ഖുര്‍ആന്‍ : ശില്‍പശാല ഇന്ന്‌ (19) തുടങ്ങും

കോഴിക്കോട്‌ : വിശുദ്ധ ഖുര്‍ആന്‍ പഠനം കാര്യക്ഷമമാക്കുന്നതിന്‌ വേണ്ടി സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ മദ്‌റസാ തലങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല പരിശീലന പരിപാടി ഇന്ന്‌ 19-11-2011ന്‌ ശനി വൈകീട്ട്‌ 3 മണിക്ക്‌ ചേളാരി സമസ്‌താലയത്തില്‍ ആരംഭിക്കും. 404 റൈഞ്ചുകളില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട പ്രധിനിതികള്‍ക്ക്‌ നാല്‌ ദിവസം നാല്‌ യൂണിറ്റുക്കളാക്കിയാണ്‌ പരിശീലനം നല്‍ക്കുന്നത്‌.


അധ്യാപനം നവ സമീപനം, പ്രായോഗികം, മനശാസ്‌ത്രം, ഖുര്‍ആന്‍ പാരായണ, ശാസ്‌ത്ര നിയമ പഠനം, പാരായണ പഠനം എന്നീ വിഷയങ്ങളിലാണ്‌ ക്ലാസ്‌ നടക്കുന്നത്‌. ഖാരിഅ്‌ മുണ്ടേരി അബ്‌ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ഖാരിഅ്‌ പുത്തലം അബ്‌ദുറസാഖ്‌ മുസ്‌ലിയാര്‍, ഡോ: എന്‍.എ.എം.അബ്‌ദുല്‍ഖാദിര്‍, കൊട്ടപ്പുറം അബ്‌ദുള്ള മാസ്റ്റര്‍ ക്ലാസ്‌ നയിക്കും. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, അക്കാഡമിക്‌ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രെ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, റീജ്യണല്‍ മുഫത്തിശുമാരായ കെ.പി.അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, എ.ടി.എം.കുട്ടി മൗലവി സംബന്ധിക്കും. ദക്ഷിണ കന്നഡ, ഹസന്‍, ഉടുപ്പി, കാസര്‍ഗോഡ്‌, കണ്ണൂര്‍, ബാംഗ്ലൂര്‍ തിയ്യതികളില്‍ നിന്നുള്ളവര്‍ 19ന്‌ വൈകീട്ട്‌ 3 മണിക്ക്‌ ചേളാരി സമസ്‌താലയത്തിലെ കൗണ്ടറില്‍ പേര്‌ റജിസ്‌ത്രര്‍ ചെയ്യേണ്ടതാണ്‌.

മറ്റുതിയ്യതികള്‍ : കോഴിക്കോട്‌, വയനാട്‌, നീലഗിരി, ഗൂര്‍ഗ്‌, തിരൂരങ്ങാടി താലൂക്ക്‌ 20-11-2011 നും മലപ്പുറം, ഗള്‍ഫ്‌ രാഷ്‌ട്രങ്ങള്‍, അന്തമാന്‍, ലക്ഷദ്വീപുകള്‍ 21-11-2011 നും പാലക്കാട്‌, തൃശൂര്‍, കോയമ്പത്തൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, കന്യാകുമാരി 22-11-2011 നും പരിശീലന പരിപാടികളില്‍ സംബന്ധിക്കേണ്ടതാണെന്ന്‌ സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്‌ദുസ്സലാം മുസ്‌ലിയാര്‍ അറിയിച്ചു.