Showing posts with label University of Arabic. Show all posts
Showing posts with label University of Arabic. Show all posts

"അറബിക് സര്‍വകലാശാല കൂടിയേ തീരൂ.."; SKSSF കലക്ടറേറ്റുമാര്‍ച്ചുകളിൽ പ്രതിഷേധമിരമ്പി


കോഴിക്കോട്: അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ  പ്രതിഷേധവുമായി സംസ്ഥാനത്തെ വിവിധ ജില്ലാ കലക്‌ട്രേറ്റുകളിലേക്ക് 
എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ബഹുജന മാര്‍ച്ചുകള്‍ നടത്തി. 
യു.ഡി.എഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല കഴിഞ്ഞ നാലര വര്‍ഷമായിട്ടും സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനം പോലും നടത്താതിരിക്കുന്നതില്‍ മാര്‍ച്ചില്‍ ശക്തമായ പ്രതിഷേധം ഇരമ്പി. വിവിധ ജില്ലകളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചിലുടനീളം അനാവശ്യ വിവാദത്തിലൂടെ സര്‍വ്വകലാശാലയെ ചുവപ്പു നാടയില്‍ കുരുക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥ ലോബിക്കെതിരെ ശക്തമായ മുദ്രാവാക്യം ഉയര്‍ന്നു കേട്ടു.
കോഴിക്കോട് കലക്‌ട്രേറ്റില്‍ നടന്ന മാര്‍ച്ച് പ്രശസ്ത കഥാകൃത്ത് പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍, കെ.എന്‍.എസ്. മൗലവി, കുഞ്ഞാലന്‍ കുട്ടി ഫൈസി പ്രസംഗിച്ചു. ഒ.പി.എം. അഷ്‌റഫ് സ്വാഗതം പറഞ്ഞു. മലപ്പുറം എം.എസ്.പി. പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ശഹീര്‍ അന്‍വരി, സി.ടി. ജലീല്‍ മാസ്റ്റര്‍, പി.എം. റഫീഖ് അഹ്മദ്, ആഷിഖ് കുഴിപ്പുറം നേതൃത്വം നല്‍കി. 

സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലി കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രസംഗിച്ചു. പാലക്കാട് കലക്‌ട്രേറ്റിലേക്ക് നടന്ന മാര്‍ച്ചിന് അബ്ദുറഹിമാന്‍ ജിഫ്രി തങ്ങള്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി, കബീര്‍ അന്‍വരി നേതൃത്വം നല്‍കി. 
സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ പ്രഭാഷണം നിര്‍വഹിച്ചു. എറണാകുളത്ത് സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശഫീഖ് തങ്ങള്‍ ആധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദിര്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ഫൈസല്‍ കങ്ങരപ്പടി, നൗഫല്‍ കുട്ടമശ്ശേരി, കെ.കെ. അബ്ദുല്ല തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. 
തൃശൂരില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എം.എം. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. റശീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. സിദ്ദീഖ് ബദ്‌രി, ശഹീര്‍ ദേശമംഗലം, അബ്ദുല്‍ കരീം ഫൈസി, സി.എ. ശംസുദ്ദീന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. 
ആലപ്പുഴയയില്‍ നടന്ന ബഹുജന മാര്‍ച്ചിന്റെ സമാപന സമ്മേളനം എം.എ. നസീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എ. നവാസ് അന്‍വരി അധ്യക്ഷത വഹിച്ചു. ഹബീബ് ഫൈസി കോട്ടോപ്പാടം മുഖ്യ പ്രഭാഷണം നടത്തി. 
കൊല്ലത്ത് നടന്ന മാര്‍ച്ചിന് റാഫി റഹ്മാനി, എസ് സലീം, നിസാമുദ്ദീന്‍ മൗലവി, അന്‍സാര്‍ മുസ്‌ലിയാര്‍, നേതൃത്വം നല്‍കി. 
തുടര്‍ന്ന് ജില്ലാ കലക്‌ടേര്‍ക്ക് നിവോദനം നല്‍കി. 
തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് നടന്ന മാര്‍ച്ചിന് അബ്ദുല്ല മഹ്‌ളരി, ഫഖ്‌റുദ്ദീന്‍ ബാഖവി, നസീര്‍ ഖാന്‍ ഫൈസി, അഹ്മദ് റശാദി, ഷാനവാസ് കണിയാപുരം നേതൃത്വം നല്‍കി. വിഴിഞ്ഞ സഈദ് മൗലവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.കെ ഹാറൂണ്‍ റശീദ് മുഖ്യപ്രഭാഷണം നടത്തി.
(കൂടുതൽ ഫോട്ടോസും വാർത്തയും അടുത്ത ദിവസം പ്രതീക്ഷിക്കുക)

