Showing posts with label Nandi-Darussalam. Show all posts
Showing posts with label Nandi-Darussalam. Show all posts

നന്തി ജാമിഅ ദാറുസ്സലാം റൂബി ജൂബിലിക്ക് ഉജ്ജ്വല സമാപ്തി

മുന്നൂറോളം യുവ പണ്ഡിതർ കർമ ഭൂമിയിലേക്ക്..
കോഴിക്കോട്: നന്തി ജാമിഅ ദാറുസ്സലാം റൂബി ജൂബിലി സമ്മേളനത്തിനു ഉജ്ജ്വല സമാപ്തി. ഇസ്്‌ലാമിക മതപ്രചാരണവീഥിയില്‍ പാരമ്പര്യത്തിന്റെ കരുത്തു കാക്കുന്ന ദാരിമി പണ്ഡിതന്മാരുടെ പുതിയ പടയണി ഇന്നലെ നടന്ന റൂബിജൂബിലി സമാപനത്തോടെ കര്‍മപഥത്തിലിറങ്ങി.
സമസ്തയുടെ പണ്ഡിത കുലപതികളേയും സയ്യിദന്മാരേയും സാക്ഷിയാക്കി നടന്ന സമ്മേളനത്തിലാണ് ദഅ്‌വത്തിന്റെ പുതിയ വെല്ലുവിളികളെ അതിജയിക്കാന്‍ പ്രാപ്തരായ 270 പണ്ഡിത പ്രതിഭകളെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമൂഹത്തിന് സമര്‍പ്പിച്ചത്.
സനദ്്ദാന ചടങ്ങിനു സാക്ഷിയാകാന്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആയിരങ്ങളാണെത്തിയത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ്്‌ലാമിന്റെ യഥാര്‍ഥ മുഖം ലോകത്തിന് പരിചയപ്പെടുത്താന്‍ പണ്ഡിതര്‍ മാതൃക കാണിക്കണമെന്നു തങ്ങള്‍ പറഞ്ഞു. 


സമ്മേളനത്തിന്റെ തൽ സമയ റെക്കോർഡ്‌ ഇവിടെ കേൾക്കാം (SKICR Live -Record)
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്് ലിയാര്‍ അധ്യക്ഷനായി.പ്രിന്‍സിപ്പല്‍ മൂസക്കുട്ടി ഹസ്രത്ത് സനദ്് ദാന പ്രഭാഷണം നടത്തി.
ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് സമസ്ത ട്രഷറര്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ഹൈദരലി തങ്ങള്‍ സമ്മാനിച്ചു. ശംസുല്‍ ഉലമാ സ്മാരക ബൈത്തുസ്സലാം ഭവന പദ്ധതിയും ചടങ്ങില്‍ വച്ച് ഉദ്ഘാടനം ചെയ്തു.

നന്തി ജാമിഅ ദാറുസ്സലാം റൂബി ജൂബിലിക്കു പ്രോജ്ജ്വല തുടക്കം

വാര്‍ത്തകളിലെ പൈങ്കിളിവല്‍ക്കരണം മാധ്യമ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നു: മാധ്യമ സെമിനാര്‍
നന്തിബസാര്‍(ശംസുല്‍ ഉലമാ നഗർ): നന്തി ജാമിഅ: ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ റൂബി ജൂബിലി സമ്മേളനത്തിനു പ്രോജ്ജ്വല തുടക്കം. നന്തിയിലെ ശംസുല്‍ ഉലമാ നഗരിയില്‍ ജാമിഅ: ദാറുസ്സലാം പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി.നന്തിയില്‍ മുസ്‌ലിയാര്‍ മെമ്മോറിയല്‍ ദാറുസ്സലാം ഇസ്‌ലാമിക് അക്കാദമി പുതിയ ബ്ലോക്ക് ശിലാസ്ഥാപനവും തങ്ങള്‍ നിര്‍വഹിച്ചു.
ജുമുഅ നിസ്‌കാരാനന്തരം പിണങ്ങോട് അബൂബക്കര്‍ ഉല്‍ബോധന പ്രഭാഷണം നടത്തി. രാത്രി നടന്ന മദ്ഹുറസൂല്‍ കോണ്‍ഫറന്‍സില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ ്‌ഫൈസി അമ്പലക്കടവ് പ്രഭാഷണം നടത്തി. രാത്രി വൈകിട്ട് ബുര്‍ദാ മജ്‌ലിസും നടന്നു. അബ്ദുല്‍ വഹാബ് ഹൈത്തമി എഴുതിയ പുസ്തകം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മരക്കാര്‍ ഹാജിക്കു നല്‍കി പ്രകാശനം ചെയ്തു
നാളെ രാവിലെ 10ന് 'അറബിക് സര്‍വകലാശാല: ആവശ്യവും അവകാശവും' പ്രമേയത്തില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സത്താര്‍ പന്തല്ലൂര്‍ പ്രമേയ പ്രഭാഷണം നടത്തും. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, എസ്.വി മുഹമ്മദലി, കെ.പി അനില്‍ കുമാര്‍, മുഹമ്മദ് റിയാസ് കോഴിക്കോട് സംബന്ധിക്കും. ദാറുസ്സലാം ഓണ്‍ലൈന്‍ ഡിസ്റ്റന്‍സ് കോഴ്‌സ് ലോഞ്ചിങ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഉച്ചയ്ക്ക് ഒന്നിന് 'കാലംതേടുന്ന പ്രബോധന വഴികള്‍' പ്രമേയത്തില്‍ നടക്കുന്ന ദഅ്‌വാ സംഗമം പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അധ്യക്ഷനാകും. ആബിദ് ഹുദവി തച്ചണ്ണ പ്രമേയ പ്രഭാഷണം നടത്തും.

