Showing posts with label Nabidinam. Show all posts
Showing posts with label Nabidinam. Show all posts

സമസ്‌ത ബഹ്റൈന്‍ മൌലിദ്‌ മജ്‌ലിസ് ഇന്നും നാളെയും മനാമയില്‍

മനാമ: നബിദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന പ്രത്യേക മൗലിദ് മജ് ലിസ് ഇന്ന്(ചൊവ്വ) രാത്രി 7.30 നും നാളെ(ബുധന്‍) പുലര്‍ച്ചെ 4.30 നും മനാമയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
ഇന്ന് രാത്രി ഇശാ നമസ്കാരാനന്തരം മനാമ യമനി പള്ളിയിലാണ് പ്രത്യേക മൗലിദ് സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ പണ്ഢിതര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും ഉദ്‌ബോധന പ്രഭാഷണവും പ്രാര്‍ത്ഥനാ സദസ്സും നടക്കും. തുടര്‍ന്ന് അന്നദാനവും നടക്കും. മൌലിദ്‌ മജ്‌ലിസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ ഇന്ന് ഇശാ നമസ്‌കാരത്തിന്‌ പള്ളിയിലെത്തിചേരണം.
നാളെ (ബുധനാഴ്ച) പുലര്‍ച്ചെ 4.30 ന് നടക്കുന്ന മൗലിദ് മജ് ലിസ് സമസ്ത ഓഫീസിനു സമീപമുള്ള അബൂസുറ മസ്ജിദിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി(സ) ഭൂജാതനായ റബീഉല്‍ 12ലെ പുലര്‍ച്ച സമയത്തെ അനുസ്മരിച്ചും അതില്‍ സന്തോഷം പ്രകടിപ്പിച്ചുമുള്ള ഈ സംഗമത്തില്‍ വര്‍ഷം തോറും നിരവധി വിശ്വാസിളാണ് പങ്കെടുത്തു വരുന്നത്. ഇരു ചടങ്ങുകള്‍ക്കും സമസ്‌ത ബഹ്റൈന്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും-+973-33842672.

റബീഉല്‍ അവ്വല്‍ മാസം ആരംഭിചു; നബിദിനം ഡിസംബര്‍ 24ന് വ്യാഴാഴ്ച്ച

കോഴിക്കോട്: സഫര്‍ 29ന് മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ 30 പൂര്‍ത്തീകരിച്ച് ഞായര്‍ റബീഉല്‍ അവ്വല്‍ ഒന്നായിരിക്കുമെന്നും ഡിസംബര്‍ 24ന് (വ്യാഴം) റബീഉല്‍ അവ്വല്‍ 12 ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാസര്‍കോഡ് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

റബീഉൽ അവ്വൽ പടിവാതിലിലെത്തി; ഇശ്ഖ് വസന്തം തീര്‍ത്ത് ദാറുന്നഈമില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിറങ്ങി

റബീഉൽ അവ്വൽ കാന്പയിന്‍ പ്രമേയം 
'തിരുനബി സഹിഷ്ണുതയുടെ തിരുദൂതര്‍' 
മലപ്പുറം: 'യാ നബീ സലാം അലൈക്കും, യാ റസൂല്‍ സലാം അലൈക്കും...' 
തിരുനബി പ്രകീര്‍ത്തനത്തിന്റെ ഈരടികള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പം ഏറ്റുചൊല്ലുമ്പോള്‍ ഉള്‍പ്പുളകമണിയുകയായിരുന്നു സദസ്. തിരുനബിക്കു അഭിവാദ്യവും സ്വാഗതവുമോതി പാണക്കാട്ടെ ദാറുന്നഈമില്‍ ഇന്നലെയാണ് നബിദിന മാസത്തിന്റെ വരവിനു സ്വാഗതമോതി മൗലീദ് സദസ് ഒരുക്കിയത്. തങ്ങളുടെ വീട്ടുമുറ്റത്ത്് പ്രത്യേകം പന്തലൊരുക്കി മുസ്വല്ല വിരിച്ചായിരുന്നു മജ്‌ലിസ് നടന്നത്. പ്രവാചക കുടുംബത്തിന്റെ നേതൃത്വത്തിലുള്ള നബികീര്‍ത്തന സദസില്‍ പങ്കെടുക്കാന്‍ പ്രഗത്ഭപണ്ഡിതരുള്‍പ്പെടെ നിരവധി പേരാണ് ഒഴുകിയെത്തിയത്. രാവിലെ എട്ടുമണിക്കാണ് മൗലിദ് മജ്‌ലിസ് ആരംഭിച്ചത്.
സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കോഴിക്കോട് ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് കെ.കെ.എസ് തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫസല്‍ തങ്ങള്‍ മേല്‍മുറി, സയ്യിദ് മുത്തുപ്പ തങ്ങള്‍, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍,സയ്യിദ് ഫഖ്‌റുദ്ദീന്‍ മാനു തങ്ങള്‍, സയ്യിദ് ടി.പി.സി തങ്ങള്‍ നാദാപുരം, സയ്യിദ് എസ്.കെ.പി.എം തങ്ങള്‍, സയ്യിദ് ഉമര്‍ പൂക്കോയ തങ്ങള്‍ തുടങ്ങി വിവിധ സാദാത്തുക്കള്‍