അറബിക് സര്‍വകലാശാലയെ വര്‍ഗീയവല്‍ക്കരിക്കുന്നത് മണ്ടത്തരം: പി സുരേന്ദ്രന്‍

കോഴിക്കോട്: അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമായാല്‍ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാവുമെന്ന നിലപാട് മണ്ടത്തരമാണെന്ന് പ്രമുഖ എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ പ്രസ്താവിച്ചു. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് കലക്‌ട്രേറ്റ് നടത്തിയ ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസ്‌രിക്കുയായിരുന്നു സര്‍വകലാശാലയെ വര്‍ഗീയമായി കാണുന്നത് അംഗീകരിക്കാനാവില്ല. ഭാഷ, സംസ്‌കാരം, ഭക്ഷണം എന്നിവയെ വര്‍ഗീയമായി മാത്രം കാണുന്ന സാഹചര്യമാണ് നിലവിലുള്ളത്. അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന ആവശ്യത്തെ മതപരമായി കാണാതെ അക്കാദമിക് തലത്തില്‍ കാണാന്‍ ഭരണകൂടം തയ്യാറാകണം. മതത്തിന്റെ ഐഡന്റിറ്റിയില്‍ നിന്നും അറബി ഭാഷയെ പുറത്തുനിര്‍ത്തണം. ഈ ഭാഷയുടെ ഗുണം പൊതുസമൂഹത്തിന് കൂടി ലഭ്യമാകാന്‍ അറബിക് സര്‍വകലാശാല എത്രയും വേഗം സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്ത് ഏറ്റവും പ്രചാരമുള്ള ഭാഷയായി വികസിച്ചുകൊണ്ടിരിക്കുന്ന ഭാഷയാണ് അറബി. നിരവധി കവികളും എഴുത്തുകാരും ഈ ഭാഷയില്‍ ഉയര്‍ന്നുവരുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ അറബിക്ക് പ്രാധാന്യം വര്‍ധിക്കുമ്പോള്‍ ഇവിടെ അറബിയെ മുസ്‌ലിംകളുടെ മാത്രം ഭാഷയായി ചുരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആഗോളാടിസ്ഥാനത്തില്‍ ഇസ്‌ലാമിനെ എതിര്‍ക്കുന്നവരും മതത്തെ നിരസിക്കുന്നവര്‍ പോലും അറബി ഭാഷയിലാണ് എഴുതുന്നത്. ലോക പ്രശസ്ത സിറിയന്‍ കവി അഡോണിസ് കവിത എഴുതുന്നത് അറബിയിലാണ്. ഇക്കാര്യങ്ങളെല്ലാം വിസ്മരിച്ചാണ് ചിലര്‍ അറബി ഭാഷക്കെതിരെ തിരിയുന്നത്. അറബി ഭാഷ കേവലം മതപഠനകേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കണമെന്നാണ് ഇവരുടെ ആഗ്രഹമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അറബിക് സര്‍വ്വകലാശാല; ജില്ലാ കലക്‌ട്രേറ്റുകളിലേക്കുള്ള SKSSF മാർച്ചുകൾ ഇന്ന്(വ്യാഴം); വിജയിപ്പിക്കാൻ സമസ്ത നേതാക്കളുടെ ആഹ്വാനം

കോഴിക്കോട്: നിര്‍ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണമെന്നാ വശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ഡിസംബര്‍ 17, വ്യാഴം) രാവിലെ 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റുകളിലേക്കും ബഹുജന മാര്‍ച്ച് നടക്കും.സര്‍വകലാശാല യാഥാര്‍ഥ്യമാക്കുന്നതിന് മുന്നോടിയായുള്ള വകുപ്പ് തല നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അനാവശ്യമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് പദ്ധതി മരവിപ്പിക്കാന്‍ ശ്രമിച്ച പശ്ചാത്തലത്തിലാണ് സംഘടന പ്രക്ഷോഭവുമായി രംഗത്ത് വന്നിട്ടുള്ളത്.
ഇത്തരുണത്തിൽ എസ് കെ എസ് എസ് എഫ് നടത്തുന്ന കലക്‌ട്രേറ്റ് മാര്‍ച്ച് വന്‍ വിജയമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന: സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, സമസ്ത വിദ്യഭ്യാസ ബോര്‍ഡ് ജന: സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍, സുന്നി യുവജന സംഘം സംസ്ഥാന ജന: സെക്രട്ടറി പ്രെഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. വിദ്യഭ്യാസ തൊഴില്‍ മേഖലക്കും കേരളത്തിന്റ സമ്പദ്ഘടനക്കും വന്‍ മുതല്‍ കൂട്ടാവുന്ന അറബിക് സര്‍വ്വകലാശാല കാലതാമസം കൂടാതെ യാഥാര്‍ത്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

