Showing posts with label SKSSF-Rabee-campaign. Show all posts
Showing posts with label SKSSF-Rabee-campaign. Show all posts

എസ്. കെ. എസ്. എസ്. എഫ് മദീന പാഷന്‍ കാഞ്ഞങ്ങാട്ട്. സ്വാഗത സംഘം രൂപീകരിച്ചു

കാഞ്ഞങ്ങാട്: 'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരു നബി (സ)' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന റബീഅ് കാമ്പയിനിന്റെ ഭാഗമായി നടത്തപ്പെടുന്ന മദീന പാഷന്‍ (പ്രവാചക പ്രകീര്‍ത്തന സദസ്സ് ) സെപ്തംപര്‍ 28 ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 10 വരെ കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ നടക്കും.

പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്ലാം മദ്‌റസ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ താജുദ്ധീന്‍ ദാരിമി പടന്നയുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ എം മൊയ്തു മൗലവി പുഞ്ചാവി ഉദ്ഘാടനം ചെയ്തു. മുഹ്‌യുദ്ധീന്‍ കുട്ടി യമാനി വയനാട് സ്വാഗതം പറഞ്ഞു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന, ട്രഷറര്‍ യൂനുസ് ഫൈസി കാക്കടവ്, വൈസ് പ്രസിഡണ്ട് സഈദ് അസ്അദി പുഞ്ചാവി, എസ് വൈ എസ് സംസ്ഥാന ഉപാദ്യക്ഷന്‍ സി കെ കെ മാണിയൂര്‍, ജില്ലാ ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി, അതിഞ്ഞാല്‍ ജമാഅത്ത് മുദരിസ് ശറഫുദ്ധീന്‍ ബാഖവി, പ്രസിഡണ്ട് സി ഇബ്‌റാഹീം ഹാജി, സെക്രട്ടറി പാലാട്ട് ഹുസൈന്‍, ട്രഷറര്‍ തെരുവത്ത് മൂസ ഹാജി, ബശീര്‍ വെള്ളിക്കോത്ത്, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, പി ഇസ്മായില്‍ മൗലവി, സി മുഹമ്മദ് കുഞ്ഞി, കെ ബി കുട്ടി ഹാജി, എം കെ അബൂബക്കര്‍ ഹാജി, ഹബീബ് കൂളിക്കാട്, അബ്ദുള്ള ദാരിമി, റഹ്മാന്‍ മുട്ടുന്തല, പി പി അബ്ദുല്‍ റഹ്മാന്‍, ഖാലിദ് അറബിക്കടത്ത്, ബി മുഹമ്മദ്, റമീസ് മട്ടന്‍, റിയാസ് അതിഞ്ഞാല്‍, ബിപി ഫാറൂഖ്, പി എം ഫൈസല്‍, ശരീഫ് മാസ്റ്റര്‍ ബാവ നഗര്‍, അശ്‌റഫ് ദാരിമി കൊട്ടിലങ്ങാട്, ആരിഫ് അഹ്മദ് ഫൈസി, സിയാദ് പുഞ്ചാവി, സ്വദഖതുള്ള മൗലവി, ശരീഫ് മൗലവി, മിദ്‌ലാജ് കല്ലൂരാവി എന്നിവര്‍ സംബന്ധിച്ചു.

സംഘാടക സമിതി:
മുഖ്യ രക്ഷാധികാരി: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, യു എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ത്വാഖ അഹ്മദ് മൗലവി, അബ്ദുല്‍ സലാം ദാരിമി ആലംപാടി, കെ ടി അബ്ദുള്ള മൗലവി. ചെയര്‍മാന്‍: കുറ്റിക്കോല്‍ അബൂബക്കര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍: തെരുവത്ത് മൂസ ഹാജി, ജനറല്‍ കണ്‍വീനര്‍: താജുദ്ധീന്‍ ദാരിമി പടന്ന, വര്‍ക്കിംഗ് കണ്‍വീനര്‍: സഈദ് അസ്അദി പുഞ്ചാവി, ട്രഷറര്‍: സി കുഞ്ഞാമദ് ഹാജി പാലക്കി.

ഫൈനാന്‍സ് കമ്മിറ്റി: ചെയര്‍മാന്‍: സി കെ കെ മാണിയൂര്‍, കണ്‍വീനര്‍: കെ ബി കുട്ടി ഹാജി.

പ്രചരണ കമ്മിറ്റി: ചെയര്‍മാന്‍: സുബൈര്‍ ദാരിമി പടന്ന, കണ്‍വീനര്‍: നാസര്‍ മാസ്റ്റര്‍ കല്ലൂരാവി.

സ്വീകരണ കമ്മിറ്റി: ചെയര്‍മാന്‍: പി ഇസ്മായില്‍ മൗലവി, കണ്‍വീനര്‍: റഹ്മാന്‍ മുട്ടുന്തല.

സ്റ്റേജ് & ഡക്കറേഷന്‍: ചെയര്‍മാന്‍: ഖാലിദ് അറബിക്കാടത്ത്, കണ്‍വീനര്‍: സി എച്ച് റിയാസ്.

ഫുഡ് & അക്കമഡേഷന്‍: ചെയര്‍മാന്‍: ബി മുഹമ്മദ്, കണ്‍വീനര്‍: റമീസ് മട്ടന്‍.

