വിവാദ കേശം; പ്രതികരിക്കേണ്ടത്‌ ജനപ്രതിനിധികളുടെ ബാധ്യത : SKSSF

കാസര്‍കോട്‌ : വിവാദകേശത്തിന്റെ പേരില്‍ പൊതുജനസമൂഹത്തെ ചൂഷണം ചെയ്‌തുകൊണ്ടുളള പ്രവര്‍ത്തനം വിഘടിതസുന്നികള്‍ തുടരുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടതും അത്തരക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പ്രയത്‌നിക്കേണ്ടതും പൊതുസമൂഹത്തിന്റെ നന്മയ്‌ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കേണ്ട ജനപ്രതിനിധികളുടെ ബാധ്യതയാണെന്നും അതിന്റെ ഭാഗമാണ്‌ പി.ബി.അബ്‌ദുറസാഖ്‌ എം.എല്‍.എ യുടെ പ്രസ്‌താവനയെന്നും SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്‌ഡലത്തില്‍ വിഘടിതസുന്നികള്‍ ആര്‍ക്കാണ്‌ വോട്ടുചെയ്‌തത്‌ എന്ന്‌ പൊതുജനങ്ങള്‍ക്ക്‌ നന്നായി അറിയാമെന്നും വന്ന വഴി മറക്കണ്ട എന്നത്‌ സ്വന്തം നേതാവിന്റെ എട്ടുകാലി മമ്മൂഞ്ഞി വാദം അനുയായികള്‍ പിന്തുടരുന്നതില്‍ അദ്‌ഭുതമില്ലയെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു. എം.എല്‍.എ മാരെ ഉപദേശിക്കാന്‍ മാത്രം വിഘടിത എസ്‌.വൈ.എസ്‌ കാര്‍ വളര്‍ന്നിട്ടില്ല. ആദ്യം സ്വയം നന്നാവുകയും വിവാദകേശം പിന്‍വലിച്ച്‌ പൊതുസമൂഹത്തോട്‌ മാപ്പു പറയുകയുമാണ്‌ വേണ്ടത്‌. സ്വയം മുഖം വികൃതമായതിന്‌ കണ്ണാടിയെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. സുന്നി മഹല്ല്‌ ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത്‌ നിന്ന്‌ രാജിവെച്ചുകൊണ്ട്‌ ജനങ്ങളോടുളള ബാധ്യത നിര്‍വഹിക്കണമെന്നുളള വിഘടിതരുടെ ഉപദേശം പരിഹാസ്യവും വിലകുറഞ്ഞതുമാണെന്നും പ്രസ്‌തുത സ്ഥാനത്ത്‌ തുടര്‍ന്നുകൊണ്ട്‌ നിങ്ങള്‍ വോട്ടുചെയ്‌ത മുന്‍ജനപ്രതിനിധികളേകാള്‍ പി.ബി.അബ്‌ദുറസാഖ്‌ എം.എല്‍.എ ഉത്തരവാദിത്വം നിര്‍വഹിക്കുന്നുണ്ടെന്നും പ്രസ്‌താവനയില്‍ പറഞ്ഞു.