സംഘടനാപ്രവര്‍ത്തനം ശാസ്‌ത്രീയമാക്കണം : SKSSF

മഞ്ചേശ്വരം : ആധീകാരിക മതപണ്‌ഡിത പ്രസ്ഥാനമായ സമസ്‌തയുടെ പ്രവര്‍ത്തനം കൊണ്ടാണ്‌ കേരളത്തില്‍ സമാധാനവും മതസൗഹാര്‍ദ്ദവും നിലനില്‍ക്കുന്നതെന്നും അതിന്റെ പ്രധാന കീഴ്‌ഘടകമായ SKSSF ന്റെ സംഘടനാപ്രവര്‍ത്തനം ശാഖാതലം മുതല്‍ ശാസ്‌ത്രീയമായും ചിട്ടയോടും കൂടി നടപ്പിലാക്കി മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ മുഴുവന്‍ സംഘടനാപ്രവര്‍ത്തകരും തയ്യാറാകണമെന്ന്‌ SKSSF കാസര്‍ഗോഡ്‌ ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം പ്രസ്‌താവിച്ചു. കാസര്‍കോട്‌ ജില്ലാ കമ്മിറ്റി അടിയന്തിരമായി നടപ്പിലാക്കുന്ന ആറ്‌ മാസത്തെ കര്‍മ്മപദ്ധതിയുടെ ഭാഗമായി നടത്തേണ്ട രണ്ട്‌ സെക്ഷനുകളിലായി അഞ്ചര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മഞ്ചേശ്വരം മേഖല SKSSF ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലപ്രസിഡണ്ട്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. രണ്ട്‌ സെക്ഷനുകളിലായി നടന്ന ക്യാമ്പില്‍ സമസ്‌ത പിന്നിട്ട വഴികള്‍ എന്ന വിഷയം ഹനീഫ്‌ ഹുദവി ദേലംപാടിയും സംഘടനാ-സംഘാടനം എന്ന വിഷയം കുമ്പള ഷാഫിഇമാം അക്കാദമിയിലെ വാഫിയും അവതരിപ്പിച്ചു. മുഹമ്മദ്‌ ഫൈസി കജ, റസാഖ്‌ അസ്‌ഹരി, മുഫത്തീശ്‌ ഹനീഫ്‌ മൗലവി, മുഹമ്മദ്‌ ഹനീഫ്‌ ദാരിമി, മുഹമ്മദ്‌ ദാരിമി ബായാര്‍, ഇക്‌ബാല്‍ ബായാര്‍, അബ്‌ദുല്‍ ഹമീദ്‌ ഹാജി മച്ചംപാടി, ഇബ്രാഹിം ഹാജി, മൂസ ബാളിയൂര്‍, ഇസ്‌മായില്‍ മച്ചംപാടി, അബ്‌ദുല്ല കജ തുടങ്ങിയവര്‍ സംബന്ധിച്ചു. സിദ്ദീഖ്‌ അസ്‌ഹരി പാത്തൂര്‍ സ്വാഗതം പറഞ്ഞു.