``വിശുദ്ധ ഖുര്‍ആന്‍ മനോഹര പാരായണം'' - ശില്‍പശാല നവംബര്‍ 19 മുതല്‍

ചേളാരി : സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ നടത്തുന്ന ``വിശുദ്ധ ഖുര്‍ആന്‍ മനോഹര പാരായണം'' ക്യാമ്പയിന്‍ റൈഞ്ച്‌ പ്രതിനിധികള്‍ക്കുള്ള സംസ്ഥാന തല ശില്‍പശാല 19-11-2011 മുതല്‍ വൈകിട്ട്‌ 3.30ന്‌ ചേളാരി സമസ്‌താലയത്തില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. ദക്ഷിണ കന്നഡ, ഹസന്‍, ഉടുപ്പി, കാസര്‍ഗോഡ്‌, കണ്ണൂര്‍, ബാംഗ്ലൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക്‌ പ്രഥമദിവസം പരിശീലനം നല്‍കും. കോഴിക്കോട്‌, വയനാട്‌, നീലഗിരി, ഗൂര്‍ഗ്‌, തിരൂരങ്ങാടി താലൂക്ക്‌ പ്രതിനിധികള്‍ക്ക്‌ 20-ാം തിയ്യതിയും മലപ്പുറം, ഗള്‍ഫ്‌ രാഷ്‌ട്രങ്ങള്‍, അന്തമാന്‍, ലക്ഷദ്വീപുകള്‍ പ്രതിനിധികള്‍ക്ക്‌ 21-ാം തിയ്യതിയും പാലക്കാട്‌, തൃശൂര്‍, കോയമ്പത്തൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, കന്യാകുമാരി പ്രതിനിധികള്‍ക്ക്‌ 22-ാം തിയ്യതിയും പരിശീലനം നല്‍കും.