SKSSF കലക്ട്രേറ്റ് മാര്‍ച്ച് .. മുദ്രാവാക്യം

SKSSF സിന്ദാബാദ്...
കലക്ട്രേറ്റ് മാര്‍ച്ച്  സിന്ദാബാദ്...(2)

അറബിക് സർവകലാശാലാ...
അനർഹമല്ല,അധികാരികളെ...

അവകാശത്തിൻ പോരാട്ടങ്ങൾ...
ഔദാര്യത്തിനു വേണ്ടിയുമല്ലാ...

SKSSF(2)

അറബി നാട്ടിൻ പണിയും വേണം...
അറബി നാട്ടിൻ പണവും വേണം...

അറബി ഭാഷ പഠിക്കാൻ മാത്രം...
അനുവദിക്കുകയില്ലെന്നാണോ...

SKSSF(2)

പത്തിരുപത്തഞ്ചോളം രാജ്യം...
സംസാരിക്കും സുന്ദര ഭാഷ...

ലക്ഷം ലക്ഷം കുട്ടികളൊന്നായ്...
പഠിച്ചിടുന്ന നല്ലൊരു ഭാഷ...

SKSSF(2)

രാജ്യത്തിൻ ഖജനാവിനു തന്നെ...
വരുമാനങ്ങൾ തരുന്നൊരു ഭാഷ...

ആ ഒരു ഭാഷ പഠിക്കാനും...
ഗവേഷണങ്ങൾ നടത്താനും...

മുഖം തിരിഞ്ഞു നടക്കുന്ന...
അധികാരികളെ കണ്ണു തുറക്കൂ...

SKSSF(2)

അവകാശങ്ങൾ നേടിയെടുക്കാൻ...
തീ തുപ്പുന്നൊരു തോക്കിനു മുന്നിൽ...

നെഞ്ച് വിരിച്ചൊരു സമുദായത്തെ...
വീണ്ടും സമര രണാങ്കണത്തിൽ...
വീര്യം കൂട്ടിയിറക്കരുതേ...

SKSSF(2)

അറബിക് സർവകലാശാല...
ഉയർന്നിടുമ്പോൾ മാത്രം പറയും...

വർഗ്ഗീയതയും പ്രതിസന്ധിയും...
കണ്ടില്ലെന്നു നടിക്കാൻ മാത്രം...
വിഡ്ഢികളാണോ കേരള ജനത...

SKSSF(2)

ഊഹാപോഹം പ്രചരിപ്പിച്ച്...
അധികാരത്തിൻ തിണ്ണ ബലത്തിൽ...

സത്യത്തിന്റെ വരവിനു നേരേ...
മുഖം തിരിക്കും അധികാരികളെ...

കാലം സാക്ഷി-ചരിത്രം സാക്ഷി...
ഏകനായ ദൈവം സാക്ഷി...
കാലം മാപ്പു തരില്ലെന്നോർക്കുക.

SKSSF(2)
(കൂടുതല്‍: നേരത്തെ നല്‍കിയ സമരസംഗമ മുദ്രാവാക്യം കാണുക)

"അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യ മാക്കുക"; SKSSF കലക്‌ട്രേറ്റ് ബഹുജന മാര്‍ച്ച് വ്യാഴാഴ്ച