വൊളണ്ടിയര്‍: ക്യാപ്റ്റന്‍: ലത്തീഫ് തൈക്കടപ്പുറം, വൈസ് ക്യാപ്റ്റന്‍: മുസ്തഫ കൂളിക്കാട്
എന്നിവരേയും തെരെഞ്ഞെടുത്തു

- SKSSF STATE COMMITTEE

SKSSF മദീനാ പാഷൻ ഇന്ന് അഞ്ചരക്കണ്ടിയിൽ

കോഴിക്കോട്: പ്രവാചക പ്രകീർത്തനത്തിന്റെ ഇശലുകളും ആത്മീയ സന്ദേശങ്ങളും പെയ്തിറങ്ങുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മദീനാ പാഷൻ ഇന്ന് (ഒക്ടോബർ 15) കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ നടക്കും. തിരുനബി(സ്വ): സത്യം, സ്നേഹം, സദ് വിചാരം എന്ന പ്രമേയവുമായി ഒരു മാസക്കാലം സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വൈകിട്ട് മൂന്നിന് മൗലിദ് മജ്ലിസോടെ ആരംഭിക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, കൊയ്യോട് ഉമർ മുസ് ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കാടേരി മുഹമ്മദ് മുസ് ലിയാർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ് മത്തുല്ലാഹ് ഖാസിമി മൂത്തേടം, സയ്യിദ് സഫ് വാൻ കോയ തങ്ങൾ, മുസ്തഫ ഹുദവി ആക്കോട് പ്രസംഗിക്കും.

ബുർദ , ഖവാലി, പ്രവാചക പ്രകീർത്തനങ്ങൾ തുടങ്ങിയവയും നടക്കും. രാത്രി 9.30 വരെ നടക്കുന്ന പരിപാടിയിൽ അല്ലാഹു പ്രണയിച്ച മുത്ത്നബി(സ),ഖലീഫമാർ പ്രണയിച്ച റസൂൽ, കവിതകളിലെ പുണ്യ നബി(സ, സുന്നത്തുകളെ ശീലമാക്കാം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും.
- SKSSF STATE COMMITTEE

SKSSF മദീനാ പാഷൻ 15 ന് അഞ്ചരക്കണ്ടിയിൽ

കോഴിക്കോട്: ഈ വർഷത്തെ നബിദിനാഘോഷത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മദീനാ പാഷൻ വെള്ളിയാഴ്ച (ഒക്ടോബർ 15) കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ നടക്കും. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, കൊയ്യോട് ഉമർ മുസ് ലിയാർ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കാടേരി മുഹമ്മദ് മുസ് ലിയാർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ് മത്തുല്ലാഹ് ഖാസിമി മൂത്തേടം, സയ്യിദ് സഫ് വാൻ കോയ തങ്ങൾ, മുസ്തഫ ഹുദവി ആക്കോട് പ്രസംഗിക്കും. ബുർദ , ഖവാലി, പ്രവാചക പ്രകീർത്തനങ്ങൾ തുടങ്ങിയവയും നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

തിരുനബി(സ്വ): സത്യം, സ്നേഹം, സദ് വിചാരം എന്ന പ്രമേയവുമായി ഒരു മാസക്കാലം സംഘടിപ്പിക്കുന്ന കാമ്പയിൻ കാലയളവിൽ വിവിധ പരിപാടികൾ നടക്കും. പ്രമേയ വിശകലനവും, സ്നേഹ സദസ്സും ഇതിന്റെ ഭാഗമായി നടക്കും. ജില്ലാ, മേഖല, ക്ലസ്റ്റർ തലങ്ങളിൽ മദീനാ പാഷൻ, ഇശ്ഖ് മജ്ലിസ്, ത്വലബാ വിംഗ് ജില്ലാ സമിതികളുടെ നേതൃത്വത്തിൽ 'ഞാൻ അറിഞ്ഞ പ്രവാചകൻ' എന്ന വിഷയത്തിൽ സൗഹൃദ സംഗമങ്ങൾ നടക്കും.

ക്യാമ്പസ് വിംഗ് താജ് ദാരെ ഹറം റബീഉൽ അവ്വൽ 1 മുതൽ 12 വരെ ഓൺലൈൻ ഇശ്ഖ് മജ്ലിസ് ലഘുലേഖ,മധുരവിതരണം എന്നിവ നടക്കും. ശാഖ തല മദീനാ പാഷൻ ''മൻഖുൽ മിൻ മദ്ഹി റസൂൽ" എന്ന കെ.ടി മാനു മുസ്ലിയാരുടെ മൗലിദ് കൃതിയുടെ പഠനം, പാരായണം തുടങ്ങിയവയും കാമ്പയിന്റെ ഭാഗമായി നടക്കും.
- SKSSF STATE COMMITTEE

