ഹാജിമാര്‍ക്ക് സ്വീകരണം നല്‍കുന്നു

ബഹ്റൈന്‍ : സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച് എത്തിയ ഹാജിമാര്‍ക്ക് ഇന്ന് (13-11-2011 ഞായര്‍) രാത്രി 8 മണിക്ക് മനാമ മദ്റസയില്‍ സ്വീകരണം നല്‍കുന്നു. ശൈഖ് ഫൈസല്‍ അമീര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍, അബ്ദുല്‍ റസാഖ് നദ്‍വി, സി.കെ.പി. അലി ഉസ്താദ് എന്നിവര്‍ പങ്കെടുക്കും.