Showing posts with label News-Highlights. Show all posts
Showing posts with label News-Highlights. Show all posts

മഹല്ല് ജമാഅത്തുകള്‍ക്ക് അവാര്‍ഡും ഗ്രേഡിംഗും ഏര്‍പ്പെടുത്തും : സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം ചെയ്യുന്നു
പെരിന്തല്‍മണ്ണ : മികച്ച സേവനം കാഴ്ച വെക്കുന്ന മഹല്ല് ജമാഅത്തുകള്‍ക്ക് സംസ്ഥാന തലത്തില്‍ അവാര്‍ഡും ഗ്രേഡിംഗും ഏര്‍പ്പെടുത്തുമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസാണ് ശിഹാബ് തങ്ങളുടെ പേരില്‍ മികച്ച മഹല്ലിന് അവാര്‍ഡ് നല്‍കുക. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന് കീഴില്‍ നടക്കുന്ന മഹല്ല് ശാക്തീകരണ പരിപാടിയുടെ മഹല്ല് എന്ററോള്‍മെന്റ് പേരാമ്പ്രയിലെ ജബലുന്നൂറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. മഹല്ല് ശാക്തീകരണ പദ്ധതിയില്‍ അംഗത്വം നേടുന്ന മഹല്ല് ജമാഅത്തുകളില്‍ സമ്പൂര്‍ണ്ണ സര്‍വ്വേ നടത്തി, മഹല്ലില്‍ നടപ്പാക്കേണ്ട പദ്ധതികളുടെ മുന്‍ഗണന നിശ്ചയിക്കും. ഖതീബുമാര്‍, ഭാരവാഹികള്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് വേണ്ടി നിരന്തര പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. വിദ്യഭ്യാസം, ദഅ്‌വത്, റിലീഫ്, സന്നദ്ധ സേവനം, തര്‍ക്ക പരിഹാരം, ഗൈഡന്‍സ് തുടങ്ങിയ മഹല്ലുകളുടെ വിവിധ കര്‍മ്മ മേഖലകളെ വിലയിരുത്തിയാണ് അവാര്‍ഡും ഗ്രേഡിംഗും നിര്‍ണയിക്കുകയെന്ന് തങ്ങള്‍ പറഞ്ഞു.
ചടങ്ങില്‍ സി.എസ്.കെ തങ്ങള്‍ കുറ്റിയാടി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ജാമിഅഃ സെക്രട്ടറി കെ.മമ്മദ് ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, റഫീഖ് സകരിയ്യ ഫൈസി കുടത്തായ്, ആബിദ് ഹുദവി തച്ചണ്ണ, അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി, കോയ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി ആക്കോട്, അഡ്വ. ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കാന്തപുരം വിഭാഗത്തിന്റെ ഐക്യാഹ്വാനം പൊതുജനങ്ങുടെ കണ്ണില്‍ പൊടിയിടാന്‍ : സുന്നി നേതാക്കള്‍

