മക്ക: 2017 ലെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാനും സഹായിക്കാനുമായി സമസ്ത കേരള ഇസ്ലാമിക് സെൻറർ [SKIC] ന് കീഴിലായി വിഖായ വളണ്ടിയർ സേന രൂപീകരിച്ചു.
മക്ക മിസ്ഫല ഹോട്ടൽ മിറ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമത്തിൽ വെച്ച് വിഖായ വളണ്ടിയർമാരുടെ രജിസ്ട്രേഷൻ ഉൽഘാടനം SKIC സൗദി നാഷണൽ കമ്മിറ്റി ചെയർമാൻ ഒമാനൂർ അബ്ദുറഹ്മാൻ മൗലവി അപേക്ഷ സ്വീകരിച്ച് കൊണ്ട് നിർവ്വഹിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഹാജിമാർ വന്നിറങ്ങി തിരിച്ച് പോവുന്നത് വരെ വിഖായ കർമ്മ രംഗത്തുണ്ടാവും.
ഉംറ കുറ്റമറ്റതാക്കാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകൽ, നഷ്ടപ്പെടുന്ന ലഗേജുകൾ കണ്ടെത്താൻ സഹായിക്കൽ, വഴിതെറ്റുന്നവരെ അവരുടെ ബിൽഡിംഗിലെത്തിക്കാൻ സഹായിക്കൽ, മരണാനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകൽ, മലയാളി ഹാജിമാർക്ക് ഹജ്ജ് പഠന വേദി സംഘടിപ്പിക്കൽ, പ്രശ്ന പരിഹാരങ്ങൾക്കും സംശയ നിവാരണങ്ങൾക്കുമായി ഹെൽപ് ലൈൻ സംവിധാനം ഒരുക്കൽ, എന്നിവയാണ് പ്രധാനമായും SKIC മക്ക സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടപ്പിലാക്കുന്നത്.
ജോലിക്ക് ശേഷമുള്ള വിശ്രമം ഒഴിവാക്കിയാണ് 6 മണിക്കൂർ വിതമുള്ള 4 ഷിഫ്റ്റുകളിലായി ഒന്നാം ബറ്റാലിയനും, 4 മണിക്കൂർ വീതമുള്ള 6 ഷിഫ്റ്റുകളിലായി രണ്ടാം ബറ്റാലിയനും ത്യാഗപൂർണമായ സേവനത്തിനിറങ്ങുന്നത്.
150 അംഗങ്ങളുള്ള മക്കാവിഖായക്ക് പുറമേ പെരുന്നാൾ അവധി ഉപയോഗപ്പെടുത്തി SKIC സൗദി നാഷണൽ കമ്മിറ്റിക്ക് കീഴിലായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മിനാഓപറേഷനിൽ പങ്കെടുക്കാൻ 500 വളണ്ടിയർമാർ ക്യാമ്പിൽ എത്തിച്ചേരും.
സമയബന്ധിതമായി പ്രവർത്തനം നടത്താൻ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
മിറ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സ്വലാഹുദ്ദീൻ വാഫി അധ്യക്ഷത വഹിച്ചു.
മുനീർ ഫൈസി, റശീദ് ഫൈസി, ഫരീദ് ഐക്കരപ്പടി അസൈനാർ ഫറോക്ക്, ശക്കീർ കോഴിച്ചെന, താജുദ്ദീൻ അവാലി പ്രസംഗിച്ചു.
മക്കാ വിഖായയുമായി ബന്ധപ്പെടേണ്ട നമ്പർ:
ഒമാനൂർ അബുദു റഹ്മാൻ മൗലവി 050650 5250.
മുനീർ ഫൈസി: 0552435260.
ഫരീദ് ഐക്കരപ്പടി: 0551388706.
- pmkutty kodinhi
Showing posts with label Makkah. Show all posts
Showing posts with label Makkah. Show all posts
ദുരന്തത്തില്‍ താങ്ങായ SKSSF വിഖായക്ക് സഊദി അധികൃതരുടെ അംഗീകാര പത്രം
മക്ക: അല്ലാഹുവിന്റെ അതിഥികളെ സ്വീകരിച്ച എസ്.കെ.ഐ.സിയുടെ സന്നദ്ധ സേവക സംഘമായ വിഖായ വളണ്ടിയര്‍മാര്‍ക്ക് മികച്ച സേവനത്തിന് സഊദി അധികൃതരുടെ അംഗീകാരം. വിഖായ ഹജ്ജ് സെല്‍ സഊദി നാഷനല്‍ കമ്മിറ്റിയുടെ പേരിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തോടെ ആശുപത്രി അധികൃതര്‍ പ്രശംസാ പത്രം കൈമാറിയത്.
മിനാദുരന്ത വേളയില്‍ വിഖായയുടെ മൂന്നാം യൂനിറ്റ് സജീവമായി ഇടപെടുകയും അപകടസ്ഥലത്ത് കര്‍മനിരതരാകുകയും ചെയ്തിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രഥമ ശുശ്രൂഷകള്‍ നല്‍കുന്നതിലും ആശുപത്രികളില്‍ എത്തിക്കുന്നതിനും പ്രത്യേക പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ സേവനം ഏറെ ഗുണകരമായിരുന്നു. വിദേശമാധ്യമങ്ങളും ആശുപത്രി അധികൃതരും വിഖായ വളണ്ടിയര്‍മാരെ പ്രത്യേകം പ്രശംസിച്ചു. മിനായിലെ ന്യൂ മിന ആശുപത്രിയില്‍ ഇന്നലെ നടന്ന ചടങ്ങിലാണ് അനുമോദനപത്രം കൈമാറിയത്.
