Showing posts with label Rahmaniya. Show all posts
Showing posts with label Rahmaniya. Show all posts
അത്തിപ്പറ്റ ഉസ്താദും ബാപ്പുമുസ്ലിയാരും ആദര്‍ശം മുറുകെ പിടിച്ചിരുന്ന മാതൃതാ നേതാക്കള്‍: എം. ടി അബ്ദുള്ള മുസ്ലിയാര്
ദുബൈ: അത്തിപ്പറ്റ ഉസ്താദും കോട്ടുമല ബാപ്പു മുസ്ലിയാരും ആദര്‍ശം മുറുകെ പിടിച്ച മാതൃകാ നേതാക്കളായിരുന്നുവെന്ന് സമസ്ത സെക്രട്ടറിയും കടമേരി റഹ്മാനിയ്യ പ്രിന്‍സിപ്പളുമായ എം ടി അബ്ദുള്ള മുസ്ലിയാര് ദുബൈയില്‍ വ്യക്തമാക്കി.
കടമേരി റഹ്മാനിയ്യ യു. എ. ഇ കമ്മിറ്റിയും ഗള്‍ഫ് സത്യധാരയും ദുബൈയില്‍ സംഘടിപ്പിച്ച കോട്ടുമല ബാപ്പു മുസ്ലിയാര് അനുസ്മരണ
കോട്ടുമല ബാപ്പു മുസ്ലിയാര് അനുസ്മരണവും സഹിഷ്ണുതാ സംഗമവും വെള്ളിയാഴ്ച ദുബൈയില്‍
>>സമസ്ത നേതാക്കള്‍ ദുബൈയില്‍
ദുബൈ:
പ്രമുഖ പണ്ഡിതനും സമസ്ത നേതാവും കടമേരി റഹ് മാനിയ്യ കോളേജ്
പ്രിന്‍സിപ്പളുമായിരുന്ന ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര് അനുസ്മരണ
സമ്മേളനവും യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ച സഹിഷ്ണുതാവര്‍ഷത്തിന്റെ
സന്ദേശപ്രചാരണ സംഗമവും ഡിസംബര്‍ 21 വെള്ളിയാഴ്ച വൈകുന്നേരം 7 മണിയ്ക്ക്
ദുബൈയില്‍ നടക്കുമെന്ന് കടമേരി റഹ്മാനിയ്യ കമ്മറ്റി പ്രസിഡന്റ് ഇബ്രാഹിം
മുറിച്ചാണ്ടി, സെക്രട്ടറി പി. കെ അബ്ദുൽ കരീം എന്നിവർ ദുബൈയില്‍ വാർത്താ
സമ്മേളനത്തിൽ അറിയിച്ചു. |
കടമേരി റഹ് മാനിയ്യയില്‍ നിന്നും ‘അഹ്ലുസ്സുന്ന വെബ്സൈറ്റ്’ പുതുമകളോടെ പ്രവര്‍ത്തനമാരംഭിക്കുന്നു
സുന്നത്ത് ജമാഅത്തിന്റെ ആശയ പ്രചരണത്തിനാണ് www.ahlussunnaonline.com എന്ന പേരില്‍ വെബ്സൈറ്റ് ആരംഭിച്ചത്
കടമേരി: സുന്നത്ത് ജമാഅത്തിന്റെ ആശയ പ്രചരണത്തിനായി ആരംഭിച്ച ‘അഹ്ലുസ്സുന്ന വെബ്സൈറ്റ്’ പുതുമകളോടെ പ്രവര്‍ത്തനമാരംഭിക്കുന്നു.
നിലവില്‍ സുന്നി-ബിദഈ കക്ഷികള്‍ക്കിടയില്‍ തര്‍ക്കത്തിലിരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള സമഗ്രമായ ചര്‍ച്ചകളും ഗഹനമായ പഠനവുമാണ് വെബ്സൈറ്റില്‍ സുപ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ വിശ്വാസം, ആചാരം, അനുഷ്ഠാനം, ആത്മീയം, സംവാദം, പഠനം, ലേഖനങ്ങള്‍, വ്യക്തിത്വങ്ങള്‍, മീഡിയ,
വിദ്യാഭ്യാസം, കുടുംബം, ജാലകം, ഗുരുമൊഴി, സംഘാടനം തുടങ്ങി വ്യത്യസ്ഥ ടാബുകളിലായി സമഗ്രമായ ഇസ്ലാമിക സന്ദേശ പ്രചരണങ്ങളും പക്തികളും ചേര്‍ത്തിട്ടുണ്ട്. www.ahlussunnaonline.com എന്നാണ് വെബ് സൈറ്റ് വിലാസം.
കടമേരി റഹ് മാനിയ്യ അറബിക് കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ ബഹ്ജത്തുല് ഉലമയുടെ നേതൃത്വത്തിലാണ് വെബ് സൈറ്റ് പ്രവര്‍ത്തിക്കുന്നത്. വരും ദിവസങ്ങളില്‍ വെബ്സൈറ്റില്‍ കൂടുതല്‍ പരിഷ്കരണങ്ങള്‍ നടക്കും.