പ്രവാചക വിമര്‍ശകര്‍ നിരാശപ്പെടേണ്ടി വരും: കെ ആലിക്കുട്ടി മുസ്‌ലിയാര്‍

കോഴിക്കോട്: പ്രവാചക വിമര്‍ശനങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും വിമര്‍ശകര്‍ നിരാശപ്പെടേണ്ടി വരുമെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ഓറിയന്റലിസ്റ്റുകളുടെ ചുവടുപിടിച്ച് ചില മുസ്‌ലിം നാമധാരികള്‍ ചരിത്രത്തില്‍ നടത്തിയ അപഹാസ്യങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യധാര പ്രവാചകന്‍ സ്‌പെഷ്യല്‍ പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. എം.കെ മുനീര്‍ എം.എല്‍.എ പതിപ്പ് ഏറ്റുവാങ്ങി. പലമതങ്ങളും പൂര്‍വഗാമികളെ തിരസ്‌കരിച്ചപ്പോള്‍ ഇസ്‌ലാം ഉള്‍കൊള്ളലിന്റെ ശൈലിയാണ് എല്ലാ കാലത്തും സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് എഡിറ്റര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. സി.കെ.കെ മാണിയൂര്‍, ശാഹുല്‍ ഹമീദ് മേല്‍മുറി, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, താജുദ്ദീന്‍ ദാരിമി, പി.എ സ്വാദിഖ് ഫൈസി താനൂര്‍, ഖാസിം ദാരിമി വയനാട്, മുഹമ്മദ് കുട്ടി കുന്നുംപുറം സംബന്ധിച്ചു.

പ്രവാചക സ്നേഹം കുറയുന്നത് മതനിരാസത്തിലേക്ക് വഴിവെക്കും: കോഴിക്കോട് ഖാസി

ചാലിയം: പ്രവാചക സ്നേഹത്തിന്റെ യാഥാർത്ഥ്യവും പൊരുളും അനുഭവിക്കാൻ കഴിയാത്തവരാണ് മതനിരാസത്തിലേക്ക് വഴിതെറ്റുന്നത്. യഥാർത്ഥ വിശ്വാസം അനുഭവിക്കാൻ പ്രവാചക സ്നേഹത്തിന്റെ പൊരുളുകളിലേക്ക് വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് വേണ്ടതെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി. ചാലിയം ജുമാ മസ്ജിദിൽ നടന്ന എസ്. കെ. എസ്. എസ്. എഫ് ഇസ്തിഖാമ യുടെ മദീന പാഷൻ ആദർശ സംഗമം ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്തഫ അഷ്‌റഫി കക്കുപ്പടി അധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ ഹസനി തങ്ങൾ നസീഹത്തും പ്രാർത്ഥനയും നിർവ്വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് കോഴിക്കോട് ജില്ലാ അധ്യക്ഷൻ സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി, എം. ടി അബൂബക്കർ ദാരിമി "മൗലിദ്: വിമർശനങ്ങളും വസ്തുതകളും" എന്ന വിഷയത്തിലും ജസീൽ കമാലി ഫൈസി "പ്രവാചക സ്നേഹം വിശ്വാസത്തിന്റെ അടിസ്ഥാനം" എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ നടത്തി. കെ. ടി മാനു മുസ്‌ലിയാരുടെ പ്രസിദ്ധമായ മൻഖുൽ മിൻ മദ്ഹി റസൂൽ എന്ന മൗലിദ് പാരായണം നടത്തി. ശൗക്കത്തലി ഫൈസി മണ്ണാർക്കാട്, ശിഹാബുദ്ധീൻ അൻവരി, അമീർ ഹുസൈൻ ഹുദവി, ആസ്വിഫ് ഫൈസി, അബ്ദുല്ല മുജ്തബ ഫൈസി, ബീരാൻ കോയ ഹാജി, മജീദ് ഹാജി, ആഷിക് ഫൈസി എന്നിവർ സംസാരിച്ചു.

SKSSF മദീനാ പാഷൻ 15 ന് അഞ്ചരക്കണ്ടിയിൽ

കോഴിക്കോട്: ഈ വർഷത്തെ നബിദിനാഘോഷത്തിൻ്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മദീനാ പാഷൻ ഒക്ടോബർ 15ന് കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ നടക്കും. തിരുനബി(സ്വ): സത്യം, സ്നേഹം, സദ് വിചാരം എന്ന പ്രമേയവുമായി ഒരു മാസക്കാലം സംഘടിപ്പിക്കുന്ന കാമ്പയിൻ കാലയളവിൽ വിവിധ പരിപാടികൾ നടക്കും.

കാമ്പയിൻ്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സത്യധാര സ്പെഷ്യൽ പതിപ്പ് പ്രകാശനം ഒക്ടോബർ 10 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. പ്രമേയ വിശകലനവും, സ്നേഹ സദസ്സും ഇതിൻ്റെ ഭാഗമായി നടക്കും. ജില്ലാ, മേഖല, ക്ലസ്റ്റർ തലങ്ങളിൽ മദീനാ പാഷൻ, ഇശ്ഖ് മജ്ലിസ്, ത്വലബാ വിംഗ് ജില്ലാ സമിതികളുടെ നേതൃത്വത്തിൽ 'ഞാൻ അറിഞ്ഞ പ്രവാചകൻ' എന്ന വിഷയത്തിൽ സൗഹൃദ സംഗമങ്ങൾ നടക്കും. ക്യാമ്പസ് വിംഗ് താജ് ദാരെ ഹറം റബീഉൽ അവ്വൽ 1 മുതൽ 12 വരെ ഓൺലൈൻ ഇശ്ഖ് മജ്ലിസ് ലഘുലേഖ,മധുരവിതരണം എന്നിവ നടക്കും. 'ഫിദാക യാ റസൂലല്ലാഹ്" ശാഖ തല മദീനാ പാഷൻ ''മൻഖുൽ മിൻ മദ്ഹി റസൂൽ" എന്ന കെ.ടി മാനു മുസ്ലിയാരുടെ മൗലിദ് കൃതിയുടെ പഠനം, പാരായണം തുടങ്ങിയവയും കാമ്പയിൻ്റെ ഭാഗമായി നടക്കും.
- SKSSF STATE COMMITTEE