ഹജ്ജ് കര്‍മങ്ങള്‍ക്ക് പരിസമാപ്തി; ഹാജിമാര്‍ മടക്കയാത്ര ആരംഭിച്ചു
മക്ക : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തി. ഇന്നലെ ഉച്ചതിരിഞ്ഞ് കല്ലെറിയല്‍ കര്‍മ്മത്തിനായി വീണ്ടും ജംറകളിലെത്തിയ ഹാജിമാര്‍ മൂന്നു ജംറകളിലും ഏഴു വീതം ഏറുകള്‍ പൂര്‍ത്തിയാക്കി.
ഇന്നലെയും ഇന്നുമായി ജംറകളിലെ കല്ലേറു പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തിയാകും. ഇന്നലെ കല്ലെറിയല്‍ കര്‍മ്മം പൂര്‍ത്തിയാക്കി സന്ധ്യക്കു മുമ്പായി പകുതിയോളം പേര്‍ മിനാ വിട്ടു. അവശേഷിക്കുന്നവര്‍ ഇന്നത്തെ ഏറു പൂര്‍ത്തിയാക്കി മിനാ താഴ്‌വരയോടു വിട ചൊല്ലും.
മിനായിലെ തമ്പുകളില്‍ നിന്ന് മക്കയിലെ താമസ സ്ഥലത്തേക്ക് പോകുന്ന ഹാജിമാര്‍ 'വിടവാങ്ങല്‍ ത്വവാഫി'നു ശേഷം ഇന്നു രാത്രി മുതല്‍ തന്നെ സ്വന്തംദേശങ്ങളിലേക്ക് മടക്കയാത്ര തുടങ്ങും. പാപമുക്തി നേടി സ്ഫുടം ചെയ്ത മനസ്സും ശരീരവുമായി ജന്മം സഫലമായ നിര്‍വൃതിയിലായിരിക്കും ഹാജിമാര്‍ യാത്രയാകുന്നത്. ഹജ്ജിനു മുമ്പ് പ്രവാചക നഗരി സന്ദര്‍ശിച്ചിട്ടില്ലാത്തവര്‍ മദീനയിലേക്കു യാത്ര തിരിക്കും.
കേരള ഹജ്ജ് കമ്മിറ്റി മുഖേന പോയ ഹാജിമാര്‍ മക്കയില്‍ നിന്ന് അടുത്തമാസം അഞ്ചുമുതലാണ് മദീനയിലേക്കു പോകുക. എട്ടു ദിവസം മദീനയില്‍ തങ്ങുന്ന ഹാജിമാര്‍ പിന്നീട് മദീനയില്‍ നിന്നു നേരിട്ട് നെടുമ്പാശ്ശേരിയിലേക്കു മടങ്ങും. അടുത്ത മാസം 15 മുതലാണ് ഹാജിമാരുമായി നെടുമ്പാശ്ശേരിയില്‍ വിമാനമെത്തുക. 15ന് രാവിലെ ഒന്‍പതിന് ആദ്യസംഘം കരിപ്പൂരിലെത്തും.
സമസ്ത സമ്മേളനം: മക്ക സ്വാഗത സംഘം രൂപീകൃതമായി
ജി.സി.സി രാജ്യങ്ങളില്‍ രൂപീകരിക്കുന്ന പ്രഥമ ഗള്‍ഫ് സ്വാഗത സംഘം
മാസപ്പിറവി കണ്ടില്ല. സഊദിയില്‍ ബലിപെരുന്നാള്‍ 24ന് വ്യാഴാഴ്ച.
