സമസ് ത ബഹ്റൈന്‍ നബി ദിന കാന്പയിന് ഉജ്ജ്വല തുടക്കം

ബഹ്റൈനിലുടനീളം 15 കേന്ദ്രങ്ങളിലായി സമസ്തയുടെ പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ 
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കമ്മറ്റിയുടെ കീഴില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന നബി ദിന കാന്പയിന് മനാമയില്‍ ഉജ്ജ്വല തുടക്കം. 
“തിരുനബി(സ) സഹിഷ് ണുതയുടെ സ്‌നേഹദൂതര്‍” എന്ന പ്രമേയത്തില്‍ നടക്കുന്ന നബിദിനകാന്പയിന്‍റെ ഉദ്ഘാടനം സമസ്ത ബഹ്റൈന്‍ വൈസ് പ്രസിഡന്‍റ് അത്തിപ്പറ്റ സൈതലവി മുസ്ല്യാര്‍ നിര്‍വ്വഹിച്ചു. അഭിനവ യുഗത്തില്‍ തിരു ചര്യകള്‍ സ്വജീവിതത്തില്‍ പകര്‍ത്തി ജീവിക്കേണ്ടതിന്‍റെ ആവശ്യകതയോടൊപ്പം പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടതിന്‍റെ അനിവാര്യതയും അദ്ധേഹം ചൂണ്ടിക്കാട്ടി. ഉദ്ഘാടന ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കള്‍ സംബന്ധിച്ചു. 
തുടര്‍ന്ന് നടന്ന മൗലിദ് മജ് ലിസിന് അത്തിപ്പറ്റ സൈതലവി മുസ്ല്യാര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, ഹാഫിള് ശറഫുദ്ധീന്‍ മുസ്ലിയാര്‍, മൂസ മൗലവി വണ്ടൂര്‍, ഹംസ അന്‍വരി മോളൂര്‍, അബ്ദുറഹ് മാന്‍ മൗലവി തുടങ്ങിയ മദ്റസാ അദ്ധ്യാപകരും സമസ്ത കേന്ദ്ര-ഏരിയാ നേതാക്കളും നേതൃത്വം നല്‍കി.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന വിദ്യാര്‍ത്ഥികളുടെ ബുര്‍ദ പാരായാണത്തിന് മദ്റസാ വിദ്യാര്‍ത്ഥികളായ ഇസ്മാഈല്‍, ജംശീര്‍, ജസീര്‍, മുസ്ഥഫ, നജാഹ്, അഫ് നാന്‍, മുബശ്ശിര്‍, സിദാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
ഒരു മാസം നീണ്ടുനില്‍ക്കുന്ന കാന്പയിന്‍ പ്രോഗ്രാമുകളെല്ലാം മേല്‍ പ്രമേയത്തില്‍ അധിഷ്ഠിതമായി നടത്തണമെന്നും നബി(സ) തങ്ങളുടെ ഔന്നിത്യം ജനങ്ങളിലെത്തിക്കാനുപയോഗപ്പെടുത്തണമെന്നും സമസ്ത കേന്ദ്ര നേതാക്കള്‍ ഏരിയകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
റബീഉല്‍ അവ്വല്‍ 1 മുതല്‍ 12- –ാം രാവ്‌ വരെ, മനാമയിലെ സമസ്‌ത കേന്ദ്ര മദ്രസ്സാ ഹാളിലും വിവിധ ഏരിയാ കേന്ദ്രങ്ങളിലും പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രഭാഷണങ്ങളുമടങ്ങുന്ന മൌലിദ്‌ സദസ്സുകള്‍ നടക്കും.
സമസ്തയുടെ വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിദിന മൗലിദ് സദസ്സുകളുടെ സമയക്രമം ഇപ്രകാരമാണ് :
മനാമ-9, ഗുദൈബിയ-9 , ജിദാലി-10.45, ബുദയ്യ, അദ് ലിയ- 7, ഹിദ്ദ്- 7, റിഫ-7.30, മുഹറഖ്, ഗലാലി-10, ഹമദ് ടൗണ്‍, ദാറുകുലൈബ് -11, സനാബിസ്-1, ജിദ്ഹഫ് സ് ഏരിയയില്‍ വ്യാഴാഴ്ച നടക്കുന്ന പതിവ് സ്വലാത്ത് മജ് ലിസിനൊപ്പം രാത്രി 11മണിക്ക് മൗലിദ് പാരായണം നടക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ സമസ്‌ത ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. വിവിധ ചടങ്ങുകളിലായി ബഹ്‌റൈനിലെ മത–സാമൂഹിക–രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും സ്വദേശി പ്രമുഖരും സംബന്ധിക്കും.