മീലാദ് കാമ്പയിൻ; SKSSFന് വിപുലമായ പരിപാടികൾ

കോഴിക്കോട്: ഈ വർഷത്തെ നബിദിനാഘോഷങ്ങളുടെ ഭാഗമായി എസ് കെ എസ് എസ് എഫിന് വിപുലമായ പരിപാടികൾ ആവിഷ്കരിച്ച് സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് സമാപിച്ചു. തിരുനബി(സ) ജീവിതം: സമഗ്രം, സമ്പൂർണ്ണം എന്നതാണ് ഈ വർഷത്തെ പ്രമേയം. സമസ്തയുടെ വിവിധ പോഷക ഘടകങ്ങൾ സംയുക്തമായി നടത്തുന്ന കാമ്പയിന് എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ ആഘോഷ പരിപാടികൾക്ക് അന്തിമരൂപമായി. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'തിരുസായാഹ്നം' പരിപാടിയിൽ സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ സംഭാഷണങ്ങൾ, ഇസ്തിഖാമയുടെ നേതൃത്വത്തിൽ മൗലിദ് : ചരിത്രം, ആധികാരികത എന്ന വിഷയത്തിലുള്ള ഗവേഷണ പ്രഭാഷണം, ഇബാദ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 'ഞാനറിഞ്ഞ പ്രവാചകൻ' എന്ന വിഷയത്തിൽ പ്രമുഖരുടെ വീഡിയോ പ്രഭാഷണങ്ങൾ തുടങ്ങിയവ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. സർഗലയയുടെ നേതൃത്വത്തിൽ മൗലിദ് പാരായണം അർത്ഥ സഹിതം വീഡിയോ പ്രചാരണം, ത്വലബാ വിംഗിന്റെ ആഭിമുഖ്യത്തിൽ ഹുബ്ബുറസൂൽ - സംസ്ഥാന തല അറബിക് കവിതാ രചനാ മത്സരം തുടങ്ങിയവയും നടക്കും.

കാമ്പയിൻ ജില്ലാ തല ഉദ്ഘാടനങ്ങളും മീലാദ് കോൺഫറൻസും എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തിൽ നടക്കും. മേഖല തലങ്ങളിൽ മദീന പാഷനും ശാഖാ തലങ്ങളിൽ ത്വലബ വിംഗിന്റെ നേതൃത്വത്തിൽ ഓൺലൈൻ മദീനാ പാഷൻ, മീലാദ് സന്ദേശം, ബുർദ പാരായണം, മദ്‌ഹ് ഗാനാലാപനം തുടങ്ങിയവ നടക്കും.

സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ, സംസ്ഥാന തല വിംഗ് ചെയർമാൻ കൺവീനർമാർ, ജില്ലാ പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ എന്നിവർ ക്യാമ്പിൽ സംബന്ധിച്ചു.


ഫോട്ടോ അടിക്കുറിപ്പ്: എസ് കെ എസ് എസ് എഫ് സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE

നബിദിന പരിപാടികളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുക: SKSSF തൃശ്ശൂർ

തൃശ്ശൂർ: "മുഹമ്മദ് നബി അനുപമ വ്യക്തിത്വം" എന്ന പ്രമേയത്തിൽ ഒരു മാസക്കാലം എസ് കെ എസ് എസ് എഫ് ആചരിക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി വിവിധ യൂണിറ്റ്, ക്ലസ്റ്റർ, മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന മീലാദ് പരിപാടികളിലും റാലികളിലും പ്രവാചക അധ്യാപനത്തിന് വിരുദ്ധമായതൊന്നും നടക്കാതിരിക്കാൻ കമ്മിറ്റികൾ

"തിരുനബി (സ) സഹിഷ്ണുതയുടെ സ്‌നേഹ ദൂതര്‍" SKSSF മീലാദ് കാമ്പയിന്‍ തുടക്കമായി

കോഴിക്കോട്: "തിരുനബി (സ) സഹിഷ്ണുതയുടെ സ്‌നേഹ ദൂതര്‍" എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി ആചരിക്കുന്ന നബിദിന കാംപയിനിന്റെ ഉദ്ഘാടനം പാണക്കാട് ഹാദിയ സെന്ററില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. കാംപയിനിന്റെ ഭാഗമായി ജില്ലാതല പ്രമേയ ചര്‍ച്ചകള്‍, മേഖലാ സെമിനാറുകള്‍, ശാഖാതല മൗലിദ് മജ്‌ലിസുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ നടക്കും. പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം, പി.എം റഫീഖ് അഹമ്മദ്, വി.കെ.എച്ച് ഹാറൂണ്‍ റഷീദ് മാസ്റ്റര്‍, ശഹീര്‍ അന്‍വരി പാങ്ങ്, ആഷിഖ് കുഴിപ്പുറം, കബീര്‍ ഫൈസി ഒടമല, സി.പി ജലീല്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