“തിരു നബി സഹിഷ്ണൂതയുടെ സ്‌നേഹദൂതര്‍” സമസ്‌ത ബഹ്‌റൈന്‍ നബിദിന കാമ്പയിന്‍ സ്വാഗത സംഘം രൂപീകരിച്ചു

മനാമ: “തിരു നബി(സ) സഹിഷ്ണൂതയുടെ സ്‌നേഹദൂതര്‍” എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്റൈന്‍ കമ്മറ്റി ഒരു മാസം നീണ്ടു നില്‍ക്കുന്ന നബിദിന കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
ഈ മാസം 11, വെള്ളിയാഴ്ച മുതല്‍ മീലാദ് കാമ്പയിന്‌ തുടക്കമാവും. കാമ്പയിന്‍ ഭാഗമായി റബീഉല്‍ അവ്വല്‍ 1 മുതല്‍ 12- –ാം രാവ്‌ വരെ, മനാമയിലെ സമസ്‌ത കേന്ദ്ര മദ്രസ്സാ ഹാളിലും വിവിധ ഏരിയാ കേന്ദ്രങ്ങളിലും പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രഭാഷണങ്ങളുമടങ്ങുന്ന മൌലിദ്‌ സദസ്സുകള്‍ നടക്കും. തുടര്‍ന്ന്‌ റബീഉല്‍ അവ്വല്‍ 12ന്‌ വിപുലമായ മൌലിദ്‌ സദസ്സ്‌ മനാമയിലെ പള്ളിയില്‍ വെച്ച്‌ നടക്കും.
ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ സമസ്‌ത ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. വിവിധ ചടങ്ങുകളിലായി ബഹ്‌റൈനിലെ മത–സാമൂഹിക–രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും സ്വദേശി പ്രമുഖരും സംബന്ധിക്കും. 
പരിപാടിയുടെ വിജയത്തിനായി സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും എസ്‌.എം.  അബ്‌ദുല്‍ വാഹിദ്‌ ചെയര്‍മാനുമായി വിപുലമായ ഒരു സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്‌. 
സ്വാഗത സംഘം ഭാരവാഹികള്‍ 
മുഖ്യ രക്ഷാധികാരി : സയ്യിദ് ഫക്‌റുദ്ദീന്‍ കോയ തങ്ങള്‍. ചെയര്‍മാന്‍ : എസ്.എം. അബ്ദുല്‍ വാഹിദ്, വൈ. ചെയര്‍മാന്‍ : കളത്തില്‍ മുസ്തഫ, ജനറല്‍ കണ്‍വീനര്‍: ഉമറുല്‍ ഫാറൂഖ് ഹുദവി, ജോ. കണ്‍വീനര്‍ : ഹാഫിള് ശറഫുദ്ദീന്‍ മൌലവി,അശ്‌റഫ് അന്‍വരി, ഖാസിം റഹ് മാനി, മൂസ ഫളീല, ഒ.വി.അബ്ദുല്‍ ഹമീദ്. ഫൈനാന്‍സ് കണ്‍വീനര്‍ : വി.കെ. കുഞ്ഞഹമദ് ഹാജി,

സമസ്ത ബഹ്റൈന്‍ മീലാദ് കാമ്പയിന്‍ സമാപനം, SKSSF മനുഷ്യജാലിക, SKSSF സില്‍വര്‍ ജൂബിലി ബഹ്റൈന്‍ തല ഉദ്ഘാടനം; അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി പങ്കെടുക്കും

മനാമ : 'അന്ത്യപ്രവാചകരിലൂടെ അല്ലാഹുവിലേക്ക്' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നീ ജമാഅത്ത് സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന്‍ സമാപന സംഗമത്തിലും എസ് കെ എസ് എസ് എഫ് ബഹ്‌റൈന്‍ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തുന്ന മനുഷ്യജാലികയിലും എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയും ചിന്തകനും പ്രഭാഷകനുമായ ബഹുഭാഷാ പണ്ഡിതന്‍ അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി പങ്കെടുക്കും. 23-ാം തിയ്യതി വെള്ളിയാഴ്ച മനാമ ഫാറൂഖ് മസ്ജിദിനു സമീപമുള്ള അല്‍ രാജാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കാലത്ത് 8.30 മുതല്‍ രാത്രി 10 മണി വരെ നീണ്ടു നില്‍ക്കുന്ന സംഗമത്തിലെ സമാപന പൊതു സമ്മേളനത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും.

'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ 25-ാം തിയ്യതി ഞായര്‍ രാത്രി 8 മണിക്ക് പാകിസ്ഥാന്‍ ക്ലബ്ബില്‍ എസ്.കെ.എസ്.എസ്..എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയിലും അതൊടനുബന്ധിച്ച് 'നീതിബോധത്തിന്റെ നിതാന്ത ജാഗ്രത' എന്ന പ്രമേയത്തില്‍ തൃശൂര്‍ സമര്‍ഖന്ദില്‍ ഫെബ്രുവരി 19,20,21,22 തിയ്യതികളില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയുടെ ബഹ്‌റൈന്‍തല പ്രചരണ സംഗമത്തിലും അദ്ദേഹം പ്രമേയ പ്രഭാഷണം നിര്‍വഹിക്കും.

സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ പരിപാടിയുടെ ഉദ്ഘാടനകര്‍മം നിര്‍വഹിക്കും. സൈദലവി മുസ്‌ലിയാര്‍ അത്തിപ്പറ്റ അദ്ധ്യക്ഷത വഹിക്കും. വിവിധ മത നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.
- Samastha Bahrain

നബിദിനമാഘോഷിച്ചു

ബാംഗ്ലൂര്‍ : മാറത്തഹള്ളി സബീലു റഷാദ് മദ്രസ്സയുടെ ആഭിമുഖ്യത്തില്‍ നബിനാഘോഷവും കുടുംബസംഗമവും അതി വിപുലമായി ആഘോഷിച്ചു. സ്നേഹവും കാരുണ്യവും അനര്‍ത്ഥമാകുന്ന ഈ നവയുഗത്തില്‍ പ്രവാചകാദ്ധ്യാപനങ്ങള്‍ക്ക് പ്രസക്തിയേറുകയാണെന്ന്‍ സംഗമം ഉദ്ഘാടനം ചെയ്ത കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എം.കെ. നൌഷാദ് സാഹിബ്‌ ഓര്‍മ്മപ്പെടുത്തി. മൌലീദ് പാരായണം, കൂട്ടുപ്രാര്‍ത്ഥന, മദ്രസ്സ വിദ്യാര്‍ത്ഥികളുടെ കലാവിരുന്ന്, ബുര്‍ദ്ദ മജ്ലിസ് എന്നിവയും നടന്നു. മദ്ഹു റസൂല്‍ പ്രഭാഷണം അയ്യൂബ് ഹസനിയും കുടുംബ സംഗമത്തില്‍ യൂനുസ് ഫൈസി സന്തുഷ്ട കുടുംബം എന്ന വിഷയത്തിലും ക്ലാസ്സ്‌ എടുത്തു. സര്‍ദാഗര്‍ സാഹിബ്‌ വിജയികള്‍ക്ക് സമ്മാനം വിതരണവും അബൂബക്കര്‍ ഹാജി സര്‍ട്ടിഫിക്കറ്റ് വിതരണവും ചെയ്തു. ഇസ്മായില്‍, അഡ്വ. ഇല്യാസ്, സാലിഹ് കോയ്യോട്, താഹിര്‍ മിസ്ബാഹി, യാഖൂബ് അലവി, മുഷ്താഖ് അഹ്മദ് ഹുദവി, ബിശ്ര്‍ ഹുദവി, ശുഐബു ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു.
- YAQOOB ALAVI

സമസ്ത ബഹ്റൈന്‍; ജിദാലി ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് സംഗമം ഇന്ന് (വെള്ളി)

ബഹ്റൈന്‍ : സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈൻ നബിദിന കാമ്പയിനിന്റെ ഭാഗമായി സമസ്ത ജിദാലി ഏരിയ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മീലാദ് സംഗമം ഇന്ന് (16/1/2015 വെള്ളിയാഴ്ച) ജിദാലി ബുആലി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. വൈകുന്നേരം 5 മണി മുതൽ മദ്രസ വിദ്യാർഥികളുടെ ഇസ്ലാമിക് കലാ വിരുന്ന്, തുടർന്ന് ദഫ് പ്രോഗ്രാം, മൌലിദ് മജ്‌ലിസ് രാത്രി 9 മണിക്ക് പൊതു സമ്മേളനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. പൊതുസമ്മേളനം സമദ് മൗലവിയുടെ അധ്യക്ഷതയിൽ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. എസ് കെ എസ് എസ് എഫ് ഇബാദ് ഡയറക്ടർ ഡോക്ടർ സാലിം ഫൈസി കൊളത്തൂർ മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയിൽ സമസ്ത കേന്ദ്ര ഏരിയ നേതാക്കളും പങ്കെടുക്കും.
- Beeta ashraf Abubacker

പ്രവാചക സ്നേഹം തുടിച്ചു നിന്‍ന പരിപാടികളോടെ അല്‍ഐന്‍ സുന്‍നി സെന്‍റര്‍ നബിദിനമാഘോഷിച്ചു

