ്പാറ അനുസ്മരണ പ്രഭാഷണം നടത്തി. മുനീർ ഹുദവി, ഹുസൈൻ റഹ്മാനി, അസീസ്‌ പേരാൽ നേതൃത്വം നൽകി.
- Aslam Muhammed

ഇഹപര വിജയത്തിന് ആത്മീയതയെ മുറുകെ പിടിക്കുക: അബ്ദുസമദ് പൂക്കോട്ടൂർ

ദോഹ: മനുഷ്യന്റെ ഇഹപര വിജയത്തിന് ആത്മീയതയെ മുറുകെ പിടിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നു എസ്. വൈ. എസ് സംസ്ഥാന സെക്രടറിയും ഉജ്ജ്വല വാഗ്മിയുമായ അബ്ദുസമദ് പൂക്കോട്ടൂർ. ആത്മീയത ലഭിക്കണമെങ്കില്‍ ആത്മീയത കണ്ടെത്തിയവരെ കാണാനും ഓര്‍ക്കാനും കഴിയണം. മുസ്‌ലിംകളില്‍ ഉന്നതരായ പദവി അലങ്കരിക്കുന്നവരുമായി ആത്മീയ ബന്ധം പുലർത്തുകയും അവരിലൂടെ നമ്മുടെ ഇഹപര ജീവിതം വിജയിപ്പിക്കുകയുമാണ് വിശ്വാസി ചെയ്യേണ്ടതെന്നും അദ്ദേഹം ഉണർത്തി. 

മുസ്‌ലിം ന്യൂനപക്ഷമായ കേരളം മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയപരമായും വ്യതിരക്തമാകുന്നതും ആത്മീയ നേതൃത്വത്തിന്റെ പക്വമായ പ്രവർത്തനങ്ങൾ കൊണ്ടുമാത്രമാണ്. പതിനായിരത്തോളം മദ്രസകളും അറബിക് കോളേജുകളും, മത ഭൗതിക സമന്വയ വിദ്യഭ്യാസ സ്ഥാപനങ്ങളും പടുത്തുയർത്തി മലയാളി മുസ്ലിംകൾക്ക് ധാർമികതയുടെ മൂല്ല്യങ്ങള് നുകർന്ന് കൊടുക്കുകയാണ് ആത്മീയ പ്രസ്ഥാനമായ സമസ്തകേരള ജംഇയ്യത്തുൽ ഉലമ ഒമ്പത് പതിറ്റാണ്ടുകളായി ചെയ്തുപോരുന്നതെന്നും സമസ്തക്ക് കരുത്ത് പകരാൻ നാം തയ്യാറാകണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. 

എസ്. കെ. എസ്. എസ്. എഫ് ഖത്തർ നാഷണൽ കമ്മിറ്റി കേരള ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച സ്വീകരണ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ഖത്തർ എസ്. കെ. എസ്. എസ്. എഫ് ജനറൽ സിക്രട്ടറി മുനീർ ഹുദവി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡണ്ട് മുനീർ നിസാമി കാളാവ് അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്റർ ജനറൽ സിക്രട്ടറി ഇസ്മായിൽ ഹുദവി സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഹാജി ചങ്ങരംകുളം, ഹസ്സൻ ഹാജി കാലടി, കെ. കെ. മൊയ്തു മൗലവി, ഹുസൈൻ റഹ്മാനി, ശരഫുദ്ധീൻ ദാരിമി, ബഹാവുദ്ധീൻ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. വിഖായ സന്നദ്ധ വിംഗിന്റെ പ്രവർത്തനങ്ങൾ ക്യാപ്റ്റൻ അസീസ്‌ പേരാൽ അവതരിപ്പിച്ചു. സുബൈർ ഫൈസി കട്ടുപാറ മജ്ലിസുന്നൂർ ആത്മീയ സദസ്സിന് നേതൃത്വം നൽകി.
- Aslam Muhammed

ഖത്തര്‍ SKSSF യുവജന സമ്മേളനം ഇന്ന് (വെള്ളി)

ദോഹ : "രാഷ്‌ട്ര രക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി SKSSF കേരള സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന 'മനുഷ്യജാലിക' യുടെ ഭാഗമായി SKSSF ഖത്തര്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2015 ജനുവരി 30 ന് വെള്ളിയാഴ്ച വൈകീട്ട്‌ 7 മണിക്ക് ഹിലാലിലെ കെ. എം. സി. സി ഹാളില്‍ വെച്ച് മനുഷ്യ ജലികയും, ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ്‌ ഫിനാലെ ഐക്യ ദാര്‍ഡ്യ സമ്മേളനവും, സന്നദ്ധ സേവനത്തിനായി ഖത്തര്‍ SKSSFന്‍റെ നേതൃത്വത്തില്‍ പ്രത്യേകം സജ്ജരായ 101 അംഗ വിഖായ വോളണ്ടിയര്‍ വിംഗിന്റെ ലോഞ്ചിങ്ങും നടക്കും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രാസ്ഥാനിക ബന്ദുക്കളും പൊതു ജനങ്ങളും അടങ്ങുന്ന നൂറുക്കണക്കിനു പേര്‍ ചേര്‍ന്ന് ജാലിക തീര്‍ക്കും. ഹുസൈന്‍ റഹ്മാനി ജാലിക പ്രതിജ്ഞചൊല്ലി കൊടുക്കും. കെ. ഐ. സി മദ്രസാ വിദ്യാര്‍ത്ഥികള്‍ ദേശീയ ഗാനം ആലപിക്കും. ഹാരിസ് മൗലവി & ടീം ജാലിക ഗാനവും അവതരിപ്പിക്കും. ഫൈസല്‍ ഹുദവി, അന്‍സാര്‍ റഹ്മാനി എന്നവരെ ചടങ്ങില്‍ ആദരിക്കും. അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തും. എ. വി അബൂബക്കര്‍ ഖാസിമി (കേരള ഇസ്ലാമിക് സെന്റര്‍), അബ്ദുല്‍ നാസര്‍ നാച്ചി, സലിം നാലകത്ത്, കരീം അബ്ദുള്ള, ഗിരീഷ്‌, ജലീല്‍ (സംസ്കൃതി) ആശംസകള്‍ നേരും. മുനീര്‍ നിസാമി കാളാവ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുനീര്‍ ഹുദവി സ്വാഗതം പറയും. സൈനുല്‍ ആബിദീന്‍ സഫാരി, ഇസ്മായില്‍ ഹുദവി, അസീസ്‌ പേരാല്‍, ഫൈസല്‍ നിയാസ് ഹുദവി തുടങ്ങിയവര്‍ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിന് വേണ്ടി മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സ്റ്റേറ്റ് നേതാക്കള്‍ ആവശ്യപ്പെട്ടു. പരിപാടിയുടെ ലൈവ് സംപ്രേഷണം കേരള ഇസ്‌ലാമിക് ക്ലാസ് റൂം - SKSSF (kicr-skssf) ഉണ്ടായിരിക്കുമെന്ന് ഐ. ടി വിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഇസ്മായില്‍ കൈപ്പമംഗലം അറിയിച്ചു.
- Aslam Muhammed

ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം പ്രകാശിതമായി

ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വിയുടെ ഖുര്‍ആന്‍ വിവര്‍ത്തനം ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ മന്ത്രി ഡോ എം.കെ മുനീറിനു നല്കി പ്രകാശനം ചെയ്യുന്നു. റവ ഡോ തോമസ് പനക്കല്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കോഴിക്കോട ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, കെ, എം സൈതലവി ഹാജി സമീപം
കോഴിക്കോട് : ആഗോള മുസ്‌ലിം പണ്ഡിതസഭാംഗവും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സ്‌ലറുമായ ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി രചിച്ച 'വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം' പ്രകാശിതമായി. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേറി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ: എം. കെ മുനീറിന് ഗ്രന്ഥത്തിന്റെ ആദ്യപ്രതി നല്‍കിയാണ് പ്രകാശനം ചെയ്തത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ആധ്യക്ഷ്യം വഹിച്ചു. 