റബീഉൽ അവ്വൽ പടിവാതിലിലെത്തി; ഇശ്ഖ് വസന്തം തീര്‍ത്ത് ദാറുന്നഈമില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിറങ്ങി

റബീഉൽ അവ്വൽ കാന്പയിന്‍ പ്രമേയം 
'തിരുനബി സഹിഷ്ണുതയുടെ തിരുദൂതര്‍' 
മലപ്പുറം: 'യാ നബീ സലാം അലൈക്കും, യാ റസൂല്‍ സലാം അലൈക്കും...' 
തിരുനബി പ്രകീര്‍ത്തനത്തിന്റെ ഈരടികള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പം ഏറ്റുചൊല്ലുമ്പോള്‍ ഉള്‍പ്പുളകമണിയുകയായിരുന്നു സദസ്. തിരുനബിക്കു അഭിവാദ്യവും സ്വാഗതവുമോതി പാണക്കാട്ടെ ദാറുന്നഈമില്‍ ഇന്നലെയാണ് നബിദിന മാസത്തിന്റെ വരവിനു സ്വാഗതമോതി മൗലീദ് സദസ് ഒരുക്കിയത്. തങ്ങളുടെ വീട്ടുമുറ്റത്ത്് പ്രത്യേകം പന്തലൊരുക്കി മുസ്വല്ല വിരിച്ചായിരുന്നു മജ്‌ലിസ് നടന്നത്. പ്രവാചക കുടുംബത്തിന്റെ നേതൃത്വത്തിലുള്ള നബികീര്‍ത്തന സദസില്‍ പങ്കെടുക്കാന്‍ പ്രഗത്ഭപണ്ഡിതരുള്‍പ്പെടെ നിരവധി പേരാണ് ഒഴുകിയെത്തിയത്. രാവിലെ എട്ടുമണിക്കാണ് മൗലിദ് മജ്‌ലിസ് ആരംഭിച്ചത്.
സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കോഴിക്കോട് ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് കെ.കെ.എസ് തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫസല്‍ തങ്ങള്‍ മേല്‍മുറി, സയ്യിദ് മുത്തുപ്പ തങ്ങള്‍, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍,സയ്യിദ് ഫഖ്‌റുദ്ദീന്‍ മാനു തങ്ങള്‍, സയ്യിദ് ടി.പി.സി തങ്ങള്‍ നാദാപുരം, സയ്യിദ് എസ്.കെ.പി.എം തങ്ങള്‍, സയ്യിദ് ഉമര്‍ പൂക്കോയ തങ്ങള്‍ തുടങ്ങി വിവിധ സാദാത്തുക്കള്‍

SKSSF റബീഅ് കാമ്പയിന്‍ നാളെ (02 ഞായര്‍ ) സമാപിക്കും

കോഴിക്കോട് : മുത്തുനബി(സ്വ): സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ SKSSF സംസ്ഥാന കമ്മിറ്റി ജനുവരി രണ്ട് മുതല്‍ നടത്തി വരുന്ന റബീഅ് കാമ്പയിന്‍ നാളെ സമാപിക്കും. വൈകിട്ട് ഏഴിന് കോഴിക്കോട് പന്നിയങ്കര അലവ്വിയ്യയില്‍ നടക്കുന്ന സമാപന സംഗമം പഞ്ചായത്ത് സാമുഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. SKSSF സംസ്ഥാന ജന.സെക്രട്ടറി ഓണംമ്പിള്ളി മുഹമ്മദ് ഫൈസി, വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ പ്രഭാഷണം നിര്‍വ്വഹിക്കും. കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ വെച്ച് പുരസ്‌കാരങ്ങള്‍ നല്‍കും.
- SKSSF Rabee

ഫിലോസോഫിയ ഇന്റര്‍ കോളേജിയേറ്റ് ക്വിസ് മത്സരം ഇന്ന് (1 ശനി)

കോഴിക്കോട് : റബീഅ് കാമ്പയിന്റെ ഭാഗമായി SKSSF സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഫിലോസോഫിയ ഇന്റര്‍ കോളേജിയേറ്റ് ക്വിസ് മത്സരം ഫെബ്രുവരി ഒന്നിന് പെരിന്തല്‍മണ്ണ എം... എഞ്ചിനിയറിംഗ് കോളേജില്‍ നടക്കും.
- SKSSF Rabee

മുന്‍തദല്‍ ഹദീസ്; SKSSF റബീഅ് കാമ്പയിന്റെ ഭാഗമായി ത്വലബാ വിംഗ് പഠന സെമിനാറുകള്‍ സംഘടിപ്പിക്കുന്നു