കാസറകോട് : സുന്നീ ഐക്യം എന്ന പേരില്‍ കാന്തപുരം വിഭാഗം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആഹ്വാനങ്ങള്‍ പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഈ വിഷയത്തില്‍ അവരുടെ ആത്മാര്‍ഥത സംശയാശ്പദമാണെന്നും സുന്നീ യുവജന സംഘം ജില്ലാ പ്രസിഡണ്ട് എം. എ ഖാസിം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ, SKSSF ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 1989-ല്‍ കേരള മുസ്ലിം സമൂഹത്തിന്റെ മനസ്സില്‍ മുറിവേല്‍പ്പിച്ചു കൊണ്ട് സുന്നികള്‍ക്കടയില്‍ ഭിന്നിപ്പുണ്ടാക്കിയ കാന്തപുരം വിഭാഗം ഇന്നും ഭിന്നതയുടെ കാരണം അന്വേഷിച്ചു നടക്കുകയാണ്. ഓരോ സമയത്തും ഓരോ കാരണങ്ങള്‍ വിളിച്ചു പറയുന്നതല്ലാതെ ഇതുവരെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിട്ടില്ല. അതിന് എം. എ തയ്യാറുണ്ടോ? ഭിന്നിപ്പിന്ന് ശേഷം അഖിലേന്ത്യ സുന്നി ജംഇത്തുല്‍ ഉലമ എന്ന സംഘടന രൂപീകരിക്കുകയും കേരളത്തില്‍ അതിന്റെ ഘടകം സമസ്ത കേരള സുന്നി ജംഇയത്തുല്‍ ഉലമ എന്നായിരിക്കെ യഥാര്‍ത്ത സമസ്തയുടെ പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും സമസ്ത കേരള ജംഇയത്തുല്‍ ഉലമ എന്ന പേര് ഉപയോഗിച്ച് കാന്തപുരം വിഭാഗത്തിന്റെ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ തന്നെ ഐക്യത്തിന് തുരങ്കം വെക്കുന്നതിന്റെ പ്രധാന ഉദാഹരണമാണ്.
സമസ്ത എന്നും മുസ്ലിം സമൂഹത്തിലും പ്രത്യേകിച്ച് സുന്നികള്‍ക്കിടയിലും ഐക്യത്തിന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പ്രസ്ഥാനമാണ്. അതിന് വിഘടിതരുടെ

പാരമ്പര്യത്തെ എതിര്‍ക്കുന്നവര്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ : സൈനുൽ ഉലമ

കൊടുവള്ളി : പാരമ്പര്യത്തെ എതിര്‍ക്കുന്നവര്‍ ഇസ്‌ലാമിന്റെ ശത്രുക്കളാണെന്നും മുസ്‌ലിം സംസ്‌കാരത്തിന്റെ പാതകളില്‍നിന്ന് സമുദായത്തെ വ്യതിചലിപ്പിക്കാന്‍ ആസൂത്രിത നീക്കം നടത്തുന്നവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ പറഞ്ഞു. സമസ്ത കൊടുവള്ളി മണ്ഡലം സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.
മതത്തെ വാണിജ്യവത്കരിച്ചവരെയും ചൂഷണോപാധിയാക്കിവരെയും പൊതുസമൂഹം തിരിച്ചറിയണം. നവോത്ഥാനത്തിന്റെ പേരില്‍ നവീന പ്രസ്ഥാനങ്ങള്‍ മതത്തിന്റെ അന്തഃസത്ത തകര്‍ക്കുകയാണെന്നും

SYS സമ്മേളന ക്യാമ്പ് രജിസ്ട്രേഷന്‍ ഓണ്‍ലൈനായും ചെയ്യാം

സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനത്തിലെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പഠന ക്യാമ്പിന് രജിസ്ട്രേഷന്‍ ഓണ്‍ലൈനായും ചെയ്യാം. http://sysstatecommittee.com/ എന്ന വെബ്സൈറ്റിലെ online registration എന്ന പേജിലോ http://registration.sysstatecommittee.com/ എന്ന സൈറ്റിലോ കയറുക.

ആത്മീയ ചൂഷണങ്ങളെ പ്രതിരോധിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണം : SYS

കോഴിക്കോട് : സമൂഹത്തില്‍ നവോത്ഥാന മുന്നേറ്റത്തിന് മുന്‍ഗാമികള്‍ കാണിച്ച പൈതൃക സംരക്ഷണത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളു. മുസ്‌ലിം നവോത്ഥാനം ഒരുസുപ്രഭാതത്തില്‍ ഉണ്ടായതല്ല. നവോത്ഥാനം എന്നാല്‍ മതനവീകരണമല്ല. ഭൗതികതയുടെ ആലസ്യത്തിലേക്ക് സമൂഹം വ്യതിചലിച്ച ഘട്ടത്തിലാണ് ആത്മീയ നായകര്‍ നവോത്ഥാനം നടത്തിയത്. സമൂഹ്യരംഗം സംസ്‌കാരിക അപചയം നേരിട്ടപ്പോള്‍ സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. പൈതൃക ചരിത്രത്തിലെ ഉന്നതര്‍ കാണിച്ച മാര്‍ഗം മാനവികതയെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു. കോഴിക്കോട് സാമൂതിരിക്ക് സംരക്ഷണം നല്‍കാന്‍ കുഞ്ഞാലിമരക്കാര്‍മാരും അതിന് ആത്മീയ പിന്തുണ നല്‍കി നിലകൊണ്ട ഖാസി മുഹമ്മദിനെ പോലെയുള്ള പരിഷ്‌കര്‍ത്താക്കളും കാണിച്ച മാര്‍ഗം സ്വീകരിക്കലാണ് കരണീയം.

