ക്ലസ്റ്റര്‍ സമ്മേളനം നടത്തി


മലപ്പുറം : സത്സരണിക്കൊരു യുവജാഗ്രത എന്ന പ്രമേയവുമായി SKSSF കൊളത്തൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. തെക്കുംപുറത്ത് നിന്ന് ആരംഭിച്ച് ചുക്കുരുപ്പത്താലില്‍ സമാപിച്ചുസമാപന സമ്മേളനം എം.ടി. നാസര്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ത്വാഹാ ജിഫ്‍രി ഉദ്ഘാടനം ചെയ്തു. ഇല്‍യാസ് വെട്ടം മുഖ്യപ്രഭാഷണം നടത്തി. ശംസുദ്ദീന്‍ ഫൈസി, എം.ടി. സൈതാലി മുസ്‍ലിയാര്‍, .പി. ശഫീഖ് എന്നിവര്‍ പ്രസംഗിച്ചു. പ്രകടനം ടി. സാലിം ഫൈസി ഫ്ലാഗ്ഓഫ് ചെയ്തു. കെ.ടി. ശറഫുദ്ദീന്‍ മുസ്‍ലിയാര്‍, ജാഫര്‍ ഫൈസി, പി. റശീദ് മാസ്റ്റര്‍, എം. ഹുസൈന്‍, എന്‍.. സിദ്ധീഖ്, എം. ഹുസൈന്‍, സുല്‍ഫീകര്‍ അസ്ഹരി, പി.കെ.എം. അലി ഫൈസി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
- നൌഫല്‍ ഫൈസി