കാസര്‍ഗോഡ് ജില്ലാ SKSSF രണ്ടാം ഘട്ട റമളാന്‍ പ്രഭാഷണ പരമ്പര 20 മുതല്‍ കാസര്‍കോട്ട്

കാസര്‍ഗോഡ് : സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമേയത്തില്‍ SKSSF കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി നടത്തുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട റമളാന്‍ പ്രഭാഷണ പരമ്പരക്ക് 20ന് കാസര്‍ഗോട് ടൗണില്‍ തുടക്കമാവും. 20, 21, 22, 23, 24 തിയ്യതികളില്‍ കാസര്‍ഗോഡ് ടൗണില്‍ സജ്ജമാക്കിയ മര്‍ഹൂം ബാവ മുസ്ലിയാര്‍ നഗറില്‍ നടക്കുന്ന SKSSF റമളാന്‍ പ്രഭാഷണ പരമ്പരയില്‍ അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഗഫൂര്‍ മൗലവി കീച്ചേരി, നിസാമുദ്ദീന്‍ അസ്ഹരി കുമ്മനം, നൗഷാദ് ബാഖവി ചിറയിന്‍കീഴ്, കബീര്‍ ബാഖവി കാഞ്ഞാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. 
ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു. എം. അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, സംസ്ഥാന സെക്രട്ടറിമാരായ ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഫീഖ് അഹമ്മദ് തിരൂര്‍, ഹാഷിം ദാരിമി ദേലമ്പാടി, അബൂബക്കര്‍ സാലൂദ് നിസാമി, എം. എ. ഖലീല്‍, ലത്തീഫ് ചെര്‍ക്കള, അബ്ദുല്‍ സലാം ഫൈസി പേരാല്‍, മുഹമ്മദലി നീലേശ്വരം, മഹമൂദ് ദേളി, ഫാറൂഖ് കൊല്ലമ്പാടി, സുബൈര്‍ നിസാമി, ഖലീല്‍ ഹസനി ചൂരി, മുഹമ്മദ് ഫൈസി കജ, ഷറഫുദ്ദീന്‍ കുണിയ, യൂസുഫ് ആമത്തല, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, റഷീദ് ഫൈസി ആറങ്ങാടി, യൂനുസ് ഹസനി സംബന്ധിച്ചു. 
റമളാന്‍ കാമ്പയിന്റെ ഭാഗമായി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ഖത്തം ദുആ, ബദ്ര്‍ സ്മൃതി, ഖബര്‍ സിയാറത്ത്, സക്കാത്ത് സെമിനാര്‍, മതപഠന ക്ലാസ് , റിലീഫ് വിതരണം എന്നിവ ശാഖാ-ക്ലസ്റ്റര്‍-മേഖല തലങ്ങളില്‍ നടക്കും. പരിപാടികള്‍ വിജയിപ്പിച്ച് നല്‍കണമെന്ന് സ്വാഗതം സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, SKSSF ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 
- Secretary, SKSSF Kasaragod Distict Committee