കോഴിക്കോട് : SKSSF റബീഅ് കാമ്പയിന്റെ ഭാഗമായി ത്വലബാ വിംഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ഹദീസ് പഠന സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ 30 കേന്ദ്രങ്ങളില്‍ മുന്‍തദല്‍ ഹദീസ് എന്ന് നാമത്തിലാണ് സെമിനാറുകള്‍ നടക്കുന്നത്. ഹദീസ് ചരിത്രം വിമര്‍ശനം, ഹദീസിന്റെ പ്രാമാണികത, വര്‍ധിച്ച് വരുന്ന നിരാകരണ പ്രവണത തുടങ്ങിയ വിഷയങ്ങളിലുള്ള പേപ്പര്‍ പ്രസന്റേഷന്‍ , ഇന്ററാക്ഷന്‍ , ഡിബേറ്റ് തുടങ്ങിയവയാണ് സെമിനാറിന്റെ ഭാഗമായി നടക്കുക. ദേശീയ - അന്തര്‍ദേശീയ രംഗത്തെ പ്രമുഖ ഹദീസ് പണ്ഡിതന്മാര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും. ഫെബ്രുവരി ആദ്യത്തില്‍ സംസ്ഥാന തല ഹദീസ് കോണ്‍ഫറന്‍സും സംഘടിപ്പിക്കും.
- ഓണംപിള്ളി മുഹമ്മദ് ഫൈസി / twalabastate wing

പ്രവാചക പ്രകീര്‍ത്തന സാഹിത്യങ്ങള്‍ പഠന വിധേയമാക്കണം : ഡോ. അബ്ദുസമീഅ് അല്‍ അനീസ് | SKSSF അന്തര്‍ ദേശീയ സെമിനാര്‍ സമാപിച്ചു

SKSSF സംസ്ഥാന കമ്മിറ്റി കാലിക്കറ്റ് യൂണിവാഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച അന്തര്‍ ദേശീയ സെമിനാറില്‍ ലോകപ്രശസ്ത ഇസാലാമിക പണ്ഡിതനും ഷാര്‍ജ യൂണിവാഴ്‌സിറ്റി ഹദീസ് വിഭാഗം തലവനുമായ ഡോഅബ്ദുസമീഅ് അല്‍ അനീസ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുന്നു
തേഞ്ഞിപ്പലം : അറബി ഭാഷയില്‍ കേരളീയ പണ്ഡിതര്‍ രചിച്ച പ്രവാചക പ്രകീര്‍ത്തന സാഹിത്യങ്ങള്‍ പഠന വിധേയമാക്കി ലോകത്തിന് സമര്‍പ്പിക്കണമെന്ന് ലോകപ്രശസ്ത ഇസാലാമിക പണ്ഡിതനും ഷാര്‍ജ യൂണിവാഴ്‌സിറ്റി ഹദീസ് വിഭാഗം തലവനുമായ ഡോ. അബ്ദുസമീഅ് അല്‍ അനീസ് പറഞ്ഞു. റബീഅ് കാമ്പയിന്റെ ഭാഗമായി SKSSF സംസ്ഥാന കമ്മിറ്റി കാലിക്കറ്റ് യൂണിവാഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച അന്തര്‍ ദേശീയ സെമിനാറില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ അറബീ സാഹിത്യങ്ങള്‍ അറബ് ലോകത്തെ ആശ്ചരിയപ്പെടുത്തുന്നതാണ്. കേരളവും അറേബ്യന്‍ രാജ്യങ്ങളും നൂറ്റാണ്ടുകളായി തുടര്‍ന്നു പോരുന്ന ആത്മ ബന്ധത്തിന്റെ അടയാളങ്ങള്‍ കൂടിയാണിത്. മഹത്തായ ഈ പാരമ്പര്യം നിലനിര്‍ത്തുന്നതില്‍ കേരളീയ ജനത കൂടുതല്‍ താല്‍പര്യം കാണിക്കണം; അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈ SKSSF റബീഅ് കാമ്പയിന്‍ ജനുവരി 24 ന്

ദുബൈ : മുത്ത്‌ നബി സ്നേഹത്തിന്റെ തിരു വസന്തം എന്ന പ്രമേയവുമായി SKSSF UAE നാഷണല്‍ കമ്മിറ്റി നടത്തുന്ന മീലാദ് കാമ്പൈന്റെ ഭാഗമായ ദുബൈ SKSSF സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന്‍ ജനുവരി 24 വെള്ളിയാഴ്ച ഉച്ചക്ക് ദേര ക്ലോക്ക് ടവറിനു സമീപമുള്ള നജഫ് റസ്റ്റോറന്‍റില്‍ നടക്കും. പ്രമുഖ വാഗ്മി എം.ടി. അബൂബക്കര്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സംശയ നിവാരണത്തിന് അവസരമുണ്ടായിരിക്കുമെന്ന് അറിയിച്ചു.
sharafudheen Peruamalabad

