കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പള്ളികള്‍ തോറും പുലര്‍ച്ചെ സുബഹിക്കു മുമ്പായി മൌലിദ് മജ്‌ലിസുകള്‍ നടന്നു. ഭൂരിഭാഗം സ്ഥലങ്ങളിലും മീലാദ് റാലിയും നടന്നു. റാലിക്ക് ശേഷം അന്നദാനവും നടത്തി. മദ്‌റസകളില്‍ വൈകീട്ട് വിദ്യാര്‍ഥികളുടെ കലാവിരുന്ന് നടക്കുകയാണ്.
മേപ്പറമ്പില്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന നബിദിനാഘോഷം എസ്.വൈ.എസ് സംസ്ഥാന വൈസ്പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി.എ അബ്ദുല്‍ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എം.ആസാദ് വൈദ്യര്‍ സ്വാഗതം പറഞ്ഞു. മഹല്ല് ഖത്തീബ് ശുഹൈബ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഹംസ മുസ്‌ലിയാര്‍, ബഷീര്‍ ഹുദവി, ഖാദര്‍ ഉലൂമി, പി.സി ഹബീബ്, കരീം പങ്കെടുത്തു.ടി.എച്ച്.എ കബീര്‍ അന്‍വരി ഉദ്ഘാടനം ചെയ്തു. പി.എ സിദ്ദീഖ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഹംസ ഫൈസി കട്ടുപ്പാറ, പി.സൈനുദ്ദീന്‍ ഫൈസി, നാസര്‍ ഫൈസി, വി.പി സുലൈമാന്‍ മുസ്‌ലിയാര്‍ പങ്കെടുത്തു. ടി.കെ മുഹമ്മദ്കുട്ടി ഫൈസി സ്വാഗതവും ഇ.ടി.എ റഷീദ് നന്ദിയും പറഞ്ഞു.

പട്ടാമ്പി: പട്ടാമ്പി ഏരിയയിലെ മദ്രസകളുടെ സംയുക്താഭിമുഖ്യത്തില്‍ മീലാദ് റാലിയും സമ്മേളനവും നടത്തി. ഐ.വി.എസ് സെക്കന്ററി മദ്രസ പട്ടാമ്പി, ജമാഅത്തുല്‍ ഇഖ്‌വാന്‍ മദ്രസ മെലെ പട്ടാമ്പി, നജ്മുല്‍ഹുദാ മദ്രസ കോളജ് സ്ട്രീറ്റ്, അല്‍മദ്രസത്തുല്‍ ഇസ്‌ലാഹിയ്യ മേലെ പട്ടാമ്പി, പി.എം.എ മന്‍ഫഉല്‍ഉലൂം ബര്‍ദിദാറുല്‍ ഉലൂം മദ്രസ കോഴിക്കുന്ന്, തന്‍വീറുല്‍ വില്‍ദാന്‍ ഗ്രീന്‍പാര്‍ക്ക്, ദാറുല്‍ഉലൂം മദ്രസ മമ്മിപ്പടി, റൗളത്തുല്‍ഉലൂം മദ്രസ തോട്ടുങ്ങല്‍, പി.എം.എസ് റൗളത്തുല്‍ഉലൂം മദ്രസ പരുവക്കടവ്, ഇര്‍ശാദുല്‍ ഇസ്‌ലാം മദ്രസ ഞാങ്ങാട്ടിരിക്കടവ് എന്നീ മദ്രസകള്‍ പങ്കെടുത്ത റാലിയുടെ സമാപന മീലാദ് സമ്മേളനത്തില്‍ ചെയര്‍മാന്‍ എന്‍.സൈതലവി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
പാലക്കാട് ഒറ്റപ്പാലം പഴയലെക്കിടി എം.യു മദ്രസയുടെ ആഭിമുഖ്യത്തില്‍ നടന്ന ഘോഷയാത്രക്ക് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍, വി.എ.സി കുട്ടിഹാജി, അബ്ദുല്‍സമദ് ഫൈസി, വി.കെ.എം മൊയ്തീന്‍, വി.എ ഖാലിദ്, സി.എം കുഞ്ഞിമൊയ്തു, കെ.സുലൈമാന്‍, പി.എ ഷൗക്കത്തലി, വി.എ കുഞ്ഞിബാവ, വന്നേരി യൂസഫ്, എം.കെ ഹംസ, തെച്ചിങ്ങത്തൊടി അലി, അയൂബ് റഹ്മാനി, ഫള്‌ലുല്‍ റഹ്മാന്‍, മുഹമ്മദലി മുസ്‌ലിയാര്‍, ഫൈസല്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഈസ്റ്റ് ഒറ്റപ്പാലം സുബ്ബാത്തുല്‍ ഇസ്‌ലാം മദ്രസ വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രക്ക് മുനീര്‍ദാരിമി, ഇബ്രാഹിം മുസ്‌ലിയാര്‍, സുഹൈല്‍ വാഫി, ഷഫീഖ് ഹുദവി, പി.എം.എ ജലീല്‍, എ.പി അബൂബക്കര്‍, എം.വി അമീര്‍ അലി, വി.പി അഷ്‌റഫ് നേതൃത്വം നല്‍കി. ഒറ്റപ്പാലം എം.യു മദ്രസ വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രക്ക് എ.ബാപ്പുട്ടിഹാജി, ടി.എ ഹംസഹാജി, അബ്ദുല്‍ഗഫൂര്‍ അല്‍ഹൈത്തമി, സി.എ കലാം, പി.പി ഹംസ, പി.കുഞ്ഞിമോന്‍ നേതൃത്വം നല്‍കി.