SKIC കാളമ്പാടി ഉസ്താദ് പുരസ്‌ക്കാരം പ്രൊഫസര്‍ അബ്ദുല്‍ ഹമീദ് ഫൈസിക്ക്

റിയാദ് : മതപ്രബോധന രംഗത്തെ ധീരവും ന്യൂതനവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിററി ഏര്‍പ്പെടുത്തിയ ശൈഖുനാ കാളമ്പാടി ഉസ്താദ് പുരസ്‌ക്കാരത്തിന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെ തെരെഞ്ഞെടുത്തു. ഒരുലക്ഷം രൂപയും ഷീല്‍ഡുമാണ് അവാര്‍ഡ്ഫെബ്രുവരിയില്‍ കാസര്‍കോഡ് വെച്ച് നടക്കുന്ന എസ് വൈ എസ് സംസ്ഥാന സമ്മേളനത്തില്‍ വെച്ച് ഇത് നല്‍കുകും. ബാബരി മസ്ജിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കേരളീയ മുസ്‌ലിം യുവതയെ അരാജകത്വത്തിലേക്കും തീവ്രവാദത്തിലേക്കും നയിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ നാവും തൂലികയും ഫൈസി ശക്മായി ഉപയോഗിച്ചു. അദ്ദേഹം എഴുതിയ 'എന്‍ ഡി എഫ് എതിപ്പ് എന്ത് കൊണ്ട്' എന്ന പുസ്തകം ഈ രംഗത്തെ ആധികാരിക പഠനമാണ്. മുജാഹിദ് പ്രസ്താനത്തിലുണ്ടായ ജിന്ന് വിവാദവും തൗഹീദിന്റെ പേരിലുളള അഭിപ്രായവ്യത്യാസങ്ങളും ആദ്യകാലങ്ങളില്‍ അവര്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് പൊതുസമൂഹ ശ്രദ്ധയില്‍ ആദ്യം കൊണ്ടു വന്നത് ഫൈസിയാണ്. ജീര്‍ണക്കെതിരെ ജിഹാദ് എന്ന കാമ്പയിനിലൂടെ 

ജമാഅത്തെ ഇസ്‌ലാമി സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹം : SKSSF

കോഴിക്കോട് : ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണ ഘടന ദേശ വിരുദ്ധ ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സ്ത്യവാങ്മൂലത്തില്‍ പറഞ്ഞ സാഹചര്യത്തില്‍ ജമാഅത്തിനോടടുപ്പം കാണിക്കുന്ന മതേതര രാഷ്ട്രീയ കക്ഷികളും നേതാക്കളും പുനരാലോചനയ്ക്ക് തയ്യാറാകാണമെന്നും താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദേശവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന വര്‍ക്ഷീയ തീവ്രവാദി സംഘടനകളെ കൂട്ടു പിടിക്കുന്ന നിലപാട് തല മറന്ന് എണ്ണ തേക്കുന്നതിന്ന് തുല്യമാണെന്നും SKSSF സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. രാഷ്രത്തിന്റെ അഖണ്ഢതയും ഐക്യവും തകര്‍ക്കുന്ന നക്‌സലൈറ്റുകളും മതതീവ്രവാദികളുമായി ചേര്‍ന്ന് നിന്ന് ജമാഅത്തുകാര്‍ നടത്തിവരുന്ന സമരമുഖങ്ങള്‍ നാട്ടിന്നാപത്താണെന്ന് ഇതുവഴി ബോധ്യപ്പെട്ടു.