17 ന്  10 മണിക്ക് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റുകളിലേക്കും ബഹുജന മാര്‍ച്ച് നടക്കും 
കോഴിക്കോട്: നിര്‍ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യ മാക്കണമെന്നാ വശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ 17 ന് രാവിലെ 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റുകളിലേക്കും ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും.
സര്‍വകലാശാല യാഥാര്‍ഥ്യമാക്കുന്നതിന് മുന്നോടിയായുള്ള വകുപ്പ് തല നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അനാവശ്യമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് പദ്ധതി മരവിപ്പിക്കാന്‍ ശ്രമിച്ച പശ്ചാത്തലത്തിലാണ് സംഘടന പ്രക്ഷോഭവുമായി രംഗത്ത് വന്നിട്ടുള്ളത്.
സര്‍വകലാശാല യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതാണ്. വിവിധ ജില്ലകളില്‍ ബഹുജന മാര്‍ച്ചില്‍ മുഖ്യപ്രഭാഷകരെ നിയമിച്ചു. വി.കെ. ഹാറൂണ്‍ റശീദ് (തിരുവനന്തപുരം), ശുഐബ് നിസാമി (കൊല്ലം), ആഷിഖ് കുഴിപ്പുറം (ഇടുക്കി), ഹബീബ് ഫൈസി കോട്ടോപ്പാടം (ആലപ്പുഴ), അബ്ദുറഹീം ചുഴലി (എറണാകുളം), റശീദ് ഫൈസി വെള്ളായിക്കോട് (തൃശൂര്‍), സത്താര്‍ പന്തലൂര്‍ (പാലക്കാട്), ഒണംപിള്ളി മുഹമ്മദ് ഫൈസി (മലപ്പുറം), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (കോഴിക്കോട്), മുസ്തഫ മുണ്ടുപാറ (വയനാട്) ബശീര്‍ ഫൈസി ദേശമംഗലം (കണ്ണൂര്‍), നാസര്‍ ഫൈസി കൂടത്തായ് (കാസര്‍കോട്). ബഹുജന മാര്‍ച്ച് വന്‍ വിജയമാക്കുവാന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.

അറബിക് സര്‍വ്വകലാശാല; മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹരജി-ജനകീയ ഒപ്പുശേഖരണത്തിനു തുടക്കമായി

യു.ഡി.എഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കണം: ഓണമ്പിള്ളി മുഹമ്മദ് ഫൈസി
തൃശൂര്‍: വിദ്യഭ്യാസ മന്ത്രിയുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിട്ടു പോലും അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നതിന്റെ കാരണം അന്വേഷിക്കേണ്ടതാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി.
കേരളത്തിലെ റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത് പ്രവാസികളില്‍ നിന്നാണ്. ഏതാണ്ട് എഴുപതിനായിരം കോടി രൂപ പ്രതിവര്‍ഷം കേരളത്തിലേക്കൊഴുകുന്നു. മഹാഭൂരിപക്ഷ പ്രവാസികളും അറേബ്യന്‍ നാടുകളില്‍ ജോലി ചെയ്യുന്നു.
അനുദിനം വികസ്വരമാകുന്ന ഭാഷയാണ് അറബി. കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക ജീവിതത്തെ നൂറ്റാണ്ടുകളായി സ്വാധീനിക്കുന്ന ഈ ഭാഷയെ ഒരു പ്രത്യേക സമൂഹത്തിന്റെയോ സമുദായത്തിന്റെയോ അല്ല; ലോകഭാഷ എന്ന നിലയില്‍ അറബിയുടെ അനന്ത സാധ്യതകളെ മനസ്സിലാക്കി ഒരു അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാലയെക്കുറിച്ചുള്ള യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ സര്‍ക്കാറി ന്റെ അവസാന കാലത്തെങ്കിലും യാഥാര്‍ത്ഥ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചില ഉദ്യോഗസ്ഥരുടെ ഒളിയജണ്ടകള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കി അറബിക് സര്‍വ്വകലാശാല അട്ടിമറിക്കാനുള്ള നീക്കം പ്രതിേഷധാര്‍ഹമാണെന്നും ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള സുന്നി സ്റ്റിഡന്റ്‌സ് ഫെഡറേഷന്‍ സമസ്തയുടെ വിവിധ പോഷക ഘടകങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹരജിയിലേക്കുള്ള ജനകീയ ഒപ്പുശേഖരണത്തിന്റെ ജില്ലാതല ഉല്‍ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കുക; SKSSF സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നാളെ(തിങ്കൾ)

