Showing posts with label SAMASTH NETHAKKAL. Show all posts
Showing posts with label SAMASTH NETHAKKAL. Show all posts

തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ട്: ജിഫ്‌രി തങ്ങള്‍


 മനാമ: തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ടെന്നും സമസ്തയുടെ ചരിത്രത്തിലിന്നുവരെയും ഒരു തീവ്രവാദ ആരോപണവും ഭീകരവാദ പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ലെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ബഹ്‌റൈനില്‍ അഭിപ്രായപ്പെട്ടു.


സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമസ്ത കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 90 വര്‍ഷം പിന്നിട്ടു. ഇപ്പോള്‍ 100-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഇക്കാലമത്രയും സമസ്തയുടെ ചരിത്രത്തില്‍ തീവ്രവാദ ആരോപണങ്ങളോ ഭീകരവാദ പ്രവര്‍ത്തനങ്ങളോ ഉണ്ടായിട്ടില്ല- തങ്ങള്‍ പറഞ്ഞു.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രീതി ഒരിക്കലും സമസ്ത സ്വീകരിച്ചിട്ടില്ലെന്നു മാത്രവുമല്ല, എല്ലാ കാലത്തും അതിനെ എതിര്‍ക്കുകയും അതിനെതിരായി പ്രചരണം നടത്തുകയുമാണ് സമസ്ത ചെയ്തിട്ടുള്ളത്. കൂടാതെ സലഫിസം, മൗദൂദിസം, കള്ള ത്വരീഖത്ത്, വ്യാജ സിദ്ധന്മാര്‍ എന്നിവരെയും സമസ്ത എല്ലാ കാലത്തും എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് കേരളത്തില്‍ മത സൗഹാര്‍ദ്ധം നിലനില്‍ക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് സമസ്ത.

ഏകസിവില്‍കോഡ്: കേന്ദ്രസര്‍ക്കാര്‍ നിലപാട് മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം- സമസ്ത

കോഴിക്കോട്: ഏകസിവില്‍കോഡുമായി മുന്നോട്ട് പോകാനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ഏകീകൃത സിവില്‍കോഡുമായി ബന്ധപ്പെട്ട് നിയമകമ്മിഷന്‍ പൊതുജനാഭിപ്രായം തേടിയതിനെകുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളില്‍ നടപടികള്‍ സ്വീകരിക്കാതെ ഏകീകൃതസിവില്‍കോഡ് പോലുള്ള വിഷയങ്ങളില്‍ രാഷ്ട്രീയപ്രേരിതമായ തിടുക്കം കാട്ടുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്.
ഇന്ത്യന്‍ ഭരണഘടനയില്‍ ‘വിശ്വാസ സ്വാതന്ത്ര്യം’ അടിസ്ഥാനതത്വമായി അംഗീകരിക്കപ്പെട്ടതാണ്. അതേസമയം ഏക സിവില്‍കോഡിന് പരിശ്രമിക്കാന്‍ ഭരണകൂടങ്ങളോട് ആവശ്യപ്പെടുന്ന 44ാം വകുപ്പ് ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്വങ്ങളിലാണ് ഉള്‍പ്പെടുന്നത്. ഇത് ഭരണഘടന അടിസ്ഥാന തത്വമായി അംഗീകരിച്ച ‘മതസ്വാതന്ത്ര്യ’ത്തിന് വിരുദ്ധമാണെന്ന് നിയമനിര്‍മാണവേളയില്‍ തന്നെ മുസ്‌ലിം നേതാക്കളും സാമാജികരും ചൂണ്ടിക്കാട്ടിയിരുന്നു. മുസ്‌ലിംകളെയല്ല ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും വ്യക്തിനിയമങ്ങളെ കുറിച്ച് പ്രത്യേകം നിയമങ്ങളൊന്നുമില്ലാത്ത വിഭാഗങ്ങളെയാണെന്നുമാണ് ഭരണഘടനാശില്‍പ്പികള്‍ അന്ന് നല്‍കിയ വ്യാഖ്യാനം. ഈ ഉറപ്പിന്റെ ലംഘനമാണ് മുസ്‌ലിംകളുടെ മേല്‍ ഏകസിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കം. എന്തു വിലകൊടുത്തും ഇത് പ്രതിരോധിക്കേണ്ടതുണ്ട്. പ്രശ്‌നത്തില്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് കൈക്കൊണ്ട തീരുമാനം സ്വാഗതാര്‍ഹമാണ്.
മതേതര രാജ്യത്തില്‍ മുത്വലാഖിന് പ്രസക്തിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ കൈകൊണ്ട നിലപാട് മുസ്‌ലിം വ്യക്തിനിയമത്തിലുള്ള കടന്നുകയറ്റമാണെന്നും അത് അംഗീകിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ പ്രത്യക്ഷ സാക്ഷ്യമാണ് മുസ്‌ലിം വ്യക്തിനിയമം. ഇത് ഭരണഘടന നല്‍കുന്ന അവകാശമാണ്. 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ നിലനില്‍കുന്ന അവകാശത്തിന് മേല്‍ കടന്നുകയറുന്നത് ആപത്കരമായ പ്രവണതയാണ്. ഇത് ഏകസിവില്‍കോഡിലേക്കുള്ള നീക്കത്തിന്റെ ആദ്യപടിയാണ്. മതേതരത്വം സംബന്ധമായ പരാമര്‍ശം സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയത് ദുരുദ്ദേശ്യത്തോടെയാണ്. മതേതരത്വമെന്നത് ഓരോരുത്തര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശമാണ്. 1937 മുതല്‍ നിലവില്‍ വന്ന ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് സ്വതന്ത്ര്യാനന്തരവും തുടര്‍ന്ന് പോന്നിട്ടുണ്ട്. മതേതരരാജ്യത്ത് ഏഴ് പതിറ്റാണ്ട് കാലത്തോളം മതനിയമങ്ങള്‍ക്ക് നിയമപരിരക്ഷ ലഭിക്കുകയും ചെയ്തു. ഇതിനെ എതിര്‍ക്കുന്നത് അംഗീകരിക്കാനാകില്ല. ഏതെങ്കിലും രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളുമായി ബന്ധപ്പെടുത്തി മുത്വലാഖിനെ വ്യഖ്യാനിക്കാനുള്ള നീക്കവും ശരിയല്ല. മതനിയമങ്ങളുടെ സ്രോതസ് ഖുര്‍ആനും ഹദീസുമാണ്. എന്നിരിക്കേ അവകളെ അവഗണിച്ചുള്ള നിയമനിര്‍മാണം മുസ്‌ലിംകള്‍ക്ക് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.  -സുപ്രഭാതം

