മദ്‌റസാധ്യാപകര്‍ക്ക് 11 ലക്ഷം രൂപ സഹായം നല്‍കുന്നു

തേഞ്ഞിപ്പലം : സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന 119 അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് ജൂലൈ മാസത്തില്‍ പതിനൊന്ന് ലക്ഷം രൂപ സഹായധനം അനുവദിച്ചു. വിവാഹാവശ്യാര്‍ത്ഥം 25 പേര്‍ക്ക് 3,33,300 രൂപയും ഭവനനിര്‍മാണാര്‍ത്ഥം 69 പേര്‍ക്ക് 5,96,800 രൂപയും അടിയന്തിര സഹായമായി 13 പേര്‍ക്ക് 80,000 രൂപയും,  ചികിത്സാ സഹായമായി 9 പേര്‍ക്ക് 45000 രൂപയും അവശസഹായമായി 2 പേര്‍ക്ക് 10,000 രൂപയും കുടുംബസംരക്ഷണ സഹായമായി ഒരാള്‍ക്ക് 10,000 രൂപയുമായി 119 പേര്‍ക്ക് മൊത്തം 10,75,100 രൂപയാണ് സഹായമായി നല്‍കുന്നത്.
മുഅല്ലിം ക്ഷേമനിധി ചെയര്‍മാന്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ,  മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഒ.എം. ശരീഫ് ദാരിമി കോട്ടയം, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, എം.എ. ചേളാരി എന്നിവര്‍ സംസാരിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു. 
- Samastha Kerala Jam-iyyathul Muallimeen