സത്യം നിരാകരിക്കുന്ന രീതി മാധ്യമ ധര്‍മ്മമല്ല : പാണക്കാട് ഹൈദര്‍ അലി ശീഹാബ് തങ്ങള്‍

കോഴിക്കോട് : ജനാഭിലാഷം പ്രകടിപ്പിക്കുന്നതിനും അവകാശാധികാരങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രാധാന്യം നല്‍കുന്നതാവണം മാധ്യമധര്‍മങ്ങള്‍. കോര്‍പറേറ്റ്‌വല്‍ക്കരിക്കപ്പെട്ട താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കുന്ന പരസ്യപ്പലകളായി മാധ്യമങ്ങള്‍ താഴോട്ട് സഞ്ചരിക്കരുത്. അനേക കോടി മനുഷ്യവരുടെയും അവരുടെ ആവാസ വ്യവസ്ഥകളേയും പ്രാപഞ്ചിക യാഥാര്‍ത്ഥ്യങ്ങളോടും നീതിപുലര്‍ത്തുന്ന ഉന്നത വിക്ഷണങ്ങള്‍ കൊണ്ട് മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിക്കപ്പെടേണമെന്ന് പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.

''പാനപാത്രത്തിന് പിന്നില്‍ സയണിസ്റ്റ് ലോബിയുടെ വന്‍ ഗൂഢാലോചന'' - സമസ്ത നേതാക്കള്‍

പുതിയ സാഹചര്യത്തില്‍ കാന്തപുരം വിഭാഗത്തോട് 10 ചോദ്യങ്ങള്‍
കോഴിക്കോട് : പ്രവാചകന്റെ പേരില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പുതുതായി കൊണ്ടുവന്ന പാനപാത്രത്തിന് പിന്നില്‍ സയണിസ്റ്റ് ലോബിയുടെ വന്‍ ഗൂഢാലോചനയുണ്ടെന്ന് സമസ്ത നേതാക്കള്‍ ആരോപിച്ചു. യാതൊരു അടിസ്ഥാനവുമില്ലാതെ പ്രവാചകന്റെതെന്ന പേരില്‍ വ്യാജകേശം കൊണ്ടുവന്ന് വിശ്വാസികളെ വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പുതുതായി കൊണ്ടുവന്ന പാനപാത്രവും വ്യാജമാണ്.

മുന്‍തദല്‍ ഹദീസ്; പഠന സെമിനാറുകള്‍ക്ക് തുടക്കമായി | പ്രവാചക ശേഷിപ്പുകള്‍ ആധികാരികമായി തെളിയിക്കപ്പെടണം : ഡോ. അബ്ദുസമീഅ് അല്‍ അനീസ്

SKSSF റബീഅ് കാമ്പയിന്റെ ഭാഗമായി ത്വലബാ വിംഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മുന്‍തദല്‍ ഹദീസ് ഡോഅബ്ദുസമീഅ് അല്‍ അനീസ് ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം : SKSSF റബീഅ് കാമ്പയിന്റെ ഭാഗമായി ത്വലബാ വിംഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 30 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന മുന്‍തദല്‍ ഹദീസ് പഠന സെമിനാറുകള്‍ക്ക് തുടക്കമായി. ലോക പ്രശസ്ത ഹദീസ് പണ്ഡിതനും ഷാര്‍ജാ യൂണിവാഴ്‌സിറ്റി ഹദീസ് വിഭാഗം തലവനുമായ ഡോ. അബ്ദുസമീഅ് അല്‍ അനീസ് ഉദ്ഘാടനം ചെയ്തു.
തിരുവചനങ്ങള്‍ (ഹദീസ്) ഉള്‍പ്പെടെയുള്ള പ്രവാചക ശേഷിപ്പുകള്‍ ആധികാരികമായി തെളിയിക്കപ്പെടേണ്ടതാണ്. പ്രവാചക വചനങ്ങളും തിരുശേഷിപ്പുകളും കൈമാറ്റ ശൃഖല കൊണ്ട് സ്ഥിരപ്പെടുകയും ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടവയുമാണ്. ഇവകളെ പ്രവാചകനിലേക്ക് ചേര്‍ക്കുന്നതില്‍ മുന്‍ഗാമികള്‍ കാണിച്ച സൂക്ഷ്മത അതുല്യമാണ്. എന്നാല്‍ പുതിയകാലത്ത് പ്രകടമാകുന്ന നിഷേധ വിമര്‍ശന ചൂഷണ പ്രവണതകള്‍ തിരിച്ചറിയപ്പെടേണ്ടതാണ്; അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിനപ്പുറമുള്ള കാഴ്ചപ്പാടോടെ ഫാസിസത്തെ കാണണം : SKSSF ത്വലബാ വിംഗ് സെമിനാര്‍