സമസ്ത പ്രസിഡന്‍റ് ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

ഖബറടക്കം നാളെ (ബുധന്‍) ഉച്ചക്ക്2മണിക്ക് ആനക്കരയില്‍ 
സമസ്ത മദ്റസകള്‍ക്ക് അവധി പ്രഖ്യാപിച്ചു
ആനക്കര: പ്രമുഖ സൂഫി വര്യനും പണ്ഢിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി . 81 വയസ്സായിരുന്നു. 
ഇന്ന് രാത്രി 9.40ന് സ്വവസതിയിലായിരുന്നു അന്ത്യം. സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, സമസ്ത പരീക്ഷാബോര്‍ഡ്, ജാമിഅ നൂരിയ പരീക്ഷാബോര്‍ഡ്, സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, പൊന്നാനി താലൂക്ക് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ്യ, വളാഞ്ചേരി മര്‍കസുത്തര്‍ബിയത്തുല്‍ ഇസ്‌ലാമിയ്യ, വളവന്നൂര്‍ ബാഫഖി യതീംഖാന, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം, ദാറുല്‍ ഹിദായ എടപ്പാള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സാരഥിയും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നു. ഖബറടക്കം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആനക്കരയില്‍ വച്ചു നടക്കും.
1988 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായ കോയക്കുട്ടി മുസ്‌ലിയാര്‍ 2001 മുതല്‍ വൈസ് പ്രസിഡന്റായും 2012 മുതല്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ കാലശേഷം പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.1934ല്‍ ചോലയില്‍ ഹസൈനാറിന്റെയും കുന്നത്തേതില്‍ ആഇശത്ത് ഫാത്വിമയുടെയും മകനായിട്ടാണു ജനനം.
മദ്‌റസാ പ്രസ്ഥാനം രൂപീകരിക്കുന്നതിനു യത്‌നിച്ചവരില്‍ പ്രമുഖനായിരുന്നു. ഒ.കെ.സൈനുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, കഴുപുറം മുഹമ്മദ് മുസ്‌ലിയാര്‍, സി.കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത്, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, കെ.കെ.അബൂബക്കര്‍ ഹസ്രത്ത്, ആനക്കര സി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍,കടുപ്രം മുഹമ്മദ് മുസ്‌ലിയാര്‍, കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, രായിന്‍കുട്ടി മുസ്‌ലിയാര്‍ പടിഞ്ഞാറങ്ങാടി, കുഞ്ഞാനു മുസ്‌ലിയാര്‍ പട്ടാമ്പി തുടങ്ങിയവര്‍ പ്രധാന ഗുരുനാഥന്മാരാണ്. ഒതുക്കുങ്ങലില്‍ മുദരിസായി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് വെല്ലൂര്‍ ബാഖിയാത്തില്‍ ഉന്നത പഠനത്തിനായി പോകുന്നത്. ബാഖവി ആയ ശേഷം തിരൂരങ്ങാടി വലിയപള്ളി, കൊയിലാണ്ടി, വമ്പേനാട്, മൈത്ര, വാണിയന്നൂര്‍, പൊന്‍മുണ്ടം, എടക്കുളം, കൊടിഞ്ഞി, കാരത്തൂര്‍ ബദ്‌രിയ്യാ കോളജ് എന്നിവിടങ്ങളില്‍ മുദരിസായി സേവനം ചെയ്തിട്ടുണ്ട്.
കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍ കരുവാരകുണ്ട്, അബ്ദുല്ല മുസ്‌ലിയാര്‍ കടമേരി, അബ്ദുല്ല മുസ്‌ലിയാര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ പ്രധാന സഹപാഠികളാണ്. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കെ.സി. ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, എം.എം. ബശീര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരോടൊപ്പം സംഘടന വ്യാപിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു. സൂഫീസരണയിലൂടെ മാതൃകാപരമായ ജീവിതം നയിച്ച അദ്ദേഹം ആധ്യാത്മികരംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖുല്‍ ഖാദിരി ഞങ്ങാടി അബൂബക്കര്‍ ഹാജി എന്നീ സൂഫിവര്യന്മാരുടെ ആത്മീയ പരമ്പരയില്‍ കണ്ണിചേര്‍ന്ന ഉസ്താദ് നിരവധി സ്ഥലങ്ങളില്‍ ആത്മീയ സദസ്സുകള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു.
കാട്ടിപരുത്തി കുഞ്ഞയിദ്രു മുസ്‌ലിയാരുടെ മകള്‍ കെ.കെ ഫാത്വിമയാണ് ഭാര്യ. മക്കള്‍: മുഹമ്മദ്‌നൂര്‍ ഫൈസി ആനക്കര (യു.എ.ഇ), അബ്ദുനാസര്‍ ഫൈസി ആനക്കര, ആബിദുല്‍ ഹകീം ഫൈസി, അബ്ദുസലാം ഫൈസി, അബ്ദുല്‍സമദ്, ഹാജറ, സഫിയ്യ. മരുമക്കള്‍: കുട്ടിരായിന്‍ ഫൈസി കാവനൂര്‍, ഉമര്‍ ഫൈസി കാവനൂര്‍, സുലൈഖ കാടഞ്ചേരി, ബുശ്‌റ കാട്ടിപരുത്തി, ഉമ്മുആഇശ കാരക്കാട്, ഫാത്വിമ കുറ്റിപ്പാല, മുബശ്ശിറത്ത് ചേകന്നൂര്‍.
ഉസ്താദിന്‍റെ നിര്യാണത്തില്‍ സമസ്ത നേതാക്കളും വിവിധ സംഘടനകളും അനുശോചനമറിയിച്ചു. കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കണ്ണിയത്തുസ്താദിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന്.. സമസ്തയെ വഴി നടത്തിയ സൂഫി വര്യന്‍..

