കര്‍മസജ്ജരാവുക!


അഹല്`സ്സുന്നാഹ്  സംഘടനാ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ കുറിപ്പ്‌ :

സംഘടനാ പ്രവര്‍ത്തനരംഗത്ത്‌ ഒരു പുതിയ ക്യാമ്പയിന്‍ കാലയളവ്‌ വരികയാണ്‌. സെപ്‌തംബര്‍ മുതല്‍ 2012 പെബ്രുവരിവരെയുള്ള ആറുമാസ പ്രവര്‍ത്തന കലണ്ടിറില്‍ വിഭാവന ചെയ്‌ത ആരോഗ്യബോധവല്‍ക്കരണ ക്യാമ്പയിനാണ്‌ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ നടക്കുന്നത്‌. നമ്മുടെ നാടിന്റെ തനതു ശീലങ്ങള്‍ വഴിമാറുകയും ഭക്ഷണശീലങ്ങളില്‍ മലയാളിക്ക്‌ പരിചിതമല്ലാതിരുന്ന മറുനാടന്‍ ഭക്ഷണരീതികള്‍ കടന്നുകയറി വമ്പിച്ച തോതിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ്‌ സൃഷ്‌ടിക്കുന്നത്‌. ആരോഗ്യമുള്ള സമൂഹത്തിന്‌ ഏറ്റവും ആവശ്യമായ ഭക്ഷണ സദാചാര ശീലങ്ങള്‍ കൈവിട്ട്‌ തുടങ്ങി. അമിതമായതും ആര്‍ത്തി പൂണ്ടതുമായ ഭക്ഷണശീലങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. മനുഷ്യപുത്രന്‍ നിറക്കുന്ന പാത്രങ്ങളില്‍ വച്ചെ ഏറ്റവും മോശം വയറാണെന്ന്‌ തിരുമേനി(സ) അരുളിയിരിക്കുന്നു. മനുഷ്യന്റെ വയര്‍ രോഗങ്ങളുടെ കലവറയായി മാറി. ഈ ദുരവസ്ഥക്ക്‌ പരിഹാരം ഭക്ഷണശീലത്തിലെ പ്രവാചകചര്യകളെ മുറുകെപിടിക്കലാണ്‌. അമിത ഭക്ഷണ ജന്യമാരക രോഗങ്ങള്‍ ദൗര്‍ഭാഗ്യവശാല്‍ ഏറ്റവും അധികം പിടികൂടുന്ന ഒരു സമുദായം മുസ്‌ലിംകളായിമാറി. കേരളത്തിലെ ഭൂരിപക്ഷം ആശുപത്രികളിലും ഏറ്റവും കൂടുതല്‍ രോഗികള്‍ മുസ്‌ലിംകളാണ്‌. ഈ ഭാഗത്ത്‌ ശക്തമായ ബോധവല്‍ക്കരണം അത്യാവശ്യമായിമാറിക്കഴിഞ്ഞു. നമ്മുടെ സമൂഹ ജീവിതത്തെ രോഗാതുരമാക്കുന്ന മറ്റൊരുഘടകമാണ്‌ ലഹരി മദ്യാസക്തികളും തന്മൂലമുള്ള മഹാരോഗങ്ങളും കരള്‍ ക്യാന്‍സറുകളും മദ്യപാനികളില്‍ ഭീതിതമായി വളര്‍ന്നുവരുന്നു. രോഗത്തേക്കാളുപരി ഒരു സമൂഹത്തിന്റെ സമാധാന ജീവിതത്തെ ലഹരി ഇല്ലായ്‌മ ചെയ്യുകയാണ്‌. ദാമ്പത്യങ്ങള്‍ ശിഥിലമാവുന്നു. കുടുംബം അനാഥമാവുകയും സന്താനങ്ങള്‍ വഴിയാധാരമാവുകയും ചെയ്യുന്ന ഒട്ടേറെ സംഭവങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്‌. കാമ്പസുകളില്‍ ശക്തമായ പ്രചരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രവര്‍ത്തകര്‍ സജ്ജരാവണം. 

