SKSSF ഗ്ലോബല്‍ മീറ്റ് നവംബര്‍ 10ന് ബഹ്റൈനില്‍

മനാമ: എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മീറ്റ് നവംബര്‍ 10ന് ബഹ്റൈനില്‍ നടക്കും. ഒക്ടോബര്‍.6ന് നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ഗ്ലോബല്‍ മീറ്റ് നവംബറിലേക്ക് മാറ്റുകയായിരുന്നു. ഇതോടനുബന്ധിച്ചുള്ള വൈവിധ്യമാര്‍ന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇന്നു മുതല്‍ (ഓക്ടോ.10) ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.
എസ്.കെ.എസ്.എസ്.എഫിന്‍റെ സാന്നിധ്യമുള്ള വിവിധ രാജ്യങ്ങളിലെ ഭാരവാഹികളെയും പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടക്കുന്ന രണ്ടാമത്തെ ഗ്ലോബല്‍ മീറ്റാണ് ബഹ്റൈനിലെ മനാമ സമസ്ത ആസ്ഥാനത്ത് വെച്ച് നടക്കുന്നത്. 
ഇന്ത്യയില്‍ നിന്നുള്ള എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി ഭാരവാഹികള്‍ക്കു പുറമെ സഊദി, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ബഹ്റൈനിലെ ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാനെത്തും. 

2016ല്‍ അബൂദബിയിലാണ് എസ്.കെ.എസ്.എസ്.എഫിന്റെ പ്രഥമ ഗ്ലോബല്‍ മീറ്റ് നടന്നത്. ഇതിന്‍റെ തുടര്‍ച്ചയായാണ് വിവിധ പദ്ധതികളുമായി ബഹ്റൈനിലും ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രഥമ ഗ്ലോബല്‍ മീറ്റില്‍ അംഗീകരിച്ച 3 പദ്ധതികള്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് സിവില്‍ സര്‍വിസ് പരിശീലനത്തിനുള്ള സ്മാര്‍ട്ട് പദ്ധതി, സംസ്ഥാനത്തെ മതകലാലയങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ബിരുദ വിദ്യാര്‍ഥികള്‍ക്ക് യു.പി.എസ്.സി, സിവില്‍ സര്‍വിസ് പരിശീലനം, നിര്‍ധന കുടുംബങ്ങള്‍ക്കുള്ള പാര്‍പ്പിട പദ്ധതി എന്നിവയാണവ.
ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുവാനും കര്‍മ പരിപാടികള്‍ ഫലപ്രദമാക്കുവാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഗള്‍ഫ് സത്യധാര വിവിധ രാജ്യങ്ങളിലെ വായനക്കാരിലേക്ക്കൂടി എത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് സത്യധാരയുടെ അഞ്ചാം വാര്‍ഷികം ഒക്‌ടോബര്‍ 20ന് അബൂദബിയില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ബഹ്‌റൈനില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റില്‍ വിവിധ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പദ്ധതികളും, സംഘടനക്ക് ഇടപെടാന്‍ കഴിയുന്ന പ്രവാസി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.
ഗ്ലോബല്‍ മീറ്റിനായി വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിച്ചേരുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിനായി സമസ്ത ബഹ്റൈന്‍ ഘടകവും എസ്.കെ.എസ്.എസ്.എഫും ഒരുക്കങ്ങളാരംഭിച്ചിട്ടുണ്ട്. കാലത്ത് 9.30 മുതല്‍ ആരംഭിക്കുന്ന ഗ്ലോബല്‍ മീറ്റിനു ശേഷം രാത്രി 8.30ന് സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. 

കടമേരി റഹ് മാനിയ്യ ഖത്തര്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു

പ്രവാസികളുടെ പ്രശ്നങ്ങള്‍ അധികാരികൾ ഗൗരവമായി കണ്ട് പരിഹരിക്കണം: എം.ടി അബ്ദുല്ല മുസ്ലിയാര്‍
കടമേരി:കേരളീയ മുസ്ലിം മുന്നേറ്റത്തിൽ വിശിഷ്യാ വിദ്യാഭ്യാസ മേഖലയിലെ കാര്യമായ പുരോഗതി കൈവരിക്കാൻ കാരണം പ്രവാസികളുടെ കഠിനാധ്യാനമാണെന്നും വർധിച്ചു വരുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ അധികാരികൾ ഗൗരവമായി കണ്ട് പരിഹരിക്കണമെന്നും സമസ്ത സെക്രട്ടറിയും കടമേരി റഹ് മാനിയ്യ പ്രിന്‍സിപ്പാളുമായ എം.ടി അബ്ദുല്ല മുസ്ലിയാർ അഭിപ്രായപ്പെട്ടു. കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഖത്തർ റഹ്മാനിയ്യ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കോളേജ് മാനേജർ ചീക്കിലോട്ട് കുഞ്ഞബ്ദല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു .എ വി അബൂബക്കർ ഖാസിമി ,അബ്ദുനാസർ നാച്ചി ,അബൂബക്കർ അൽസഹാറ, കെ.കെ മൊയ്തു മൗലവി, സി.എം ഇബ്രാഹിം മൗലവി, ഇബ്രാഹിം മുറിച്ചാണ്ടി, ബഷീർ ഫൈസി ചീക്കോന്ന് ,സുബൈർ ഹാജി ,മാഹിൻ മുസ്ലിയാർ പുല്ലാര, മുട്ടക്കോട് മുഹമ്മദ് മുസ്ലിയാർ, സി.എച്ച് മഹമൂദ് സഅദി, ചിറക്കൽ ഹമീദ് മുസ്ലിയാർ, കെ.മൊയ്തു ഫൈസി, നാസർ നദ് വി ശിവപുരം സംസാരിച്ചു. പുത്തലത്ത് അമ്മദ് സ്വാഗതവും മരുന്നൂർ ഹമീദ് ഹാജി നന്ദിയും പറഞ്ഞു

സമസ്ത ഓഫീസുകള്‍ക്ക് ബലി പെരുന്നാള്‍ അവധി

ചേളാരി: ബലി പെരുന്നാള്‍ പ്രമാണിച്ച് ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ എന്നീ ഓഫീസുകള്‍ക്ക് ആഗസ്ത് 31 മുതല്‍ സെപ്തംബര്‍ 4 കൂടിയ ദിവസങ്ങളില്‍ അവധി ആയിരിക്കുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു 
- SKIMVBoardSamasthalayam Chelari

ജാമിഅ ജൂനിയര്‍ കോളേജ് അധ്യാപക ശില്‍പശാല സമാപിച്ചു


ജാമിഅഃ ജൂനിയര്‍ കോളേജുകളില്‍ സേവനം ചെയ്യുന്ന അധ്യാപകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച തഅ്‌ലീം 2017 അധ്യാപക ശില്‍പശാല സമാപിച്ചു. കേരള, തമിഴ്‌നാട്, കര്‍ണാടക, സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജാമിഅഃ നൂരിയ്യഃയോട് അഫിലിയേറ്റ് ചെയ്ത 60 സ്ഥാപനങ്ങളില്‍ നിന്നുള്ള മുന്നൂറോളം അധ്യാപകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ശില്‍പശാല സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പുത്തനഴി മൊയ്തീന്‍ ഫൈസി അദ്ധ്യക്ഷനായി സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, പി, അബ്ദുല്‍ ഹമീദ് എം.എല്‍.എ , വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, ഹംസ ഫൈസി അല്‍ ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി,അസീസ് ഫൈസി അരിപ്ര, അബദുറഹ്മാന്‍ ഫൈസി അരിപ്ര, മന്‍സൂര്‍ ഹുദവി, ഹംസ റഹ്മാനി, ടി.എച്ച് ദാരിമി, ഉസ്മാന്‍ ഫൈസി എറിയാട്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഡോ.അബദുറഹ്മാന്‍ ഫൈസി മുല്ലപ്പള്ളി, കെ.എം ഫിറോസ്ഖാന്‍ നേതൃത്വം നല്‍കി 
- JAMIA NOORIYA PATTIKKAD

കെയര്‍ കോഴ്‌സ്‌; മഹല്ലുകളെ ക്ഷണിക്കുന്നു

തിരൂരങ്ങാടി: ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌്‌ലാമിക്‌ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ദഅ്‌വയും മലപ്പുറം ജില്ലാ എസ്‌.എം.എഫും സംയുക്തമായി സംഘടിപ്പിക്കുന്ന കൗമാരക്കാര്‍ക്കുള്ള സെര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സിലേക്ക്‌ മഹല്ലുകളെ ക്ഷണിക്കുന്നു. ഇസ്‌്‌ലാമിക നിയമസംഹിതകളും പ്രാവചകരുടെ മനശാസ്‌ത്ര പാഠങ്ങളും ആധാരശിലയാക്കി ധാര്‍മ്മിക ബോധമുള്ള യുവതലമുറയെ നിര്‍മ്മിച്ചെടുക്കുക്കയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കോഴ്‌സ്‌ 15-20 പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ്‌ അഡ്‌മിഷന്‍ നല്‍കുന്നത്‌. താല്‍പര്യമുള്ള മഹല്ലുകള്‍ / സംഘടനകള്‍ / മദ്‌്‌റസകള്‍ 9633870755, 9895197903, 9895435984 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 
- Darul Huda Islamic University

ഇബാദ് തുപ്പക്കല്‍ കുംബഡാജ പഞ്ചായത്ത് ബലി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു


കുമ്പഡാജെ: ജീവകാരുണ്യ പ്രവർത്തന മേഖലയില്‍ വീണ്ടും കൈത്താങ്ങായി ഇബാദ്തുപ്പക്കല്‍. ബലിപെരുന്നാളിനോടനുബന്ധിച്ച് ഇബാദ് തുപ്പക്കല്‍ കുംബഡാജ പഞ്ചായത്തിലെ എല്ലാ ശാഖകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അശരണരായ കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണംചെയ്യുന്നു. പ്രസ്തുത സംരഭത്തിന്റെ ഉല്‍ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാജനറൽസെക്രട്ടറിയുമായ ശൈഖുന യു. എം അബ്ദു റഹ്മാന്‍ മൗലവി എസ്. വൈ. എസ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചത്തിന് കൈമാറി നിര്‍വ്വഹിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാവങ്ങളായ കുടുംബങ്ങള്‍ക്ക് ഏറേ ഗുണം ചെയ്യുമെന്നും ഇബാദ് തുപ്പക്കല്ല് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അസൂയാവഹമായ ഒരുപാട് പ്രവര്‍ത്തനങ്ങളാണ് ചെയ്ത് തീര്‍ത്തത് എന്നും യു. എം. ഉസ്താദ് ക്വിറ്റ് കൈമാറി പറഞ്ഞു. വിവാഹധന സഹായം, പുതു വിശ്വാസിയായ അന്‍വര്‍ച്ചാക്കുള്ള വീട് നിർമ്മാണം, സംഘടന യുടെ അംഗങ്ങൾ അവരുടെ ജന്മദിനത്തില്‍ ഒരു ജോഡി വസ്ത്രം പാവപ്പെട്ടവർക്ക് വിതരണം ചെയ്യൽ, ബ്ലഡ് ബാങ്ക്, ഓണ്‍ലൈന്‍ ലൈവ് ന്യൂസ്, പെരുന്നാള്‍ കിറ്റ് വിതരണം, മാസാന്ത മജ്‌ലിസുന്നൂര്‍, ഖുര്‍ആന്‍ പഠന ക്ലാസ്സ്, ഓരോ വർഷവും സമസതയില്‍ നിന്ന് മണ്‍മറഞ് പോയവരുടെ അനുസമരണ സമ്മേളനം തുടങ്ങിയവ ഈ സംഘടനയുടെ പ്രധാന പദ്ധതികളിൽ ചിലതാണ്. പരിപാടിയിൽ പ്രസിഡണ്ട് അൻവർ തുപ്പക്കൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ കെ. പി. എം, റഫീഖ് റൗണഖ്, ശിഹാബ് ആനപ്പാറ, ഷെരീഫ് ആനപ്പാറ, സിദ്ദീഖ് തോട്ടം തുടങ്ങിയവർ സംബന്ധിച്ചു. 
ഫോട്ടൊ അടിക്കുറിപ്പ് : ഇബാദ് തുപ്പക്കല്‍ കുംബഡാജ പഞ്ചായത്തിലെ എല്ലാ ശാഖകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നൽകുന്ന ബലിപെരുന്നാള്‍ കിറ്റ് വിതരണത്തിന്റെഉല്‍ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാജനറൽസെക്രട്ടറിയുമായ ശൈഖുന യു. എം അബ്ദു റഹ്മാന്‍ മൗലവി എസ്. വൈ. എസ്പഞ്ചായത്ത് ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചത്തിന് കൈമാറിനിര്‍വ്വഹിക്കുന്നു. 
- Rasheed belinjam

മത സ്വാതന്ത്രത്തിന് കൂച്ച് വിലങ്ങിടാന്‍ അനുവദിക്കില്ല: ടി എന്‍ പ്രതാപന്‍

തൃശൂര്‍: ബഹുസ്വരതയുടെ മണ്ണായ ഇന്ത്യയില്‍ രാജ്യത്തിന്‍രെ ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്രത്തിന് കൂച്ച് വിലങ്ങിടാന്‍ ആരേയും അനുവദിക്കില്ലെന്ന് ടി എന്‍ പ്രതാപന്‍. മത സ്വാതന്ത്രവും വിവിധ ആശയങ്ങളുടെ സ്വതന്ത്രമായ പ്രസരണവുമാണ് ഭരണഘടനയുടെ അന്തസത്ത. ഏകസിവില്‍ കോഡ് പോലുളള കാര്യങ്ങള്‍ ഈ അന്തസത്തയെ തച്ചുടക്കും. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഇടത് പക്ഷം പോലും സംഘപരിവാറിന് പാദസേവ ചെയ്യുന്നത്. മതം പ്രചചരിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ ഉടന്‍ മോചിപ്പിക്കണമെന്നും അക്രമികളെ തുറുങ്കിലടക്കണമെന്നും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്തണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. പരിപാടിയില്‍ എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം അവതരിപ്പിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ പ്രമേയ പ്രഭാഷണം അവതരിപ്പിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്ഡ സെക്രട്ടറി ഷഹീര്‍ ദേശമംഗലം സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അഡ്വ: ഹാഫിള് അബൂബക്കര്‍ മാലികി നന്ദിയും പറഞ്ഞു. എ വി അബൂബക്കര്‍ ഖാസിമി, ടി എസ് മമ്മി സാഹിബ്, അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍, ഇല്യാസ് ഫൈസി, ത്രീസ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി, ഉമര്‍ ബാഖവി പാടൂര്‍, ഇസ്മായീല്‍ റഹ്മാനി, മഹറൂഫ് വാഫി തുടങ്ങിയവര്‍ സംസാരിച്ചു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ഭരണകൂടങ്ങള്‍ക്ക് താക്കീതായി മത സ്വാതന്ത്ര സംരക്ഷണ റാലി

തൃശൂര്‍: മത ന്യൂനപക്ഷങ്ങള്‍ക്കെതിരില്‍ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്കെതിരേയും ഭരണഘടന അനുവദിക്കുന്ന മത പ്രചാരണ സ്വാതന്ത്ര ധ്വംസനകള്‍ക്കെതിരേയും ആള്‍ക്കൂട്ട ഭീകരതക്കതിരേയും സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ മത സ്വാതന്ത്ര സംരക്ഷണ റാലി സംഘടിപ്പിച്ചു. അടുത്ത കാലങ്ങളായി മുസ്ലിം സമൂഹത്തിനെതിരില്‍ വര്‍ദ്ധിച്ച് വരുന്ന ആള്‍ക്കൂട്ട അക്രമങ്ങളും അതിന് നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ സംഘങ്ങളും അതിന് ഒത്താശ ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങളും ഭാരതത്തിന്റെ മഹത്തായ പൈതൃകത്തെയാണ് വെല്ല് വിളിക്കുന്നതെന്ന് യോഗം വിലയിരുത്തി. 

ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും പ്രചരണം നടത്താനും അനുവാദം നല്‍കുന്ന ഭരണഘടന അവകാശങ്ങലെ കാറ്റില്‍ പറത്തുന്നതാണ് ഡോ. ഹാദിയ വിധിക്കും പറവൂരിലെ ആള്‍ക്കൂട്ട ഭീകരതക്കും, മതം മാറിയതിന്റെ പേരില്‍ കൊന്നവരും അതിലെ പ്രതിയെ കൊന്നവരും ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന്റെ മേലിലാണ് കത്തി വക്കുന്നത്. അവര്‍ ഇന്ത്യയുടെ ശത്രുക്കളാണ്, കൊടിഞ്ഞി ഫൈസല്‍ വധവും കാസര്‍ കോഡ് റിയാസ് മുസ്ലിയാര്‍ വധവും തുടങ്ങി പറവൂര്‍ ലഘുലേഖ വിതരണം വരെയെത്തി നില്‍ക്കുന്ന സംഘപരിവാര്‍ അക്രമങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച മൃദുസമീപനം ആശങ്കാവഹമാണ്. നേരിന്റെ പക്ഷത്ത് നിലകൊളളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം പ്രസ്താവിച്ചു. 

തൃശൂര്‍ എം ഐ സി ജുമാമസ്ജിദിന് മുന്നില്‍ നിന്നും ആരംഭിച്ച റാലിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. മുന്‍സിപ്പല് സ്റ്റാന്റില്‍ വച്ച് നടത്തപ്പെട്ട പൊതുയോഗം ഡി സി സി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ ഉദ്ഘാടനെ ചെയ്തു. സമസ്ത തൃശൂര്‍ ജില്ലാ പ്രസിഡന്റ് എസ് എം കെ തങ്ങള്‍ അദ്ധ്യക്ഷനായിരുന്നു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണവും എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. സുബൈര്‍ ഹുദവി മുഖ്യപ്രഭാഷണവും നടത്തി. എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഷഹീര്‍ ദേശമംഗലം സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ മാലികി നന്ദിയും പറഞ്ഞു. 

എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ഷഹീര്‍ദേശമംഗലം, ട്രഷറര്‍ മഹ്‌റൂഫ് വാഫി, വര്‍ക്കിംഗ് സെക്രട്ടറി അഡ്വ: ഹാഫിള് അബൂബക്കര്‍ മാലികി, ഷാഹിദ് കോയ തങ്ങള്‍, ഹാരിസ് ചൊവ്വല്ലൂര്‍പപടി, അമീന്‍ കൊരട്ടിക്കര, സിദ്ദീഖ് ഫൈസി മങ്കര, സത്താര്‍ ദാരിമി, ഇസ്മായീല്‍ കെ ഇ, സൈഫുദ്ദീന്‍ പാലപ്പിളളി, ശിയാസ് അലി വാഫി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

മമ്പുറം ആണ്ടുനേര്‍ച്ചക്ക്‌ അന്തിമരൂപമായി, സെപ്‌തംബര്‍ 22 മുതല്‍

തിരൂരങ്ങാടി: മമ്പുറം ഖുഥ്‌ബുസ്സമാന്‍ സയ്യിദ്‌ അലവി മൗലദ്ദവീല തങ്ങളുടെ 179-ാം ആണ്ടുനേര്‍ച്ചയുടെ പരിപാടികള്‍ക്ക്‌ അന്തിമരൂപമായി. സെപ്‌തംബര്‍ 22 മുതല്‍ 28 കൂടിയ ദിവസങ്ങളില്‍ വിപുലമായ രീതിയില്‍ നടത്താന്‍ ദാറുല്‍ ഹുദാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളുടെയും ഉസ്‌താദുമാരുടെയും മമ്പുറം മഹല്ല്‌ കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. 22 ന്‌ വെള്ളിയാഴ്‌ച നടക്കുന്ന മഖാം കൂട്ട സിയാറത്തോടെ ഒരാഴ്‌ചക്കാലത്തെ ആണ്ടുനേര്‍ച്ചക്ക്‌ തുടക്കമാകും. കൂട്ടസിയാറത്തിന്‌ ബഹുമാനപ്പെട്ട പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ സയ്യിദ്‌ അഹ്‌മദ്‌ ജിഫ്രി തങ്ങള്‍ മമ്പുറം കൊടി ഉയര്‍ത്തും. മഗ്‌രിബ്‌ നിസ്‌കാരാനന്തരം സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമുല്ലെലിയുടെ നേതൃത്വത്തില്‍ മജ്‌ലിസുന്നൂര്‍ നടക്കും. 23,24,25,26 തിയ്യതികളില്‍ രാത്രി മതപ്രഭാഷണങ്ങള്‍ നടക്കും. 27 ന്‌ നടക്കുന്ന ദിക്‌റ്‌- ദുആ മജ്‌ലിസിന്‌ വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 28ന്‌ വ്യാഴാഴ്ച രാവിലെ അന്നദാനം നടക്കും. ഉച്ചക്ക്‌ സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ്‌ ഖത്‌മ്‌ ദുആയോട്‌ കൂടെ നേര്‍ച്ചക്ക്‌ സമാപനമാകും. 
- Darul Huda Islamic University