അറഫാ സംഗമം ബുധനാഴ്ച
(അവ.സുപ്രഭാതം)
മുനീര്‍ ഹുദവിയുടെ ക്ലാസ് ഫെബ്രുവരി 12ന് മക്കയില്‍
മക്ക : യുവ പന്ധിതനും പ്രശസ്ത വാഗ്മിയുമായ മുനീര്‍ ഹുദവി വിളയില്‍ ഫെബ്രുവരി 12 വ്യാഴം രാത്രി 10. 30നു മക്കയില്‍ പ്രസംഗിക്കുന്നു. മഅബ്ദയിലെ മിറ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടില്‍ എല്ലാ സമസ്ത കേരള ഇസ്ലാമിക് സെന്‍റെര്‍ പ്രവര്‍ത്തകരും ദീനീ സ്നേഹികളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- SKIC Makkah
സമസ്ത നേതാക്കള്‍ക്ക് മക്കയില്‍ സ്വീകരണം നല്‍കി
മക്ക : സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഉസ്താദ് ത്വഖാ അഹമ്മദ് മൗലവി, ടി. പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവര്‍ക്ക് സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ മക്ക കമിറ്റി സ്വീകരണം നല്‍കി. ഉംറ നിര്‍വഹണത്തിനായി മക്കയില്‍ എത്തിയതായിരുന്നു നേതാക്കള്‍. പ്രശസ്ത വാഗ്മി മുനീര്‍ ഹുദവി വിളയിലിന്റെ മുഖ്യപ്രഭാഷണം സദസ്സിന് മികവേകി. മൊയ്‌ദു മൗലവി മക്കിയാട്, റാഷിദ് നിസാമി, കുക്കില അബ്ദുല്‍ ഖാദര്‍ ദാരിമി, മുനീര്‍ അന്‍വരി കൊപ്പം എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ബഹു. ത്വഖാ ഉസ്താദ് ദുആക്ക് നേതൃത്ത്വം നല്‍കി. കൊയ്യോട് ഉസ്താദ് പ്രവര്‍ത്തകര്‍ക്ക് വേണ്ട നസീഹത്ത് നല്‍കി. സംസ്കാരമില്ലാത്ത വിദ്യാഭ്യാസം സമൂഹത്തിന് ഗുണം ചെയ്യില്ലെന്നും മതം സംസ്കാരമാണ് മനുഷ്യനെ പഠിപ്പിക്കുന്നതെന്നും മുനീര്‍ ഹുദവി ഓര്‍മ്മപ്പെടുത്തി. മതമില്ലാത്ത വിദ്യാഭ്യാസം പരസ്പര സ്നേഹവും ബഹുമാനവും ഇല്ലാത്ത ജനതെയെയാണ് സൃഷ്ട്ടിക്കപ്പെടുക. വരും തലമുറക്ക് മതവിദ്യാഭ്യാസം പകര്‍ന്ന് നല്‍കല്‍ ഇന്നിന്‍റെ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. ഉമര്‍ ഫൈസി മണ്ണാര്‍മല, തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സിദ്ധീഖ് വളമംഗലം സ്വാഗതവും മുജീബ് കൈപ്പുറം നന്ദിയും പറഞ്ഞു.
- SKIC Makkah
SKIC മക്ക കമ്മിറ്റി മനുഷ്യജാലിക സംഘടിപ്പിച്ചു
മക്ക : നാനാജാതി മതസ്ഥരും വളരെ സ്വാതന്ത്രമായി ജീവിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യയെന്നും ജനങ്ങള്‍ സൗഹാര്‍ദ്ധപരമായി ജീവിക്കുകയാണ് രാജ്യത്തിനാവിശ്യമെന്നും പ്രമുഖ വാഗ്മി മുസ്തഫ ഹുദവി ആക്കോട് അഭിപ്രായപ്പെട്ടു. "രാഷ്ട്ര രക്ഷക്ക് സൗഹൃതത്തിന്‍റെ കരുതല്‍" എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് നടത്തിവരുന്ന മനുഷ്യജാലികയുടെ ഭാഗമായി എസ്. കെ. ഐ. സി മക്ക കമ്മറ്റി അസീസിയ റൈദാന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മനുഷ്യജാലികയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ഗ്ഗീയതയും ഫാഷിസവും തീവ്രവാദവുമൊന്നും നമ്മുടെ മണ്ണില്‍ വളരാന്‍ അനുവദിക്കരുതെന്നും കാലോചിതമായി ജാഗ്രതയും ഉദ്ബോധനവും അധികരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡന്റ് അമാനത്ത് മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഇസ്മയില്‍ ബാഖവി കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാഖവി കംബ്ലക്കാട്, ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൌലവി, അബ്ദുല്‍ മുഹൈമിന്‍ ആലുങ്ങല്‍, സുലൈമാന്‍ മാളിയേക്കല്‍, തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി, മുജീബ് പൂക്കോട്ടൂര്‍, ഷാനിയാസ് കുന്നിക്കോട്, അബ്ദുല്‍ വഹാബ് കൊല്ലം, നാസര്‍ കിന്‍സാറ, മജീദ് കൊണ്ടോട്ടി, ഉമര്‍ ഫൈസി മണ്ണാര്‍മല, അബ്ദുല്‍ ഹമീദ് ബാഖവി മംഗലാപുരം, മുജീബ് കൈപ്പുറം, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, ഇസ്മയില്‍ കുന്നുംപുറം, തുടങ്ങി വിവിധ സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ചു. സിദ്ധീഖ് വളമംഗലം സ്വാഗതവും സ്വാലിഹ് ഫറോക്ക് നന്ദിയും പറഞ്ഞു.
- SKIC Makkah
അറഫാ സംഗമം ഭക്തിസാന്ദ്രം; ഹാജിമാര്‍ ഇന്ന് ജംറയിലേക്ക്
മക്ക: ആത്മാനുഭൂതിയും ആത്മഗതവും ഒത്തുചേരുന്ന ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫാ സംഗമത്തില്‍ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. 160 രാജ്യങ്ങളില്‍ നിന്നെത്തിയ 13,86,905 വിശ്വാസികള്‍ക്കു പുറമെ അറേബ്യന്‍ രാജ്യങ്ങളിലെയും സഊദിയിലെയും തീര്‍ഥാടകര്‍ കൂടി അറഫാ മൈതാനിയില്‍ സമ്മേളിച്ചതോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിശ്വാസിസമൂഹം അല്ലാഹുവിന്റെ മുമ്പില്‍ മനസ്സ് തുറന്നു.