നന്തി ദാറുസ്സലാം സമ്മേളനം; സമാപനം ഞായറാഴ്ച; SKICR-ൽ തല്‍സമയ സംപ്രേഷണം ആരംഭിച്ചു

ശംസുൽ ഉലമ നാഗർ: കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ നന്തിയില്‍ ആരംഭിച്ച നന്തി ദാറുസ്സലാം അറബിക്‌ കോളേജ്‌ 40–ാം വാര്‍ഷിക 13–ാം സനദ്‌ ദാന റൂബി ജൂബിലി സമ്മേളനത്തിന്റെ  തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. 
www.kicrlive.com വഴിയും ബൈലക്‌സ്‌ മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇസ്ലാമിക്‌ റൂമിലൂടെയും ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും സമ്മേളനം വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൌകര്യം ഒരുക്കിയിട്ടുണ്‌ട്‌. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന SKICR ഇന്റര്‍നെറ്റ്‌ റേഡിയോ വഴി മൊബൈലിലൂടെയും സമ്മേളനം തല്‍സമയം കേള്‍ക്കാം. Google play Store വഴി SKICR റേഡിയോ മൊബൈലിൽ  INSTALL ചെയ്യാവുന്നതാണ്. 

നന്തി ദാറുസ്സലാം റൂബി ജൂബിലി സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എസ്.എഫ്  സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സാഹിബ് നടത്തിയ പ്രഭാഷണം ഇവിടെ കേള്‍ക്കാം.(അവ. SKICR റെക്കോര്‍ഡ്സ്) കൂടുതല്‍ സമ്മേളന റെക്കോര്‍ഡുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ശംസുല്‍ ഉലമാ അവാര്‍ഡ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക്

നന്തി: ജീവിതാന്ത്യം വരെ നന്തി ജാമിഅ ദാറുസ്സലാമിന്റെ രണ്ടു പതിറ്റാണ്ട് കാലം പ്രിന്‍സിപ്പല്‍ ആയി സേവനം അനുഷ്ഠിച്ച വിശ്വപണ്ഡിതന്‍ ശംസുല്‍ ഉലമയുടെ സ്മരണാര്‍ഥം ജാമിഅ ദാറുസ്സലാം അറബിക് കോളജ് കമ്മിറ്റി നല്‍കി വരുന്ന ശംസുല്‍ ഉലമാ അവാര്‍ഡിന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അര്‍ഹനായി. കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 20ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വച്ച് പ്രശസ്തി പത്രവും കാഷ് അവാര്‍ഡും കൈമാറും.
മുഹമ്മദ് മുസ്‌ല്യാര്‍ കൂറ്റനാട്, പി.കെ.പി.അബ്ദുസ്സലാം മുസ്‌ല്യാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ തുടങ്ങിയവരാണ് നേരത്തെ ശംസുല്‍ ഉലമാ അവാര്‍ഡിന് അര്‍ഹരായത്.