16-ാം ലോകസഭയും ന്യൂനപക്ഷ ഭാവിയും എന്ന വിഷയത്തില്‍ എസ്കെഎസ്എസ്എഫ് ത്വലബാ വിംഗ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാര്‍ എസ്വെഎസ് സംസ്ഥാന സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് : രാഷ്ട്രീയത്തിനപ്പുറമുള്ള കാഴ്ചപ്പാടോടെ ഫാസിസത്തെ കാണമെന്ന് 16-ാം ലോകസഭയും ന്യൂനപക്ഷ ഭാവിയും എന്ന വിഷയത്തില്‍ എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. സംഘ്പരിവാറും നരേന്ദ്ര മോഡിയും ഉയര്‍ത്തുന്ന ഫാസിസം ഇന്ത്യയുടെ സംസ്‌കൃതിക്ക് വിരുദ്ധമാണ്. ബഹുസ്വരതയാണ് ഇന്ത്യയുടെ പൈതൃകം. എല്ലാ വിശ്യാസധാരകളെയും സ്വാംശീകരിക്കാന്‍ മാത്രം വിശാലമായ പാരമ്പര്യമാണ് ഇന്ത്യ ലോകത്തിന് മുമ്പില്‍ സമര്‍പ്പിക്കുന്നത്. ഇതിനെതിരെയുള്ള നീക്കം കരുതലോടെ കാണണം.

പാനപാത്രം; കേശ വിവാദം വഴിതിരിച്ച് വിടാനുള്ള ഹീന ശ്രമം : സുന്നി നേതാക്കള്‍

കോഴിക്കോട് : പ്രവാചക () ടെ പേരില്‍ യാതൊരു ആധികാരിക പ്രമാണങ്ങളും ഇല്ലാതെ പാനപാത്രം ഉള്‍പ്പെടെയുള്ള ചില വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ തിരുശേഷിപ്പികളുടെ ചരിത്രത്തെയും വിശുദ്ധിയെയും അവഹേളിക്കാനുള്ള ഒരു അന്താരാഷ്ട്ര ഗൂഢ നീക്കമാണ് പുറത്ത് വരുന്നതെന്ന് വിവിധ സുന്നി സംഘടന നേതാക്കളായ ഉമര്‍ ഫൈസി മുക്കം (SMF), മുസ്തഫ മുണ്ടുപാറ (SYS), ഓണമ്പിള്ളി മുഹമ്മദ് ഫൈസി (SKSSF) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
നബി തിരുമേനിയുടെ പേരിലുള്ള ഒരു വസ്തു സ്വഹാബികളിലൂടെ അറിയപ്പെടേണ്ടിയിരുന്ന ചരിത്ര പ്രമാണമാണ്. ഇത്തരം യാതൊരു തെളിവും ഹാജരാക്കപ്പെട്ടിട്ടില്ല. വിവാദ കേശത്തിന്റെ നാണക്കേട് മറക്കാനുള്ള കാന്തപുരത്തിന്റെ പുതിയ തന്ത്രമാണ് പാന പാത്ര പ്രദര്‍ശനം. കേശവിവാദം വഴിതിരിച്ച്