രണ്ടര പതിറ്റാണ്ടുകാലം സമസ്തയുടെ പ്രസിഡന്‍രായിരുന്ന റഈസുല് മുഹഖിഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരുടെ അരുമ ശിഷ്യനായിരുന്നു ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍.

1934 ചോലായില്‍ ഹസൈനാരുടെയും ആലത്തില്‍ ഫാത്വിമയുടെയും മകനായിട്ടാണ് പാലക്കാട് ജില്ലയിലെ ആനക്കരയില്‍ ജനിക്കുന്നത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശും സഹോദരനുമായിരുന്ന സി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സിലായരുന്നു കിതാബോതി തുടങ്ങിയത്. 
കടുപ്രം മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്ന് ഓത്ത് തുടര്‍ന്ന ഉസ്താദ് പിന്നെ ചേരുന്നത് കണ്ണിയത്ത് ഉസ്താദിന്റെ ദര്‍സിലാണ്.

കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, കെകെ.അബൂബക്കര്‍ ഹസ്രത്ത്, ഒ.കെ.സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരാണ് മറ്റു ഉസ്താദുമാര്‍.

കണ്ണിയത്ത് ഉസ്താദിന് ശിഷ്യനായ കോയക്കുട്ടി ഉസ്താദിനോട് വലിയ സ്‌നേഹമായിരുന്നു. 
ഇടക്ക് വീട്ടില്‍ പോവുമ്പോള്‍ കൂടെ കൂട്ടിയിരുന്നത് ഉസ്താദിനെയായിരുന്നു. കണ്ണിയത്ത് ഉസ്താദ് പൊന്നാനിയിലെ ദര്‍സ് അവസാനിപ്പിച്ചപ്പോള്‍ ശിഷ്യനോട് പറഞ്ഞു: ‘നീ എന്റെ വീട്ടില് നിന്നോ, നിനക്ക് ഞാന്‍ ഓതിത്തരാം’. അത്രമേലായിരുന്നു ഉസ്താദുമായുള്ള ബന്ധം.
കുഴിപ്പുറത്ത് ഓ.കെ സൈനുദ്ദീന്‍ മുസ്ലിയാരുടെ ദര്‍സില് ഓതിക്കൊണ്ടിരിക്കെ ഒഴിവുസമയങ്ങളില്‍ വഅദ് പറഞ്ഞാണ് ബാഖിയാത്തിലേക്ക് പോകാനുള്ള പണം സമ്പാദിക്കുന്നത്. അങ്ങനെ വെല്ലൂരിലേക്ക് ഉപരിപഠനത്തിന് പോയി. 

ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത് തുടങ്ങിയവരാണ് ബാഖിയാത്തിലെ പ്രധാന അധ്യാപകര്‍‍.

ബാഖിയാത്തിലെ പഠനം കഴിഞ്ഞ് തിരിച്ചുവന്നത് തിരൂരങ്ങാടി ജുമുഅത്ത് പള്ളിയില്‍ മുദരിസാകാനായിരുന്നു. അക്കാലത്ത് അന്യദേശക്കാരായ 75 വിദ്യാര്‍ഥികളുണ്ടായിരുന്നു അവിടെ. കുറച്ച് കാലത്തെ സേവനത്തിന് ശേഷം അവിടം വിട്ടു. പിന്നെ നന്നമ്പ്ര, കൊയിലാണ്ടി, അരീക്കോട്, മൈത്ര, വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി തുടങ്ങി വിവിധ പള്ളികളില്‍ ദര്‍സു നടത്തി. 

നിരവധി ശിഷ്യഗണങ്ങള്‍ ആ ദര്‍സിലിരുന്നു മതത്തിന്റെ മര്‍മമറിഞ്ഞു. അല്ലാഹുവിന്റെ മാര്‍ഗവും തൃപ്തിയുമായിരുന്നു അരനൂറ്റാണ്ടിലേറെ കാലം ഉസ്താദിനെ ദര്‍സ് രംഗത്ത് ഉറപ്പിച്ചു നിര്‍ത്തിയത്. അതിനു ശേഷം കാരത്തൂര്‍ ജാമിഅ ബദരിയ്യയില്‍ പ്രിന്‍സിപ്പളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1988 ലാണ് സമസ്തയുടെ മുശാവറയില് അംഗമാകുന്നത്. 2001 ല്‍ സമസ്തയുടെ വൈസ് പ്രസിഡണ്ടു സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2012 ലാണ് സമസ്ത പ്രസിഡന്‍ര് പദവിയെലുത്തുന്നത്.

സമസ്തയുടെ പ്രസിഡന്‍റാകുന്നതിനു മുന്പു തന്നെ ആനക്കരയടക്കം നിരവധി മഹല്ലുകളുടെ ഖാദിയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ദുആസമ്മേളനങ്ങളില്‍ ഉസ്താദിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

സമസ്ത പാലക്കാട് ജില്ലാകമ്മിറ്റി പ്രസിഡണ്ട്, മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട്, സമസ്ത പരീക്ഷ ബോഡിലെയും വിദ്യാഭ്യാസ ബോഡിലെയും അംഗം തുടങ്ങി നിരവധി പദവികള്‍ സമസ്തയുടെ പ്രസിഡന്‍റാകുന്നതിനു മുന്പു തന്നെ വഹിച്ചു വന്നിരുന്നു..