ദാറുസ്സലാം റൂബി ജൂബിലി : നാഷനല്‍ ഹിഫഌ കോംപറ്റീഷന്‍ സമാപിച്ചു

നന്തി : ദാറുസ്സലാം റൂബി ജൂബിലിയോടനുബന്ധിച്ച് നടന്ന ദേശീയ ഹിഫ്‌ള് കോംപറ്റീഷന്‍ സമാപിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള നൂറു കണക്കിന് ഹാഫിളുകള്‍ പങ്കെടുത്ത മത്സരത്തില്‍ അബ്ദുല്‍ ഹാഫിസ് മൊല്ല പൈതാനിക് (മഹാരാഷ്ട്ര) ഒന്നാം സ്ഥാനവും മുഹമ്മദ് മിദ്‌ലാജ് ഓമച്ചപ്പുഴ (ദാറുല്‍ ഹുദ ഹിഫ്‌ള് കോളജ്, മമ്പുറം) രണ്ടാം സ്ഥാനവും മുഹമ്മദ് ബാബ മുഹ്‌യുദ്ദീന്‍ (ഹൈദരാബാദ്) മൂന്നാം സ്ഥാനവും നേടി.വിജയികള്‍ക്ക് യഥാക്രമം 50,001 ,25001, 15001 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കും.
ഇന്നലെ രാത്രി നടന്ന അനുസ്മരണ സമ്മേളനത്തില്‍ എ.വി.അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ അധ്യക്ഷനായി. സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ.പി.ടി അബ്ദുറഹ് മാന്‍ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. ഇബ്രാഹിം മുണ്ടക്കല്‍, കുട്ടിഹസന്‍ ദാരിമി, മരക്കാര്‍ ഹാജി പൂവ്വാട്ടുപറമ്പ്, കല്ലേരി മൂസ്സ ഹാജി സംബന്ധിച്ചു.
ദിക്‌റ് ദുആ മജ്‌ലിസിന് ഐദ്രോസ് മുസ്‌ല്യാര്‍ ചെറുവാളൂര്‍ നേതൃത്വം നല്‍കി. ഇന്ന് വൈകിട്ട് നാലിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. മീഡിയ കോണ്‍ഫറന്‍സ് കോട്ടുമല ടി.എം.ബാപ്പു മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ടി.പി ചെറൂപ്പ, എ.സജീവന്‍, എന്‍ ചേക്കുട്ടി, ഖാസിം ഇരിക്കൂര്‍, ജോഷോ, പി.കെ മുഹമ്മദ് സംബന്ധിക്കും.
ഏഴിന് നടക്കുന്ന മദ്ഹുറസൂല്‍ കോണ്‍ഫറന്‍സ് ഓണംപള്ളി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും.

നന്തി ദാറുസ്സലാം റൂബി ജൂബിലി; ചതുർ ദിന സമ്മേളനം ഇന്ന് ആരംഭിക്കും

നന്തി: ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ റൂബി ജൂബിലി സമ്മേളനം നാളെ തുടങ്ങും. വൈകിട്ട് നാലിന് നടക്കുന്ന അനുസ്മരണ സമ്മേളനം പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്്ഘാടനം ചെയ്യും. ഡോ. പി.ടി അബ്ദുറഹിമാന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
രാത്രി ഒന്‍പതിന് നടക്കുന്ന ദിക്്ര്‍ ദുആ മജ്്‌ലിസിന് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍,ഐദ്രോസ് മുസ്്‌ലിയാര്‍ ഏലംകുളം നേതൃത്വം നല്‍കും.
സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ ഹിഫ്‌ള് മത്സരം ഇന്നലെ രാവിലെ ഒന്‍പതിന് പി.പി.ഉമര്‍ മുസ്‌ല്യാര്‍ കൊയ്യോട് ഉദ്ഘാടനം ചെയ്തു.
സമസ്ത ചീഫ് ഖാരിഅ് അബ്ദുറസാഖ് മുസ്‌ല്യാര്‍ അധ്യക്ഷനായി. ബശീര്‍ ഫൈസി ദേശമംഗലം പ്രഭാഷണം നടത്തി. അല്‍ ഹാഫിള് സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. എ.വി.അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, ടി.എ.ഹുസൈന്‍ ബാഖവി പെരുമണ്ണ, വരയാലില്‍ മൊയ്തു ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ന് വൈകീട് നാലിന് നടക്കുന്ന എക്‌സ്‌പോ സലാമ-15 കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ഏഴിന് നടക്കുന്ന അവാര്‍ഡ് നിശ സമസ്ത ഖാരിഅ് അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്യും. മമ്മു ഹാജി ഒഞ്ചിയം അവാര്‍ഡ് ദാനം നടത്തും. പൊതുസമ്മേളനത്തോടെ റൂബി ജൂബിലി ഞായറാഴ്ച സമാപിക്കും.

