കോഴിക്കോട്: സഫര്‍ 29ന് മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ 30 പൂര്‍ത്തീകരിച്ച് ഞായര്‍ റബീഉല്‍ അവ്വല്‍ ഒന്നായിരിക്കുമെന്നും ഡിസംബര്‍ 24ന് (വ്യാഴം) റബീഉല്‍ അവ്വല്‍ 12 ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാസര്‍കോഡ് ഖാസി കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.
Showing posts with label Masappiravi. Show all posts
Showing posts with label Masappiravi. Show all posts
റബീഉല്‍ അവ്വല്‍ മാസപ്പിറവി അറിയിക്കണം
കോഴിക്കോട്: ഇന്ന് റബീഉല്‍ അവ്വല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149), കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍ (9446629450), കാസര്‍കോട് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238) കോഴിക്കോട് ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് തങ്ങള്‍ (ഫോണ്‍: 9745637811, 9447405099), ഹാജി കെ.വി ഇമ്പിച്ചമ്മദ് (ഫോണ്‍: 0495 2703366, 9895271685) എന്നിവര്‍ അറിയിച്ചു.
കേരളത്തിൽ മുഹറം നാളെ (ബുധന്‍) മുതൽ; ആശൂറാ ദിനം ഒക്ടോബര്‍ 23ന് വെള്ളിഴായ്ച്ച
കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ബുധന്‍) മുഹറം ഒന്നും മുഹറം 10 (ഒക്ടോബര്‍ 23) വെള്ളിയാഴ്ച്ചയും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാസര്‍ഗോഡ് ഖാസി കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.
കേരളത്തിൽ ബലിപെരുന്നാള്‍ 24ന് വ്യാഴാഴ്ച
മാസപ്പിറവി കണ്ടില്ല. സഊദിയില്‍ ബലിപെരുന്നാള്‍ 24ന് വ്യാഴാഴ്ച.
അറഫാ സംഗമം ബുധനാഴ്ച
(അവ.സുപ്രഭാതം)
കേരളത്തിലും ഗൾഫിലും മുഹറം 10നവംബർ മൂന്നിന്
കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുഹറം ഒന്നായിരിക്കുമെന്നും അതനുസരിച്ച് മുഹറം 9, 10 (താസൂആഅ്, ആശൂറാഅ്) ദിനങ്ങൾ നവംബർ 2, 3 ദിവസങ്ങളിൽ ആയിരിക്കുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിബാഹ് തങ്ങളുടെ ചുമതല വഹിക്കുന്ന പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസലിയാർ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങൾ, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാസർകോട് ഖാസി കെ. ആലിക്കുട്ടി മുസലിയാർഎന്നിവർ അറിയിച്ചു.ഗള്‍ഫ് രാഷ്‌ട്രങ്ങളിലും മുഹര്‍റം ആരംഭിക്കുന്നത് ഇന്ന് (ശനി) മുതലാണ് .കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്ടോ.അഞ്ചിന് ഞായറാഴ്ച; ഒമാൻ അടക്കം ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച
കേരളത്തിൽ ഇന്നലെ (വ്യാഴം) ദുല്‍ഖഅ്ദ 30 പൂര്‍ത്തീകരിച്ച് ഇന്നു (വെള്ളി)ദുല്‍ഹിജ്ജ ഒന്നായും അതനുസരിച്ചു ബലി പെരുന്നാള്‍ അടുത്തമാസം അഞ്ചിനു ഞായറാഴ്ചയായിരിക്കുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കാസര്‍കോട് ഖാസി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചിട്ടുണ്ട്.
അതേ സമയം സഊദിയില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ഒമാൻ അടക്കമുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ചയാണ് ബലിപെരുന്നാൾ. സഊദിയില്‍ ഒക്ടോബര്‍ മൂന്ന് വെള്ളിയാഴ്ച അറഫാദിനവും നാല് ശനിയാഴ്ച ബലിപെരുന്നാളുമാണെന്ന് സഊദി സുപ്രീംകോടതിയും റോയല്‍ കോര്‍ട്ടും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഒമാനൊഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍; കേരളത്തിൽ ചൊവ്വാഴ്ച
മക്ക: ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍. സൗദിയില്‍ മാസപ്പിറ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് യു എ ഇ അടക്കമുള്ള രാജ്യങ്ങളില്‍ നാളെ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. ഇരുമ്പത്തിയൊമ്പത് നോമ്പ് പൂര്‍ത്തിയാക്കിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നാളെ പെരുന്നാളാഘോഷിക്കുന്നത്. ഒമാനില്‍ മറ്റെന്നാളായിരിക്കും പെരുന്നാളെന്ന് ഒമാന്‍ മതകാര്യവകുപ്പ് അറിയിച്ചു.