പ്രവാചക പ്രകീര്‍ത്തന സാഹിത്യങ്ങള്‍ പഠന വിധേയമാക്കണം : ഡോ. അബ്ദുസമീഅ് അല്‍ അനീസ് | SKSSF അന്തര്‍ ദേശീയ സെമിനാര്‍ സമാപിച്ചു

SKSSF സംസ്ഥാന കമ്മിറ്റി കാലിക്കറ്റ് യൂണിവാഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച അന്തര്‍ ദേശീയ സെമിനാറില്‍ ലോകപ്രശസ്ത ഇസാലാമിക പണ്ഡിതനും ഷാര്‍ജ യൂണിവാഴ്‌സിറ്റി ഹദീസ് വിഭാഗം തലവനുമായ ഡോഅബ്ദുസമീഅ് അല്‍ അനീസ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുന്നു
തേഞ്ഞിപ്പലം : അറബി ഭാഷയില്‍ കേരളീയ പണ്ഡിതര്‍ രചിച്ച പ്രവാചക പ്രകീര്‍ത്തന സാഹിത്യങ്ങള്‍ പഠന വിധേയമാക്കി ലോകത്തിന് സമര്‍പ്പിക്കണമെന്ന് ലോകപ്രശസ്ത ഇസാലാമിക പണ്ഡിതനും ഷാര്‍ജ യൂണിവാഴ്‌സിറ്റി ഹദീസ് വിഭാഗം തലവനുമായ ഡോ. അബ്ദുസമീഅ് അല്‍ അനീസ് പറഞ്ഞു. റബീഅ് കാമ്പയിന്റെ ഭാഗമായി SKSSF സംസ്ഥാന കമ്മിറ്റി കാലിക്കറ്റ് യൂണിവാഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച അന്തര്‍ ദേശീയ സെമിനാറില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ അറബീ സാഹിത്യങ്ങള്‍ അറബ് ലോകത്തെ ആശ്ചരിയപ്പെടുത്തുന്നതാണ്. കേരളവും അറേബ്യന്‍ രാജ്യങ്ങളും നൂറ്റാണ്ടുകളായി തുടര്‍ന്നു പോരുന്ന ആത്മ ബന്ധത്തിന്റെ അടയാളങ്ങള്‍ കൂടിയാണിത്. മഹത്തായ ഈ പാരമ്പര്യം നിലനിര്‍ത്തുന്നതില്‍ കേരളീയ ജനത കൂടുതല്‍ താല്‍പര്യം കാണിക്കണം; അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവസര സമത്വത്തിനായുള്ള ന്യൂനപക്ഷങ്ങളുടെ പോരാട്ടം തുടരണം : ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

കോഴിക്കോട് : ഇന്ത്യാ ഗവണ്‍മെന്റ് കാലങ്ങളായി നിയോഗിച്ച സച്ചാര്‍ - രംഗനാഥ് മിശ്ര കമ്മിറ്റികളും കമ്മീഷനുകളും സൂചിപ്പിക്കുന്നത്, രാജ്യത്തെ ന്യൂനപക്ഷ മത വിഭാഗങ്ങള്‍ പട്ടിക ജാതി-പട്ടിക വര്‍ഗങ്ങളേക്കാള്‍ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യസപരവുമായി പിന്നിലാണെന്നും അതിനാല്‍ അവസരസമത്വത്തിനായുള്ള പോരാട്ടം ന്യൂനപക്ഷങ്ങള്‍ തുടരണമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ വജാഹത്ത് ഹബീബുള്ള ഐ. . എസ് പ്രസ്താവിച്ചു. SKSSF TREND കോഴിക്കോട് സംഘടിപ്പിച്ച അക്കാദമിക്ക് അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ യഥാര്‍ഥ പുരോഗതി മാനുഷിക വികസന സൂചികയിലൂടെ മാപനം ചെയ്യുന്ന നവലോക ക്രമത്തില്‍ ഒരു പ്രത്യേക ജന സമൂഹം മാത്രം പിന്നിലാകുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്.