ജാമിഅ ദാറുസ്സലാം അല്‍-ഇസ്ലാമിയ്യ ദഅവാ കോളേജ്‌, നന്തി - പ്രവേശന അറിയിപ്പ്‌


അപേക്ഷാ ഫോറത്തിനും പ്രോസ്പെക്ടറിനും ജാമിഅ ദാറുസ്സലാം അല്‍-ഇസ്ലാമിയ്യയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക

അറിവിന്റെ തിരുമുറ്റത്ത് ചരിത്രം കുറിച്ച് നന്തി ദാറുസ്സലാം സമ്മേളനത്തിന് ഉജ്ജ്വല സമാപനം

പിന്നോക്കാവസ്ഥക്ക് പരിഹാരം  നിരന്തര വിദ്യാഭാസം മാത്രം
ശംസുല്‍ ഉലമ നഗര്‍-(നന്തി) : അറിവി ന്‍റെ തിരുമുറ്റത്ത് ചരിത്രം കുറിച്ച് നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ സമ്മേളനത്തിന് ഉജ്ജ്വല സമാപനം. നന്തി അറബിക് കോളജിന്റെ തിരുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ശംസുല്‍ ഉലമ നഗറില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി 346 പേര്‍ക്ക് ദാരിമി ബിരുദവും നല്‍കി.
അറിവിന്റെ തിരുമുറ്റം രക്ഷയുടെ പാഥേയം എന്ന പ്രമേയത്തില്‍ നാല് ദിവസമായി നടന്നു വന്ന 36 ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ദുബൈ ഔഖാഫ് അശൈഖ് ഡോ. ഉമര്‍ മുഹമ്മദ് അല്‍ഖതീബ് ഉദ്ഘാടനം ചെയ്തു. 
നന്തി ദാറുസ്സലാം പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാന്‍ വിജ്ഞാനത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് തങ്ങള്‍ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളില്‍ പോലും ഇസ്‌ലാമിന്റെ തത്വങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങള്‍ മുന്നോട്ടുവരികയാണ്.
 അറിവിന് ഇസ്‌ലാമില്‍ പ്രത്യേകം സ്ഥാനം തന്നെയാണുള്ളത്. കോളജിലെ 12 ാം സനദ്ദാനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
ഇസ്‌ലാമിക പ്രചരണ രംഗത്ത് നന്തി ദാറുസ്സലാം പോലുള്ള സ്ഥാപനങ്ങള്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുകയാണെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് വളര്‍ച്ചയുണ്ടാക്കാന്‍ സമുദായം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തി.
സെക്രട്ടറി എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. നന്തി ദാറുസ്സലാം അറബിക് കോളജ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമാ അവാര്‍ഡ് പാറന്നൂര്‍ പി.പി ഇബ്രാഹിം മുസ്‌ലിയാര്‍ക്ക് സയ്യിദ് മശ്ഹൂര്‍ അസ്‌ലം തങ്ങള്‍ കണ്ണൂര്‍ സമ്മാനിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സമാപന പ്രഭാഷണം നടത്തി.
ദുബൈ ഔഖാഫ് അശൈഖ് അബ്ദുല്ലത്തീഫ് അസ്സയ്യിദ് മുഹമ്മദ് ഹാഷിമി, ടി.കെ.എം ബാവ മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, കോളജ് പ്രിന്‍സിപ്പല്‍ മൗലാനാ മൂസക്കുട്ടി ഹസ്രത്ത്, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ഖാസിമാരായ സയ്യിദ് അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, സമസ്ത മുശാവറ അംഗം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സി.എസ്.കെ തങ്ങള്‍, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം സാഹിര്‍, കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ട്രഷറര്‍ ടി.ടി ഇസ്മയില്‍, ഖത്തര്‍ കെ.എം.സി.സി സെക്രട്ടറി നിഅ്മത്തുല്ലാ കോട്ടക്കല്‍, മേയോണ്‍ ഖാദര്‍, കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി പാറക്കല്‍ അബ്ദുല്ല, മമ്മു ഹാജി, ഉമര്‍ ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായി, ഒളവണ്ണ അബൂബക്കര്‍ ദാരിമി, പാലത്തായ് മൊയ്തുഹാജി, എസ്.കെ ഹംസ ഹാജി സംസാരിച്ചു. നന്തി ദാറുസ്സലാം ജോയിന്റെ സെക്രട്ടറി തഖിയുദ്ദീന്‍ ഹൈതമി നന്ദിയും പറഞ്ഞു.