പ്രവാചകന്റെ അന്ത്യപ്രഭാഷണത്തിനു സാക്ഷ്യം വഹിച്ച അറഫായിലെ മുന്നൂറു മീറ്റര്‍ നീളവും ഏഴു മീറ്റര്‍ ഉയരവുമുള്ള ജബലുര്‍റഹ്മയില്‍ കയറി വിശ്വാസികള്‍ പുണ്യമെടുത്തു. ദുല്‍ഹിജ്ജ എട്ടിനു മിനായില്‍ തമ്പടിച്ചു ധ്യാനത്തില്‍ ലയിച്ച ലക്ഷങ്ങള്‍ ഇന്നലെ ദുല്‍ഹിജ്ജ ഒമ്പതിനു പ്രഭാതം മുതലേ അറഫ ലക്ഷ്യമാക്കി ഒഴുകിത്തുടങ്ങിയിരുന്നു.
ഇന്നലെ വൈകിട്ട് മുസ്ദലിഫയിലേക്കു പുറപ്പെട്ട തീര്‍ഥാടകര്‍ അവിടെ നിന്നു ജംറകളില്‍ എറിയാനുള്ള കല്ലു ശേഖരിക്കുകയും അവിടെ രാപാര്‍ക്കുകയും ചെയ്തു. ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മമായ അറഫാ സംഗമം ഏറെ ശ്രദ്ധേയമാണ്. കെട്ടിടങ്ങളോ ടെന്റുകളോ ഒന്നുമില്ലാത്ത ഈ കുന്നിന്‍ ചെരുവില്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നത് ലോക മുസ്ലിം വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ്.
ഹജ്ജ് തീര്‍ഥാടകര്‍ മിനായിലെത്തിത്തുടങ്ങി; അറഫ സംഗമം നാളെ
മക്ക: അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ ഹജ്ജ് കര്‍മത്തിനൊരുങ്ങുന്നു. മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങള്‍ ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങിയതായി സഊദി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മക്ക സോണല്‍ അമീറുമായ മിശ്അല്‍ ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് പറഞ്ഞു.
ഹജ്ജ് കര്‍മത്തിനു മക്കയിലെത്തിയ തീര്‍ഥാടകരുടെ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാകുന്നതായി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ 13,88,404 പേരുടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചു. 13,15,276 പേര്‍ വിമാന മാര്‍ഗവും 59,133 പേര്‍ കരമാര്‍ഗവും 13,995 പേര്‍ കടല്‍ മാര്‍ഗവുമാണ് ഹജ്ജിനെത്തിയത്. ഇത്തവണ 20 ലക്ഷം പേര്‍ ഈ വര്‍ഷം ഹജ്ജ് ചെയ്യാനെത്തിയിട്ടുണ്ടെന്നു അധികൃതര്‍ അറിയിച്ചു. ഇവരില്‍ 14 ലക്ഷവും വിദേശികളാണ്.
തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സഊദി ഭരണകൂടം 75,000 അംഗങ്ങളുള്ള പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്. എബോള, കൊറോണ തുടങ്ങിയ മാരകരോഗങ്ങള്‍ ആഫ്രിക്ക അടക്കമുള്ള ഭൂഖണ്ഡങ്ങളില്‍ ഭീതി പരത്തിയതോടെ പകര്‍ച്ചവ്യാധികളെ തടയുന്നതിനു കൂടുതല്‍ മുന്‍കരുതലോടെയാണു ഭരണകൂടം സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
ഇന്നു രാവിലെ മിനായിലേക്കു പുറപ്പെടുന്ന തീര്‍ഥാടകര്‍ അവിടെ രാപാര്‍ക്കും. ഇന്ത്യന്‍ ഹാജിമാര്‍ ചൊവ്വാഴ്ച തന്നെ മിനായിലേക്കു പുറപ്പെടുമെന്നു സഊദി അറേബ്യയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക് നേരത്തേ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ ഇന്നലെ രാത്രി ഇശാഅ് നമസ്‌കാരാനന്തരം മിനായിലേക്കു പുറപ്പെട്ടു. നാളെ രാവിലെ സുബ്ഹ് നമസ്‌കാരത്തിനു ശേഷം തീര്‍ഥാടകര്‍ പത്ത് കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്കുള്ള യാത്രക്കൊരുങ്ങും.
മലയാളക്കരയിലെ ആദ്യ ഹജ്ജ് സംഘം പുണ്യഭൂമിയിലെത്തി
കൊണ്ടോട്ടി/ജിദ്ദ: അല്ലാഹുവിന്റെ അതിഥികളായി അവന്റെ വിളിക്ക് ഉത്തരം നല്‍കാന്‍ മലയാളക്കരയില്‍ നിന്നു പുറപ്പെട്ട ആദ്യസംഘം പരിശുദ്ധ ഭൂമിയിലെത്തി. കരിപ്പൂരില്‍ നിന്നും വൈകീട്ട് 4.30ഓടെ യാത്ര തിരിച്ച സംഘം സൗദി സമയം രാത്രി 7.30ഓടെയാണ് ജിദ്ദയില്‍ വിമാനമിറങ്ങിയത്. സംസ്ഥാനഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കുന്ന ആദ്യ മലയാളി ഹജ്ജ് സംഘത്തിലെ 164 പുരുഷന്‍മാരും 184 സ്ത്രീകളും രണ്ട് വളണ്ടിയര്‍മാരും ഉള്‍പ്പെടെ 350 ഹജ്ജാജിമാരാണ് ഇന്നലെ വിശുദ്ധ നഗരത്തില്‍ പ്രവേശിച്ചത്.