ഗ്രന്ഥത്തിന്റ ആന്‍ഡ്രോയ്ഡ് പതിപ്പ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്തു. എല്ലാ വീടുകളിലും ഓരോ കോപ്പി പദ്ധതി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ചെമ്മാട്, ആക്കോട്, ആലപ്പുഴ ജില്ലയിലെ അരൂര്‍ എന്നീ മഹല്ലുകളിലെ മുഴുവന്‍ വീടുകളിലും ഗ്രന്ഥമെത്തിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഗ്രന്ഥം പരിചയപ്പെടുത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കോഴിക്കോട് രൂപതാ വികാരി റവ. ഡോ: തോമസ് പനക്കല്‍, കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി, നവാസ് പൂനൂര്‍, ടി.പി ചെറൂപ്പ, എ സജീവന്‍, യു. ശാഫി ഹാജി ചെമ്മാട്, നാസര്‍ ഫൈസി കൂടത്തായി, എം.കെ അബ്ദുല്ല ഹാജി., ടി.പി.എം സാഹിര്‍, തോപ്പി പങ്കെടുത്തു. ഗ്രന്ഥകാരന്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വിക്ക് ചങ്ങരംകുളം ഖദീജ ബിന്‍ത് ബുഖാരി ചാരിറ്റബള്‍ ട്രസ്റ്റിന്റെ ഉപഹാരം തങ്ങള്‍ സമ്മാനിച്ചു. അല്‍ ഹിക്മ ഖുര്‍ആന്‍ റിയാലിറ്റി ഷോ മത്സര വിജയികള്‍ക്കുള്ള സമ്മാനം മാട്ര മൂസ ഹാജി വിതരണം ചെയ്തു.

പ്രകാശനത്തോടനുബന്ധിച്ച് നടന്ന ഖുര്‍ആന്‍ സെമിനാറില്‍ വിശുദ്ധ ഖുര്‍ആന്‍ ദിവ്യവെളിപാടുകളുടെ വചന പ്രവാഹം എന്ന വിഷയം എസ്. കെ. എസ്.എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അവതരിപ്പിച്ചു. കെ.എം സൈദലവി ഹാജി കോട്ടക്കല്‍ ആധ്യക്ഷ്യം വഹിച്ചു. ഉച്ചക്ക് ശേഷം നടന്ന സെഷനില്‍ അബൂദാബി ബ്രിട്ടീഷ് സ്‌കൂളിലെ സിംസാറുല്‍ ഹഖ് ഹുദവി വിഷയാവതരണം നടത്തി. ഡോ: യു.വി. കെ മുഹമ്മദ് ആധ്യക്ഷം വഹിച്ചു. വിഷന്‍ സോഫ്റ്റ് ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തനമാംരഭിക്കുന്ന ഖുര്‍ആന്‍ ഓണ്‍ വെബ് ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്തു. വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുത്ത പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ക്ക് ഹുദവീസ് അസോസിയേഷന്‍ ഹാദിയയുടെ ഉപഹാരം ജനറല്‍ സെക്രട്ടറി സി.എച്ച് ശരീഫ് ഹുദവി കൈമാറി. യു. ശാഫി ഹാജി സ്വാഗതം പറഞ്ഞു.

ഡല്‍ഹി, മുംബൈ നഗരങ്ങളിലും സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും ബ്രിട്ടനിലുമായി 16ഓളം സ്ഥലങ്ങളില്‍ നടന്ന സമാന്തര പ്രകാശന ചടങ്ങുകളില്‍ പ്രമുഖര്‍ പങ്കെടുത്തു.

ലണ്ടനില്‍ മമ്പുറം തങ്ങളുടെ പൗത്രന്‍ സയ്യിദ് അബ്ദുല്‍ ഇലാഹ് അലി ആല്‍ ഫദ്ല്‍, സയ്യിദ് ആദില്‍ മുഹമ്മദ് സ്വലാഹ്, മക്കയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജിദ്ദയില്‍ ശൈഖ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ അല്‍ ജീലി, കുവൈത്തില്‍ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ഖത്തറില്‍ ഡോ: അലി മുഹ്‌യുദ്ദീന്‍ ഖുറദാഹി, ബഹ്‌റൈനില്‍ സയ്യിദ് ശരീഫ് ഫഖ്‌റുദ്ദിന്‍, യു.എ. ഇയില്‍ മുസ്ഥഫാ ഹുദവി ആക്കോട് തുടങ്ങിയവര്‍ പ്രകാശനത്തിന് നേതൃത്വം നല്‍കി. വിവിധ മത സാമൂഹിക സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
- Darul Huda Islamic University

വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം; ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്യും

ലണ്ടന്‍, മക്ക ഉള്‍പ്പടെ 16 കേന്ദ്രങ്ങളില്‍ സമാന്തര പ്രകാശന ചടങ്ങുകള്‍
കോഴിക്കോട് : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ആഗോള മുസ്‌ലിം പണ്ഡിത സഭാംഗവുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എഴുതിയ 'വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം' സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്യും. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍ ആദ്യകോപ്പി ഏറ്റുവാങ്ങും.

ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ നഗരങ്ങളിലും സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും ബ്രട്ടനിലുമായി 16 കേന്ദ്രങ്ങളില്‍ നാളെ സമാന്തര പ്രകാശന ചടങ്ങുകളും നടക്കും. 

ലണ്ടനില്‍ മമ്പുറം തങ്ങളുടെ പൗത്രന്‍ സയ്യിദ് അബ്ദുല്‍ ഇലാഹ് അലി ആല്‍ ഫദ്ല്‍, സയ്യിദ് ആദില്‍ മുഹമ്മദ് സ്വലാഹ് , മക്കയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, ജിദ്ദയില്‍ ശൈഖ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ അല്‍ ജീലി, കുവൈത്തില്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ഖത്തറില്‍ ഡോ. അലി മുഹ്‌യിദ്ദീന്‍ ഖുറദാഗി, ബഹ്‌റൈനില്‍ സയ്യിദ് ശരീഫ് ഫഖ്‌റുദ്ദീന്‍, യു.എ.ഇയില്‍ മുസ്ഥഫ ഹുദവി ആക്കോട് തുടങ്ങിയവര്‍ സംബന്ധക്കും.

കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന പ്രകാശന ഖുര്‍ആന്‍ സെമിനാര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. ഗ്രന്ഥത്തിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്യും. 'എല്ലാ വീടുകളിലും ഒരോ കോപ്പി ' പദ്ധതി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങല്‍ പ്രഖ്യാപിക്കും. ചെമ്മാട്, ആക്കോട് മഹല്ലുകളിലെ ഖത്തീബുമാര്‍ ആദ്യകോപ്പി ഏറ്റുവാങ്ങും. മിഷന്‍ സോഫ്റ്റ് ഫൗണ്ടഷേന്റെ ഖുര്‍ആന്‍ ഓണ്‍വെബിന്റെ ലോഞ്ചിംഗും തങ്ങള്‍ നിര്‍വഹിക്കും. 