ജംഇയ്യത്തുല്‍ മഹല്ലാത്ത് വല്‍ ഖുളാത്ത് എന്ന സംഘടനയുടെ പേരില്‍ ഖാസി ഭവന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയുമായി സമസ്തക്ക് ബന്ധമില്ല : നേതാക്കള്‍

കോഴിക്കോട് : ജംഇയ്യത്തുല്‍ മഹല്ലാത്ത് വല്‍ ഖുളാത്ത് എന്ന സംഘടനയുടെ പേരില്‍ ഖാസി ഭവന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയുമായി ബന്ധമില്ലെന്ന് സമസ്ത നേതാക്കള്‍ അറിയിച്ചുവിപുലമായ ചര്‍ച്ചയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കേന്ദ്ര മുശാവറയുടെ മുന്‍കുര്‍ അനുവാദവും ഏറ്റെടുക്കുന്ന വ്യവഹാരങ്ങള്‍ക്ക് കൃത്യതയും വ്യക്തതയും വരുത്താതെയും നിര്‍വ്വഹിക്കപ്പെടേണ്ടതല്ല ഖാസി സംബന്ധിയായ വിഷയങ്ങള്‍. സഗൗരവ ചര്‍ച്ചകള്‍ക്ക് ശേഷം ഇത്തരം കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതാണെന്ന് കോഴിക്കോട് ചേര്‍ന്ന സമസ്ത നേതാക്കളുടെ സംയുക്ത യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രൊഫ: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

TREND അക്കാദമിക് അസംബ്ലി തീം സോങ്ങ് പ്രകാശനം ചെയ്തു

കോഴിക്കോട് : SKSSF TREND ജനുവരു 19 ന് കോഴിക്കോട് വെച്ച് നടത്തുന്ന അക്കാദമിക് അസംബ്ലിയുടെ തീം സോങ്ങ് TREND ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ഷാഹുല്‍ ഹമീദ് മേല്‍മുറി, ഡോ: വി. സുലൈമാന്‍ , റിയാസ് നരികുനി, മജീദ് കൊടക്കാട്, റഹീം ചുഴലി, ശംസുദ്ദീന്‍ ഒഴുകൂര്‍ , ഖയ്യും കടമ്പോട്, ജംഷീര്‍ നിലമ്പൂര്‍ , അഹമ്മദ് സാജു, ഷംസാദ് പൂവത്താണി, സഈദ് ഓമാനൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Please visit official website : http://www.trendinfo.org/
- sathya dhara

പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന വിഷയത്തില്‍ SKSSF ത്വലബാ വിംഗ് സംസ്ഥാനതല പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട് : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന വിഷയത്തില്‍ ദര്‍സ്-അറബിക് കോളേജ് വിദ്യാര്‍ഥികള്‍ക്കായി SKSSF ത്വലബാവിംഗ് സംസ്ഥാന സമിതി പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് കാസര്‍കോഡ് നടക്കുന്ന സുന്നിയുവജന സംഘം 60-ാം വാര്‍ഷിക വേദിയില്‍ ഉപഹാരവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്യും. എഫോര്‍ ഷീറ്റില്‍ പത്ത് പേജില്‍ കവിയാത്ത കൃതികള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യത്തോടെ 2014 ജനുവരി 30നകം കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ എത്തിക്കണം. വിലാസം : ത്വലബാ വിംഗ്, ഇസ്‌ലാമിക് സെന്റര്‍ , റെയില്‍വേ ലിങ്ക് റോഡ്, കോഴിക്കോട്-2, ഇമെയില്‍ : twalabastate@gmail.com
- SKSSF STATE COMMITTEE