കിനാവുകളില്‍ കാലങ്ങളോളം കഅ്ബ കണ്ടവര്‍ ഇനി ലബ്ബൈക്ക മന്ത്രം മുഖരിതമാകുന്ന വിശുദ്ധ നാട്ടിലെ കഅ്ബ കണ്‍കുളിര്‍ക്കെ കാണാനുള്ള കാത്തിരിപ്പിലാണ്. ഹജ്ജിന്റെ പുണ്യം തേടാന്‍ ഇഹ്‌റാമിന്റെ ശുഭ്ര വസ്ത്രം പോലെ മനസ്സൊരുക്കി വിശുദ്ധ നഗരത്തില്‍ പ്രവേശിച്ച ഹജ്ജാജിമാരെ സൗദിയിലെ ഇന്ത്യന്‍ പ്രതിനിധികള്‍ സ്വീകരിച്ചു.
മക്കയിലേക്ക് തിരിച്ച ആദ്യ ഹജ്ജ് സംഘത്തിന് ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പാണ് ഒരുക്കിയത്. ആദ്യ ഹജ്ജ് വിമാനം മന്ത്രി ഡോ. എം.കെ മുനീര്‍ ഫഌഗ്ഓഫ് ചെയ്തു. ശനിയാഴ്ച വൈകീട്ടും ഞായറാഴ്ച രാവിലെയുമായി എത്തിയ ഹജ്ജാജിമാര്‍ പാസ്‌പോര്‍ട്ട്, തിരിച്ചറിയാനുള്ള കൈച്ചങ്ങല, തിരിച്ചറിയല്‍ കാര്‍ഡ്, സിംകാര്‍ഡ്, ചെലവഴിക്കാനുള്ള സൗദി റിയാല്‍, മുത്തവഫിന്റെ ബസ് ടിക്കറ്റ്, എ.ടി.എം കാര്‍ഡ് തുടങ്ങിയവ ഹജ്ജ് സെല്ലില്‍ നിന്നും കൈപ്പറ്റിയതിന് ശേഷമാണ് ഇഹ്‌റാമില്‍ പ്രവേശിച്ചത്.
ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് രാവിലെ 10.30ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി എ.പി അനില്‍കുമാര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥനക്ക് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഉച്ചയോടെയാണ് തീര്‍ത്ഥാടകരെ ഹജ്ജ് ക്യാമ്പില്‍ നിന്ന് പ്രത്യേക ബസ്സില്‍ കരിപ്പൂര്‍ ഹജ്ജ് ടെര്‍മിനലിലേക്ക് കൊണ്ടുപോയത്. എമിഗ്രേഷന്‍ കസ്റ്റംസ് സുരക്ഷാപരിശോധനകള്‍ എളുപ്പം പൂര്‍ത്തിയാക്കിയാണ് തീര്‍ത്ഥാടകരെ വിമാനത്തില്‍ കയറ്റി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പുമുസ്ല്യാര്‍, എം.എല്‍.എമാരായ കെ. മുഹമ്മദുണ്ണി ഹാജി, സി. മമ്മൂട്ടി, അഡ്വ. എം. ഉമ്മര്‍, അബ്ദുറഹമാന്‍ രണ്ടത്താണി, ഹജ്ജ് കമ്മിറ്റിഅംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഈ വര്‍ഷം 56111 ഹജ്ജ് അപേക്ഷകളാണ് ലഭിച്ചത്. ഇവരില്‍ 6522 പേര്‍ക്കാണ് ഇതുവരെ
മലയാളി ഹാജിമാര്‍ക്ക് ഹറം പരിസരത്ത് ഉജ്ജ്വല വരവേല്‍പ്പ്
മക്ക : വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പരിശുദ്ധ മക്കയിലേക്ക് ഭക്തിപ്രവാഹമായി ഒഴുകിയെത്തിയ മലയാളി ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പുണ്യഭൂമിയില്‍ സത്യപ്രസ്ഥാനത്തിന്റെ വാഹകരും പ്രവര്‍ത്തകരുമായ എസ്.കെ.ഐ.സി. വിഖായ വളണ്ടിയര്‍മാര്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. രാത്രി രണ്ട് മണിക്ക് വിശുദ്ധ ഹറം പരിസരത്ത് എത്തിച്ചേര്‍ന്ന ഹാജിമാരെ എസ്.കെ.ഐ.സി. നേതാക്കളായ അമാനത്ത് ഫൈസി, സിദ്ധീഖ് ഫൈസി വളമംഗലം, നാസര്‍ ഫൈസി പടിഞ്ഞാറ്റുമുറി, റഫീഖ് ഫൈസി, ടി.വി. ദാരിമി, മായിന്‍ ദാരിമി, അസൈനാര്‍ ഫറൂഖ്, ഹംസ അറക്കല്‍, ഇസ്മാഈല്‍ കുന്നുംപുറം, അക്ബര്‍ ജര്‍വ്വല്‍, അബ്ദുന്നാസര്‍ അന്‍വരി, നാസര്‍ മന്നാനി, മുനീര്‍ കണ്ണൂര്‍, ഫരീദ് ഐക്കരപ്പടി തുടങ്ങി നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ ഹാര്‍ദ്ദവമായി സ്വീകരിച്ച് താമസസ്ഥലത്തേക്ക് ആനയിച്ചു.
