സമസ്ത കേരള സുന്നി ജമാഅത്ത് പുറത്തിറക്കിയ കലണ്ടരിന്റെ പ്രകാശനം വളാഞ്ചേരി മുഹമ്മദാലിക്ക് നല്കി ബഹ്റൈന്‍ സമസ്ത പ്രസിഡന്റ് സി.കെ.പി അലി മുസ്ലിയാര് നിര്‍വഹിക്കുന്നു
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ ഘടകം 2012 ലെ കലണ്ടര്‍ പുറത്തിറക്കി. മനാമ സമസ്താലയത്തില്‍ നടന്ന ചടങ്ങില്‍ മുഹമ്മദലി വളാഞ്ചേരിക്ക് കോപ്പി നല്കി ബഹ്റൈന്‍ സമസ്ത പ്രസിഡന്റ് സി.കെ.പി. അലി മുസ്ലിയാര് പ്രകാശനം ചെയ്തു. വി.കെ. കുഞ്ഞഹമ്മദ് ഹാജി, അബ്ദുല്‍ വാഹിദ്, കളത്തില്‍ മുസ്ഥഫ, ശഹീര്‍ കാട്ടാമ്പള്ളി, അബ്ദുറഹ് മാന്‍ ഹാജി, സലീം ഫൈസി, അബ്ദുറസാഖ് നദ് വി, ഉബൈദുല്ല റഹ് മാനി, അഷ്റഫ് കാട്ടില്‍ പീടിക, ശറഫുദ്ധീന്‍ മാരായമംഗലം, ലത്തീഫ് റഹ് മാനി, ശിഹാബ് കോട്ടക്കല്‍, ലത്വീഫ് ചേരാപുരം, ശംസുദ്ധീന്‍ പാനൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. |