അല്‍ഐന്‍ : അല്‍ഐന്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് സ്കൂള്‍ അങ്കണത്തില്‍ നടന്‍ന നബിദിന സമ്മേളനം സ്കൂള്‍ പ്രിന്‍സിപ്പല്‍ സയ്യിദ് അജ്മല്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. ചെയര്‍മാന്‍ സയ്യിദ് വി. പി. പൂക്കോയ തങ്ങള്‍ അധ്യക്ഷനായിരുന്‍നു. എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി കെ. എ. റഹ് മാന്‍ ഫൈസി കാവനൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മാനവ കുലത്തിനു മാതൃകയാകാന്‍ പുണ്യ പ്രവാചകന്‍റെ ജീവിത ചര്യ മുറുകെ പിടച്ചുകൊണ്ട് മുന്‍നോട്ടു പോകണമെന്‍നും, സ്നേഹ കാരുണ്യങ്ങളുടെ സാക്ഷാത്കാരമായിരുന്‍നു പുണ്യ പ്രവാചകനെന്‍നും, മനുഷ്യര്‍ ഇന്‍ന്‍ അനുഭവിക്കുന്‍ന എല്ലാ പ്രയാസങ്ങള്‍ക്കും പ്രതിസന്‍ധികള്‍ക്കും പരിഹാരം ഉണ്ടാകണമെങ്കില്‍ നബിചര്യ മുറുകെ പിടിക്കണമെന്‍നും റഹ്മാന്‍ ഫൈസി ആഹ്വാനം ചെയ്തു. കണ്‍വീനര്‍ ഇ. കെ. മൊയ്തീന്‍ ഹാജി സ്വാഗതം പറഞ്ഞു. അസര്‍ നിസ്കാരത്തിന്‍ ശേഷം ആരംഭിച്ച മൌലിദ് പാരായണത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സമസ്ത നടത്തിയ അഞ്ച്, ഏഴ്, പത്ത്, എന്‍നീ ക്ലാസ്സുകളിലെ പൊതു പരീക്ഷകളില്‍ ഉന്‍നത വിജയം കരസ്ഥമാക്കിയ ദാറുല്‍ഹുദാ മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്കുള്‍ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. പ്രവാചക കീര്‍ത്തനങ്ങള്‍ നിറഞ്ഞു നിന്‍ന ദാറുല്‍ഹുദാ മദ്റസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നബിദിനാഘോഷത്തിനു മാറ്റു കൂട്ടി. യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്‍ന്‍ ആയിരങ്ങളാണ് നബിദിന ആഘോഷ നഗരിയിലേക്ക് എത്തിയത്. അയ്യായിരത്തോളം ഭക്ഷണ പാര്‍സലുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തു. പരിപാടിയുടെ വിജയത്തിനായി മരക്കാര്‍ ഹാജി വേങ്ങര, കുഞാലസ്സന്‍ ഹാജി വേങ്ങര, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍, അബ്ദുറഹ്മാാന്‍ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍ എന്‍നിവരും, അല്‍ഐന്‍ സുന്‍നീ സെന്‍റര്‍ ഭാരവാഹികളും പ്രവര്‍ത്തകരും, ദാറുല്‍ ഹുദാ ഇസ്ലാമിക്‌ സ്കൂള്‍ ജീവനക്കാരും നേതൃത്വം നല്‍കി. നബിദിന പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും ചെയര്‍മാന്‍ വി. പി. പൂക്കോയ തങ്ങള്‍ നന്‍ദി രേഖപ്പെടുത്തി.
- sainu alain

അല്‍ ഐന്‍ സുന്നീ സെന്റര്‍ നബിദിനാഘോഷം ഇന്ന് (വെള്ളി)

അല്‍ ഐന്‍ : വിപുലമായ പരിപാടികളോടെ അല്‍ ഐന്‍ സുന്നീ യൂത്ത് സെന്റര്‍ നബിദിനാഘോഷം 09-01-2015 വെള്ളിയാഴ്ച്ച ദാറുല്‍ ഹുദാ ഇസ്ലാമിക് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. അസര്‍ നമസ്‌കാരാനന്തരം നടക്കുന്ന മൗലിദ് പാരായണത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. മഗ്‍രിബ് നിസ്‌കാരാനന്തരം ദാറുല്‍ ഹുദാ മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാ സാംസ്‌കാരിക പരിപാടികളും പ്രവാചക ജീവിതം അനാവരണം ചെയ്യുന്ന പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. സമസ്ത നടത്തിയ അഞ്ച്, ഏഴ്, ക്ലാസ്സുകളിലെ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. നബിദിനത്തിന്റെഭാഗമായി ആയിരങ്ങള്‍ക്ക് ഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നബിദിനാഘോഷ നഗരിയിലേക്ക് അസര്‍ നമസ്‌കാരത്തിനു ശേഷം അല്‍ഐനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടന്നും നബിദിനാഘോഷം വിജയമാക്കാനുള്ളഎല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും കൂടുതല്‍വിവരങള്‍ക്ക് അല്‍ ഐന്‍സുന്നീ യൂത്ത് സെന്ററുമായി (037655733) ബന്ധപ്പെടണമെന്നും സഘാടകര്‍ അറിയിച്ചു.
- sainu alain

SKSSF ആദൃശ്ശേരി കാവപ്പുര യൂണിറ്റ് സംഘടിപ്പിക്കുന്ന മീലാദ് ഫെസ്റ്റ് ജനു. 15 ന്

- Shihab Kavappura

ലക്ഷദ്വീപ് മദ്റസയില്‍ നബിദിനം ആഘോഷിച്ചു

ലക്ഷദ്വീപ് : ലക്ഷദ്വീപ് ചെത്ത്ലാത്ത് ദ്വീപില്‍ സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മുനവ്വിറുല്‍ ഇസ്‍ലാം മദ്റസ, നൂറുല്‍ ഇസ്‍ലാം മദ്റസ, ഇമാദുല്‍ ഇസ്‍ലാം മദ്റസ എന്നീ മദ്റസകളുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ നബിദിന പരിപാടി ഭക്തിയാദരപൂര്‍വ്വം ആഘോഷിച്ചു. റബീഉല്‍ അവ്വല്‍ 1 മുതല്‍ 12 വരെ മഗ്‍രിബ് നിസ്കാരാനന്തരം മൌലൂദ് പാരായണവും ഇശാ നിസ്കാരാനന്തരം മതപ്രഭാഷണവും നടത്തപ്പെട്ടു. കേരളക്കരയില്‍ നിന്നും മുഹമ്മദ് യാസിര്‍ മന്നാനി തിരുവനന്തപുരം, അബ്ദുല്‍ അസീസ് ദാരിമി മാവൂര്‍, അലി ഫൈസി എടക്കര തുടങ്ങിയ പ്രഭാഷകന്മാരുടെ പ്രഭാഷണവും പരിപാടിക്ക് കൊഴുപ്പേകി. റബീഉല്‍ അവ്വല്‍ 12-ാം ദിവസം നടന്ന ഘോഷയാത്രയില്‍ നിരവധി പേര്‍ പങ്കെടുത്തു.
- Rafeekriswan edanilam

കുവൈത്ത് കേരള ഇസ്‍ലാമിക് കൌണ്‍സില്‍ മുഹബ്ബത്തെ റസൂല്‍ നബിദിന സമ്മേളനം സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി : മനുഷ്യത്വ പരമായി, നന്മ ചെയ്തു സഹകരിച് കൊണ്ട് സ്നേഹത്തോടെ ജീവിക്കാന്‍ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. കുവൈറ്റ്‌ കേരള ഇസ്ലാമിക്‌ കൗണ്‍സില്‍ സംഘടിപ്പിച്ച മുഹബത്തെ റസൂല്‍ നബിദിന മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. മാനവ രാശിയുടെ ഐക്യവും, സ്നേഹവും സൌഹാര്‍ദ്ദവും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും കടപ്പെട്ടവരാണെന്നും അതിനു സമൂഹം തയ്യാറാവണമെന്നും ഇതാണ് പ്രവാചകചര്യ നമ്മെ പഠിപ്പിക്കുന്നതെന്നും തങ്ങള്‍ ഉണര്‍ത്തി. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും കുവൈറ്റിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി രൂപീകൃതമായ കുവൈറ്റ്‌ കേരള ഇസ്ലാമിക്‌ കൗണ്‍സിലിന്റെ പ്രഖ്യാപനവും ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

പ്രസിഡന്റ് ശംസുദ്ധീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജ് പ്രിന്‍സിപ്പലുമായ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സോവനീര്‍ അഡ്വ. ജാബിര്‍ അല്‍ അനസി ഡോക്ടര്‍ സിറാജിന് നല്‍കി പ്രകാശനം ചെയ്തു.

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി തയ്യാറാക്കിയ വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്റെ കുവൈത്ത് തല പ്രകാശനവും, ഖുര്‍ആന്‍ ഓണ്‍ വെബിന്‍റെ ക്ലിക്ക് ഓണ്‍ ചടങ്ങും ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ക്ക് സംഘടനയുടെ ഉപഹാരം ചെയര്‍മാന്‍ സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ നല്‍കി.

അഡ്വ: ജാബിര്‍ അല്‍ അനസി, പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ഹൈദറലി ശിഹാബ് തങ്ങളും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സഹിബിനുള്ള ഉപഹാരം പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരും നല്‍കി. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍, ശറഫുദ്ദീന്‍ കണ്ണെത്, അബ്ദുല്‍ ഫത്താഹ് തയ്യില്‍, മലബാര്‍ അഫ്സല്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഹംസ ബാഖവി സ്വാഗതവും ട്രഷറര്‍ മുഹമ്മദലി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു. കുട്ടികളുടെ ദഫ്‍മുട്ടും നടന്നു.
- Media KIC

