KIC സംഘടിപ്പിച്ച മുസ്തഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണം ശ്രദ്ധേയമായി

കുവൈത്ത് സിറ്റി : 'വിശുദ്ധ റമദാന്‍; സുകൃതമൊരുക്കാം, സല്‍വൃത്തരാകാം' എന്ന പ്രമേയവുമായി കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ ആചരിച്ചു വരുന്ന റമദാന്‍ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച യുവ പണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ മുസ്തഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണം സമാപിച്ചു. അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസിയുടെ അദ്ധ്യക്ഷത വഹിച്ചു. കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഹംസ ബാഖവി ആശംസാ പ്രസംഗം നിര്‍വഹിച്ചു. മുസ്തഫ ഹുദവി 'വിശുദ്ധ റമദാന്‍; സുകൃതമൊരുക്കാം, സല്‍വൃത്തരാകാം' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. സുപ്രഭാതം ദിനപത്രം കുവൈത്ത് കോ ഓഡിനേറ്റര്‍ ഹംസ ദാരിമി പത്രം പരിചയപ്പെടുത്തി. ഹംസ പയ്യന്നൂര്‍, സിദ്ധീഖ് വലിയകത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പ്രസിഡന്റ് ഉസ്മാന്‍ ദാരിമി സ്വാഗതവും ട്രഷറര്‍ ഇ.എസ് അബ്ദുറഹിമാന്‍ ഹാജി നന്ദിയും പറഞ്ഞു.
വ്യാഴായ്ച നടന്ന പ്രഭാഷണം വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ വൈസ് ചെയര്‍മാന്‍ സിദ്ധീഖ് ഫൈസി കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. സുന്നി കൗണ്‍സില്‍ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കുട്ടി ഫൈസി, കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ധീന്‍ കണ്ണേത്ത്, കെ.കെ.എം.എ വര്‍ക്കിംഗ് പ്രസിഡന്റ് എ.പി അബ്ദുല്‍ സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു. മുസ്തഫ ഹുദവി 'കടമകള്‍ക്കിടയിലെ പ്രവാസി' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ഫൈസി സ്വാഗതവും സെക്രട്ടറി അബ്ദുല്‍ കരീം ഫൈസി നന്ദിയും പറഞ്ഞു. കഷ്ടതയനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനാ സംഘടിപ്പിച്ചു. ഇസ്‌ലാമിക് സെന്റര്‍ നേതാക്കളായ മുജീബ് റഹ്മാന്‍ ഹൈതമി, അബ്ദുല്‍ ലത്തീഫ് എടയൂര്‍, രായിന്‍ കുട്ടി ഹാജി, ഇഖ്ബാല്‍ മാവിലാടം, റസാഖ് ദാരിമി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 
- kuwait islamic center iclamic center