കൂടുതല്‍ വാര്‍ത്തകള്‍ക്കും ഫോട്ടോകള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക 

ശൈഖുല്‍ ജാമിഅ പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാര്‍ സമസ്ത ജനസെക്രട്ടറി

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന.സെക്രട്ടറിയായി പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാരെ തിരഞ്ഞെടുത്തതായി ബന്ധപ്പെട്ടവർ അറിയിച്ചു. 
ഇന്ന് (ശനിയാഴ്ച) രാവിലെ നടന്ന സമസ്ത കേന്ദ്ര കമ്മറ്റി മുശാവറയിലാണ് സമസ്ത വൈസ് പ്രസിഡണ്ട് കൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആലിക്കുട്ടി മുസ്ലിയാരുടെ പേര് പ്രഖ്യാപിച്ചത്. ജന.സെക്രട്ടറിയായിരുന്ന സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ധേഹം അന്തരിച്ചത്.
1986 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായ ആലിക്കുട്ടി മുസ്്‌ലിയാര്‍ 2010 മുതല്‍ സമസ്തയുടെ ജോ. സെക്രട്ടറിയുമാണ്. കൂടാതെ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ മെമ്പറുമാണ്. 2003-06 വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായും 2006ല്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.







വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ ഇസ്ലാമിക് കോപ്ലക്‌സ് ജനറല്‍ സെക്രട്ടറി, തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാമിക് വിദ്യാഭ്യാസ കോംപ്ലക്‌സ് വൈസ് പ്രസിഡണ്ട്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളജ് പ്രസിഡണ്ട്, വടകര ഹുജ്ജത്തുല്‍ ഇസ്‌ലാം ഇസ്ലാമിക് കേംപ്ലക്‌സ് പ്രസിഡണ്ട് എന്നിവയുടെ മുഖ്യഭാരവാഹിത്വം വഹിക്കുന്നു.
തൂലികാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആലിക്കുട്ടി ഉസ്താദ് സുന്നീ യുവജന സംഘത്തിന്റെ മുഖപത്രമായ സുന്നി അഫ്കാര്‍ വാരിക, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിദ്ധീകരണമായ അല്‍ മുഅല്ലിം മാസിക, അന്നൂര്‍ അറബി മാസിക, തിരൂര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാറ്റാ നെന്ന് ഫോര്‍ ഇസ്‌ലാമിക പ്രെപ്പഗേഷന്‍ പുറിത്തിറക്കുന്ന മുസ്‌ലിം ലോകം ഇയര്‍ ബുക്ക് എന്നീ നാലോളം പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപനായും സേവനമനുഷ്ഠിക്കുന്നുണ്ട്. കേരള മുസ്ലിം ഡാറ്റാബാങ്ക് വെബ്‌പോര്‍ട്ടല്‍ ചീഫ് എഡിറ്ററാണ്. ആഗോള തലത്തില്‍ ഇസ്‌ലാമിക മുന്നേറ്റം, പുണ്യ ഭൂമിയിലേക്ക് എന്നീ പുസ്തകങ്ങളും ഹജ്ജിനെ കുറിച്ചുള്ള മൂന്ന് പുസ്തകങ്ങളും ഉസ്താദ് രചിച്ചിട്ടുണ്ട്. 
മൂസ ഹാജി – ബിയ്യാത്തു കുട്ടി എന്നീ ദമ്പതികളുടെ മൂത്തമകനായി 1945 ലാണ് അദ്ധേഹത്തിന്‍റെ ജനനം. 1965 ല്‍ അമ്മാവന്‍ മമ്മുക്കുട്ടി ഹാജിയുടെ മകളായ ഫാത്വമയെ വിവാഹം ചെയ്തു. മൂസ ഫൈസി, അബൂബക്കര്‍, സൈനബ, ഖദീജ, മൈമൂന, മറിയം, ഹഫ്‌സ എന്നിവര്‍ മക്കളാണ്.
സമസ്ത ഇനി ഈ കരങ്ങളില്‍ ഭദ്രം; ശൈഖുല്‍ ജാമിഅയുടെ ചരിത്രം... 
സമസ്തയുടെ കര്‍മ്മ രംഗത്തേക്ക് ഉസ്താദ് കടന്ന് വരുന്നത് 1970 ല്‍ പെരിന്തല്‍ മണ്ണ താലൂക്ക് സമസ്ത ജനറല്‍ സെക്രട്ടറി യാവുന്നതോടെയാണ്...

സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനം 24ന്

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥന സംഗമവും 24ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് നടക്കും. പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.
ആഭിമുഖ്യത്തില്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥന സംഗമവും 24ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് നടക്കും. പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.

സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ്‌ വഫാത്തായി

കൊണ്ടോട്ടി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വഫാത്തായി. 78 വയസ്സായിരുന്നു ഇന്ന് രാവിലെ 6.20ന് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. കുണ്ടോട്ടിയിലെ സ്വവസതിയില്‍ എത്തിച്ച ശേഷം ഉച്ചയ്ക്ക് 12മുതല്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഖബറടക്കം വൈകിട്ട് 4.30 ദാറുല്‍ഹുദാ അങ്കണത്തില്‍.
മലപ്പുറം ജില്ലയിലെ അതിപ്രശസ്ത പണ്ഡിതകുടുംബമായ ഖാസിയാരകം കുടുംബത്തില്‍ ചെറുശ്ശേരി മുഹമ്മദ് മുസ് ല്യാര്‍ പാത്തുമ്മുണ്ണി ദമ്പതികളുടെ ഏകമകനായി 1937ലായിരുന്നു ജനനം. വീടിനു സമീപത്തെ ഖാസിയാരകം പള്ളിയില്‍ നിന്നു തന്നെയായിരുന്നു പ്രാഥമിക പഠനം. കൊണ്ടോട്ടി സ്‌കൂളില്‍ ഭൗതിക പഠനത്തിന് ശേഷം മഞ്ചേരി, ചാലിയം എന്നീ ദര്‍സുകളില്‍ മതപഠനം നടത്തി. ഓവുങ്ങല്‍ അബ്ദുര്‍റഹ് മാന്‍ മുസ് ല്യാര്‍, ഓടയ്ക്കല്‍ സൈനുദ്ദീന്‍ കുട്ടി മുസ് ല്യാര്‍
എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്‍മാര്‍. പള്ളിദര്‍സുകളിലെ പഠനത്തിനു ശേഷം വളരെ ചെറുപ്രായത്തില്‍ തന്നെ മുദരിസായി സേവനനിരതനായി.
20 വര്‍ഷത്തോളം കൊണ്ടോട്ടി കോടങ്ങാട് ജുമാമസ്ജിദിലും 18 വര്‍ഷത്തോളം ചെമ്മാട് ജുമാമസ്ജിദിലും മുദരിസായിരുന്നു. 1994 മുതല്‍ ചെമ്മാട് ദാറുല്‍ ഹുദയിലായിരുന്നു സേവനം. എം.എം ബശീര്‍ മുസ്‌ലിയാരുടെ നിര്യാണത്തോടെ ദാറുല്‍ ഹുദയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്തെത്തി. ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴിസിറ്റിയായി ഉയര്‍ന്നപ്പോള്‍ അതിന്റെ പ്രൊ ചാന്‍സലറുമായി. ഇന്ത്യയിലെ തന്നെ മികച്ച മത ഭൗതിക കലാലയങ്ങളിലൊന്നാക്കി ദാറുല്‍ഹുദായെ മാറ്റിയെടുക്കുന്നതില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ് ലിയാര്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
മൊറയൂര്‍ ബംഗാളത്ത് കമ്മദാജിയുടെ മകള്‍ മറിയുമ്മ, എ.ആര്‍ നഗര്‍ സ്വദേശി ഖദീജ എന്നിവര്‍ ഭാര്യമാരാണ്. മക്കള്‍: റഫീഖ്(ഗള്‍ഫ്), മുഹമ്മദ് സാദിഖ്, ഫാത്വിമ, റൈഹാനത്ത്. മരുമക്കള്‍: ഇസ്മാഈല്‍ ഫൈസി, സൈനുല്‍ ആബിദീന്‍. ഇസ് ലാമിക കര്‍മ ശാസ്ത്ര വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ചെറുശ്ശേരിയെ സൈനുല്‍ ഉലമാ (പണ്ഡിതരിലെ ശോഭ) എന്നായിരുന്നു അനുയായികളും സഹപ്രവര്‍ത്തകരും ആദരപൂര്‍വം വിളിച്ചിരുന്നത്. 1980ല്‍ സമസ്ത മുശാവറയിലെത്തിയ ചെറുശ്ശേരി സമസ്ത ഫത്‌വ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായിരുന്നു. ദീര്‍ഘകാലം സമസ്ത ജനറല്‍ സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്നു 1996 ല്‍ സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

ഡിസം. 19ന് ശനിയാഴ്ച സമസ് ത മദ്റസകളില്‍ ചെന്നെെ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ സമസ്തയുടെ അഭ്യര്‍ത്ഥന

ഈ മാസം 19ന് ശനിയാഴ്ച സമസ് ത മദ്റസകളില്‍ ചെന്നെെ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
സമസ്ത വിദ്യഭ്യാസ ബോര്‍ഡ് നേതാക്കളായ പാണക്കാട്സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (ട്രഷറര്‍), ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍(ജന.സെക്രട്ടറി), പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍(പ്രസിഡന്‍റ്) എന്നിവര്‍ ഒപ്പുവെച്ച അഭ്യര്‍ത്ഥന കഴിഞ്ഞ ദിവസം (15-12-2015) സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
അഭ്യര്‍ത്ഥനയുടെ പൂര്‍ണ്ണരൂപം താഴെ:

"ഇരുന്നൂറിലധികം പേര്‍ക്ക് ജീവഹാനി വരുത്തുകയും നിരവധി പേര്‍ക്ക് വീടും സ്വത്തും നഷ്ടപ്പെടുത്തു കയും ചെയ്ത ചെന്നൈ പ്രളയം ഒരു പ്രദേശത്തെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിരിക്കുകയാണ്. 
ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതിയോഗം തീരുമാനിച്ചിരിക്കുന്നു.
ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകര്‍ കേന്ദ്രീകരിച്ച് ഡിസംബര്‍ 19ന് ശനിയാഴ്ച പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കാനും ഡിസംബര്‍ 18 വെള്ളിയാഴ്ച പള്ളികളില്‍ വച്ച് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്താനും നിശ്ചയിച്ചിരിക്കുന്നു.
ഈ സദുദ്യമത്തില്‍ മുഴുവന്‍ ജനങ്ങളും പങ്കാളികളാവണമെന്നും ഇത് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല്/മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍, ഖത്തീബുമാര്‍, മുഹല്ലിംകള്‍, സംഘടനാ പ്രവര്‍ത്തകര്‍ മുതലായവര്‍ നേതൃത്വം നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. സമാഹരിച്ച തുകകള്‍ അതാത് റെയ്ഞ്ച് സെക്രട്ടറിമാരെ ഏല്‍പ്പിക്കേണ്ടതും റെയ്ഞ്ച് സെക്രട്ടറിമാര്‍ ഡിസംബര്‍ 26നകം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച് ലിസ്റ്റ് ഓഫിസിലേക്ക് അയയ്ക്കുകയോ വിദ്യാഭ്യാസ ബോര്‍ഡ് ഓഫിസില്‍ ലിസ്റ്റ് സഹിതം നേരിട്ട് ഏല്‍പ്പിക്കുകയോ ചെയ്യേണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നു."
അക്കൗണ്ട്‌ വിവരം : 
SBT CALICUT UNIVERSITY BRANCH
ACCOUNT NUMBER: 57018248703
IFSC CODE: SBTR 0000200

അസ്ഹരി തങ്ങളുടെ വേര്‍പാട്; നഷ്ടമായത് വിശ്വ പണ്ഡിതനെ:എസ് കെ എസ് എസ് എഫ്

തൃശൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ പ്രസിഡന്റായിരുന്ന സയ്യിദ് ഇമ്പിച്ച്‌ക്കോയ അസ്ഹരി തങ്ങളുടെ വേര്‍പാടിലൂടെ ഒരു വിശ്വ പണ്ഡിതനെയാണ് കേരളത്തിന് നഷ്ടമായത് എന്ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.
തൃശൂര്‍ ജില്ലയുമായി ഗാഢമായ ബന്ധം തങ്ങള്‍ കാത്ത് സൂക്ഷിച്ചിരുന്നു. ബഹു ഭാഷാ പരിജ്ഞാനിയും മത വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യത്തിനുടമയുമായ തങ്ങളുടെ വിയോഗം നികത്താനാവാത്തതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
അനുസ്മരണ സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഷാഹിദ് കോയ തങ്ങള്‍, ജന:സെക്രട്ടറി ഷഹീര്‍ ദേശമംഗലം, അഡ്വ.ഹാഫിള് അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സത്താര്‍ ദാരിമി സ്വാഗതവും മഹ്‌റൂഫ് വാഫി നന്ദിയും പറഞ്ഞു.

