ഖുര്‍ആന്‍ യാഥാസ്ഥിതിക വായന; വാദം ശരിയല്ല : SMF

ചേളാരി : വിശുദ്ധ ഖുര്‍ആന്റെ യാഥാസ്ഥിതിക വായന അവസാനിപ്പിക്കണമെന്ന ദേശീയ ഖുര്‍ആന്‍ സെമിനാര്‍ അഭിപ്രായം മതപക്ഷമല്ലെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ പ്രസ്താവിച്ചു. ഖുര്‍ആന്റെ യാഥാസ്ഥിതിക വായനയെന്നാല്‍ അര്‍ത്ഥവും വ്യാഖ്യാനവും അറിയാത്തവരും അറിയുന്നവരും പാരായണം ചെയ്യലാണ്. അര്‍ത്ഥം അറിഞ്ഞുള്ള പാരായണത്തിന് അധിക പ്രതികഫലം ഉണ്ടെന്നല്ലാതെ അര്‍ത്ഥമറിയാതെ പാരായണം പാടില്ലെന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നത് ഗുരുതരമായ ഭവിഷ്യത്തുകള്‍ വരുത്തിവയ്കും. പൗരാണിക വ്യാഖ്യാനങ്ങളും രീതികളും നിരാകരിക്കുന്നത് അതിലേറെ ഗുരുതരമായ സംഭവങ്ങള്‍ക്ക് കളമൊരുക്കും. ഖുര്‍ആന്‍ അര്‍ത്ഥം അറിയണമെന്ന് ആഗ്രഹിക്കുന്നതും അതിന് പ്രോല്‍സാഹിപ്പിക്കുന്നതും ശ്രമിക്കുന്നതും സ്വാഗതാര്‍ഹമാണ്. എന്നാല്‍, വിശുദ്ധ ഖുര്‍ആനെ മുസ്‌ലിം പൊതുസമൂഹത്തില്‍ നിന്ന് പാടെ മാറ്റിനിര്‍ത്താന്‍ ഇടയാക്കുന്ന നിലപാടുകളിലേക്ക് വിരല്‍ചൂണ്ടുന്ന ഇത്തരം നവ-മത റിബലിസം നിരാകരിക്കുകതന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
- Samasthalayam Chelari