ദിവസങ്ങളായി അള്ളാഹുവിന്റെ അതിഥികളെ സ്വീകരിക്കാന്‍ കൈമെയ് മറന്ന് പ്രവര്‍ത്തകര്‍ ഹറം പരിസരത്ത് സജീവമാണ്. ഭൂമിയുടെ സിരാ കേന്ദ്രമായ മക്കയില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന അതിഥികള്‍ക്ക് ഒരു കുറവും പ്രയാസവും വാരാത്ത വിധം പ്രവര്‍ത്തന നിരതമാണ് എസ്.കെ.ഐ.സി വിഖായയുടെ നേതൃത്വത്തിലുള്ള സേവനങ്ങള്‍. ഇബ്റാഹീം നബിയുടെ വിളിക്ക് ഉത്തരം നല്‍കി ലബ്ബൈക്കള്ളാഹുമ്മ ഉച്ചത്തില്‍ മുഴക്കി ആവേശപൂര്‍വ്വം മക്കയിലെത്തിയ ഹാജിമാര്‍ക്ക് എസ്.കെ.ഐ.സിയുടെ സ്വീകരണം മറക്കാനാവാത്ത നവ്യാനുഭവമായി
- സിദ്ധീഖ് വളമംഗലം l SKIC Makkah
ഹാജിമാരുടെ ആദ്യ സംഘം വ്യാഴാഴ്ച മക്കയിലേക്ക് തിരിക്കും
മദീന: ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം ഏട്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വ്യാഴാഴ്ച പ്രവാചക നഗരിയോട് വിടപറയും. ബുധനാഴ്ച എത്തിയ 2525 പേരടങ്ങുന്ന ആദ്യ സംഘമാണ് മുത്തവ്വിഫ് ഗ്രൂപ്പുകള്‍ സജ്ജമാക്കിയ പ്രത്യേക ബസ്സില്‍ മക്കയിലേക്ക് തിരിക്കുക. ആദ്യ സംഘം ഹാജിമാര്‍ക്ക് മക്കയില്‍ ഹറം പരിസരത്താണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ പരിശുദ്ധ ഹജ്ജ് നിര്‍വഹിച്ച ശേഷം ജിദ്ദ വഴിയാണ് നാട്ടിലേക്ക് മടങ്ങുക. ബുധനാഴ്ച മുതല്‍ അഞ്ചു ദിവസങ്ങളായി വിവിധ വിമാനങ്ങളില്‍ 15605 ഹാജിമാര്‍ പുണ്യനഗരിയിലെത്തിയിട്ടുണ്ട്.
മസ്ജിദുന്നബവിയിലെ അഞ്ചു നേരത്തെ നിസ്‌കാരങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന സമയം മദീനയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ്. മസ്ജിദ് ഖുബാ, മസ്ജിദ് ഖിബ്‌ലത്തൈന്‍, ഉഹദ് ശുഹദാക്കളുടെ ഖബര്‍, ഉഹദ്, ഹന്ദഖ് യുദ്ധങ്ങള്‍ നടന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഹാജിമാര്‍ സന്ദര്‍ശനം നടത്തി. മദീനയില്‍ ചൂട് കാലാവസ്ഥയായതിനാല്‍ പലരും സുബ്ഹി നിസ്‌കാരത്തിനുശേഷമാണ് ചെറു വണ്ടികളിലായി സന്ദര്‍ശനം നടത്തുന്നത്. ഇത്തവണ ഭക്ഷണ കാര്യത്തില്‍ ഹജ്ജ് മിഷന്‍ സൗകര്യമേര്‍പ്പെടുത്തിയതുകൊണ്ട് ഇബാദത്തുകള്‍ക്കും സിയാറത്തിനും കൂടുതല്‍ സമയം കിട്ടുമെന്നുള്ളത് ഹാജിമാര്‍ക്ക് വളരെ അനുഗ്രഹമാണ്.
ഒമാനൊഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍; കേരളത്തിൽ ചൊവ്വാഴ്ച
മക്ക: ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍. സൗദിയില്‍ മാസപ്പിറ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് യു എ ഇ അടക്കമുള്ള രാജ്യങ്ങളില്‍ നാളെ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. ഇരുമ്പത്തിയൊമ്പത് നോമ്പ് പൂര്‍ത്തിയാക്കിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നാളെ പെരുന്നാളാഘോഷിക്കുന്നത്. ഒമാനില്‍ മറ്റെന്നാളായിരിക്കും പെരുന്നാളെന്ന് ഒമാന്‍ മതകാര്യവകുപ്പ് അറിയിച്ചു.
അതേ സമയം, കേരളത്തിൽ എവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാദി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ എന്നിവർ അറിയിച്ചു.