കാന്തപുരം വിഭാഗത്തിന്റെ അനുഭാവിപോലും തെരഞ്ഞെടുക്കപ്പെടില്ല: സമസ്ത

കോഴിക്കോട്: മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശാധികാരങ്ങള്‍ സംരക്ഷിക്കാന്‍ മഹാന്മാരായ പൂര്‍വകാല നേതാക്കള്‍ രൂപംകൊടുത്ത മുസ്‌ലിംലീഗില്‍ വിഭാഗീയതകള്‍ക്കതീതമായി എല്ലാ വിഭാഗം മുസ്‌ലിംകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാ വിഭാഗം ആളുകള്‍ക്കും അര്‍ഹിക്കുന്ന പ്രാതിനിധ്യം മുസ്‌ലിംലീഗ് നല്‍കിവരുന്നുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാരും സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.
സമസ്തയെ സഹായിക്കുന്ന മുസ്‌ലിംലീഗുകാരെ പരാജയപ്പെടുത്തുമെന്ന കാന്തപുരത്തിന്റെ പ്രസ്താവന ധിക്കാരവും അതിരുകടന്നതും മുസ്‌ലിംലീഗില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗവുമാണ്. മുസ്‌ലിം രാഷ്ട്രീയ രംഗത്ത് ഓരോ സംഘടനയും തങ്ങളുടെ ആളുകളെ മാത്രം വിജയിപ്പിക്കുകയും പ്രതിയോഗികളെ പരാജയപ്പെടുത്തുകയും ചെയ്യുന്ന അപകടകരമായ പ്രവണതയ്ക്കു തുടക്കംകുറിച്ചാല്‍ കാന്തപുരം ഗ്രൂപ്പിന്റെ ഒരു അനുഭാവിപോലും വരുന്ന തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടില്ല.
മുസ്‌ലിംലീഗിന്റെ ആദരണീയനായ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അവമതിച്ചുകൊണ്ടും മുസ്‌ലിംലീഗിനുമേല്‍ കുതിരകയറിക്കൊണ്ടും പരസ്യപ്രസ്താവന നടത്തുന്ന കാന്തപുരത്തെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികളെയും എന്തുചെയ്യണമെന്ന് ഉദ്ബുദ്ധരായ സമൂഹം തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.-suprabhaatham

ഉസ്താദ് അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവിന്‍റെ ചാനല്‍ അഭിമുഖവും യാഥാര്‍ത്ഥ്യവും (Report With Sound)

ഉസ്താദ് അബ്ദുല്‍ ഹമീദ് ഫൈസിയുടെ വിശദീകരണം
ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്ന പ്രചാരണം വാസ്തവവിരുദ്ധം: ഹമീദ് ഫൈസി
കോഴിക്കോട്: ഫാസിസത്തിനെതിരേ ശക്തമായ നിലപാടെടുത്ത ഇടതുപക്ഷത്തെ വരുന്ന തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കണമെന്ന നിലയില്‍ തന്റെ പേരില്‍ ഒരു ചാനല്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നും ആരും തെറ്റിദ്ധരിക്കരുതെന്നും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസ്താവനയില്‍ പറഞ്ഞു.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പ്രത്യേകമായി അനുകൂലിക്കുകയോ, എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്ന സമസ്തയുടെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടില്‍ ഒരുമാറ്റവും ഇല്ല. ദാദ്രി കൊലപാതകത്തെ സംബന്ധിച്ച് ചോദിച്ച ലേഖകന്‍ തെരഞ്ഞെടുപ്പിനെ കുറിച്ചോ, പിന്തുണയെക്കുറിച്ചോ വോട്ട് രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ചോ ഒരക്ഷരംപോലും ചോദിക്കുകയോ താന്‍ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യന്‍ മതേതരത്വം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഫാസിസമാണെന്നും ഫാസിസത്തിനെതിരേ ഇടതുപക്ഷ കക്ഷികള്‍ പ്രത്യേകിച്ച് സി.പി.എം എടുത്ത സമീപനം അഭിനന്ദനാര്‍ഹമാണെന്നും ആ വിഷയത്തില്‍ അവര്‍ എല്ലാ പിന്തുണയും അര്‍ഹിക്കുന്നതാണെന്നും ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു.
എസ്.എഫ്.ഐ നടത്തുന്ന ബീഫ് ഫെസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത്തരത്തില്‍ സംഘര്‍ഷമുണ്ടാക്കുന്ന സമര പരിപാടികളോട് യോജിപ്പില്ലെന്നും ഫാസിസത്തിനെതിരേ മുസ്്‌ലിംലീഗ് ശക്തമായ നിലപാടെടുക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയായ ലീഗല്ല ഈ വിഷയത്തില്‍ ശക്തമായ നടപടിയെടുക്കേണ്ടതെന്നും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള ഇതര കക്ഷികളാണെന്നും ചൂണ്ടിക്കാണ്ടി. ഇതിനപ്പുറം ഒരു വാക്കുപോലും പറഞ്ഞതായി ആ ലേഖകന് ചൂണ്ടിക്കാണിക്കാനാകില്ല. വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ കെട്ടിച്ചമച്ച് ഒരു പ്രസ്ഥാനത്തെ സമൂഹ മധ്യേ തെറ്റിദ്ധരിപ്പിക്കുന്ന അങ്ങേയറ്റം ജുഗുപ്താസവഹവും നിന്ദ്യവുമായ പ്രവര്‍ത്തനം ഒരു മത സംഘടനയായ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന ചാനലില്‍ വരുന്നത് പ്രതിഷേധാര്‍ഹമാണ്. അദ്ദേഹം പറഞ്ഞു.
ഉസ്താദിന്‍റെ ചാനല്‍ അഭിമുഖവും അതുമായി ബന്ധപ്പെട്ട് വൈകുന്നേരം ഇതേ ചാനലില്‍ നടന്ന ചര്‍ച്ചയും താഴെ നല്കുന്നു..