രാവിലെ നടന്ന ബിരുദദാന വസ്ത്ര വിതരണം പ്രിന്‍സിപ്പല്‍ മൗലാന മൂസക്കുട്ടി ഹസ്രത്ത് നിര്‍വ്വഹിച്ചു. തുടര്‍ന്ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ നടന്ന പ്രവാസി സംഗമം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സി ഡോ. എം അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തി. നിഅ്മത്തുല്ല കോട്ടക്കല്‍, ബാബു ബരദ്വാജ്, സി.വി.എം വാണിമേല്‍, പാറക്കല്‍ അബ്ദുല്ല, ടി.കെ മഹമൂദ് ഹാജി, കെ.കെ കുഞ്ഞമ്മദാജി, റഷീദ് മണ്ടോളി, നാസിര്‍ നന്തി, അഹമ്മദ് ഫൈസി കടലൂര്‍ സംസാരിച്ചു.
ദാരിമി സംഗമം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ഉലമാ ഉമറാ സംഗമം എം.പി അബ്ദുസ്സമദ് സമാദാനി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, പി അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍, ഖാസിം മുസ്‌ലിയാര്‍ മൊഗ്രാല്‍, പാലത്തായ് മൊയ്തുഹാജി, പി.പി ഉമര്‍ മുസ്‌ലിയാര്‍, എ.ടി മമ്മുഹാജി, പി.പി അബ്ദുറഹീം ഹാജി ഓര്‍ക്കാട്ടേരി സംസാരിച്ചു.

നന്തി വാര്‍ഷിക സനദ്‌ദാന മഹാസമ്മേളനത്തിനു ഇന്ന് സമാപനം; പ്രമുഖര്‍ പങ്കെടുക്കും

ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ജാഗ്രത പാലിക്കണം: മന്ത്രി മഞ്ഞളാംകുഴി അലി
നന്തി: സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്കിയ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് ന്യൂനപക്ഷമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. നന്ദി ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യയുടെ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിശ്വാസവേദി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. 
ദുബായ് ഔഖാഫ് പ്രതിനിധികളായ അശൈഖ് ഡോ. ഉമര്‍ മുഹമ്മദ് അല്‍ഖതീബ്, അശ്ശെഖ് അബ്ദുല്‍ലത്തീഫ് അസ്സയിദ് മുഹമ്മദ് അഹ്മദുല്‍ ഹാശിമി, സെക്രട്ടറി എ.വി. അബ്ദുറഹിമാന്‍ മുസ്ല്യാര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍, ഓണംപിള്ളി മുഹമ്മദ്‌ഫൈസി, ദാരിമി ഇ.കെ. കാവനൂര്‍, പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്, ടി.ടി. ഇസ്മായില്‍, മുസ്തഫ ഫൈസി എളമ്പാറ, മൊയ്തുഹാജി കണ്ണൂക്കര, അബ്ദുല്‍കരീം ദാരിമി, മേയോണ്‍ കാദര്‍ എന്നിവര്‍ സംസാരിച്ചു. ഇസ്‌ലാഹ് സെഷനില്‍ മലയമ്മ മുഹമ്മദ് സഖാഫി പ്രഭാഷണം നടത്തി.
ആരോഗ്യശാസ്ത്രസെമിനാര്‍ കെ.എസ്.എസ്.എം. ഡയറക്ടര്‍ ഡോ. പി.പി. അഷ്‌റഫ് ഉദ്ഘാടനംചെയ്തു. ഡോ. സി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഡോ. മഅ്‌റൂഫ്‌രാജ്, ഡോ. വേണുഗോപാല്‍, ഡോ. ഉവൈസ് എന്നിവര്‍ ക്ലാസ്സെടുത്തു. ബഷീര്‍ ദാരിമി നന്തി, ബാലന്‍ മാസ്റ്റര്‍, കാള്യേരി മൊയ്തു, റഹിം തേടത്ത്, ശഫീഖ് കോടിക്കല്‍ എന്നിവര്‍ സംസാരിച്ചു.
ആദര്‍ശവേദി മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് ഫൈസി അമ്പലക്കടവ്, എം.ടി. അബൂബക്കര്‍ ദാരിമി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം എന്നിവര്‍ വിഷയാവതരണം നടത്തി. കെ.സി. മുഹമ്മദ് ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, വി.എം. ഉമ്മര്‍ എം.എല്‍.എ., പി.കെ. അഹമ്മദ്, എം.എ. റസാഖ് മാസ്റ്റര്‍, കെ.എ. റഹ്മാന്‍ ഫൈസി, മുഹമ്മദലി ദാരിമി ശ്രീകണ്ഠപുരം, മുസ്തഫ, സഅദുള്ള കീഴ്‌ശ്ശേരി എന്നിവര്‍ സംസാരിച്ചു.
പ്രമുഖര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തോടെ സമ്മേളനം ഇന്ന് സമാപിക്കും.
ഡ്യൂട്ടിലീവ്  അനുവദിക്കണം : സമസ്ത 
നന്തി ദാറുസലാം അറബിക്‌കോളേജ് വാര്‍ഷിക സമ്മേളനത്തില്‍ സനദ് വാങ്ങുന്ന ദാരിമികള്‍ക്ക് 2012 നവമ്പര്‍ 19ന് ഡ്യൂട്ടിലീവ് അനുവദിക്കണമെന്ന് ബദ്ധപ്പെട്ട മാനേജ്‌മെന്റുകള്‍ക്ക് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍ദേശംനല്‍കി.
2012 ഡിസംബര്‍ 19ന് ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിക്കുന്ന സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം വിജയിപ്പിക്കാന്‍ ബദ്ധപ്പെട്ട എല്ലാഘടകങ്ങളോടും യോഗം അഭ്യര്‍ത്ഥിച്ചു. ടി.കെ.എം.ബാവ മുസ്‌ലിയാര്‍, അധ്യക്ഷത വഹിച്ചു. സയ്യിദ് ഹൈദരലി ശിഹാബ് , പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ,കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സംസാരിച്ചു.

