SKSSF ഇസ്‍ലാമിക് സെന്‍റര്‍ മെന്പര്‍ഷിപ് കാന്പയിന്‍ ഉദ്ഘാടനം ചെയ്തു


ദമ്മാം : ധര്‍മ്മ പാതയില്‍ ഒത്തു ചേരാം എന്ന പ്രമേയവുമായി SKSSF ഈസ്റ്റേണ്‍ പ്രോവിന്‍സ് ഇസ്‍ലാമിക് സെന്‍റര്‍ രണ്ട് മാസം നീണ്ടുനില്‍ക്കുന്ന മെന്പര്‍ഷിപ് കാന്പയിന്‍ ആചരിക്കുന്നു. നവംബര്‍ ആവസാന വാരം മെന്പര്‍ഷിപ് വിതരണവും ഡിസംബര്‍ 2 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ മെന്പര്‍ഷിപ് അടിസ്ഥാനത്തില്‍ പുതിയ സെന്‍ട്രല്‍ കമ്മിറ്റികള്‍ നിലവില്‍ വരികയും ചെയ്യും ഡിസംബര്‍ 30 ന് കോബാറില്‍ ഈസ്റ്റേണ്‍ ഇസ്‍ലാമിക് സെന്‍റര്‍ കൗണ്‍സില്‍ കാന്പ് നടക്കുകയും ചെയ്യുന്ന രീതിയിലാണ് മെന്പര്‍ഷിപ് കാന്പയിന്‍ ആചരിക്കുന്നത്. മെന്പര്‍ഷിപ് കാന്പയിന്‍റെ ഉദ്ഘാടനം ദമ്മാം ഇസ്‍ലാമിക് സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഈസ്റ്റേണ്‍ പ്രോവിന്‍സ് ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് കെ. യൂസുഫ് ഫൈസി വാളാട് കെ.എം. ഇബ്റാഹീം മൗലവിക്ക് അംഗത്വ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. ഈസ്റ്റേണ്‍ വര്‍ക്കിംഗ് സെക്രട്ടറി അസ്‍ലം മൗലവി അടക്കാത്തോട് അദ്ധ്യക്ഷത വഹിച്ചു. ഉമര്‍ ഫൈസി വെട്ടത്തൂര്‍, അശ്റഫ് ഫൈസി, കെ. റശീദ് ദാരിമി, ഇസ്‍മാഈല്‍ താനൂര്‍, ഉമറുല്‍ ഫാറൂഖ് ഫൈസി, ഫൈസല്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുറഹ്‍മാന്‍ മലയമ്മ സ്വാഗതവും മാഹിന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു.