കാസര്‍കോട്:സമസ്ത കേന്ദ്ര മുശാവറയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ജില്ലയില്‍ എത്തുന്ന ആനക്കര കോയകുട്ടി മുസ്ലിയാര്‍ക്ക് നവമ്പര്‍ 25ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്,നാസര്‍ഫൈസി കൂടത്തായി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ്.ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാശിം ദാരിമി ദേലമ്പാടി, മൊയ്തീന് ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, സയ്യിദ് ഹുസൈന് തങ്ങള്‍, എന്‍.ഐ. അബ്ദുല്‍ ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലമ്പാടി, യൂസഫ് ഹുദവി മുക്കൂട്, യൂനസ് ഫൈസി കാക്കടവ്, ഷരീഫ് നിസാമി മുഗു, മുനീര്‍ ഫൈസി ഇടിയടുക്ക, റസാഖ് അര്‍ശദി കുമ്പഡാജ, ആലിക്കുഞ്ഞി ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.