മനാമ
: ബലിപെരുന്നാള്‍
സുദിനത്തില്‍ സമസ്ത കേരള
സുന്നി ജമാഅത്ത് ബഹ്റൈന്‍
സംഘടിപ്പിച്ച ഈദ് മുലാഖാത്ത്
1432 പെരുന്നാള്‍
സംഗമവും കലാവിരുന്നും
ശ്രദ്ധേയമായി. മനാമ
കേന്ദ്ര മദ്റസാ ഓഡിറ്റോറിയത്തില്‍
നടന്ന പരിപാടി സയ്യിദ്
ഫക്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം
ചെയ്തു. സമസ്ത
കോ-ഓഡിനേറ്റര്‍
അബ്ദുറസാഖ് നദ്‍വി പെരുന്നാള്‍
സന്ദേശം നല്‍കി. തുടര്‍ന്ന്
നടന്ന കുട്ടികളുടെ കലാപരിപാടികള്‍ക്കും
കലാനിശക്കും സഈദ് ഇരിങ്ങല്‍,
അശ്റഫ് മലയില്‍,
നൌഷാദ്
പാപ്പിനിശ്ശേരി, റസാഖ്
മൗലവി, അബ്ദുറഊഫ്
നന്തി, ശിഹാബ്
കോട്ടക്കല്‍, ലത്വീഫ്
ചേരാപുറം, ടി.
മുഹമ്മദലി,
ബക്കര്‍,
ശഹീര്‍
കാട്ടാന്പള്ളി എന്നിവര്‍
നേതൃത്വം നല്‍കി.