ശാഖാതലങ്ങളില്‍ കുടുംബസദസ്സുകള്‍ വിളിച്ച്‌ ചേര്‍ത്ത്‌ ആരോഗ്യബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തണം. പവ്വര്‍ പോയിന്റ്‌ പ്രസന്റേഷന്‍ നടത്താന്‍ കഴിവുള്ള ആര്‍.പിമാരെ സംസ്‌ഥാന സമിതി ഒരുക്കുന്നുണ്ട്‌. താമസിയാതെ അവരുടെ പേരുവിരങ്ങള്‍ അറിയിക്കും. നവംബര്‍ 15ന്‌ തൃശൂരില്‍ വെച്ചാണ്‌ ക്യാമ്പയിന്‍ ഉല്‍ഘാടനം. ഡിസംബര്‍ 15 ന്‌ കോട്ടക്കലില്‍ വച്ചാണ്‌ സമാപനം. നമ്മുടെ സംഘടനാ ചരിത്രത്തില്‍ പുതിയൊരു തുടക്കമാവുന്ന ഈ കാമ്പയിന്‍ വിജയിപ്പിക്കാന്‍ കര്‍മസജ്ജമാവണം. അതുപോലെ ഈ നവംബറില്‍ തന്നെ നടക്കുന്ന സത്യധാര പ്രചാരണം ശക്തമായി വിജയിപ്പിക്കണം. നമ്മുടെ മുഖപത്രത്തിന്‌ താങ്ങായി ഈ ക്യാമ്പയിനിലൂടെ കൂടുതല്‍ വായനക്കാരെ സൃഷ്‌ടിക്കണം. ഓരോ ശാഖയും മല്‍സരബുദ്ധ്യാ കര്‍മരംഗത്തിറങ്ങിയാല്‍ നമുക്ക്‌ ലക്ഷ്യം കാണാനാവും. പ്രവാചകനിന്ദക്കെതിരെ പ്രഖ്യാപിച്ച പ്രക്ഷോഭ സമ്മേളനങ്ങള്‍ കാര്യക്ഷമമായി നടക്കണം. സമാപനം ഗംഭീരമാവണം ഡിസംബറില്‍ നടക്കുന്ന സമ്മേളനത്തിനുള്ള പ്രചരണങ്ങള്‍ തുടങ്ങുന്നു. മനുഷ്യജാലികയുടെ ഒരുക്കങ്ങള്‍ തുടങ്ങി വയ്‌ക്കണം. ഫ്‌ളക്‌സുകള്‍, ചുവരെഴുത്തുകള്‍ നേരത്തെ തുടങ്ങണം. നമ്മുടെ സൈറ്റില്‍നിന്ന്‌ ജാലികയുടെ പുതിയ ഡിസൈന്‍ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ അതേ മാതൃകയില്‍ അതത്‌ ജില്ലകളില്‍ പേര്‌ വെച്ച്‌ പ്രചാരണം ആരംഭിക്കണം. സമസ്‌തയുടെ 85-ാം വാര്‍ഷിക പ്രചരണവും ജാലികാപ്രചരണവും ഒരുമിച്ച്‌ നടത്തി സംഘടനാ പ്രവര്‍ത്തനം ഉജ്ജ്വലമാക്കണം. നമ്മുടെ വിദ്യാഭ്യാസ വിംഗായ ട്രെന്റിന്റെ അഭിമാനസംരംഭമായ സ്റ്റെപ്‌ ലോഞ്ചിങ്ങ്‌ നടക്കുകയാണ്‌. ഇബാദിന്റെ പ്രവര്‍ത്തനവും കൂടുതല്‍ സജീവമാണ്‌. ആരോഗ്യക്യാമ്പയിന്റെ തുടക്കമെന്നോണം ഇബാദിന്റെ സംസ്ഥാന നേതൃത്വം നടത്തുന്ന ഡി-അഡിക്ഷന്‍ സെന്റര്‍ നവംബര്‍ 12ന്‌ മലപ്പുറം അറവങ്കരയില്‍ ആരംഭിക്കുകയാണ്‌. ഓരോ ദിവസവും ഓരോ ചരിത്രം ജനിക്കുന്ന ഇബാദ്‌ പ്രവര്‍ത്തനം കൂടുതല്‍ സജീവമാണ്‌. നാഥന്‌ സ്‌തുതി. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കേണ്ട സമയമാണിത്‌. ഓരോപ്രവര്‍ത്തകനും കൂടുതല്‍ ഉത്തരവാദിത്വബോധത്തോടെ കര്‍മരംഗത്തിറങ്ങി നമ്മുടെ പ്രിയപ്പെട്ട സംഘടന ശക്തിപ്പെടുത്തുക. നാഥന്‍ അനുഗ്രഹിക്കട്ടെ ക്ലസ്റ്റര്‍ സമ്മേളനങ്ങള്‍ വിജയിപ്പിച്ചവര്‍ക്ക്‌ അഭിനന്ദനങ്ങള്‍ 



എന്ന്‌, 



നിങ്ങളുടെ ജനറല്‍ സെക്രട്ടറി 

ഓണംപിള്ളി മുഹമ്മദ്‌ ഫൈസി