SKSSF കാസര്‍ഗോഡ് ജില്ല രണ്ടാം ഘട്ട റമളാന്‍ പ്രഭാഷണം നാളെ തുടങ്ങും; ഖാസി ത്വാഖാ അഹമ്മദ് മൗലവി ഉല്‍ഘാടനം ചെയ്യും

കാസര്‍ഗോഡ് : സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമേയത്തല്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന റംസാന്‍ കമ്പിന്റെ ഭാമായി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട റമളാന്‍ പ്രഭാഷണം നാളെ മുതല്‍ 5 ദിവസങ്ങളിലായി കസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരം ടി. കെ. എം. ബാവ മുസ് ലിയാര്‍ നഗറില്‍ തുടക്കം കുറിക്കും. രാവിലെ 8.30 ന് സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട് പതാക ഉയര്‍ത്തും. തുടര്‍ന്ന് SKSSF ജില്ലാ പ്രസിഡണ്ട് താജുന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി ഉല്‍ഘാടനം ചെയ്യും. കഥ പറയുന്ന കഅ്ബ എന്ന വിഷയത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. SKSSF ജില്ലാ ജന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറയും. 21 ന് സൃഷ്ടാവും സൃഷ്ടിയും എന്ന വിഷയത്തില്‍ കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവിയും 22ന് ഫാഷന്‍ യുഗത്തിലെ മുസ്‌ലിം സ്ത്രീ എന്ന വിഷയത്തില്‍ കുമ്മനം നിസാമുദ്ദീന്‍ അസ്ഹരിയും 23ന് നന്മയുള്ള മനസ്സ് എന്ന വിഷയത്തില്‍ നൗഷാദ് ബാഖവി ചിറയിന്‍കീഴും 24 ന് കരണയുടെ നേട്ടം കനിവിന്റെ സന്ദേശം എന്ന വിഷയത്തില്‍ ഹാഫിള് കബീര്‍ ബാഖവി കാഞ്ഞാറും പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, SKSSF കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയും ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. 
- Secretary, SKSSF Kasaragod Distict Committee