കടമേരി റഹ് മാനിയ്യ ഖത്തര്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു
പ്രവാസികളുടെ പ്രശ്നങ്ങള്‍ അധികാരികൾ ഗൗരവമായി കണ്ട് പരിഹരിക്കണം: എം.ടി അബ്ദുല്ല മുസ്ലിയാര്
കോളേജ് മാനേജർ ചീക്കിലോട്ട് കുഞ്ഞബ്ദല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു .എ വി അബൂബക്കർ ഖാസിമി ,അബ്ദുനാസർ നാച്ചി ,അബൂബക്കർ അൽസഹാറ, കെ.കെ മൊയ്തു മൗലവി, സി.എം ഇബ്രാഹിം മൗലവി, ഇബ്രാഹിം മുറിച്ചാണ്ടി, ബഷീർ ഫൈസി ചീക്കോന്ന് ,സുബൈർ ഹാജി ,മാഹിൻ മുസ്ലിയാർ പുല്ലാര, മുട്ടക്കോട് മുഹമ്മദ് മുസ്ലിയാർ, സി.എച്ച് മഹമൂദ് സഅദി, ചിറക്കൽ ഹമീദ് മുസ്ലിയാർ, കെ.മൊയ്തു ഫൈസി, നാസർ നദ് വി ശിവപുരം സംസാരിച്ചു. പുത്തലത്ത് അമ്മദ് സ്വാഗതവും മരുന്നൂർ ഹമീദ് ഹാജി നന്ദിയും പറഞ്ഞു
കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ പ്രവാസികളുടെ പങ്ക് നിസ്തുലം: റഹ്മാനിയ്യ പ്രവാസി സംഗമം
കടമേരി : കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക മേഖലകളിലും വിശിഷ്യ വിദ്യാഭ്യാസ മേഖലയിലുംകാര്യമായ പുരോഗതി കൈവരിക്കാന്‍ കാരണം പ്രവാസികളുടെ കഠിനാധ്വാനമാണെന്നും വര്‍ധിച്ചു വരുന്ന പ്രവാസികളുടെ പ്രയാസങ്ങള്‍ അധികാരികള്‍ ഗൗരവപൂര്‍വ്വമായി പരിഹരിക്കണമെന്നും കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന യു. എ. ഇ റഹ്മാനിയ്യ പ്രവാസി സംഗമം അഭിപ്രായപ്പെട്ടു.
റഹ്മാനിയ്യ യു. എ. ഇ പ്രസിഡന്റും ദുബൈകെ. എം. സി. സി ജന. സെക്രട്ടറിയുമായ ഇബ്രാഹീം മുറിച്ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. റഹ്മാനിയ്യ വര്‍ക്കിംഗ് പ്രസിഡന്റ് എസ്. പി. എം തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യു. എ. ഇ ജനറല്‍ സെക്രട്ടറി പി. കെ അബ്ദുല്‍ കരീം സ്വാഗതവും ഹക്കീം ഫൈസി കുയ്തേരി നന്ദിയും പറഞ്ഞു. മാനേജര്‍ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര്, പാറക്കല്‍ അഹ്മദ്, ടി. ടി. കെ ഖാദര്‍ ഹാജി, മാഹിന്‍ മുസ്ലിയാര് പുല്ലാര, ബഷീര്‍ ഫൈസി ചീക്കോന്ന്, വെള്ളിലോട്ട് അബ്ദുല്ല, പുത്തലത്ത് അസീസ്, പൊന്നാങ്കോട്ട് കുഞ്ഞബ്ദുല്ല, ബാസിത്ത് കായക്കണ്ടി, കെ. കുഞ്ഞബ്ദുല്ല, ജലീല്‍ കെ. വി, മുഹമ്മദ്. വി, റഷീദ് അരിയാക്കി, റഷീദ് പി. പി, ചാലില്‍ മൊയ്തു, ബഷീര്‍ എന്‍, അബ്ദുല്‍ ഹമീദ്. ഒ സംബന്ധിച്ചു.
- musthafa kopilan
ജീവിതമാവണം നമ്മുടെ പ്രബോധനം: ഡോ സുബൈർ ഹുദവി
കടമേരി : എഴുത്തും പ്രസംഗവുമെല്ലാം പ്രബോധനത്തിന്റെ ചില ഭാഗങ്ങൾ മാത്രമാണെന്നും സംശുദ്ധമാർന്ന വ്യക്തി ജീവിതം നയിക്കലാണ് യഥാർത്ഥവും സമ്പൂർണ്ണമായവുമായ പ്രബോധനമെന്നും ഡോ: സുബൈർ ഹുദവി ചേകന്നൂർ പ്രസതാവിച്ചു. കടമേരി റഹ്മാനിയ്യ കാമ്പസിൽ നടന്ന ഇസ് ലാമിക് പ്രൊഗഗേഷൻ സെൽ ഉദ്ഘാടന സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ഇസ്ലാമിക വ്യക്തിത്വത്തിന്റെ വില തിരിച്ചറിഞ്ഞ് അത്മാഭിമാനമുള്ള മുസ്ലിംകളായി ഒരോരുത്തരും ജീവിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സംഗമത്തിൽ സി. എച്ച് മഹ്മൂദ് സഅദി, പ്രൊഫസർ ഫജ്റുദ്ദീൻ റഹ്മാനി കിണാശ്ശേരി, ബഷീർ ദാരിമി നന്തി എന്നിവർ സംബന്ധിച്ചു.