മുഹമ്മദ് നബി(സ്വ); സര്‍വ്വലോക സന്മാര്‍ഗദര്‍ശകന്‍ : വലിയ ഖാസി

കോഴിക്കോട് : ജാതി-മത-വര്‍ഗ, അതിര്‍വരമ്പുകള്‍ക്കതീതമായി സര്‍വ്വലോകര്‍ക്കും നന്മയുടെ വിളക്കുമാടമായിട്ടാണ് പുണ്യനബി(സ്വ) അവതീര്‍ണ്ണമായതെന്നും ലോകം കൊതിക്കുന്ന സമാധാനത്തിന് കാലം സ്വീകരിക്കേണ്ട സമഗ്രപാതയാണ് മുഹമ്മദ് (സ്വ) സമര്‍പ്പിച്ചതെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. ഭൗതിക വിപ്ലവങ്ങളിലൂടെ അത്ഭുതകരമായ വളര്‍ച്ച മനുഷ്യന് കൈവന്നുവെങ്കിലും വര്‍ത്തമാന സാഹചര്യത്തില്‍ സമൂഹം അനുഭവിക്കുന്ന അടിസ്ഥാന ജീവിത പ്രശ്‌നങ്ങള്‍ ദാരുണമാണ്. ശാന്തിയും സമാധാനവും ജലരേഖയാവുകയാണിന്ന്. കുടുംബകങ്ങളില്‍പോലും സുരക്ഷിതത്വം അവകാശപ്പെടാനുള്ള സാഹചര്യം ദിനംപ്രതി അന്യമാവുന്നുവെന്നാണ് വര്‍ത്തമാന സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനെല്ലാം പൂര്‍ണ്ണപരിഹാരമാണ് ആറാം നൂറ്റാണ്ടില്‍ പ്രവാചകന്‍(സ്വ) പ്രായോഗികമാക്കിത്തന്നത്. ഇതുള്‍ക്കൊള്ളുവാനും സ്വീകരിക്കുവാനും സമൂഹം സജ്ജമാവണമെന്ന സന്ദേശമാണ് ഓരോ റബീഇന്റെ തിരുപ്പിറവിയും ലോകത്തിന്‍ സമര്‍പ്പിക്കുന്നത്; തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

SYS 60-ാം വാര്‍ഷികത്തിന് ത്വലബയുടെ സ്‌നേഹസമ്മാനം; കോഴിക്കോട് ജില്ലയിലെ ദര്‍സ്-അറബിക് കോളേജ് ലൈബ്രറികള്‍ക്ക് 60 കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുന്നു

കോഴിക്കോട് : ഫെബ്രുവരി 14,15,16 തിയ്യതികളില്‍ കാസര്‍ഗോഡ് വാദി തൈബയില്‍ വെച്ച് നടക്കുന്ന SYS 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് SKSSF ത്വലബ വിംഗ് ജില്ലാ കമ്മിറ്റി ജില്ലയിലെ ദര്‍സ്-അറബിക് കോളേജ് ലൈബ്രറികള്‍ക്ക് 60 കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുന്നു. ലോകപ്രസിദ്ധ പണ്ഡിതന്‍ ശൈഖ് സൈനുദ്ദീന് മഖ്ദൂം രണ്ടാമന്‍ (പൊന്നാനി) രചിച്ച ഫത്ഹുല്‍ മുഈന്‍ ബി ശറഹി ഖുര്‍റതില്‍ ഐന്‍ എന്ന കര്‍മ്മശാസ്ത്രഗ്രന്ഥത്തിന്റെ വ്യാഖ്യാനം ഇആനത്തുത്വാലിബീന്‍ ആണ് വിതരണം ചെയ്യുന്നത്. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെ അനുപാതമനുസരിച്ചാണ് ഗ്രന്ഥവിതരണം നടക്കുക.

എട്ട് മദ്‌റസകള്‍ക്ക് സമസ്ത അംഗീകാരം നല്‍കി, സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9376 ആയി

കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹ സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. പ്രസിഡണ്ട് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കല്ലാര്‍ ബൂണ്‍ പബ്ലിക് സ്‌കൂള്‍ മദ്‌റസ, പൈവലികെ അല്‍മദീന ഇംഗ്ലീഷ് മീഡിയം ആന്റ് മാജിക് നഴ്‌സറി സ്‌കൂള്‍ മദ്‌റസ (കാസര്‍ഗോഡ്), ചാമക്കലക്കുനിയില്‍ നൂറുല്‍ ഹുദാ മദ്‌റസ (കോഴിക്കോട്),