നന്തി സമ്മേളനം: "അറിവിന്‍റെ തിരുമുറ്റം; രക്ഷയുടെ പാഥേയം"; സമ്മേളന പ്രമേയവും ചര്‍ച്ചകളുമായി ഒരു ദിനം കൂടി; സമ്മേളന നഗരി ജന നിബിഡം


സമ്മേളന നഗരിയിലേക്ക് പാണക്കാട് ഹൈദരലി തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ എത്തുന്നു 

ശംസുല്‍ ഉലമ നഗര്‍-(നന്തി) :  "അറിവിന്‍റെ തിരുമുറ്റം; രക്ഷയുടെ പാഥേയം" എന്ന പ്രമേയവുമായി കൊയിലാണ്ടി-നന്തിയില്‍ ആരംഭിച്ച നന്തി  ദാറുസ്സലാം 36-ാം വാര്‍ഷിക-12-ാം സന്നദ്ദാന മഹാസമ്മേളനം പ്രൌഡമായ ചര്‍ച്ചകളുമായി ഒരു ദിനം പിന്നിടുമ്പോള്‍ പ്രമേയമുള്‍ ക്കൊണ്ട വിശ്വാസ സാഗരത്തെ കൊണ്ട് നഗരം വീര്‍പ്പു മുട്ടി തുടങ്ങി. സമ്മേളനത്തിന്റെ ഭാഗമായി നേരത്തെ ആരംഭിച്ച പ്രദര്‍ശനം ഇതിനകം  അനേകം പേരെ ആകര്‍ഷിച്ചിട്ടുണ്ട്. 
സമ്മേളനത്തിന്‍റെ തല്‍സമയ സംപ്രേഷണ
ത്തില്‍  ഏര്‍പ്പെട്ട കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം
പ്രവര്‍ത്തകര്‍  വേദിക്കരികിലെ മുന്‍ നിരയില്‍ 
ഇന്ന് (ശനിയാഴ്ച) രാവിലെ 11-ന് ആരോഗ്യശാസ്ത്ര സെമിനാര്‍ ഡോ. ടി.പി. അഷറഫ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. ശിവകുമാര്‍, എം.കെ. രാഘവന്‍ എം.പി. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വൈകിട്ട് മൂന്നിന് വിശ്വാസവേദിയില്‍ മന്ത്രി മഞ്ഞളാംകുഴി അലി, എം.പി. അബ്ദുസമദ് സമദാനി എം.എല്‍.എ. എന്നിവര്‍ പങ്കെടുക്കും. 6.30ന് ആദര്‍ശ വേദിയില്‍ മന്ത്രി ഡോ. എം.കെ. മുനീര്‍, വി.എം. ഉമ്മര്‍ എം.എല്‍.എ., ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും. ഞായറാഴ്ച സമാപന ദിനത്തില്‍ പ്രവാസിസംഗമം കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. അഹമ്മദ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കും.
മൂല്യമുള്ള വിദ്യാഭ്യാസത്തിന്റെ വീണ്ടെടുപ്പിന്‌ ശ്രമിക്കണം-മന്ത്രി അബ്‌ദുറബ്ബ് 
പൊതുവിദ്യാഭ്യാസത്തില്‍ ധാര്‍മികതയ്ക്ക്‌ ഊന്നല്‍ നല്‍കണമെന്നും മൂല്യമുള്ള വിദ്യാഭ്യാസത്തിന്റെ വീണ്ടെടുപ്പിന്‌ എല്ലാവരും പരിശ്രമിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ-്‌. നന്തി ജാമിയ ദാറുസ്സലാമിന്റെ വാര്‍ഷിക–സന്നദ്‌ ദാന സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ വിദ്യാഭ്യാസ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. മന്ത്രി കെ.