- Bahjathul ulama students association rahmaniyya katameri
- Bahjathul ulama students association rahmaniyya katameri
മജ് ലിസുന്നൂർ ആത്മീയ സംഗമവും പ്രാർത്ഥനാ സദസ്സും കടമേരി റഹ്മാനിയ്യ ക്യാന്പസിൽ
കടമേരി : റഹ്മാനിയ്യ അറബിക് കോളേജ് കമ്മിറ്റി സംഘടിപ്പിക്കുന്ന മജ് ലിസ്സുന്നൂർ ആത്മീയ സംഗമവും പ്രാർത്ഥനാ സദസ്സും ജൂലൈ 23 ന് രാത്രി 7 മണിക്ക് ക്യാന്പസിൽ നടക്കുന്നു, പ്രസ്ഥുത സംഗമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ശൈഖുനാ എം.ടി അബ്ദുല്ല മുസ്ലിയാർ നിർവ്വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ നേതൃത്വം നൽകും. സംഗമത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൾ ഉസ്താദ് മാഹിൻ മുസ്ലിയാർ, മാനേജർ കുഞ്ഞബ്ദുല്ല മുസ്ലിയാർ , എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉസ്താദ് സി.എച്ച് മഹ്മൂദ് സഅദി തുടങ്ങിയവർ പങ്കെടുക്കും.
ഹാഫിള് അഹ്മദ് കബീര്‍ ബാഖവിയുടെ പ്രഭാഷണം 8, 9 തിയ്യതികളില്‍ റഹ്മാനിയ്യയില്‍
1972 ൽ സ്ഥാപിതമായ റഹ്മാനിയയാണ് കേരള കരക്ക് മത ഭൗതിക സമന്വയ വിദ്യാഭ്യാസം പരിചയപെടുത്തിയത്. ഇന്ത്യക്ക് അകത്തും പുറത്തുമായി സേവനം ചെയ്യുന്ന 400 ൽ പരം പ്രഗത്ഭ പണ്ഡിതരെ സമർപ്പിക്കാൻ റഹ്മാനിയയ്യക്ക് സാധിച്ചിട്ടുണ്ട്.
എന്നാൽ, മുന്നോറോളം വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനത്തിന് സ്ഥായിയായ വരുമാനമാർഗങ്ങളൊന്നും നിലവിലില്ല. സ്ഥിരവരുമാനം കണ്ടെത്തുന്നതിനായി എറണാകുളം വല്ലാർപാടത്ത് 3 ഏക്കർ സ്ഥലം റഹ്മാനിയ്യ കമ്മിറ്റി ഇതിനകം വാങ്ങിയിട്ടുണ്ട്. പ്രസ്തുത സ്ഥലത്ത് 65000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ഒരു വയർ ഹൗസ് നിർമിക്കാൻ തീരുമാനിച്ചിരിക്കയാണ്.
ഒരു സ്ക്വയർ ഫീറ്റിന് 1250 രൂപയാണ് നിർമാണ ചെലവ്. ഒരു ദീനി സ്ഥാപനത്തിന്റെ നടത്തിപ്പും നിലനിൽപ്പുമായി ബന്ധപ്പെട്ട് നമുക്കും പങ്ക് കൊള്ളാവുന്ന അസുലഭ അവസരമാണിത്. നമ്മുടെ മരണപ്പെട്ട് പോയ മാതാപിതാക്കളുടെയോ കുടുംബാംഗങ്ങളുടെയോ പേരിൽ ജാരിയായ (നിലനിൽക്കുന്ന) സ്വദഖയായി നമ്മളാൽ കഴിയുന്ന പരമാവധി സ്ക്വയർ ഫീറ്റ് ഓഫർ ചെയ്യാൻ ശ്രമിക്കുക. അതിന്റെ പ്രതിഫലം അവർക്ക് കിട്ടി കൊണ്ടേയിരിക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
- musthafa kopilan
എന്നാൽ, മുന്നോറോളം വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനത്തിന് സ്ഥായിയായ വരുമാനമാർഗങ്ങളൊന്നും നിലവിലില്ല. സ്ഥിരവരുമാനം കണ്ടെത്തുന്നതിനായി എറണാകുളം വല്ലാർപാടത്ത് 3 ഏക്കർ സ്ഥലം റഹ്മാനിയ്യ കമ്മിറ്റി ഇതിനകം വാങ്ങിയിട്ടുണ്ട്. പ്രസ്തുത സ്ഥലത്ത് 65000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ഒരു വയർ ഹൗസ് നിർമിക്കാൻ തീരുമാനിച്ചിരിക്കയാണ്.
