ക്രൂരതകള്‍ക്കെതിരെ മൗനം പാലിക്കുന്നത് പൈശാചികത : റഹ്മാനിയ്യ SKSBV

കടമേരി : മാനുഷിക പരിഗണനകള്‍ പോലും നല്‍കാതെ ഫലസ്തീനിലെ ഗാസതെരുവീഥികളില്‍ രക്തപ്പുഴ തീര്‍ക്കുന്ന സയണിസ്റ്റ് -ജൂത നെറികേടിനെതിരെ ഒരക്ഷരം ഉരിയാടാത്ത അന്താരാഷ്ട്ര നീതിനിര്‍വ്വഹണ ഘടകങ്ങളും ഇന്ത്യന്‍ ഭരണാധികാരികളും തുല്ല്യതയില്ലാത്ത വിവേചനങ്ങളാണ് കാണിക്കുന്നതെന്നും ക്രൂരതകള്‍ക്കെതിരെ മൗനം പാലിക്കുന്ന ഇത്തരം പ്രവണതകള്‍ അതിപൈശാചികതയും അപലപനീയവുമാണെന്ന് റഹ്മാനിയ്യ ബോര്‍ഡിംഗ് മദ്രസയില്‍ നടന്ന 'സേവ് ഗാസ' ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമം അഭിപ്രായപ്പെട്ടു. യൂണിറ്റ് എസ്.കെ.എസ്.ബി.വിയാണ് പരിപാടി സംഘടിപ്പിച്ചത്. ഗാസയിലെ പിഞ്ചുകുഞ്ഞുങ്ങളോട് പോലും ക്രൂരതകള്‍ കാണിക്കുന്ന സയണിസ്റ്റ് ശൈലിയെ വിമര്‍ശിക്കാന്‍ ധൈര്യം കാണിക്കാത്ത ഭരണാധികാരികള്‍ ഏതു നാടിന്റെയും ആപത്താണെന്ന് സംഗമം അഭിപ്രായപ്പെട്ടു. സദര്‍മുഅല്ലിം കെ മൊയ്തു ഫൈസി നിട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ഫായിസ് എസ്.കെ.പി കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ശാഹിദ് ചോയിമഠം ഐക്യദാര്‍ഢ്യ സന്ദേശ പ്രഭാഷണം നടത്തി. നാസര്‍ നദ്‌വി ശിവപുരം, നാസര്‍ ബാഖവി, സുഹൈല്‍ റഹ്മാനി, മുഹമ്മദ് റഹ്മാനി തരുവണ, ബദ്‌റുദ്ദീന്റഹ്മാനി, സിദ്ദീഖ് റഹ്മാനി, അബൂബക്കര്‍ ദാരിമി, ശുഐബ്  ദാരിമി, അനസ് മാസ്റ്റര്‍, റഊഫ് മാസ്റ്റര്‍, മുജീബ് മാസ്റ്റര്‍, റാശിദ് മാസ്റ്റര്‍ ചീക്കോന്ന്, സാലിഹ് മൗലവി, മുഹമ്മദലി മാസ്റ്റര്‍, നിയാസ് മാസ്റ്റര്‍, സഹല്‍ കുറ്റിയാടി പ്രസംഗിച്ചു. ഫഹദ് റഹ്മാന്‍ ബാലുശ്ശേരി സ്വാഗതവും നബീല്‍ നിട്ടൂര്‍ നന്ദിയും പറഞ്ഞു.
- Rahmaniya Katameri