പി. മോഹനന്‍, കെ.പി. അനില്‍കുമാര്‍, ഡോ.സുബൈര്‍ ഹുദവി, റാശിദ്‌ കൂളിവയല്‍, ദഅ്‌വ കോളജ്‌ പ്രിന്‍സിപ്പല്‍ തഖിയുദ്ദീന്‍ ഹൈത്തമി, പി.എം. നിയാസ്‌, ജലീല്‍ ഫൈസി വെളിമുക്ക്‌, കെ.വി. അബ്‌ദുഹാജി, കെ.പി. മുഹമ്മദ്‌കുട്ടി ഹാജി, അബ്‌ദുല്‍വഹാബ്‌ ഹൈത്തമി, സയ്യിദ്‌ ഫരീദുദ്ദീന്‍ അല്‍ ഖാസിമി, എ.പി. മുഹമ്മദ്‌ റാഫി ദാരിമി നന്തി എന്നിവര്‍ പ്രസംഗിച്ചു. 
ദഅ്‌വാ കോളജ്‌ ദശവാര്‍ഷികോപഹാരം പാണക്കാട്‌ മുനവ്വറലി തങ്ങള്‍ മാണിക്കോത്ത്‌ മമ്മുഹാജിക്കു നല്‍കി പ്രകാശനം ചെയ്‌തു. ഇന്നു നടക്കുന്ന വിശ്വാസവേദി പാണക്കാട്‌ സയ്യിദ്‌ അബ-ാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രി മഞ്ഞളാംകുഴി അലി പ്രസംഗിക്കും. വാര്‍ഷികാഘോഷ പരിപാടികള്‍ നാളത്തെ ബിരുദദാന മഹാസമ്മേളനത്തോടെ സമാപിക്കും.
സമന്വയ വിദ്യാഭ്യാസം സമൂഹത്തിന് അനിവാര്യം -രമേശ് ചെന്നിത്തല
മന്വയ വിദ്യാഭ്യാസം സമൂഹത്തിന് അനിവാര്യമാണെന്നും അത് വിദ്യാഭ്യാസത്തിന്റെ വിശാലമായ ലോകം തുറക്കുമെന്നും കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ വാര്‍ഷികാഘോഷത്തിന്റെയും സനദ് ദാന മഹാസമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്, അഡ്വ. കെ.പി. അനില്‍കുമാര്‍, പി.എം. നിയാസ്, ഡോ. സുബൈര്‍ ഹുദവി, വി.പി. ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വെള്ളിയാഴ്ച രാവിലെ ഖുറാന്‍ മനഃപാഠമാക്കിയ ഹാഫിളുകളുടെ സംഗമം പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മണിയൂര്‍ അഹമ്മദ് മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. പി. ഇബ്രാഹിം മുസ്‌ല്യാര്‍ സ്വാഗതം പറഞ്ഞു.
പഠന ക്യാമ്പില്‍ നിന്ന്

നന്തി ദാറുസ്സലാം വാര്‍ഷികാഘോഷത്തിന് ഉജ്ജ്വല തുടക്കം



ശംസുല്‍ ഉലമ നഗര്‍-(നന്തി) : നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ 36-ാം വാര്‍ഷികാഘോഷത്തിനും 12-ാം സന്നദ്ദാന മഹാസമ്മേളനത്തിനും പ്രൗഢഗംഭീരമായ തുടക്കം. നന്തി ജാമിഅ ദാറുസ്സലാം പ്രസിഡന്റും സംസ്ഥാന മുസ്‌ലിം ലീഗ് അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി.