സമസ്ത ബഹ്റൈന്‍ ഗുദൈബിയ നബിദിനാഘോഷം പ്രവാസികള്‍ക്ക് പുത്തനനുഭവമായി

ബഹ്റൈന്‍ : സമസ്ത കേരള ജമാഅത്ത് ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റബീഉല്‍ അവ്വല്‍ 12 ന് (ശനി) ഗുദൈബിയ അല്‍ ഹുദ തഅലീമുല്‍ ഖുര്‍ആബന്‍ മദ്രസയില്‍ വെച്ച് വിപുലമായി നബിദിനാഘോഷം സംഘടിപ്പിച്ചു. പ്രവാചക ജന്മദിന സമയത്തെ അനുസ്മരിക്കും വിധം സുബ്ഹിയോടു കൂടി മൌലൂദ് പാരായണത്തോടെ ആണ് പരിപാടിക്ക് സമാരംഭം കുറിച്ചത്. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍‍, മധുര പലഹാര വിതരണം, മൌലൂദ് പാരായണ സദസ്സ്, അന്നദാനം എന്നിവ കൊണ്ട് പ്രൌഢഗംഭീരമായ ചടങ്ങ് ബഹ്റൈനിലെ പ്രവാസികള്‍ക്ക് പുത്തനനുഭവമായി. നാട്ടില്‍ നടക്കുന്നത് പോലെയുള്ള രീതിയില്‍ തന്നെ ബഹറിനില്‍ ആദ്യമായി ഇത്തരം പരിപാടികള്‍‍ സംഘടിപ്പിക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും കമ്മിറ്റിയുടെ നന്ദി രേഖപ്പെടുത്തി. ആയിരത്തോളം ആളുകള്‍ക്ക് അന്നദാനം സംഘടിപ്പിച്ചു. മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ സഹകരണം കൊണ്ടും പരിപാടി വ്യതിരിക്തമാക്കി. പരിപാടി ബഹ്‌റൈന്‍ ഹൂറ ചാരിറ്റി അസ്സോസ്സിയേഷനു നേതൃത്വം കൊടുക്കുന്നതും സ്വദേശി പ്രമുഖനുമായ അബ്ദുറഹ്മാന്‍ റാഷിദ്‌ അല്‍ അസൂമി ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്‌റൈന്‍ പ്രസിഡണ്ട്‌ സയ്യിദ് ഫക്രുദീന്‍ തങ്ങള്‍‍ ഉദ്ബോധന പ്രഭാഷണം നടത്തി. അബ്ദുറഹ്മാന്‍ റാഷിദ്‌ അല്‍ അസൂമിയെ മൂസ വടകരയും, സയ്യിദ് ഫക്രുദീന്‍ തങ്ങളെ ഉസ്മാന്‍ വടകരയും ഷാള്‍‍ അണിയിച്ച് ആദരിച്ചു. മദ്രസയില്‍ പുതുതായി നീര്‍മ്മിച്ച മര്‍ഹും സയ്യിദ് ഹാഷിം ബാ അലവി കുഞ്ഞി തങ്ങളുടെ പേരിലുള്ള ഹാളിന്റെ ഉദ്ഘാടനം അബ്ദുറഹ്മാന്‍ റാഷിദ്‌ അല്‍ അസൂമി നിര്‍വ്വഹിച്ചു. സുബ്ഹിക്ക് ശേഷം നടന്ന മൌലൂദ് പാരായണത്തിന് അന്‍സാര്‍ അന്‍വരി കൊല്ലം, ജിഫ്രി തങ്ങള്‍‍, അഷ്‌റഫ്‌ ഫൈസി, അബ്ദുറഹ്മാന്‍ മാട്ടൂല്‍, ഇബ്രാഹിം കണ്ണൂര്‍, സൈഫുദ്ദീന്‍ വളാഞ്ചേരി എന്നിവരും അന്നദാനത്തിന് അഷ്‌റഫ്‌ കാട്ടില്‍പീടിക, ശിഹാബ് അറഫ, സലീം കോഴിക്കോട്, ഇബ്രാഹിം കാര്‍യാട്, നൂറുദ്ദീന്‍ മുണ്ടേരി, മഹമൂദ് മാട്ടൂല്‍, ഷഫീഖ് വളാഞ്ചേരി, അബ്ദുള്‍‍ ജബ്ബാര്‍‍ കണ്ണൂര്‍, നൌഫല്‍ വടകര, ഉസ്മാന്‍ പയ്യോളി, അബ്ദുള്‍‍ ഖാദര്‍‍ മുണ്ടേരി, അസീസ്‌ കണ്ണൂര്‍, മുഹമ്മദ്‌ കോഴിക്കോട് എന്നിവരും നേതൃത്വം നല്കി. എ പി ഫൈസല്‍, ഷാഫി പാറക്കാട്ട്, അബ്ദുറഹ്മാന്‍ ഹാജി റിഫ്ഫ, ശംസുദ്ധീന്‍ സാദാഫിഷ്‌, അബ്ദുള്‍‍ ഖാദര്‍‍ ഹാജി സിറ്റിമാക്സ്, ഷംസുദീന്‍ വെള്ളികുളങ്ങര, മുഹമ്മദ്‌ കുട്ടി നെല്ലറ, മൊയ്തീന്‍ പേരാമ്പ്ര, സൈദ്‌ മുഹമ്മദ്‌ വഹബി, ഇബ്രാഹിം മുസലിയാര്‍‍ എടവണ്ണപ്പാറ, ഷംസുദീന്‍ പാനൂര്‍ എന്നിവര്‍‍ സംബന്ധിച്ചു.
- Ismayil Parambath

നബിദിനാഘോഷം; കാന്തപുരത്ത്‌ നബിദിന സന്ദേശറാലി നടത്തി

നബിദിനാഘോഷത്തിന്‍റെ ഭാഗമായി കാന്തപുരം മഅദനുൽ ഉലൂം സെക്കണ്ടറി മദ്രസ്സ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാന്തപുരത്ത്‌ നടത്തിയ  നബിദിന സന്ദേശ റാലി. ഒ.വി മൂസ്സ മാസ്റ്റർ,എൻ.കെ അബ്ദുൽ ഖാദർ മാസ്റ്റർ,കെ.കെ മൂസ്സ ഹാജി നേതൃത്വം നൽകി


മടക്കിമല ഹിദായത്തുല്‍ ഇസ്‌ലാം സെക്കന്ററി മദ്‌റസാ ശിലാസ്ഥാപന കര്‍മ്മവും നബിദിന സമ്മേളനവും 10, 11 തിയ്യതികളില്‍