അതേ സമയം, കേരളത്തിൽ എവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാദി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ എന്നിവർ അറിയിച്ചു.
ശവ്വാല്‍ മാസപ്പിറവി അറിയിക്കുക
കോഴിക്കോട് : ഇന്ന് (ഞായറാഴ്ച) റമളാന്‍ 29 ന് ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ (9447172149, 9447317112) എന്നിവര്‍ അറിയിച്ചു.
- Samastha Kerala Jam-iyyathul Ulama / QUAZI OF CALICUT
മാസപ്പിറവി കണ്ടു; കേരളത്തിലും നാളെ മുതല്‍ റമസാന്‍ ആരംഭിക്കും
റമളാൻ മാസപ്പിറവി അറിയിക്കുക-നേതാക്കൾ
കോഴിക്കോട്: ഇന്ന് (ശനി) ശഅ്ബാന്‍ 29ന് റമളാൻ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ (9447172149, 9447 317112), നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ (9447405099), കോഴിക്കോട് മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മത് ഹാജി (9895 271685, 0495 2703366). എന്നിവര്‍ അറിയിച്ചു.
ഇസ്‌ലാമിക് സെന്ററില്‍ ഹെല്‍പ്പ് ഡസ്‌ക്ക് സൗകര്യം
മാസപ്പിറവി സംബന്ധമായ വിവരങ്ങള്‍ കൈമാറാന്‍ കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ പ്രത്യേക ഹെല്‍പ്പ് ഡസ്‌ക്ക് സൗകര്യം ഉണ്ടായിരിക്കും. ബന്ധപ്പെടേണ്ട നമ്പർ: 0495 2700177, 0495 2700751.
ദക്ഷിണ കേരള
കേരളത്തിൽ ദക്ഷിണ മേഖലയിൽ മാസപ്പിറവി കാണുന്നവർ അറിയിക്കണമെന്ന് ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് വി.എം മൂസ മൗലവി, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി (9847 075786, 0474 2740397, 2760794). എന്നിവരും അറിയിച്ചിട്ടുണ്ട്.
ഗൾഫിൽ മാസപ്പിറവി ദൃശ്യമായില്ല.. റമളാൻ ആരംഭം ഞായറാഴ്ച
റിയാദ്: ഗള്‍ഫില്‍ ഇന്ന് (വെള്ളി) എവിടെയും റമളാൻ മാസപ്പിറവി ദൃശ്യമായില്ലെന്ന് വിവിധ രാജ്യങ്ങളിലെ മാസപ്പിറവി നിരീക്ഷണ വിഭാഗങ്ങൾ പ്രസ്താവിച്ചു. ഇതോടെ ഗൾഫിൽ വ്രതാരംഭം ഞായറാഴ്ചയാണെന്ന് ഉറപ്പായി.
പൊതുവെ മാസപ്പിറവി വിഷയത്തിൽ സൗദി അറേബ്യയെ പിന്തുണക്കാറാണ് പതിവെങ്കിലും ജി.സി.സി രാഷ്ട്രങ്ങളിലെല്ലാം ഇത്തവണയും മാസപ്പിറവി നിരീക്ഷിക്കാൻ പ്രത്യേക നിരീക്ഷണ കമ്മിറ്റികളെ നിയമിച്ചിരുന്നു. റമളാൻ വ്രതാരംഭം ഞായറാഴ്ചയായിരിക്കുമെന്ന് സഊദി അറേബ്യന്‍ റോയല്‍ കോര്‍ട്ടും അറിയിച്ചു. News Link
റമസാന്‍ മാസപ്പിറവി: സൌദിയിൽ തിങ്കളാഴ്ച മുതല്‍ നിരീക്ഷണം തുടങ്ങും
റിയാദ്: ശഅബാന്‍ 25 തിങ്കളാഴ്ച മുതല്‍ 29 ന് രാത്രി വരെ മാസപ്പിറവി നിരീക്ഷിക്കുമെന്ന് ചന്ദ്ര നിരീക്ഷകന്‍ അബ്ദുല്ല അല്‍ഖുളൈരി അറിയിച്ചു. മാസപ്പിറവി നിരീക്ഷിക്കണമെന്ന സുപ്രിംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.
സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന പ്രദേശങ്ങളാണ് മാസപ്പിറവി നിരീക്ഷിക്കാന്‍ ഏറ്റവും അനുയോജ്യം. സൂര്യാസ്തമയത്തിന്റെ 50 മിനുട്ട് മുമ്പെങ്കിലും നിരീക്ഷകര്‍ സ്ഥലത്തെത്തും.
