കളരാന്തിരി ടൗണ്‍ SKSSF സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും ആരോഗ്യ ക്ലാസും

കൊടുവള്ളി : SKSSF കളരാന്തിരി ടൗണ്‍ കമ്മിറ്റിയും കോഴിക്കോട് അഹല്യ കണ്ണാസ്​പത്രിയും സംയുക്തമായി നടത്തിയ സൗജന്യ തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പും ആരോഗ്യബോധവത്കരണ ക്ലാസും നടത്തി. മഹല്ല് ഖാസി കെ. അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പി.കെ. സാജിദ് ഫൈസി അധ്യക്ഷതവഹിച്ചു. ഡോ. വി.കെ. അജോയ് ക്ലാസെടുത്തു. പി.ടി. മുഹമ്മദ് ഉനൈസ് സ്വാഗതവും ഇ.കെ. ഫൈസല്‍ നന്ദിയും പറഞ്ഞു.