ഖാസിയുടെ കൊലപാതകം: ബഹുജന സംഗമത്തില്‍ പ്രതിഷേധമിരമ്പി

 കാസര്‍കോട് : പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി.എം ഉസ്താദ് ജനകീയ സമര സമിതി നടത്തിയ സമര പ്രഖ്യാപന സംഗമത്തില്‍ പ്രതിഷേധമിരമ്പി. പുലിക്കുന്നു നഗരസഭാ ഹാള്‍ പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകള്‍ അണിനിരന്നു.
2010 ഫെബ്രുവരി 15 നാണ് നൂറോളം മഹല്ലുകളുടെ ഖാസിയും ഗോള ശാസ്ത്ര വിദഗ്ധനുമായിരുന്ന അബ്ദുല്ല മൗലവിയെ ദുരൂഹ സാഹചര്യത്തില്‍ സ്വവസതിക്കു ഒരു കിലോമീറ്ററോളം അകലെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണം ക്രൈംബ്രാഞ്ചിനും പിന്നീട് സി.ബി.ഐക്കും കൈമാറിയെങ്കിലും അന്വേഷണത്തില്‍ നിര്‍ണായക ഘട്ടം വന്നതോടെ സി.ബി.ഐയും അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതിനെതിരേ അഞ്ചോളം ഹരജികള്‍ ഹൈക്കോടതിയില്‍ വാദത്തിനായി കാത്തു നില്‍ക്കുകയാണ്.
'കൊലയാളികളെ പുറത്തു കൊണ്ടു വരുന്നതു വരെ സമരം നടത്തും'
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും ഗോള ശാസ്ത്ര വിദഗ്ദനുമായ സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ പുറത്തുകൊണ്ടു വരുന്നതു വരെ ജനകീയ പ്രക്ഷോഭ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് അഡ്വ. പി.എ പൗരന്‍ പറഞ്ഞു. സി.എം ഉസ്താദ് ജനകീയ സമര സമിതി നടത്തിയ സമര പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഹ് മത്തുല്ലാ ഖാസിമിയുടെ പ്രഭാഷണം (SKICR Live Record)

മാണിയൂരില്‍ നടന്ന റഹ് മത്തുല്ലാ ഖാസിമിയുടെ പ്രഭാഷണ ത്തിന്‍റെ ‍തല്‍സമയ സംപ്രേഷണം (SKICR Live Record)

ത്യാഗസ്മരണകളുണര്‍ത്തി ഇന്നു ബലി പെരുന്നാള്‍

കഷ്ടതയനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ഥിക്കണമെന്ന് നേതാക്കള്‍
കോഴിക്കോട്: ത്യാഗസ്മരണകളുടെയും മാനവകുലത്തിനു തിരിച്ചറിവിന്റെ പ്രതിജ്ഞ പുതുക്കിയും മുസ്്‌ലിംകള്‍ ഇന്നു ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. ഇന്നലെ അറഫാ സംഗമത്തിനു ശേഷം ഗള്‍ഫിലും കേരളത്തിലും ഇന്നാണ് പെരുന്നാള്‍.
നന്മയുടെ മാര്‍ഗത്തില്‍ വിഭാഗീയതകള്‍ വെടിഞ്ഞ് ഒറ്റക്കെട്ടായി നില്‍ക്കാനും ആദര്‍ശത്തിനായി ത്യാഗം ചെയ്യാനുമുള്ള സന്നദ്ധതയാണ് ഈദുല്‍ അദ്ഹ ഓര്‍മിപ്പിക്കുന്നതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. വിശ്വാസവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം വ്യക്തിയെ സ്രഷ്ടാവുമായി അടുപ്പിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ ഒരു വിശ്വാസവും ആചാരവും മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് നിരര്‍ഥകമാണ്.
വിശ്വസാഹോദര്യത്തിന്റേയും ഐക്യത്തിന്റേയും സന്ദേശം മുഴക്കുന്ന ബലി പെരുന്നാള്‍ ആത്മീയ നവോല്‍ക്കര്‍ഷത്തിന്റെ ജീവിത പാഠങ്ങളാണ് വിശ്വാസികള്‍ക്ക് നല്‍കുന്നതെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാര്‍ എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഷ്ടതയനുഭവിക്കുന്ന ജനവിഭാഗത്തിനോടുള്ള ഐക്യദാര്‍ഢ്യംകൂടിയാവണം നമ്മുടെ പെരുന്നാള്‍. പീഡിതര്‍ക്കായി പ്രാര്‍ഥിക്കാന്‍ ഈ വേള ഉപയോഗപ്പെടുത്തണമെന്നും നേതാക്കള്‍ പറഞ്ഞു.