സൂര്യാസ്തമയത്തിന് മുമ്പ് എല്ലാവരും ആകാശത്തേക്ക് നോക്കിക്കൊണ്ടിരിക്കും. ചന്ദ്രന്റെ രൂപമാണ് നിരീക്ഷിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കുക. ചിലപ്പോള്‍ ശുക്രന്‍ ചന്ദ്രക്കല രൂപത്തിലെത്താറുണ്ട്. ഇത് ചിലരില്‍ ആശയക്കുഴപ്പമുണ്ടാക്കും. മാസപ്പിറവി ദൃശ്യമായ സമയം രേഖപ്പെടുത്തി എല്ലാവരും പ്രത്യേക നിരീക്ഷണ സമിതിക്ക് മുമ്പാകെയെത്തും. അവിടെനിന്ന് പ്രത്യേക റിപോര്‍ട്ട് തയ്യാറാക്കി സാക്ഷികളുടെ ഒപ്പ് സഹിതം ജഡ്ജിയുടെ മുന്നിലെത്തും. മാസപ്പിറവി നിരീക്ഷിക്കാന്‍ ചില ഘട്ടങ്ങളില്‍ ടെലിസ്‌കോപ്പുകളുടെ സഹായവും തേടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.(അവ.الشرق الأوسط)മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ റബീഉല്‍ അവ്വല്‍ 12 ജനുവരി 14 ചൊവ്വാഴ്ച്ച
കോഴിക്കോട് : റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വെള്ളി റബീഉല്‍ അവ്വല്‍ ഒന്നയും , ജനുവരി 14 ചൊവ്വാഴ്ച്ച റബീഉല്‍ അവ്വല്‍ 12 ആയും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിബാഹ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാര്‍ , കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍ , കാസര്‍ഗോഡ് ഖാസി ആലി കുട്ടി മുസ്ലിയാര്‍
റബീഉല്‍ അവ്വല്‍ മാസപ്പിറവി അറിയിക്കുക
കോഴിക്കോട് : ഇന്ന് (02-01-2014 വ്യാഴം) സഫര്‍ 29 ന് റബീഉല്‍ അവ്വല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിബാഹ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ (9447172149) എന്നിവര്‍ അറിയിച്ചു.കേരളത്തിലും ഗള്‍ഫ് രാഷ്‌ട്രങ്ങളിലും മുഹര്‍റം 1, ചൊവ്വാഴ്‌ച, ആശൂറാഅ²് ദിനം നവം.14ന് വ്യാഴാഴ്ച
കോഴിക്കോട് : കാപ്പാട് മാസപ്പിറവി കണ്ടത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (ചൊവ്വ) മുഹറം ഒന്നായും നവ: 14 വ്യാഴം മുഹറം പത്തായും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
ഇതടിസ്ഥാനത്തില്‍ കേരളത്തില്‍ താസൂആഅ²്, ആശൂറാഅ²് ദിനങ്ങള്‍ യഥാക്രമം നവം.13,14(ബുധന്‍, വ്യാഴം) ദിവസങ്ങളിലായിരിക്കും.
അതേ സമയം ഗള്‍ഫ് രാഷ്‌ട്രങ്ങളിലും മുഹര്‍റം ആരംഭിക്കുന്നത് ഇന്ന് (ചൊവ്വാഴ്‌ച) മുതലാണെന്ന് സൌദി സുപ്രിം കോടതി പ്രത്യേക വിജ്ഞാപനത്തിലൂടെ അറിയിച്ചു. ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം ഇന്ന് സൌദിയടക്കമുള്ള ഗള്‍ഫ് രാഷ്‌ട്രങ്ങളിലെ കലണ്ടറുകളില്‍ മുഹര്‍റം 2 ആണ്. എന്നാല്‍ സൌദിയിലെവിടെയും ഞായറാഴ്‌ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ദുല്‍ഹിജ്ജ 30 പൂര്‍ത്തിയാക്കി ഇന്ന് (5–5–2013, ചൊവ്വാഴ്‌ച) മുഹര്‍റം 1 (1435 മുഹറം 1) ആയി കണക്കാക്കണമെന്ന് അറിയിക്കുകയായിരുന്നു. വിശദാംശങ്ങള്‍ക്ക് സൌദി സുപ്രിം കോടതി അറിയിപ്പ് പ്രസിദ്ധീകരിച്ച അല്‍ റിയാദ് പത്രത്തിന്റെ വെബ് സൈറ്റ് റിപ്പോര്ട്ട് കാണുക.
| 'അല്‍ റിയാദ്' വെബ് സൈറ്റ് റിപ്പോര്ട്ട് |
മുഹറം: മാസപ്പിറവി അറിയിക്കണം
ദുൽ ഹിജ്ജ: മാസപ്പിറവി അറിയിക്കണം
Subscribe to:
Posts (Atom)






