കാസര്‍ഗോഡ് ജില്ലാ SKSSF ഒന്നാം ഘട്ട റമളാന്‍ പ്രഭാഷണം നാളെ സമാപ്പിക്കും

കാസര്‍ഗോഡ് : വിശുദ്ധ റമളാന്‍ മാസത്തെ ആത്മ ശുദ്ധീകരണത്തിനും ജീവിത സംസ്‌കരണത്തിനും വിനിയോഗിക്കണമെന്നും കുറ്റകരമായ വാക്കുകളും അസഭ്യങ്ങളും ഒഴിവാകാതെ നോമ്പിന്റെ പേരില്‍ അന്നപാനിയങ്ങള്‍ കഴിക്കാതെ നിന്നത് കൊണ്ട് കാര്യമില്ലെന്ന് ടി. കെ. പൂക്കോയ തങ്ങള്‍ ചന്തേര ഉദ്ബോധിപ്പിച്ചു. സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമേയത്തില്‍ SKSSF കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി റമളാന്‍ കാമ്പിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ ശുഹദാ നഗറില്‍ സംഘടിപ്പിക്കുന്ന ഒന്നാം ഘട്ട റമളാന്‍ പ്രഭാഷണത്തിന്റെ രണ്ടാം ദിവസത്തെ പ്രഭാഷണ പരിപാടിയില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. SKSSF ജില്ലാ ട്രഷറര്‍ ഹാശിം ദാരിമി ദേലംപാടി അധ്യക്ഷത വഹിച്ചു ഹാരിസ് ഹസനി സ്വാഗതം പറഞ്ഞു. മുനീര്‍ ഹുദവി വിളയില്‍ ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, റഷീദ് മൗലവി ചാലക്കുന്ന് നാഫിഅ് അസ്അദി, സൈനുദ്ദീന്‍ മാസ്റ്റര്‍, ഇര്‍ഷാദ് ഹുദവി ബെദിര, ഇബ്രഹീം, വി. പി. അഷ്‌റഫ് ഹാജി, അഷ്‌റഫ്, മജീദ് ഹാജി, തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ന് സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട് ഉല്‍ഘാടനം ചെയ്യും. സി. പി. മൊയ്തു മൗലവി അധ്യക്ഷത വഹിക്കും. ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ് എന്ന വിഷയത്തില്‍ മുനീര്‍ ഹുദവി എറണാക്കുളം പ്രഭാഷണം നടത്തും. നാളെ സമാപനം സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മ്മദ് മുസ്‌ലിയാര്‍ ഉല്‍ഘാനം ചെയ്യും. SKSSF സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിക്കും. സമാപന കൂട്ടു പ്രാര്‍ത്ഥനക്ക സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആയിപ്പുഴ നേതൃത്ത്വം നല്‍കും