ഹാജിമാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും : അബ്ബാസലി തങ്ങള്‍

മക്ക : ഹാജിമാര്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ അനുഭവങ്ങളില്‍ നിന്നും ഹാജിമാരില്‍ നിന്നും മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തില്‍ അവ പരിഹരിച്ചു കുറ്റമറ്റതാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രിക്കു മുന്പില്‍ സമര്‍പ്പിക്കാന്‍ തന്നാലായത് ചെയ്യുമെന്ന് SKSSF സംസ്ഥാന പ്രസിഡന്‍റ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. മക്ക ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര കമ്മിറ്റി കാക്കിയ അബൂഹര്‍ബ് ഓഡിറ്റോറിയത്തില്‍ ഏര്‍പ്പെടുത്തിയ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഫീഖ് ഫൈസി മണ്ണാര്‍ക്കാട് അദ്ധ്യക്ഷത വഹിച്ചു. ശാജഹാന്‍ ദാരിമി തിരുവനന്തപുരം, നാസര്‍ ഫൈസി പടിഞ്ഞാറ്റുമുറി, പി.വി. അബ്ദുറഹ്‍മാന്‍ വടകര, ജമാല്‍ വട്ടംപൊയില്‍, സൈനുദ്ദീന്‍ പാലോളി, തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി, കുഞ്ഞിമോന്‍ സൈദ് പ്ലാസ്റ്റിക്, മുസ്തഫ മുഞ്ഞക്കുളം, ഓമാനൂര്‍ അബ്ദുറഹ്‍മാന്‍ മൗലവി, അമാനത്ത് മുഹമ്മദ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സിദ്ധീഖ് വളമംഗലം സ്വാഗതവും ഇസ്‍മാഈല്‍ കുന്നുംപുറം നന്ദിയും പറഞ്ഞു.
- അബ്ദുല്‍ മുജീബ്