എസ്.വൈ.എസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഗ്രന്ഥപരിചയം നടത്തും. കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. ഡോ. തോമസ് പനക്കല്‍, കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമി ചിതാനന്ദപുരി, എം.കെ രാഘവന്‍ എം.പി, എം.സി മായിന്‍ ഹാജി, നവാസ് പൂനൂര്‍, ടി.പി ചെറൂപ്പ, എ.സജീവന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ഖുര്‍ആന്‍ സെമിനാറില്‍ വിശുദ്ധ ഖുര്‍ആന്‍ ദിവ്യവെളിപാടുകളുടെ വചനപ്രവാഹം ഓണമ്പിള്ളി മുഹമ്മദ് ഫൈസി അവതരിപ്പിക്കും. കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിക്കും. ഉമര്‍ ഫൈസി മുക്കം, വി. മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍ സംബന്ധിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന രണ്ടാം സെഷനില്‍ ഖുര്‍ആന്‍: കാലങ്ങളെ അതിജീവിച്ച നിസ്തുല വേദം സിംസാറുല്‍ ഹഖ് ഹുദവി അവതരിപ്പിക്കും. ഡോ.യു.വി.കെ മുഹമ്മദ് അധ്യക്ഷത വഹിക്കും.
- Darul Huda Islamic University

വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം; പ്രകാശനവും ഖുര്‍ആന്‍ സെമിനാറും നാളെ (വ്യാഴം)

മക്ക, ലണ്ടന്‍ തുടങ്ങിയ 16 നഗരങ്ങളില്‍ സമാന്തര പ്രകാശന ചടങ്ങുകള്‍
കോഴിക്കോട് : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ആഗോള മുസ്‌ലിം പണ്ഡിത സഭാംഗവുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എഴുതിയ 'വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം' പ്രകാശനവും ഖുര്‍ആന്‍ സെമിനാറും നാളെ (01/01/2015 വ്യാഴം) കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 9.45 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ മുനീറിന് ആദ്യകോപ്പി നല്‍കി ഗ്രന്ഥം പ്രകാശനം ചെയ്യും. 
ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ നഗരങ്ങളിലും സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും ബ്രട്ടനിലുമായി 16 കേന്ദ്രങ്ങളില്‍ നാളെ സമാന്തര പ്രകാശന ചടങ്ങുകള്‍ നടക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ലണ്ടനില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ മമ്പുറം തങ്ങളുടെ പൗത്രന്‍ സയ്യിദ് അബ്ദുല്‍ ഇലാഹ് അലി ആല്‍ ഫദ്ല്‍, സയ്യിദ് ആദില്‍ മുഹമ്മദ് സ്വലാഹ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മക്കയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും. ജിദ്ദയില്‍ നടക്കുന്ന ചടങ്ങില്‍ ശൈഖ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ അല്‍ ജീലി, കുവൈത്തില്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ഖത്തറില്‍ ഡോ. അലി മുഹ്‌യിദ്ദീന്‍ ഖുറദാഗി, ബഹ്‌റൈനില്‍ സയ്യിദ് ശരീഫ് ഫഖ്‌റുദ്ദീന്‍, യു.എ.ഇയില്‍ മുസ്ഥഫ ഹുദവി ആക്കോട് തുടങ്ങിയവര്‍ സംബന്ധക്കും.
കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ദാറുല്‍ ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. ഗ്രന്ഥത്തിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്യും. 'എല്ലാ വീടുകളിലും ഒരു കോപ്പി ' പദ്ധതി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങല്‍ പ്രഖ്യാപിക്കും. ചെമ്മാട്, ആക്കോട് മഹല്ലുകളില്‍ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കും. എസ്.വൈ.എസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഗ്രന്ഥപരിചയം നടത്തും. കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. ഡോ. തോമസ് പനക്കല്‍, കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമി ചിതാനന്ദപുരി, എം.കെ രാഘവന്‍ എം.പി, എം.സി മായിന്‍ ഹാജി, നവാസ് പൂനൂര്‍, ടി.പി ചെറൂപ്പ, എ.സജീവന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
തുടര്‍ന്ന് നടക്കുന്ന ഖുര്‍ആന്‍ സെമിനാറില്‍ വിശുദ്ധ ഖുര്‍ആന്‍ ദിവ്യവെളിപാടുകളുടെ വചനപ്രവാഹം ഓണമ്പിള്ളി മുഹമ്മദ് ഫൈസി അവതരിപ്പിക്കും. കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിക്കും. ഉമര്‍ ഫൈസി മുക്കം, വി. മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍ സംബന്ധിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന രണ്ടാം സെഷനില്‍ ഖുര്‍ആന്‍: കാലങ്ങളെ അതിജീവിച്ച നിസ്തുല വേദം സിംസാറുല്‍ ഹഖ് ഹുദവി അവതരിപ്പിക്കും. 
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ : യു.ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, എം.കെ ജാബിര്‍ ഹുദവി പടിഞ്ഞാറ്റുമുറി, മുഹമ്മദലി ഹുദവി വേങ്ങര, സുഹൈല്‍ ഹുദവി വിളയില്‍.
- Darul Huda Islamic University

ഖത്തര്‍ SKSSF പ്രോഗ്രാം; യു. എം അബ്ദുറഹിമാന്‍ മുസ്ലിയാരും ബുസ്താനിയും പങ്കെടുക്കും

ദോഹ : ഇന്ന് ഹിലാലിലെ കെ. എം. സി. സി ഹാളില്‍ നടക്കുന്ന സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണ സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം യു. എം അബ്ദുറഹിമാന്‍ മുസ്ലിയാരും ഉജ്ജ്വല വാഗ്മിയും സംഘാടകനുമായ അബ്ദു റസാഖ് ബുസ്താനിയും പങ്കെടുക്കും. കാസര്‍കോഡ് മംഗലാപുരം ഖാസി ആയിരുന്ന ചെമ്പരിക്ക ഉസ്താദ് അനുസ്മരണവും നടക്കും. പ്രവാസത്തിന്റെ ബാക്കി പത്രം എന്ന കാലിക വിഷയത്തില്‍ സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. "നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത" എന്ന പ്രമേയത്തോടെ അടുത്ത ഫെബ്രുവരിയില്‍ തൃശൂരിലെ സമര്‍ഖന്ദില്‍ നടക്കുന്ന എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം ഖത്തര്‍ എസ്. കെ. എസ്. എസ്. എഫ് നടത്തുന്ന കാമ്പയിന്റെ നാലാമത്തെ പ്രോഗ്രാമായ പ്രവാസം സെഷനാണ് ഇന്ന് വൈകിട്ട് 7 മണിക്ക് കെ. എം. സി. സി ഹാളില്‍ നടത്തപെടുന്നത്. 
- Aslam Muhammed

സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണം നാളെ ഖത്തര്‍ കെ.എം.സി.സി ഹാളില്‍

ദോഹ : "നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത" എന്ന പ്രമേയത്തോടെ അടുത്ത ഫെബ്രുവരിയില്‍ തൃശൂരിലെ സമര്‍ഖന്ദില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം ഖത്തര്‍ എസ് കെ എസ് എസ് എഫ് നടത്തുന്ന കാമ്പയിന്റെ നാലാമത്തെ പ്രോഗ്രാമായ പ്രവാസം സെഷനില്‍ യുവ പണ്ഡിതനും ഉജ്ജ്വല വാഗ്മിയുമായ സിംസാറുല്‍ ഹഖ് ഹുദവി നാളെ (വ്യാഴം) വൈകിട്ട് 7 മണിക്ക് ഹിലാലിലെ കെ.എം.സി.സി ഹാളില്‍ വെച്ച് പ്രവാസത്തിന്റെ ബാക്കി പത്രം എന്ന കാലിക വിഷയത്തില്‍ പ്രഭാഷണം നടത്തും. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനായി നാം തിരഞ്ഞെടുക്കുന്ന പ്രവാസം സമൂഹത്തിന് ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കുമ്പോഴും അത് വരുത്തിവെക്കുന്ന കോട്ടങ്ങളെയും നാം കാണാതിരുന്നുകൂട. ദൈനംദിന ജീവിതത്തിലെ ദൂര്‍ത്തും ആര്‍ഭാഡവും മുതല്‍ ഒളിച്ചോട്ടവും ചുംബന സമരവും വരെ എത്തിനില്ക്കുന്ന ആഭാസങ്ങളിലെല്ലാം പ്രവാസത്തിനും പ്രവാസികള്‍ക്കുമുള്ള പങ്ക് നിഷേദിക്കാവുന്നതല്ല. ഇത്തരുണത്തിലാണ് എസ് കെ എസ് എസ് എഫ് പ്രവാസത്തിന്റെ ബാക്കി പത്രം എന്ന വിഷയം തിരഞ്ഞെടുത്തത്. സമ്മേളന നഗരിയിലേക്ക് ഇഷാ നിസ്കാരാനന്തരം ദോഹ ജദീദ് ഇസ്ലാമിക് സെന്ററില്‍ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
- Aslam Muhammed