ഇരുപത്തി ഏഴാം രാവ്: 40 ലക്ഷത്തിലധികം പേർ ഒഴുകിയെത്തി..ഹറമുകള്‍ നിറഞ്ഞുകവിഞ്ഞു
27 -ആം രാവും അവസാന വെള്ളിയാഴ്‌ചയും ഒന്നിച്ചെത്തുന്നത് 53 വര്‍ഷത്തിന് ശേഷം
മക്ക: ലൈലതുല്‍ ഖദറിന്റെ പ്രതീക്ഷിത രാവുകളിലൊന്നായ ഇന്നലെ ഇരുഹറമുകളിലേക്ക് വിശ്വാസികളുടെ അണമുറിയാത്ത പ്രവാഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമായി നാല്‍പത് ലക്ഷത്തിലധികം പേരാണ് ഇരുഹറമുകളിലേക്കും ഒഴുകിയെത്തിയത്.
സുരക്ഷ വിഭാഗങ്ങളും ഹറം കാര്യ സമിതിയും എല്ലാ തയ്യാറെടുപ്പുകളും നടത്തിയതിനാല്‍ ഹറമിലെത്തിയവര്‍ക്ക് കര്‍മ്മങ്ങള്‍ സുഗമമായി ചെയ്യാനും പ്രാര്‍ഥനകളില്‍ പങ്കെടുക്കാനും സാധിച്ചു.
ഇന്നലെ മഗ്‌രിബ് നിസ്‌കാരത്തോടെ തന്നെ മസ്‌ജിദുല്‍ ഹറാമും മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
നിസ്‌കരിക്കാന്‍ സമീപത്തെ പള്ളികളിലേക്ക് പോകണമെന്ന് മൊബൈലുകള്‍ വഴി അവര്‍ സന്ദേശം അയച്ചുകൊണ്ടിരുന്നു. റമസാനിലെ അവസാനത്തെ വെള്ളിയാഴ്‌ചയായ ഇന്നത്തെ ജുമുഅയില്‍ കൂടി പങ്കെടുത്ത ശേഷമേ ഹറമിലെ ജനബാഹുല്യത്തിന് ശമനമുണ്ടാവുകയുള്ളൂ. ഇരുപത്തി ഏഴാം രാവും അവസാന വെള്ളിയാഴ്‌ചയും ഒന്നിച്ചെത്തുന്നത് 53 വര്‍ഷത്തിന് ശേഷമാണെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
പള്ളിയിലേക്കും തിരിച്ചുമുള്ള ആളുകളുടെ നീക്കങ്ങള്‍ സുരക്ഷാസേന പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. തറാവീഹ്, തഹജ്ജുദ് നിസ്‌കാരങ്ങള്‍ക്ക് പ്രത്യേകം ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. മസ്‌ജിദുല്‍ ഹറാമിന്റെ എല്ലാ ഭാഗങ്ങളിലും നിരവധി സിവില്‍ ഡിഫന്‍സ്,
മക്കാ സമസ്തകേരള ഇസ്ലാമിക്‌സെന്റര്‍ കലണ്ടര്പ്രചകാശനംചെയ്തു
മക്ക : സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ മക്കാ സെന്റര് കമ്മിറ്റി 2014 ലെ കലണ്ടര്‍ ഏഷ്യന്‍ പൊളിക്ലിനിക് ജെനറല്മാാനേജര്‍ നജീബ് അഹമ്മദ് കണ്ണൂരിന് ആദ്യകോപ്പി നല്കിന സൗദി എസ് .കെ .ഐ .സി ചെയര്മാ ന്‍ ഓമാനൂര്‍ അബ്ദുര്റനഹ്മാന്‍ മൌലവി പ്രകാശനം ചെയ്തു അമാനത്ത് മുഹമ്മദ് ഫൈസി,സിദ്ദീഖ് വളമംഗലം,സൈനുദ്ധീന്‍ പാലോളി റഫീഖ് ഫൈസി,നസീര്അപഹമ്മദ്,അഷ്‌റഫ് ചെങ്ങര,ഹക്കീം മാവൂര്‍ ഏന്നിവര്‍ സംബന്ധിച്ചു .
മക്ക ഇസ്ലാമിക് സെന്റര്‍ SKSSF നിര്‍ധന രോഗികള്‍ക്ക് സഹായം നല്‍കി
കോഴിക്കോട്: മക്കാ ഇസ്ലാമിക് സെന്റര്‍ സഹകരണത്തോടെ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നിര്‍ധന രോഗികള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണോല്‍ഘാടനം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
അബ്ദുല്‍ ബാരി ബാഖവി,സത്താര്‍ പന്തല്ലൂര്‍,വി.കെ ഹാറൂണ്‍ റശീദ്,കുഞ്ഞാലന്‍കുട്ടി ഫൈസി ഓമശ്ശേരി,കെ.എം കുട്ടി എടക്കുളം,എം.കെ ആതവനാട് എന്നിവര്‍ സംസാരിച്ചു.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കഅ്ബ കഴുകല്‍ ചടങ്ങ്; സഹമന്ത്രി ഇ. അഹമ്മദ് സംബന്ധിച്ചു
![]() |
| കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹ മ്മദ് അടക്കമുള്ളവർ കഅ്ബ കഴുകല്‍ ചടങ്ങിനു ശേഷം പുറത്തു വരുന്നു |
മക്ക: മക്ക: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഹിജ്റ വര്‍ഷാരംഭത്തിലെ കഅ്ബ കഴുകല്‍ ചടങ്ങ് തിങ്കളാഴ്ച നടന്നു. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ പ്രതിനിധിയായി മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ചടങ്ങിന് നേതൃത്വം നല്‍കി.