മാധ്യമസെമിനാറും നടന്നു. 'വാര്‍ത്തയിലെ സ്വാര്‍ഥത' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമ്മേളന സുവനീര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. മാധ്യമം എഡിറ്റര്‍ ടി. അബ്ദുറഹിമാന്‍, നവാസ് പൂനൂര്‍ (ചന്ദ്രിക), പി.കെ. ശിവാനന്ദന്‍ (മലയാളമനോരമ), അബൂബക്കര്‍ ഫൈസി മലയമ്മ എന്നിവര്‍ പ്രസംഗിച്ചു. മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നവര്‍ക്കുവേണ്ടി മാധ്യമപ്രവര്‍ത്തകര്‍ പോരാടണമെന്ന് മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹിമാന്‍ പറഞ്ഞു.
 ഭരണകൂടങ്ങള്‍ നല്‍കുന്ന ഭാഷ്യം അതേപടി പകര്‍ത്തി നല്‍കുമ്പോള്‍ പല സത്യങ്ങളും മൂടിവെക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍വത്ര അഴിമതി നിറഞ്ഞ ലോകത്ത്, വാര്‍ത്തകള്‍ സത്യസന്ധമായി നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
സന്നദ്ദാന മഹാസമ്മേളനം നവംബര്‍ 18-ന് നടക്കും. സമാപനസമ്മേളനത്തില്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ്, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, വിദേശ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

സമ്മേളനം ചരിത്ര സംഭവമാക്കുക- സമസ്ത


കോഴിക്കോട്: നവംബര്‍ 15 മുതല്‍ 18 വരെ നടക്കുന്ന നന്തി ദാറുസ്സലാം അറബിക് കോളേജിന്റെ 36-ാം വാര്‍ഷിക 12-ാം സനദ് ദാന മഹാസമ്മേളനം വിജയിപ്പിക്കാന്‍ സമസ്ത നേതാക്കള്‍ ആഹ്വാനം ചെയ്തു.
തെന്നിന്ത്യയിലെ പ്രധാനപ്പെട്ട മതകലാലയവും മര്‍ഹും ശംസുല്‍ ഉലമായുടെ ശിക്ഷണത്തില്‍ വളര്‍ന്നുവലുതായി ആയിരക്കണക്കായ പണ്ഡിതരെ സമുദായത്തിന് സംഭാവന ചെയ്ത  തുമായ മഹത്തായ സ്ഥാപനമാണ്‌ നന്തി ദാറുസ്സലാം അറബിക് കോളേജ്.
സമ്മേളന വിജയത്തിന്ന് വേണ്ടി സാധ്യമായ എല്ലാ വിധ പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്താന്‍ സുന്നിയുവജന സംഘം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍, ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ ഒപ്പ് വച്ച പത്രകുരിപ്പിലൂടെ എല്ലാ പ്രസ്ഥാന ബന്ധുക്കളോടും ആവശ്യപ്പെട്ടു.

ജാമിഅ: ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ: സമ്മേളന പ്രചാരണ പരിപാടി

ജാമിഅ: ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ: , നന്തി സനാദ് ദാന വാര്‍ഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച് ദക്ഷിണ കന്നഡ ജില്ലയിലെ ബി.സി റോഡില്‍ നടന്ന പ്രചാരണ പരിപാടിയില്‍ പ്രഗത്ഭ പണ്ഡിതന്‍ മുഹമ്മദ്‌ സലിം ഫൈസി ഇര്‍ഫാനി അല്‍അസ്ഹരി മട്ടന്നൂര്‍ പ്രഭാഷണം നിര്‍വഹിക്കുന്നു.

നന്തി ദാറുസ്സലാം സമ്മേളന പ്രചാരണ വാഹന ജാഥ കാപ്പാട്

നന്തി ദാറുസ്സലാം സമ്മേളന പ്രചാരണ വാഹന ജാഥക്ക് കാപ്പാട് കെ.കെ.എം ഇസ്ലാമിക്‌ അക്കാദമിയില്‍ സ്വീകരണം നല്‍കിയപ്പോള്‍ ...

നന്തി ദാറുസ്സലാം വാര്‍ഷിക സമ്മേളനം നവംബര്‍ 15 മുതല്‍; സ്വാഗ്ഗത സംഘ രൂപീകരണം ഇന്ന്

നന്തി : നന്തി ദാറുസലാം അല്‍ ഇസ്ലാമിയ മുപ്പതിആറാം വാര്‍ഷിക പന്ത്രന്‍ണ്ടാം സനദ്ദാന മഹാ സമ്മേളനം 2012 നവംബര്‍ 15 മുതല്‍ 18 വരെ നടക്കും. സമ്മേളനതിനുള്ള സ്വാഗ്ഗത സംഘ രൂപീകരണം ഇന്ന് (29/08/2012) രാവിലെ 11 മണിക്ക് ജാമിഅ ദാറുസ്സലാം കോളേജ് ഓഡിറ്റോറിയത്തില്‍ സമസ്ത സെക്രട്ടറി ശൈഖുന ചെറുശ്ശേറി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉത്ഘാടനം നിര്വഹിക്കും. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അദ്യക്ഷത വഹിക്കും.