ഒരു സ്ക്വയർ ഫീറ്റിന് 1250 രൂപയാണ് നിർമാണ ചെലവ്. ഒരു ദീനി സ്ഥാപനത്തിന്റെ നടത്തിപ്പും നിലനിൽപ്പുമായി ബന്ധപ്പെട്ട് നമുക്കും പങ്ക് കൊള്ളാവുന്ന അസുലഭ അവസരമാണിത്. നമ്മുടെ മരണപ്പെട്ട് പോയ മാതാപിതാക്കളുടെയോ കുടുംബാംഗങ്ങളുടെയോ പേരിൽ ജാരിയായ (നിലനിൽക്കുന്ന) സ്വദഖയായി നമ്മളാൽ കഴിയുന്ന പരമാവധി സ്ക്വയർ ഫീറ്റ് ഓഫർ ചെയ്യാൻ ശ്രമിക്കുക. അതിന്റെ പ്രതിഫലം അവർക്ക് കിട്ടി കൊണ്ടേയിരിക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
- musthafa kopilan
മത സ്ഥാപനങ്ങള്‍ സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ ബാധ്യത : അലി റഹ്മാനി
മനാമ: തങ്ങളുടെ പ്രദേശത്തെ മത സ്ഥാപനങ്ങളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് വിശ്വാസികളുടെ ബാധ്യതയാണെന്നും തന്മൂലം ലഭിക്കുന്ന പ്രതിഫലം മരണാനന്തരം പോലും നിലക്കുമെന്നും ഉസ്താദ് അലി റഹ്മാനി വെള്ളമുണ്ട ഉദ്ബോധിപ്പിച്ചു. മനാമയിലെ സമസ്ത മദ്റസാ ഹാളില്‍ നടന്ന കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ബഹ്റൈന്‍ കമ്മറ്റിയുടെ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
സൂഫി വര്യനും പണ്ഢിതനുമായ മര്‍ഹൂം ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ല്യാര്‍ തന്റെ ജീവിതത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാക്കിയതു കൊണ്ടാണ് റഹ്മാനിയ്യ എന്ന ഒരു മഹത്സ്ഥാപനം ഉത്തര കേരളത്തില്‍ ഉയര്‍ന്നു വന്നത്. ഇതിനായി തന്റെ സമ്പത്തും സമയവും ചിലവഴിച്ചാല്‍ ഐഹിക ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ പരലോകമോക്ഷം നേടാമെന്ന് മനസ്സിലാക്കിയതു കൊണ്ടാണ് ഈ മഹാ പ്രസ്ഥാനത്തിന് വേണ്ടി അദ്ധേഹം ഇറങ്ങി തിരിച്ചതെന്നും ഇന്നും പ്രതിദിനം നൂറു കണക്കിന് മുതഅല്ലിമുകളുടെ പ്രാര്‍ത്ഥനയും സുകൃതവും അദ്ധേഹം അനുഭവിക്കുന്നുണ്ടെന്നും അലി റഹ്മാനി പറഞ്ഞു.
നമ്മുടെ ജീവിതത്തില്‍ അദ്ധേഹം നിര്‍മിച്ചതു പോലൊരു സ്ഥാപനം ഇനി നിര്‍മിക്കാനായെന്ന് വരില്ല. എന്നാല്‍ ഈ സ്ഥാപനത്തെ സഹായിക്കുന്നതിലുടെ നമുക്കും തത്തുല്ല്യ പ്രതിഫലം നേടാമെന്നും വിജ്ഞാനം ഇസ്ലാമിന്റെ ജീവനാണെന്ന് തിരുനബി(സ) അരുളിയിട്ടുണ്ടെന്നും റഹ്മാനി കൂട്ടിചേര്‍ത്തു. അന്ത്യനാള്‍ അടുക്കുന്പോള് മത വിജ്ഞാനം കുറഞ്ഞു വരും. അതിനാല്‍ മത വിജ്ഞാനത്തിന്റെ സംരക്ഷണത്തിനായി സ്ഥാപിതമായ മത സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടതും വളര്‍ത്തികൊണ്ടു വരേണ്ടതും അതാതു പ്രദേശ വാസികള്‍ തന്നെയാന്നും അലി റഹ്മാനി ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ മുന്‍ പ്രസി. പി.പി. കുനിങ്ങാട് അദ്ധ്യക്ഷത വഹിച്ചു. എ.പി. ഫൈസല്‍ വില്ല്യാപ്പള്ളി, ഒ.വി.അബ്ദുല്ല എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റഹ്മാനീസ് അസോസിയേഷന് ബഹ്റൈന്‍ ചാപ്റ്റര്‍ ജന.സെക്രട്ടറി ഖാസിം റഹ്മാനി സ്വാഗതവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട റഹ്മാനിയ്യ കോളേജ് കമ്മറ്റി ബഹ്റൈന്‍ ജന.സെക്രട്ടറി നിസാര്‍ കടമേരി നന്ദിയും പറഞ്ഞു.
- rahmaniyya katameri
കടമേരി റഹ് മാനിയ്യ അറബിക് കോളേജ് ബഹ്റൈന്‍ കമറ്റിക്ക് പുതിയ ഭാരവാഹികൾ
ടിപ്ടോപ്പ് ഉസ്മാന് പ്രസിഡന്റ്, ഒ.നിസാര്‍ കടമേരി ജനറല്‍ സെക്രട്ടറി, അസീസ് കുറ്റിയില്‍ ഖജാജി
മനാമ:ഉത്തരകേരളത്തിലെ പ്രഥമ മത-ഭൗതിക സമന്വയ സ്ഥാപനമായ കടമേരി റഹ് മാനിയ്യ അറബിക് കോളേജിന്റെ ബഹ്റൈന്‍ കമ്മറ്റിക്ക് പുതിയ ഭാരവാഹികളായി.
മനാമ സമസ്ത മദ്റസാ ഹാളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. തുടര്‍ന്നു നടന്ന യോഗത്തില്‍ 31 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്.
ജീവകാരുണ്ണ്യ പ്രവര്‍ത്തകനും വിലാതപുരം സ്വദേശിയുമായ ടിപ്ടോപ്പ് ഉസ്മാന് പ്രസിഡന്റും, കടമേരി സ്വദേശി നിസാര്‍ ഒതയോത്ത് ജനറല്‍ സെക്രട്ടറിയും കുറ്റിയില്‍ അസീസ് ഖജാജിയുമായാണ് പുതിയ കമ്മറ്റി നിലവില്‍ വന്നത്. ഉബൈദുല്ല റഹ് മാനി കൊന്പംകല്ല് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമാണ്.