ഉത്തമ മാതൃകയുടെ സ്മരണയുണര്‍ത്തി ബലിപെരുന്നാള്‍


വിശ്വാസി മനസ്സുകളില്‍ സന്തോഷത്തിന്റെ പൂമൊട്ടുകള്‍ വിടര്‍ത്തി മുസ്‌ലിംകളുടെ ആഘോഷങ്ങളിലൊന്നായ ബലിപെരുന്നാള്‍ വീണ്ടും സമാഗതമായി. ദുല്‍ഹിജ്ജയുടെ ആദ്യ പത്ത് ദിനങ്ങള്‍ക്ക് പ്രത്യേക ബഹുമതിയുള്ളതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.ഇബ്‌റാഹീം നബി(അ)ന്റെയും മകന്‍ ഇസ്മാഈല്‍ നബി(അ)ന്റെയും അവരുടെ മാതാവ് ഹാജറ ബീവി(റ)യുടെയും ത്യാഗസ്മരണകളാണ് ഹജ്ജും ബലിപെരുന്നാളാഘോഷവും. ആ മഹാരഥന്‍മാരുടെ ആത്മസമര്‍പ്പണത്തിന്റെ വിവിധമുഖങ്ങള്‍ തലമുറകള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ സുദിനം.
ഹസ്രത്ത് ഇബ്‌റാഹീം(അ) നാഥനില്‍ അര്‍പ്പിച്ച അനര്‍ഘമായ ത്യാഗത്തിന്റെയും ആ മഹാനുഭാവന്‍ അതിജീവിച്ച തീക്ഷ്ണമായ പരീക്ഷണത്തിന്റെയും സ്മരണകള്‍ ഉണര്‍ത്തുന്നതാണ് ബലിപെരുന്നാള്‍. ഇസ്‌ലാമിലെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഹജ്ജ് കര്‍മ്മത്തിലെ ആരാധനകള്‍ ഇബ്‌റാഹീം നബി(അ)ന്റെ ജീവിതത്തിന്റെ പ്രതീകം കൂടിയാണ്. അത് കൊണ്ടുതന്നെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി മക്കയിലെത്തിച്ചേരുന്ന ലക്ഷക്കണക്കിന് വിശ്വാസികള്‍ ബലിനടത്തിയും സഅ്‌യ് ചെയ്തും ആ മഹത്തുക്കളുടെ ത്യാഗങ്ങള്‍ അനുസ്മരിക്കുമ്പോള്‍ സ്വദേശത്തുള്ളവര്‍ മസ്ജിദുകളില്‍ സമ്മേളിച്ചു തക്ബീര്‍ മുഴക്കിയും പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചും ബലിനടത്തിയുമെല്ലാം ജീവിതസ്മരണകള്‍ അയവിറക്കുന്നു.

സി.എം ഉസ്താദ്: ഓര്‍മകള്‍ക്ക് ജീവിതത്തേക്കാള്‍ ശക്തിയേറുമ്പോള്‍...

ഖാസി കേസിനായി എന്തു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങുന്നില്ല?
പ്രതീക്ഷയുടെ കിരണങ്ങള്‍ക്ക് ചിറക് നല്‍കി കൊണ്ട് ജില്ലയില്‍ സി.എം ഉസ്താദിന്റെ കൊലപാതകം വിഷയം വീണ്ടും ഉയര്‍ന്നു വരികയാണ്. അടുത്തിടെ നടന്ന ആക്ഷന്‍ കമ്മിറ്റിയുടെ കണ്‍വെന്‍ഷനിലെ ജനപങ്കാളിത്തം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് തോന്നുന്നു. സത്യം പുറത്തു വരാന്‍ ആഗ്രഹിക്കുന്നവരാണ് പൊതുസമൂഹമെന്ന് അവ വിളിച്ചു പറയുന്നുണ്ട്. 
ഒരു തരം വികാരമായിരുന്നു കണ്‍വെന്‍ഷനില്‍ ഉയര്‍ന്നത്. പങ്കെടുത്തവര്‍ക്കെല്ലാം നീതി പുലരുമെന്ന് ആശ പകര്‍ന്നു. രാഷ്ട്രീയ നേതാക്കള്‍ പതിവുപോലെ വാഗ്ദാനങ്ങള്‍ നല്‍കി. സമൂഹ്യ പ്രവര്‍ത്തകന്‍മാര്‍ അനുഭവ യഥാര്‍ത്ഥ്യങ്ങള്‍ തുറന്നു പറഞ്ഞു. പണ്ഡിതന്മാര്‍ മഹത്വങ്ങളോതി പിന്തുണയും പ്രഖ്യാപിച്ചു. പക്ഷെ, എവിടെയോ ഒരു ചോദ്യം ബാക്കിയായിരുന്നു. കെട്ടടങ്ങാതെ ആര് സംരക്ഷിക്കും ഈയൊരു ആവേശത്തെ? ആക്ഷന്‍ കമ്മിറ്റിയുടെ ഭാരവാഹികള്‍ ദൗത്യം ധൈര്യപൂര്‍വ്വം ഏറ്റടുത്തത് ചെറുതല്ലാത്ത പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.
ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഡോ.സുരേന്ദ്രനാഥ് നടത്തിയ ഉദ്ഘാടന പ്രസംഗം അത്യന്തം പ്രസക്തമായിരുന്നു. ഈ കേസ് ആരാണ് കടലില്‍ മുക്കാന്‍ ശ്രമിക്കുന്നത് അവരെ കടലില്‍ മുക്കുമെന്ന് ആമുഖമായി അദ്ദേഹം പറഞ്ഞു വെച്ചു. പൗരന്റെ സുരക്ഷിതത്വമാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.ഒരു മഹാ പണ്ഡിതനെ കൊന്നുകളയാന്‍ മടിക്കാത്തവര്‍ സാധാരണ പൗരരെ എന്ത് ചെയ്യും? അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് ഡോ.സുരേന്ദ്രനാഥ് സദസ്സിനോട് തറപ്പിച്ചു പറഞ്ഞു.
നീതിയുക്തമായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ല അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം പോലും അത്യന്തം ദുരൂഹമാണ്. അതിനാല്‍ ഇതിനു പിന്നിലുള്ള സമ്മര്‍ദ്ദ ശക്തി വളരെ വലുതാണെന്നും അദ്ദേഹം സംശയലേശമന്യേ ഉറക്കെ പറഞ്ഞു.ജീവിക്കാനുള്ള അവകാശമില്ലാതാകുമ്പോള്‍ സമൂഹമാണ് പ്രതികരിക്കേണ്ടത്.