കോഴിക്കോട്: അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട്് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രത്യക്ഷ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നാളെ (തിങ്കൾ) വൈകിട്ട്് മൂന്നിന് കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ദാറുല്‍ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റ് വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്്‌വി ഉദ്ഘാടം ചെയ്യും.
തദ്ദേശ സ്വയം ഭരണതെരഞ്ഞെപ്പിന്റെ പെരുമാറ്റചട്ടം വരുന്നതിന്റെ മുമ്പ് തന്നെ സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് നടപടികള്‍ ആരംഭിക്കുമെന്ന് പ്രതീച്ചിക്കപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടികളുണ്ടാവാത്ത സാഹചര്യത്തിലാണ് സംഘടന സമര രംഗത്തിറങ്ങുന്നത്. സംസ്ഥാനത്തെ ഭാഷാസ്‌നേഹകളില്‍ നിന്നും വിദ്യാഭ്യാസ പ്രവര്‍ത്തകരില്‍ നിന്നും നിരന്തരമായ ആവശ്യം ഉയര്‍ന്നിട്ടും വിഷയത്തെ ഗൗനിക്കാതെ മുന്നോട്ട് പോവുന്ന അധികൃതരുടെ നീക്കത്തിനെതിരെ ശക്തമായ താക്കിതാവും വിധത്തില്‍ സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കാന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

അറബിക് സര്‍വ്വകലാശാല:SKSSF സമരപ്രഖ്യാപന സമ്മേളനം തിങ്കളാഴ്ച കോഴിക്കോട്

കോഴിക്കോട് : നിര്‍ദ്ദിഷ്ട അന്താരാഷ്ട അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യ മാക്കണമെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സമരപരിപാടികളുടെ പ്രഖ്യാപന സമ്മേളനം 21 ന് തിങ്കളാഴ്ച 3 മണിക്ക് കോഴിക്കോട് നടക്കും. തദ്ദേശ സ്വയം ഭരണതെരഞ്ഞെപ്പിന്റെ പെരുമാറ്റചട്ടം വരുന്നതിന്റെ മുമ്പ് തന്നെ സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് നടപടികള്‍ ആരംഭിക്കുമെന്ന് പ്രതീച്ചിക്കപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടികളുണ്ടാവാത്ത സാഹചര്യത്തിലാണ് സംഘടന സമര രംഗത്തിറങ്ങുന്നത്. സംസ്ഥാനത്തെ ഭാഷാസ്‌നേഹകളില്‍ നിന്നും വിദ്യാഭ്യാസ പ്രവര്‍ത്തകരില്‍ നിന്നും നിരന്തരമായ ആവശ്യം ഉയര്‍ന്നിട്ടും വിഷയത്തെ ഗൗനിക്കാതെ മുന്നോട്ട് പോവുന്ന അധികൃതരുടെ നീക്കത്തിനെതിരെ ശക്തമായ താക്കിതാവും വിധത്തില്‍ സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കാന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

അറബിക് യൂനിവേഴ്‌സിറ്റിയെ വിവാദങ്ങള്‍ കൊണ്ട് തകര്‍ക്കരുത്

കേരളത്തിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് നിമിത്തമായേക്കാവുന്ന അറബിക് യൂനിവേഴ്‌സിറ്റിയെ വര്‍ഗീയവത്കരിച്ച് ഇല്ലാതാക്കാനുള്ള ചിലരുടെ ശ്രമം തീര്‍ച്ചയായും ചരിത്ര ബോധമില്ലായ്മയാണ്.ഇവിടെ ഭാഷയെയും സംസ്‌കാരത്തെും വര്‍ഗീയവല്‍ക്കരിക്കുന്നതും ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്തുന്നതും കേവലമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഗുണകരമാകും.എന്നാല്‍ ആത്യന്തികമായ വൈജ്ഞാനിക മുന്നേറ്റത്തിനും സാമൂഹ്യ പുരോഗതിക്കും രാജ്യനന്മയ്ക്കും വിഘാതമാകുന്ന പിന്തിരിപ്പന്‍ ആശയമാണ് വര്‍ഗീയത.അത് ഒരു ഭാഷയുടെ പേരിലാകുമ്പോള്‍ പ്രത്യേകിച്ചും കൂടുതല്‍ അപകടകരമാകും. ഏത് തരം ആളുകളില്‍ നിന്നുണ്ടായാലും വര്‍ഗീയ വീക്ഷണങ്ങള്‍ ചെറുക്കപ്പെടണം.
അറബിക് യൂനിവേഴ്‌സിറ്റിയെ എതിര്‍ക്കുന്നവര്‍ കണ്ണടച്ചിരുട്ടാക്കി വസ്തുതകള്‍ കാണാതെ പോകുകയാണ്.