ഹമീദ് ഫൈസി അമ്പലക്കടവിന് സ്വീകരണവും ആദര്‍ശ സമ്മേളനവും ഇന്ന് (ശനി)

ദോഹ : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന് ഖത്തര്‍ നാഷണല്‍ എസ് കെ എസ് എസ് എഫ് സ്വീകരണം നല്‍കും. "നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത" എന്ന പ്രമേയത്തില്‍ അടുത്ത ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയോടനുബന്ധിച്ച് ഖത്തര്‍ നാഷണല്‍ എസ് കെ എസ് എസ് എഫ് സംഘടിപ്പിക്കുന്ന വിവിധയിനം പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള ആദര്‍ശ സമ്മേളനവും നേതാക്കള്‍ക്കുള്ള സ്വീകരണവും ഇന്ന് വൈകിട്ട് 7 മണിക്ക് ദോഹ ജദീദ് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സത്യധാര ദ്വൈവാരിക ജനറല്‍ മാനേജര്‍ സുലൈമാൻ ദാരിമി പെരിന്തല്‍മണ്ണ, മുക്കം ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം ഖത്തറില്‍ എത്തിയ എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി.മുഹമ്മദ്‌, ജിഷാൻ മാഹി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
- Aslam Muhammed

ഹമീദ് ഫൈസി അമ്പലക്കടവിന് സ്വീകരണം നല്‍കി

ദോഹ : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിനും സത്യധാര ദ്വൈവാരിക ജനറല്‍ മാനേജര്‍ സുലൈമാന്‍ ദാരിമി പെരിന്തല്‍മണ്ണ എന്നിവര്‍ക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേരള ഇസ്ലാമിക്ക് സെന്റര്‍, എസ് കെ എസ് എസ് എഫ് നേതാക്കള്‍ സ്വീകരണം നല്‍കി. ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് എ.വി അബൂബക്കര്‍ ഖാസിമി, ഖത്തര്‍ റൈഞ്ച് പ്രസിഡന്റ് കെ.കെ മൊയ്തു മൗലവി, കൊളത്തൂര്‍ അബ്ദുറഹിമാന്‍ മൗലവി, എസ് കെ എസ് എസ് എഫ് പ്രസിഡന്റ് മുനീര്‍ നിസാമി, അസീസ്‌ പേരാല്‍, സുബൈര്‍ ഫൈസി കട്ടുപാറ തുടങ്ങിയവര്‍ സ്വീകരിക്കാനെത്തിയിരുന്നു.
- Aslam Muhammed

സയ്യിദ് ഹാഷിം കുഞ്ഞിക്കോയ തങ്ങള്‍ മരണപ്പെട്ടു

ഹാഷിം കുഞ്ഞിക്കോയ തങ്ങളുടെ വിയോഗം കനത്ത നഷ്ടം യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി

ചട്ടഞ്ചാല്‍ : കണ്ണൂര്‍ നാഇബ് ഖാസിയും സമസ്ത ജില്ലാ മുശാവറ ട്രഷററും കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് അറബിക് കോളേജ് പ്രിന്‍സിപ്പാളുമായ സയ്യിദ് ഹാഷിം കുഞ്ഞിക്കോയ തങ്ങളുടെ വിയോഗം കനത്ത നഷ്ടമാണെന്ന് സമസ്ത കാസര്‍ഗോഡ് ജില്ലാ മുശാവറ ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി അനുശോചന ക്കുറിപ്പില്‍ പ്രസ്താവിച്ചു. പക്വതയും പാകതയും കൈമുതലാക്കിയ ഹാഷിം തങ്ങള്‍ അതുല്യമായ വ്യക്തിപ്രഭ നിലനിര്‍ത്തുന്നതോടൊപ്പം കര്‍മ്മരംഗത്ത് ശാസ്ത്രീയ ഇടപെടലുകള്‍ നടത്തി വേറിട്ട പ്രവര്‍ത്തനം കാഴ്ച വെച്ച പണ്ഡിത പ്രതിഭയാണെന്നും കണ്ണൂര്‍ ജില്ലയിലെ ആത്മീയ വിദ്യാഭ്യാസ നവോല്‍ക്കര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സയ്യിദാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- MIC Chattanchal Kasaragod


ദുബൈ : കണ്ണൂര്‍ ജില്ല നായിബ്  ഖാളിയും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ ട്രഷററും, പ്രമുഖ പണ്ഡിതനുമായ  സയ്യിദ് ഹാഷിം കുഞ്ഞി കോയ തങ്ങളുടെ നിര്യാണത്തില്‍ എസ് കെ എസ് എസ് എഫ്  ദുബൈ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അനുശോചിച്ചു. കണ്ണൂര്‍ ജില്ലയിലെ മത വൈജ്ഞാനിക - സാമൂഹ്യ - ജീവ കാരുണ്യ രംഗത്തെ  പുരോഗതിക്ക് വേണ്ടി  നിസ്വാര്‍ത്ഥ സേവനം നടത്തി കൊണ്ടിരിക്കുന്ന മത പണ്ഡിതനെയാണ്  തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. തങ്ങള്‍ക്ക് വേണ്ടി ഈ വെള്ളിയാഴ്ച പള്ളികളില്‍ വെച്ച് മയ്യിത്ത് നിസ്കാരവും, പ്രാര്‍ത്ഥനയും സംഘടിപ്പിക്കുവാന്‍ എല്ലാ പ്രവര്‍ത്തകരോടും ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
- Sharafudheen Perumalabad

ദോഹ : അഗാധ പാണ്ഡിത്യവും ഉജ്ജ്വല നേതൃ പാഠവവും ഒരു പോലെ ഒത്തിണങ്ങിയ ഒരു സയ്യിദിനെയാണ് ഹാഷിം കോയ തങ്ങളുടെ വിയോഗത്തിലൂടെ സമുദായത്തിന് നഷ്ടമായതെന്ന് ഖത്തര്‍ കേരള ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. സമസ്ത കണ്ണൂര്‍ ജില്ലാ ട്രഷററും, ജില്ലാ നായിബ് ഖാസിയും, കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് അറബിക് കോളേജ് പ്രസിഡന്റുമായ ഹാഷിം തങ്ങള്‍ക്ക് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരവും അനുശോചനയോഗവും വ്യാഴാഴ്ച ഇഷാ നമസ്കാരാനന്തരം ദോഹ ജദീദ് ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- Aslam Muhammed

ബഹ്‌റൈന്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കണ്ണൂര്‍ ജില്ലാ ട്രഷററും കണ്ണൂര്‍ ജില്ലാ നായിബ് ഖാളിയുമായ സയ്യിദ് ഹാശിം തങ്ങളുടെ നിര്യാണത്തില്‍ സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍, എസ് കെ എസ് എസ് എഫ് ബഹ്‌റൈന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബഹ്‌റൈന്‍ അനുശോചിച്ചു. ഇന്ന് (ബുധന്‍) മനാമ യമനീ മാസ്ജിദില്‍ ഇശാ നിസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം ഉണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- Samastha Bahrain