ആലിയ ഹമീദ് ഹാജി, ചാലിയാടന്‍ ഇബ്രാഹീം ഹാജി, ഒ.വി.അബ്ദുല്ലഹാജി, സി.എഛ്. കുനിങ്ങാട്, കൃഷ്ണാണ്ടി ഇബ്രാഹീം, റഫീഖ് നാദാപുരം, ആര്.ഖാലിദ് എന്നിവര്‍ രക്ഷാധികാരികളുമാണ്.
മറ്റു പ്രധാന ഭാരവാഹികള്‍-
വൈസ് പ്രസിഡന്റുമാര്‍: കുയ്യാലില്‍ മഹ് മൂദ് ഹാജി, കുഞ്ഞബ്ദുല്ല തുന്പിയോട്ട് കുന്നുമ്മല്‍, സകരിയ്യ എടചേചരി, കുന്നോത്ത് അബ്ദുല്ല.
ജോ.സെക്രട്ടറിമാര്‍: ഖാസിം റഹ് മാനി പടിഞ്ഞാറത്തറ, എ.പി ഫൈസല്‍ വില്ല്യാപ്പള്ളി, അബ്ദുല്ലത്വീഫ് ടി.ടി, എ.കെ. സൂഫി (ജീലാനി).
ജനറല്‍ ബോഡി യോഗം അലി റഹ് മാനി വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. പിപിഎം കുനിങ്ങാട് അദ്ധ്യക്ഷത വഹിച്ചു.
എ.പി. ഫൈസല്‍ വില്ല്യാപ്പള്ളി, കളത്തില്‍ മുസ്ഥഫ, ശറഫുദ്ധീന്‍ മാരായ മംഗലം, റഫീഖ് നാദാപുരം, ചാല്യാടന് ഇബ്രാഹീം ഹാജി, സി.എഛ് . കുനിങ്ങാട്, കരീം നെല്ലൂര്‍, ഇര്‍ഷാദ്, അശ്റഫ് തോടന്നൂര്‍ തുടങ്ങിയവര്‍ ബഹ്റൈനിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സംസാരിച്ചു.
മുന്‍ പ്രസി.പി.പി. കുനിങ്ങാട് അദ്ധ്യക്ഷത വഹിച്ചു. എ.പി. ഫൈസല്‍ വില്ല്യാപ്പള്ളി, ഒ.വി.അബ്ദുല്ല എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുന്‍ കോളേജ് സെക്രട്ടറി കൂടിയായ ചാലിയാടന്‍ ഇബ്രാഹിം ഹാജി അവതാരകനും പിപി എം കുനിങ്ങാട് അനുവാദകനുമായ പാനല്‍ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. ഖാസിം റഹ് മാനി സ്വാഗതവും ജന.സെക്രട്ടറി നിസാര്‍ കടമേരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ മുന്‍ പ്രസി.പി.പി. കുനിങ്ങാടിന് യാത്രയപ്പ് നല്കി.
കടമേരി റഹ്മാനിയ്യ അറബിക് കോളേജ് കമ്മറ്റി-പൂര്‍വ്വ വിദ്യാര്‍ത്ഥി സംയുക്ത സംഗമം ഇന്ന് മനാമയില്‍

മനാമ: ഉത്തര കേരളത്തിലെ പ്രമുഖ മത ഭൌതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനനമായ കടമേരി റഹ്മാനിയ്യ അറബിക് കോളേജിന്റെ ബഹ്റൈന്‍ കമ്മറ്റി ഭാരവാഹികളും റഹ് മാനിയ്യയുടെ വിവിധ സ്ഥാപനനങ്ങളില്‍ പഠനനം നനടത്തിയവരും ഉള്‍പ്പെടുന്ന ഒരു സംയുക്ത സംഗമം ഇന്ന്(ശനി) രാത്രി 8.30 നന് മനനാമ സമസ്ത ഓഫീസ് ഹാളില്‍ നനടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കടമേരി റഹ്മാനനിയ്യ അറബിക് കോളേജിലും സഹസ്ഥാപനനങ്ങളിലും പഠനനം നനടത്തിയവരും സ്ഥാപനന ഭാരവാഹികളും നനിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് കോളേജ് കമ്മറ്റി ജനന.സെക്രട്ടറി ചാലിയാടന്‍ ഇബ്രാഹിം ഹാജിയും റഹ് മാനീസ് ചാപ്റ്റര്‍ ജനന.സെക്ര. ഖാസിം റഹ് മാനി പടിഞ്ഞാറത്തറയും അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 00973 34007356 ല്‍ ബന്ധപ്പെടുക.