ഷൊര്‍ണൂര്‍: സംയുക്ത മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷൊര്‍ണൂരില്‍ നബിദിനറാലി നടത്തി. ഷൊര്‍ണൂര്‍, കെ.കെ കോളനി, കുളപ്പുള്ളി മഹല്ലുകളാണ് റാലിയില്‍ പങ്കെടുത്തത്. കുളപ്പുള്ളി ജുമാമസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച റാലി ഷൊര്‍ണൂര്‍ നുസ്രത്തുല്‍ ഇസ്‌ലാം മദ്രസയില്‍ സമാപിച്ചു. വൈകീട്ട് ഷൊര്‍ണൂരിലും കുളപ്പുള്ളിയിലും അന്നദാന വിതരണം നടത്തി. കെ.കെ കോളനിയില്‍ ഇന്ന് വൈകീട്ട് അന്നദാന വിതരണം നടക്കും.
പാറമ്മല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്രസയുടെ നേതൃത്വത്തില്‍ നടത്തിയ നബിദിനാഘോഷത്തിന് കബീര്‍ അന്‍വരി നാട്ടുകല്‍, എം.എസ് അലവി, മുഹമ്മദ് പട്ടിശ്ശീരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുതുമനക്കുളമ്പ് നൂറുല്‍ ഇസ്‌ലാം മദ്രസയുടെ നബിദിനഘോഷയാത്രക്ക് സദര്‍ മുഅല്ലിം സി.പി ഹംസ ഫൈസി, സെക്രട്ടറി ഹംസ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തോട്ടക്കര തര്‍ബ്ബിയത്തുല്‍ ഇസ്‌ലാം മദ്രസ വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രക്ക് മുതീഉല്‍ഹഖ്, എം.ഉമറുല്‍ ഫാറൂഖ്, പി.ടി നാസര്‍, പി.ഉമര്‍, എം.അബ്ദുലു, എം.മുഹമ്മദ്കുട്ടി, മോഡേണ്‍ മുഹമ്മദ്, ടി.എ ശിഹാബുദ്ദീന്‍ നേതൃത്വം നല്‍കി. നെല്ലിക്കുറുശ്ശി ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഘോഷയാത്രക്ക് സി.മുഹമ്മദ് ഫൈസി, അബ്ദുല്‍റഹ്മാന്‍ അന്‍വരി, എ.മൊയ്തീന്‍, പി.മുഹമ്മദ്ഹാജി, എം.കെ ഉമര്‍ മാസ്റ്റര്‍, സലാം അന്‍വരി, ജാഫര്‍ അന്‍വരി നേതൃത്വം നല്‍കി. ആനപള്ള്യാല്‍ ശംസുല്‍ഹുദ മദ്രസ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഘോഷയാത്രക്ക് ടി.കെ അഷ്‌റഫ്, സി.പി ശംസുദ്ദീന്‍, അബ്ദുല്‍റഷീദ് മുസ്‌ലിയാര്‍, പി.പി കമ്മു, സി.പി റസാക്ക്, കെ.വീരാന്‍ നേതൃത്വം നല്‍കി.
ചുനങ്ങാട് (മലപ്പുറം) സുല്ലമുസല്ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഘോഷയാത്രക്ക് ഹുസൈന്‍ ഫൈസി, ടി.സൈതലവി ഹാജി, കെ.മുഹമ്മദ്, ടി.ടി ഹൈദര്‍, പി.ഹൈദ്രു, ടി.വി അബ്ബാസ്, എ.മുഹമ്മദ്, ടി.ടി മൊയ്തീന്‍കുട്ടിഹാജി നേതൃത്വം നല്‍കി. തിരുണ്ടിക്കല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഘോഷയാത്രക്ക് എന്‍.പി മുഹമ്മദലി വാഫി, മുസ്തഫ തിരുണ്ടിക്കല്‍, കെ.അബ്ദുല്‍ജലീല്‍, ടി.ഹസനാര്‍, ടി.ഹംസ നേതൃത്വം നല്‍കി.
മണ്ണൂര്‍, കിഴക്കുമ്പുറം, പത്തിരിപ്പാല, മംഗലം, ലെക്കിടി, ലെക്കിടി കൂട്ടുപാത, പാലപ്പുറം, വാണിയംകുളം, വരോട്, പനമണ്ണ, പത്തംകുളം, പാലക്കോട്, പാവുക്കോണം, അനങ്ങനടി തുടങ്ങിയ സ്ഥലങ്ങളിലും