മടക്കിമല : പുതുക്കി പണിയുന്ന മടക്കിമല ഹിദായത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്ററി മദ്‌റസയുടെ ശിലാസ്ഥാപനവും നബിദിന സമ്മേളനവും 10, 11 തിയ്യതികൡ നടക്കും. ശിലാസ്ഥാപന കര്‍മ്മം 10ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. മഹല്ല് പ്രസിഡണ്ട് എം മുഹമ്മദലി അധ്യക്ഷത വഹിക്കും. സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണവും സുഹൈല്‍ വാഫി മുഖ്യപ്രഭാഷണവും നടത്തും. എം.എ മുഹമ്മദ് ജമാല്‍, ഇബ്രാഹിം ഫൈസി പേരാല്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, മുഹമ്മദ്കുട്ടി ഹസനി, കബീര്‍ പൈക്കാടന്‍ പ്രസംഗിക്കും. അഭിഭാഷക മേഖലയില്‍ 50 വര്‍ഷം പിന്നിട്ട മടക്കിമല സ്വദേശിയായ എം.ഡി വെങ്കിട സുബ്രമണ്യന് ചടങ്ങില്‍ പാണക്കാട സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി ആദരിക്കും. തുടര്‍ന്ന് അബ്ദുസസമദ് ദാരിമി കൊളത്തറ അവതരിപ്പിക്കുന്ന കഥാപ്രസംഗവും നടക്കും.
- Nasid K

SKSSF ഒലിമുകള്‍ യൂണിറ്റ് സമസ്ത പ്രസിദ്ധീകരണ പ്രചാരണ കാമ്പയിന്‍ സംഘടിപ്പിച്ചു

എറണാകുളം : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി എസ് കെ എസ് എസ് എഫ് ഓലിമുകള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സത്യധാര, കുടുംബം, കുരുന്നകള്‍, എന്നീ പ്രസിദ്ധീകരണങ്ങുടെ കാമ്പയിന്‍ സംഘടിപ്പിച്ചു. ഓലിമുഗള്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സ ഹാളില്‍നടന്ന ചടങ്ങ് ഖത്തീബ് ഷെമീര്‍ അമാനി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് U.M മൂഹമ്മദിനെ കുടുബം മാസികയുടേയും, സെക്രട്ടറി E.K കെരീമിനെ സത്യധാരയുടെ ദീര്‍ഘകാല വാര്‍ഷിക വരികാരനാക്കി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് വൈസ് പ്രസിഡന്റ് മാനാത്ത് മുഹമ്മദ് മദ്രസ്സയിലെ മുഴുവല്‍ വിദ്യര്‍ത്ഥികള്‍ക്കൂം ഒരു വര്‍ഷത്തേക്ക് കുരുന്നകള്‍ സൗജ്യന്നമായി നല്‍കാന്‍ ഉള്ള തുക SKSBV രക്ഷാധികാരി അന്‍സാര്‍ മാസ്റ്റര്‍ ക്ക് കൈമാറി. എസ് കെ എസ് എസ് എഫ് ഭാരവാഹികള്‍ ആയ യൂസഫ് മാസ്റ്റര്‍, U.K റഫീഖ്, തസ്നീം, ജിയാസ്, ഷിഹാബ്, സലാം മുസ്ലിയാര്‍, ഷെഫീഖ്, ജിസാം, സുനീര്‍, നിയാസ്, അജ്മല്‍, അന്‍സാര്‍ M.K, അഫ്സല്‍, ജാബിര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
- rafeeque uk

'പ്രൊഫറ്റ് ഓഫ് ലൗവ്' സ്‌നേഹ സായാഹ്നം ശ്രദ്ധേയമായി

നബിദിനത്തോടനുബന്ധിച്ച് എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംഘടിപ്പിച്ച സ്‌നേഹസായാഹ്നം സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് സുപ്രഭാതം എഡിറ്റര്‍ സി.പി രാജശേഖരന്‍ നിര്‍വഹി ക്കുന്നു
കോഴിക്കോട് : നബിദിനത്തോടനുബന്ധിച്ച് എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംഘടിപ്പിച്ച സ്‌നേഹസായാഹ്നം ശ്രദ്ധേയമായി. കോഴിക്കോട് ബീച്ച്, മനാഞ്ചിറ സ്‌ക്വയര്‍, കണ്ണൂര്‍ പയ്യമ്പലം ബീച്ച്, ആലപ്പുഴ പതിയങ്കര ബീച്ച് എന്നിവിടങ്ങളിലാണ് 'പ്രൊഫറ്റ് ഓഫ് ലൗവ്' എന്ന പ്രമേയത്തില്‍ സ്‌നേഹസായാഹ്നം സംഘടിപ്പിച്ചത്. ഗ്രൂപ്പ് ഡിസ്‌കഷന്‍, മധുരവിതരണം, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടന്നു. സാമൂഹിക-രാഷ്ട്രീയ-സാഹിത്യ രംഗത്തുള്ളവരും സ്‌നേഹ സായാഹ്നത്തില്‍ പങ്കാളികളായി. സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് സുപ്രഭാതം എഡിറ്റര്‍ സി.പി രാജശേഖരന്‍ നിര്‍വഹിച്ചു.
- SKSSF STATE COMMITTEE