കര്‍മ്മശാസ്ത്ര ഗ്രന്ഥവിതരണം നടത്തി
കോഴിക്കോട് : എസ്. കെ. എസ്. എസ്. എഫ് ത്വലബവിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത ഇരുപത്തിരണ്ട് ദര്സ്അറബിക് കോളേജ് ലൈബ്രറികള്‍ക്ക് കര്‍മ്മശാസ്ത്ര ഗ്രന്ഥം വിതരണം ചെയ്തു. വിശ്വപ്രസിദ്ധ കേരളീയ പണ്ഡിതന് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന് രചിച്ച ഫത്ഹുല്‍ മുഈനിന്റെ വ്യാഖ്യാനം ഇആനത്തുത്താലിബീന്‍ ആണ് വിതരണം ചെയ്തത്. കടമേരി റഹ്മാനിയ്യയില്‍ വെച്ച് നടന്ന ചടങ്ങില്‍ സമസ്ത കേന്ദ്രമുശാവറാംഗം ചേലക്കാട് മുഹമ്മദ് മുസ്ലിയാര് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി, സി. എച്ച് ഹമീദ് മുസ്ലിയാര്, ഹാരിസ് റഹ്മാനി തിനൂര്, ശാഹിദ് മാളിയേക്കല്‍, നൗഫല്‍ തിരുവള്ളൂര്‍, ജാഫര്‍ ദാരിമി വാണിമേല്‍, ത്വയ്യിബ് റഹ്മാനി കുയ്തേരി സംസാരിച്ചു.
- muhammad thwayyib p kuyitheri
40 യുവ പണ്ഡിതന്മാര്ക്ക് ഭവന നിര്‍മാണ പദ്ധതിയുമായി റഹ്മാനിയ്യ യു.എ.ഇ ഉത്തര മേഖലാ കമ്മിറ്റി
![]() |
| മംഗലാപുരം കിന്യയില്‍ നിര്‍മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം കോട്ടുമല ടി.എം ബാപ്പു മുസ്ല്യാര്‍, വീടിന്റെ സ്പോണ്സര് ഡോ. പി.എ ഇബ്രാഹിം ഹാജി എന്നിവര്‍ ചേര്‍ന്ന് നിര്വഹിച്ചപ്പോള് |
കടമേരി : മത-ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ എണ്ണപ്പെട്ട സ്ഥാപനമായ കടമേരി റഹ്മാനിയ്യ അറബിക് കോളജ് റൂബി ജൂബിലി സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് 'റഹ്മാനി' ബിരുദം കരസ്ഥമാക്കി പുറത്തിറങ്ങിയ 40 യുവ പണ്ഡിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്കുന്നു. ഇതിന്റെ ഭാഗമായി കര്‍ണാടകയിലും വീട് നിര്‍മിക്കുകയാണ്. മംഗലാപുരം കിന്യയിലാണ് റഹ്മാനിയ്യ മഹല്‍ ഭവന നിര്‍മാണ പദ്ധതിയില്‍ റഹ്മാനി ബിരുദധാരിക്ക് കിടപ്പാടമൊരുങ്ങുന്നത്.
ഇതുസംബന്ധിച്ച് മംഗലാപുരത്ത് നടന്ന ചടങ്ങില്‍ സമസ്ത സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്ല്യാര്‍, വീടിന്റെ സ്പോണ്സര് ഡോ. പി.എ ഇബ്രാഹിം ഹാജി എന്നിവര്‍ ചേര്‍ന്ന് ശിലാസ്ഥാപനം നടത്തി. കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ചലനാത്മക സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും റഹ്മാനിയ്യ അറബിക് കോളജിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും പി.എ ഇബ്രാഹിം ഹാജി അഭിപ്രായപ്പെട്ടു. സയ്യിദ് അലി തങ്ങള്‍ മംഗലാപുരം, ശൈഖ് അബു ഹാജി, അബ്ദുല്‍ അസീസ്, മുഹമ്മദ് കിന്യ, ഹനീഫ് റഹ്മാനി കൊടുവള്ളി, മുഹമ്മദ് റഹ്മാനി തരുവണ, സയ്യിദ് അക്ബറലി തങ്ങള്‍, താജുദ്ദീന് റഹ്മാനി പുത്തൂര്‍, ബദ്റുദ്ദീന്‍ റഹ്മാനി മംഗലാപുരം, റിയാസ് റഹ്മാനി കിന്യ സംബന്ധിച്ചു.
യു.എ.ഇ ഉത്തര മേഖലാ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടിയുടെ നേതൃത്വത്തിലാണ് വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തില്‍ സന്നദ്ധ സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും യതീംഖാനകളും ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ സാധാരണ നടത്താറുണ്ടെങ്കിലും ഒരു അറബിക് കോളജ് തലത്തില്‍ ഇങ്ങനെയൊരു കാരുണ്യ പ്രവര്‍ത്തനം അപൂര്‍വമാണ്. ഏഴു വീടുകളുടെ പ്രവൃത്തികള്‍ ഇതിനകം ആരംഭിക്കുകയും മൂന്നു വീടുകള്‍ ഉദ്ഘാടനം ചെയ്യപ്പെടുകയുമുണ്ടായി.