തിങ്കളാഴ്ച രാവിലെ കഅ്ബാലയത്തിലത്തെിയ അമീര്‍ ഖാലിദ് അല്‍ഫൈസലിനെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അസ്സുദൈസും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നു സ്വീകരിച്ചു.
തുടര്‍ന്ന് ഗവര്‍ണറും ഉയര്‍ന്ന ഉദ്യോഗസ്ഥരും വിവിധ നാടുകളില്‍ നിന്നുള്ള അതിഥികളും ചേര്‍ന്ന് കഅ്ബക്കുള്ളില്‍ കയറി. ശുദ്ധമായ പനിനീര്‍ ദ്രാവകം ചേര്‍ത്ത സംസം വെള്ളം പ്രത്യേക പട്ടുതുണിയില്‍ മുക്കി കഅ്ബയുടെ ഉള്‍ഭാഗത്തെ ചുമരുകള്‍ തുടച്ചു. അകത്തു തറ കഴുകി.
ശേഷം പരമ്പരാഗത താക്കോല്‍ കൈമാറ്റം നടന്നു.
തുടര്‍ന്ന് കഅ്ബ പ്രദക്ഷിണം ചെയ്ത അമീര്‍ ഖാലിദ് സുന്നത്ത് നമസ്കാരം നിര്‍വഹിച്ചതോടെ ചടങ്ങിനു സമാപനമായി.
കഅ്ബക്ക് ഇനി പുതിയ താക്കോല്‍
![]() |
| താക്കോൽ കൈമാറ്റ ചടങ്ങ് |
കഅ്ബക്ക് ഇനി പുതിയ താക്കോല്‍. പൂട്ടും താക്കോലും കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ശൈഖ് അബ്ദുല്‍ ഖാദര്‍ അല്‍ശൈബിക്ക് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ കഅ്ബ കഴുകല്‍ ചടങ്ങിന് ശേഷം കൈമാറി. ഫൈസല്‍ രാജാവിന്റെ കാലത്ത് നിര്‍മിച്ച കഅ്ബയുടെ പൂട്ടും താക്കോലും പുതുക്കി സ്ഥാപിച്ചു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.
പഴയ പൂട്ട് ദ്രവിച്ച് തുടങ്ങിയതിനാലാണ് പുതിയത് സ്ഥാപിക്കാന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് നിര്‍ദേശിച്ചത്. അതുപ്രകാരം ഹറം കാര്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പൂട്ട് രൂപകല്‍പന ചെയ്തു. 18 കാരറ്റ് സ്വര്‍ണം പൂശിയ നിക്കല്‍ കൊണ്ടാണ് പുതിയ താക്കോലും പൂട്ടും നിര്‍മിച്ചത്. കഅ്ബാലയത്തിന്റെ പുതിയ പൂട്ടിന് 6 ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗത്ത് ലാഇലാഹ ഇല്ലല്ലാ മുഹമ്മദുറസൂലുല്ലാ എന്നും രണ്ടാം ഭാഗത്ത് തിരുഗേഹങ്ങളുടെ സേവകന്റെ
കഅ്ബ കഴുകല്‍ ചടങ്ങ്: ഇ. അഹമ്മദ് പങ്കെടുക്കും
ഹാജിമാര്‍ സ്വദേശങ്ങളിലേക്ക് മടങ്ങിത്തുടങ്ങി; ഇത്തവണത്തെ ഹജ്ജ് ചരിത്ര വിജയമെന്ന് മക്കാ ഗവര്‍ണര്‍
| മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ |
മക്ക: ഇത്തവണത്തെ ഹജ്ജ് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ പരിപൂര്‍ണ്ണ വിജയമായിരുന്നുവെന്ന് മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍.കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഇത്തവണത്തെ ഹജ്ജ് ഒരു നാഴികക്കല്ലാണെന്ന് കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.അല്ലാഹുവിന്റെ അതിഥികളായെത്തിയ തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും ആയാസരഹിതമായും ഹജ്ജ് നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കാനായതില്‍ അദ്ദേഹം അതിയായ സന്തോഷം പ്രകടിപ്പിച്ചു. അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ സന്തോഷം പ്രകടിപ്പിച്ചു. ഹാജിമാരുടെ സുരക്ഷിതത്വമായിരുന്നു ആതിഥേയരായ സഊദി ഭരണകൂടത്തിന്റെ പ്രഥമ ബാധ്യത.
അന്തസ്സും ആഭിജാത്യവുമുള്ള വിശിഷ്ടാതിഥികളായി ഇവിടെയെത്തിയ തീര്‍ഥാടകര്‍ക്ക് അന്തസ്സോടെ തിരിച്ചുപോകാന്‍ വഴിയൊരുക്കുന്നതിനായിരുന്നു തങ്ങള്‍ ഊന്നല്‍ നല്‍കിയത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായത്തോടെ വിജയകരമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് സന്തോഷകരമാണെന്ന് അമീര്‍ പറഞ്ഞു. രാജ്യത്തിന്റെ ഭരണാധികാരിയും ഇരു ഹറമുകളുടെയും സേവകനുമായ അബ്ദുല്ല രാജാവിനെ അദ്ദേഹം പ്രത്യേകമായി പ്രശംസിച്ചു.
Subscribe to:
Posts (Atom)