സമസ്ത ബഹ്റൈന്‍ മീലാദ് കാമ്പയിന്‍; സനാബീസ് ഏരിയ മൌലിദ് മജ്‌ലിസ് സംഘടിപ്പിച്ചു

മനാമ : "മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം" എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റി റബീഉല്‍ അവ്വലില്‍ നടത്തുന്ന മീലാദ്‌ കാമ്പയിന്റെ ഭാഗമായി സനാബീസ് ഏരിയ മൌലിദ് മജ്‌ലിസ്  സംഘടിപ്പിച്ചു.
പ്രവാചകന്‍ മുഹമ്മദ്‌ നബി()യോട്‌ സ്‌നേഹം പ്രകടിപ്പിക്കാന്‍ പ്രവാചക സ്‌നേഹികള്‍ക്ക്‌ മുന്‍ മാതൃകയുടെ ആവശ്യമില്ലെന്നും അതാവശ്യപ്പെടുന്നവര്‍ പ്രവാചക സ്‌നേഹത്തെ കുറിച്ചും മഹത്വത്തെത്തെ കുറിച്ചും കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും ചടങ്ങിൽ സംസാരിച്ച ഉബൈദുല്ല റഹ്‌മാനി കൊമ്പംകല്ല്‌ അഭിപ്രായപെട്ടു. 
സ്‌നേഹം ഹൃദയത്തിന്റെ ഭാഷയാണ്‌. ഹൃദയാന്തരങ്ങളില്‍ നിന്നുയരുന്ന അതിന്റെ ബഹിര്‍സ്‌ഫുരണങ്ങള്‍ക്ക്‌ മുന്‍മാതൃക ആവശ്യപ്പെടുന്നത്‌ തന്നെ മൌഢ്യമാണ്‌
ഒരു യുദ്ധത്തില്‍ നബി()തങ്ങളുടെ ഒരു പല്ല്‌ പൊട്ടി എന്നറിഞ്ഞപ്പോള്‍ അവിടുത്തെ ഏത്‌ പല്ലായിരിക്കും പൊട്ടിയതെന്നറിയാത്തതിനാല്‍ തന്റെ എല്ലാ പല്ലുകളും കുത്തിപ്പൊട്ടിച്ചാണ്‌ ഒരു സ്വഹാബി തന്റെ പ്രവാചക സ്‌നേഹം പ്രകടിപ്പിച്ചത്‌. മറ്റൊരു സ്വഹാബി പ്രവാചകന്റെ വിയോഗ വാര്‍ത്തയറിഞ്ഞപ്പോള്‍ നബി()യില്ലാത്ത ഈ ലോകം തനിക്കിനി കാണണ്ട എന്നു പറഞ്ഞ്‌ തന്റെ രണ്ടു കണ്ണും കുത്തിപ്പൊട്ടിച്ചായിരുന്നു സ്‌നേഹ പ്രകടനം നടത്തിയത്‌. ഇപ്രകാരം പ്രവാചകന്റെ ജീവിതകാലത്തും അല്ലാതെയും നടന്ന സച്ചരിതരുടെ സ്‌നേഹ പ്രകടനങ്ങള്‍ നിരവധിയുണ്ട്‌. അപ്രകാരം ചെയ്യാന്‍ അവര്‍ക്കൊന്നും ഒരു മുന്‍മാതൃകയുടെയും ആവശ്യമില്ലായിരുന്നുവെന്നും അവരെക്കാള്‍ വലിയ മുത്തഖികള്‍ ഇനി വരാനില്ലെന്നും അദ്ധേഹം പറഞ്ഞു.
അതേ സമയം, വൈകാരികമായ സ്‌നേഹ പ്രകടനങ്ങള്‍ക്കപ്പുറം പ്രവാചക സ്‌നേഹത്തിന്റെ ആവാച്യമായ  ഫലം അനുഭവിക്കാനും പ്രതിഫലം നേടാനും വിശ്വാസികളെല്ലാം തിരു ചര്യകള്‍ ജീവിതത്തില്‍ പകര്‍ത്തുകയാണ്‌ വേണ്ടതെന്നും ദിനേനെ സ്വലാത്തുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
നബിദിനാഘോഷത്തെ വിമര്‍ശിക്കുന്നവര്‍ക്ക്‌ അക്കമിട്ടു മറുപടി നല്‍കിയ അദ്ധേഹം പ്രവാചകന്റെ ജനനവും മരണവും ഒരേ ദിവസമായിട്ടും ജനനത്തെ മാത്രം ആഘോഷിക്കുകയാണെന്ന വിമര്‍ശനത്തിനും മറുപടി നല്‍കി.

SKSSF അന്തര്‍ദേശീയ സെമിനാര്‍ ജനുവരി 20 തിങ്കളാഴ്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍

മലപ്പുറം : മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ SKSSF സംസ്ഥാന കമ്മിറ്റി നടത്തുന്ന റബീഅ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കു അന്തര്‍ദേശീയ സെമിനാര്‍ 20-01-2014 തിങ്കള്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യും. ഷാര്‍ജാ യൂണിവേഴ്‌സിറ്റിയിലെ ഹദീസ് ഡിപാര്‍ട്‌മെന്റ് മേധാവിയും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ ഡോ. അബ്ദു സമീഹ് അല്‍ അനീസ് മുഖ്യാതിഥിയായിരിക്കും. SKSSF സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് അബ്ബാസലി ശിഹബ് തങ്ങള്‍ ആധ്യക്ഷം വഹിക്കും. പ്രവാചക കവികളായ അലവികുട്ടി മൗലവി കോട്ടൂര്‍ , സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം എന്നിവരെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആദരിക്കും. ആകിഫ് അക്കികോസ് തുര്‍ക്കി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജുമലുല്ലൈലി, സമസ്ത സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ , SKSSF മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ , SKSSF സംസ്ഥാന ജന.സെക്രട്ടറി ഓണംമ്പിള്ളി മുഹമ്മദ് ഫൈസി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റജിസ്ട്രാര്‍ ഡോ.ടി.. അബ്ദുല്‍ മജീദ്, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി റജിസ്ട്രാര്‍ ഡോ. സുബൈര്‍ ഹുദവി ചേകൂര്‍ , സി..സി. ഡയറക്ടര്‍ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, സിന്‍ഡിക്കേറ്റ് മെമ്പര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ , സി.എച്ച്. ചെയര്‍ ഡയറക്ടര്‍ പി..റഷീദ്, കെ..ടി.എഫ്. ജന. സെക്രട്ടറി കെ.മോയിന്‍കുട്ടി മാസ്റ്റര്‍ , SKSSF വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ , പ്രഫ. ഓമാനൂര്‍ മുഹമ്മദ്, ഡോ.അലി നൗഫല്‍ എന്നിവര്‍ പങ്കെടുക്കും. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സര്‍വ്വകലാശാലകളിലെ അധ്യാപകരും ഗവേഷക വിദ്യാര്‍ത്ഥികളും പ്രബന്ധമവതരിപ്പിക്കും. മലയാള സാഹിത്യത്തിലെ പ്രവാചക സാന്നിധ്യം, പ്രവാചക പ്രകീര്‍ത്തനം അറബി സാഹിത്യത്തില്‍ , ഇംഗ്ലീഷ് സാഹത്യത്തിലെ പ്രവാചകന്‍ എന്നീ മുന്ന് സെഷനുകളിലായി നടക്കുന്ന സെമിനാറില്‍ ഡോ. ഉമര്‍ തറേമല്‍ , ഷഫീഖ് റഹ്മാനി വഴിപ്പാറ, സ്വാദിഖ് ഫൈസി താനൂര്‍ , കെ.അബൂബക്കര്‍ വടകര, കെ.കെ.സിദ്ദീഖ് പൂവാട്ടുപറമ്പ്, ഡോ. ഓമാനൂര്‍ മുഹമ്മദ്, ഡോ. ഉമര്‍ തസ്‌നീം, അബ്ദു റഷീദ് കെ.പി, അഡ്വ. ഫൈസല്‍ , ഡോ.കെ.ടി. ജാബിര്‍ ഹുദവി, അലി ഹസ്സന്‍ അമ്പലക്കണ്ടി, ഹൈസം ഹസ്സന്‍, ഡോ. താജുദ്ദീന്‍ മാനി, അബൂബക്കര്‍ ദാരിമി എന്നിവര്‍ പ്രബന്ധമവതരിപ്പിക്കും. നാലാമത്തെ സെഷനില്‍ അഹ്ബാബുല്‍ ഫാത്തിഹ് മജ്‌ലിസേ ഇശ്ഖ് പ്രോഗ്രാം നടക്കും.
For detailed news, please visit http://www.skssfrabee.in/2014/01/Seminar.html
- SKSSF Rabee

SKSSF റബീഅ് കാമ്പയിന്‍ ; ഇന്റര്‍ കോളേജിയേറ്റ് ക്വിസ് മത്സരം ഫെബ്രുവരി 1 ന്

കാമ്പസുകളില്‍ നിന്നും രണ്ട് പേരടങ്ങുന്ന ടീമുകളാണ് പങ്കെടുക്കേണ്ടത്
കോഴിക്കോട് : മുത്തുനബി (സ്വ) : സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ SKSSF സംസ്ഥാന കമ്മിറ്റി നടത്തുന്ന റബീഅ് കാമ്പയിന്റെ ഭാഗമായി ഫിലോസഫിയ എന്ന പേരില്‍ ഇന്റര്‍ കോളേജിയേറ്റ് ക്വിസ് മത്സരം ഫെബ്രുവരി ഒന്നിന് പെരിന്തല്‍മണ്ണ എം... എഞ്ചിനിയറിംഗ് കോളേജില്‍ വെച്ച് നടക്കും. ഓരോ കാമ്പസുകളില്‍ നിന്നും രണ്ട് പേരടങ്ങുന്ന ടീമായിട്ടാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. വിവരങ്ങള്‍ക്ക് 8891117177
- SKSSF Rabee

മുത്തുനബി സ്‌നേഹ സന്ദേശ പ്രയാണം സമാപിച്ചു

തിരുവനന്തപുരം : SKSSF ത്വലബ വിംഗ് സംസ്ഥാന സമിതി സംഘടിപ്പിച്ച സ്‌നേഹ സന്ദേശ പ്രയാണം സമാപിച്ചു. കണിയാപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന ജന.കണ്‍വീനര്‍ സി.പി ബാസിത് ചെമ്പ്ര ഉദ്ഘാടനം ചെയ്തു. നസീര്‍ ഖാന്‍ ഫൈസി, ഷാനവാസ് കണിയാപുരം പ്രസംഗിച്ചുബീമാപളളിയില്‍ നടന്ന സമാപന സമ്മേളനം ബുഹാരി നിസാമി ഉദ്ഘാടനം ചെയ്‌തു. ജുറൈജ് കണിയാപുരം, നൗഫല്‍ മുസ്‌ലിയാര്‍ , ഷഫീഖ് കല്ലമ്പലം പ്രസംഗിച്ചു.
- SKSSF STATE COMMITTEE