മസ്കത്ത് സുന്നീ സെന്റര്‍ നബിദിന സമ്മേളനം ഇന്ന്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടാനം ചെയ്യും

ഒമാന്‍ : മസ്കത്ത് സുന്നീ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള നബിദിന സമ്മേളനവും ഇന്ത്യന്‍ സ്കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റ്ഡീസിലെ വിദ്യാര്‍ഥികളുടെ കലാപരിപടികളും ഇന്ന് (തിങ്കള്‍) അല്‍ ഫലജ് ലീ ഗ്രാന്‍റ്റ് ഹാളില്‍ നടക്കും. വൈകീട്ട് 6 മണിക്ക് തുടങ്ങുന്ന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ മുനീര്‍ ഹുദവി വിളയില്‍ മുഖ്യ പ്രഭാഷണം നടത്തും. സെന്റര്‍ പ്രസിഡന്റ് ഇസ്മാഈല്‍ കുഞ്ഞു ഹാജി അധ്യക്ഷനായിരിക്കും. പുറങ്ങ് അബ്ദുല്ല മൌലവി, മുഹമ്മദലി ഫൈസി നടമ്മല്‍ പൊയില്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

ബുധനാഴ്ച രാത്രി റൂവി മച്ചി മാര്‍ക്കറ്റ് പള്ളിയില്‍ നടക്കുന്ന നബിദിന പരിപാടിയിലും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മുനീര്‍ ഹുദവിയും പങ്കെടുക്കും.

കൂടാതെ, നബിദിനാഘോഷങ്ങളുടെ ഭാഗമായി സുന്നീ സെന്ററും മസ്കത്ത് എസ് കെ എസ് എസ് എഫും റൂവി, മത്ര, അല്‍ ഖുവയിര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തുന്ന വിവിധ പരിപാടികളില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അന്‍വര്‍ മുഹ്‍യദ്ദീന്‍ ഹുദവി എന്നിവര്‍ പങ്കെടുക്കും.

റബീഉല്‍ അവ്വല്‍ പന്ത്രണ്ട് ശനിയാഴ്ച സുന്നീ സെന്റര്‍ മദ്രസയില്‍ നടന്ന മൌലിദ് പാരാണത്തിന്‍ ഇയ്യാട് അബൂബക്കര്‍ ഫൈസി, മുഹമ്മദലി ഫൈസി നടമ്മല്‍ പൊയില്‍ , സാക്കിര്‍ ഫൈസി എന്നിവര്‍ നേത്ര്‌ത്വം നല്കി. റൂവി മച്ചി മാര്‍ക്കറ്റ് പള്ളിയില്‍ നടന്ന നബിദിന സന്ദേശ സദസ്സില്‍ സാക്കിര്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ഞായറാഴ്ച മത്ര മഹ്ദി പള്ളിയില്‍ നടന്ന നബിദിന സമ്മേളനത്തില്‍ മുനീര്‍ ഹുദവി മുഖ്യ അതിഥിയായിരുന്നു.
- Sunni Centre Muscat

നബിദിന റാലിയില്‍ വഴിയരികിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് SKSSF പ്രവര്‍ത്തകര്‍ മാതൃകയായി

താനൂര്‍ : നബിദിന റാലിയില്‍ വഴിയരികിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് യുവാക്കള്‍ മാതൃകയായി. മോര്യ സബീലുന്നജാത്ത് മദ്രസയും മോര്യ മഹല്ല് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച നബിദിന റാലിയിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം നീക്കം ചെയ്ത് യുവാക്കള്‍ മാതൃക സൃഷ്ടിച്ചത്. മോര്യ യൂണിറ്റ് എസ് കെ എസ് എസ് എഫ് വിഖായ വിംഗിന്റെ നേതൃത്വത്തിലായിരുന്നു മാതൃകാ പ്രവര്‍ത്തനം. നബിദിന റാലിയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങളും മധുര പലഹാരങ്ങളും ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകളാണ് സന്നദ്ധ സംഘം  നീക്കം ചെയ്തത്. മാലിന്യങ്ങള്‍ പ്രത്യേകം ശേഖരിച്ച് നശിപ്പിച്ചു. യുവാക്കളുടെ പ്രവര്‍ത്തനത്തെ നാട്ടുകാര്‍ അഭിനന്ദിച്ചു. കെ. യൂസുഫ്, ജാഫര്‍ പി.പി, എം. കോയക്കുട്ടി, എന്‍.സുബൈര്‍, കെ. ഹാരിസ്, കെ. ഹുസൈന്‍, ടി. ഷഫീഖ്, സി.കെ. ജലീല്‍, സി.കെ. നബീദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാലിന്യം നീക്കം ചെയ്ത മാതൃകാ പ്രവര്‍ത്തനം.
- റഷീദ് മോര്യ, ചന്ദ്രിക റിപ്പോര്‍ട്ടര്‍, താനൂര്‍

പാലക്കാട് SKSSF, SYS മോട്ടോ നഗര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന മതപ്രഭാഷണ പരമ്പര ജനുവരി 06-09

- fahad meparamb