ഇരുന്പിളിയം പഞ്ചായത്ത് സുന്നി പ്രതിനിധി സമ്മേളനം നടത്തി

മലപ്പുറം : ഇരുന്പിളിയം പഞ്ചായത്ത് സുന്നി പ്രതിനിധി സമ്മേളനം 12/11/2011 ശനിയാഴ്ച കൊടുമുടി എ.എം.എല്‍.പി. സ്കൂളില്‍ വെച്ച് നടന്നു. അലി പറന്പ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ക്ലാസില്‍ അഹ്‍ലുസ്സുന്ന എന്ന വിഷയത്തില്‍ ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പഴയും സമസ്ത പിന്നിട്ട പാത എന്ന വിഷയത്തില്‍ ഹസന്‍ സഖാഫി പൂക്കോട്ടൂരും ക്ലാസ്സുകളെടുത്തു.
- സൈനുല്‍ ആബിദീന്‍ പി.