റമാളാന് ഉറുദിയുടെ മാധുര്യവുമായി കുട്ടി പ്രഭാഷണ പരമ്പര
![]() |
| സഹല്‍ കുറുവന്തേരി ലൈലത്തുല്‍ ഖദ്ര് വിഷയാവതരണം നടത്തുന്നു |
കടമേരി : റമളാന്റെ പുണ്യദിനങ്ങളത്രയും സുകൃതങ്ങളില്‍ കഴിഞ്ഞ് കൂടുകയെന്നത് പ്രവാചകാധ്യാപനമാണ്. അറിവ് പകരുകയും പകര്‍ത്തുകയും ചെയ്യുകയെന്നത് ഇത്തരം നന്മകളില് ഏറെ പവിത്രവുമാണ്. റമളാന്‍ ഒന്ന് മുതല്‍ പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് മതസംഘടനകളും സന്നദ്ധ സംഘടനകളും നടത്തുന്ന മതപഠന ക്ലാസുകള്‍ ഏറെ പ്രാധാന്യത്തോടെയാണ് വിശ്വാസികള്‍ ഉള്‍കൊള്ളുന്നത്. കൂടാതെ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഉറുദിയുടെ മാസ്മരികത ഒന്ന് വേറെതന്നെയാണ്. അറബിക് കോളേജുകളിലും പള്ളി ദര്‍സുകളിലും ഓതിപ്പഠിക്കുന്ന മതവിദ്യാര്‍ത്ഥികള്‍ പ്രസംഗ പരിശീലനത്തിന്റെ കളരിയായി റമളാന്‍ ഉറുദി ഉപയോഗപ്പെടുത്തുന്നു. ഒപ്പം ശ്രോതാക്കള്‍ നല്കുന്ന പാരിതോഷികം വരും കാലങ്ങളിലെ തുടര്‍ പഠന ചെലവിന് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. പക്ഷെ റമളാന്‍ ഉറുദി ഒരു കാംമ്പയിനായി ആചരിക്കുകയും പാരിതോഷികം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന അപൂര്‍വ്വ സാഹചര്യമാണ് കടമേരി റഹ്മാനിയ്യ അറിക് കോളേജിലെ ബോര്‍ഡിംഗ് മദ്രസ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരിക്കുന്നത്. സത്യസരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമേയത്തില്‍ റയ്യാന്‍ റമളാന്‍ കാംമ്പയില്‍ ആചരിക്കുന്ന യൂണിറ്റ് SKSBV ലക്ഷ്യമിടുന്നത് കുരുന്നു പ്രതിഭകളുടെ സര്‍ഗ പരിപോഷണമാണ്. പ്രഭാത - പ്രദോഷ നിസ്കാരങ്ങള്‍ ഒഴികെ എല്ലാ നിസ്കാരങ്ങള്‍ക്ക് ശേഷവും പത്തും പതിനഞ്ചും പ്രായമായ കുരുന്നുകള്‍ ആവേശം വിതറുന്ന പ്രഭാഷണമാണ് നടത്തുന്നത്. നാട്ടുകാരും അധ്യാപകരും മുന്നൂറോളം വിദ്യാര്‍ത്ഥികളും ഈ കുട്ടിപ്രഭാഷണ പരമ്പരക്ക് സ്ഥിരം ശ്രോതാക്കളാകുന്നു. വലിയ മത പ്രഭാഷണ വേദികളില്‍ പ്രകടമാകുന്ന പ്രസംഗ ചാരുതയും വിഷയ ഗാംഭീര്യവും ഈ കുരുന്നു പ്രഭാഷകരെ ശ്രദ്ദേയമാക്കുന്നു. തഖ്വ, ഖുര്‍ആന്‍, റമളാന്‍, ആത്മ സംസ്കരണം, ബന്ധങ്ങള്‍, യുവത്വം, സന്താന പരിപാലനം, മര്‍ദിതന്റെ പക്ഷം, ലൈലത്തുല്‍ ഖദ്ര് തുടങ്ങിയ ആനുകാലിക വിഷയങ്ങളില്‍ കുട്ടി പ്രഭാഷകര്‍ തീപ്പൊരി പ്രഭാഷണം നടത്തുമ്പോള്‍ വിശുദ്ധ റമളാനിന്റെ പകലുകള്‍ ഇനിയും ദീര്‍ഘിപ്പിച്ചു കിട്ടിയിരുന്നെങ്കിലെന്നാണ് ശ്രോതാക്കളുടെ ആഗ്രഹം.
- Rahmaniya Katameri
ക്രൂരതകള്‍ക്കെതിരെ മൗനം പാലിക്കുന്നത് പൈശാചികത : റഹ്മാനിയ്യ SKSBV
കടമേരി : മാനുഷിക പരിഗണനകള്‍ പോലും നല്‍കാതെ ഫലസ്തീനിലെ ഗാസതെരുവീഥികളില് രക്തപ്പുഴ തീര്‍ക്കുന്ന സയണിസ്റ്റ് -ജൂത നെറികേടിനെതിരെ ഒരക്ഷരം ഉരിയാടാത്ത അന്താരാഷ്ട്ര നീതിനിര്‍വ്വഹണ ഘടകങ്ങളും ഇന്ത്യന്‍ ഭരണാധികാരികളും തുല്ല്യതയില്ലാത്ത വിവേചനങ്ങളാണ് കാണിക്കുന്നതെന്നും ക്രൂരതകള്‍ക്കെതിരെ മൗനം പാലിക്കുന്ന ഇത്തരം പ്രവണതകള്‍ അതിപൈശാചികതയും അപലപനീയവുമാണെന്ന് റഹ്മാനിയ്യ ബോര്‍ഡിംഗ് മദ്രസയില്‍ നടന്ന 'സേവ് ഗാസ' ഫലസ്തീന് ഐക്യദാര്‍ഡ്യ സംഗമം അഭിപ്രായപ്പെട്ടു. യൂണിറ്റ് എസ്.കെ.എസ്.ബി.