"ലോകചരിത്രം നോക്കൂ; ബദറിന് മുമ്പത്തെ പോലെയല്ല ശേഷമുള്ള ചരിത്രം"

സ്‌ലാമിക ചരിത്രത്തിലെ അതിപ്രധാനമായ യുദ്ധങ്ങളിലൊന്നാണ് ബദര്‍. അല്ലാഹു അതിനെ വിളിച്ചത് തന്നെ യൌമുല്‍ഫുര്‍ഖാന്‍ (വിഭജനത്തിന്‍റെ ദിനം) എന്നാണ്. അത് കൊണ്ട് തന്നെ മുസ്‌ലിം/ഇസ്‌ലാമിക ചരിത്രത്തെ ബദ്റിന് മുമ്പും പിമ്പും എന്ന് വ്യാഖ്യാനിക്കാമെന്നതില്‍ തര്‍ക്കമൊന്നുമില്ല.
ചരിത്രം നോക്കൂ. ബദറിന് മുമ്പത്തെ പോലെയല്ല ചരിത്രം ബദറിന് ശേഷം. മക്കയും മദീനയുമടങ്ങുന്ന അന്നത്തെ ഇസ്‌ലാമിക ലോകത്തും അറേബ്യന്‍ ഉപദ്വീപില്‍ പൊതുവെയും അത് ചെലുത്തിയ സ്വാധീനം ചെറുതല്ല. ലോകത്തെ മൊത്തത്തില്‍ തന്നെ ബദര്‍ സ്വാധീനിച്ചുവെന്ന് പറയാമെന്ന് തോന്നുന്നു. ബദര്‍ സംഭവിച്ചത് ലോകചരിത്രത്തില്‍ തന്നെയായിരുന്നു, ഇസ്‌ലാമിക ചരിത്രത്തിലേക്ക് മാത്രം അതിനെ പരിമിതപ്പെടുത്തേണ്ടതില്ല. ബദര്‍ വരുത്തി സ്വാധീനങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്.
മുസ്‌ലിംകളില് വരുത്തിയ സ്വാധീനം