വിയാണ് പരിപാടി സംഘടിപ്പിച്ചത്. ഗാസയിലെ പിഞ്ചുകുഞ്ഞുങ്ങളോട് പോലും ക്രൂരതകള്‍ കാണിക്കുന്ന സയണിസ്റ്റ് ശൈലിയെ വിമര്‍ശിക്കാന്‍ ധൈര്യം കാണിക്കാത്ത ഭരണാധികാരികള്‍ ഏതു നാടിന്റെയും ആപത്താണെന്ന് സംഗമം അഭിപ്രായപ്പെട്ടു. സദര്‍മുഅല്ലിം കെ മൊയ്തു ഫൈസി നിട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ഫായിസ് എസ്.കെ.പി കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ശാഹിദ് ചോയിമഠം ഐക്യദാര്‍ഢ്യ സന്ദേശ പ്രഭാഷണം നടത്തി. നാസര്‍ നദ്വി ശിവപുരം, നാസര്‍ ബാഖവി, സുഹൈല്‍ റഹ്മാനി, മുഹമ്മദ് റഹ്മാനി തരുവണ, ബദ്റുദ്ദീന്റഹ്മാനി, സിദ്ദീഖ് റഹ്മാനി, അബൂബക്കര്‍ ദാരിമി, ശുഐബ് ദാരിമി, അനസ് മാസ്റ്റര്‍, റഊഫ് മാസ്റ്റര്‍, മുജീബ് മാസ്റ്റര്‍, റാശിദ് മാസ്റ്റര്‍ ചീക്കോന്ന്, സാലിഹ് മൗലവി, മുഹമ്മദലി മാസ്റ്റര്‍, നിയാസ് മാസ്റ്റര്‍, സഹല്‍ കുറ്റിയാടി പ്രസംഗിച്ചു. ഫഹദ് റഹ്മാന് ബാലുശ്ശേരി സ്വാഗതവും നബീല്‍ നിട്ടൂര്‍ നന്ദിയും പറഞ്ഞു.
- Rahmaniya Katameri
കടമേരി റഹ്മാനിയ്യ അറിബിക് കോളേജ്; ഹൈദരലി തങ്ങള്‍ വീണ്ടും പ്രസിഡണ്ട്
കടമേരി : കടമേരി റഹ്മാനിയ്യ അറിബിക് കോളേജ് മാനേജിങ് കമ്മിറ്റിയുടെ പ്രസിഡണ്ടായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി ചീക്കി ലോട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാരെയും വീണ്ടും തിരഞ്ഞെടുത്തു.
റഹ്മാനിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം ഐക്യകണ്ഠേനയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തില്‍ എസ്. പി. എം തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പലും ഹജ്ജ് കമ്മറ്റി ചെയർമാനുമായ ശൈഖുനാ കോട്ടുമല ടി. എം ബാപ്പു മുസ്ലിയായ്യ ഉദ്ഘാടനം ചെയ്തു. ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര് വാര്‍ഷിക വരവ് ചെലവ് കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
മറ്റ് ഭാരവാഹികള്‍ : എസ്. പി. എം തങ്ങള്‍ (വര്‍ക്കിംഗ് പ്രസിഡണ്ട്), പറമ്പത്ത് മൊയ്തു ഹാജി, ടി. കെ ഇബ്രാഹിം ഹാജി, കെ. എം കുഞ്ഞമ്മദ് മുസ്ലിയാര് (വൈ. പ്രസിഡണ്ട്) നാളോംകണ്ടി അബ്ദുറഹ്മാന് മുസ്ലിയാര്, കുറ്റിയില്‍ പോക്കര് ഹാജി (ജോ. സെക്രട്ടറി) എസി. അബ്ദുല്ല ഹാജി(ട്രഷറര്‍). ജനറല്‍ സെക്രട്ടറി സി. എച്ച് കുഞ്ഞബ്ദുല്ല മുസ്ലിയാര് സ്വാഗതവും കുറ്റിയില്‍ പോക്കര് ഹാജി നന്ദിയും പറഞ്ഞു.
റഹ്മാനിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം ഐക്യകണ്ഠേനയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തില്‍ എസ്. പി. എം തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പലും ഹജ്ജ് കമ്മറ്റി ചെയർമാനുമായ ശൈഖുനാ കോട്ടുമല ടി. എം ബാപ്പു മുസ്ലിയായ്യ ഉദ്ഘാടനം ചെയ്തു. ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര് വാര്‍ഷിക വരവ് ചെലവ് കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
മറ്റ് ഭാരവാഹികള്‍ : എസ്. പി. എം തങ്ങള്‍ (വര്‍ക്കിംഗ് പ്രസിഡണ്ട്), പറമ്പത്ത് മൊയ്തു ഹാജി, ടി. കെ ഇബ്രാഹിം ഹാജി, കെ. എം കുഞ്ഞമ്മദ് മുസ്ലിയാര് (വൈ. പ്രസിഡണ്ട്) നാളോംകണ്ടി അബ്ദുറഹ്മാന് മുസ്ലിയാര്, കുറ്റിയില്‍ പോക്കര് ഹാജി (ജോ. സെക്രട്ടറി) എസി. അബ്ദുല്ല ഹാജി(ട്രഷറര്‍). ജനറല്‍ സെക്രട്ടറി സി. എച്ച് കുഞ്ഞബ്ദുല്ല മുസ്ലിയാര് സ്വാഗതവും കുറ്റിയില്‍ പോക്കര് ഹാജി നന്ദിയും പറഞ്ഞു.
- Rahmaniya Katameri
Subscribe to:
Posts (Atom)