ബലിപെരുന്നാള്‍; ആഗസ്റ്റ് 29 മുതല്‍ മദ്‌റസകള്‍ക്ക് അവധി

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ക്ക് ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ 5 കൂടിയ ദിവസങ്ങളില്‍ (ദുല്‍ഹജ്ജ് 7-14) ബലിപെരുന്നാള്‍ പ്രമാണിച്ച് അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു. 
- SKIMVBoardSamasthalayam Chelari

ബദിയടുക്ക മേഖലാ SKSSF വിഷൻ - 18 നാട്ടും കൂട്ടം സമ്മേളനങ്ങളുടെ പ്രഖ്യാപനം നടത്തി

ബദിയടുക്ക: എസ്. കെ. എസ്. എസ്. എഫ് ബദിയടുക്ക മേഖല കമ്മറ്റിയുടെ വിഷൻ 18 ന്റെ നൂറ് ഇന കർമ്മ പദ്ധതിയുടെ ഭാഗമായുള്ള കൂട്ടുകൂടാം നാട്ടു നൻമക്കായ് എന്ന പ്രമേയത്തിൽ മേഖലയിലെ 30 ശാഖകളിൽ "നാട്ടുക്കൂട്ടം" ശാഖ സമ്മേളനം ആഗസ്റ്റ് - സെപ്റ്റബർ മാസങ്ങളിലായി സംഘടിപ്പിക്കാൻ ബദിയടുക്ക ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ ഹാളിൽ ചേർന്ന സംഗമത്തിൽ സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ അൽ ഖാദിരി യമാനി പ്രഖ്യാപിച്ചു. മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി അദ്ധ്യക്ഷനായി. എസ്. വൈ. എസ്. മണ്ഡലം സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. ജനറൽ സിക്രട്ടറി ഖലീൽ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. റസാഖ് ദാരിമി മീലാദ് നഗർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. അബു ഫിദ മൗലവി അൽ അൻസാരി, മൂസ മൗലവി ഉമ്പ്രങ്കള, ഹാഫിസ് അബ്ദുറസാഖ് അബ്റാറി, റസാഖ് അർഷദി കുമ്പഡാജ, സിദ്ദീഖ് ബെളിഞ്ചം, ശരീഫ് ഹുദവി, അസീസ് പാട്ലടുക്ക, ഹമീദ് ഖാസിമി പൈക്ക, ജാഫർ മൗലവി മീലാദ് നഗർ, ലത്തിഫ് മാർപ്പിനടുക്ക, ബട്വൻകുഞ്ഞി നെക്രാജ, അൻവർ തുപ്പക്കൽ, സിദ്ദീഖ് കുമ്പഡാജ, റഫീഖ് മുക്കൂർ, ലത്തീഫ് പുണ്ടൂർ, ലത്തിഫ് നാരമ്പാടി തുടങ്ങിയവർ സംബന്ധിച്ചു. 
ഫോട്ടൊ അടിക്കുറിപ്പ്: എസ്. കെ. എസ്. എസ്. എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ വിഷൻ - 18 ന്റെ ഭാഗമായുള്ള നാട്ടും കൂട്ടംശാഖസമ്മേളനങ്ങ ളുടെ പ്രഖ്യാപനം ബദിയഡുക്കയിൽ സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ അൽ ഖാദിരി യമാനി നടത്തുന്നു. 
- Rasheed belinjam

SKSSF ഫ്രൈഡേ മെസേജ് - മൗലികാവകാശങ്ങള്‍ ആരുടേയും സ്വകാര്യസ്വത്തല്ല

- https://www.facebook.com/SKSSFStateCommittee/photos/a.1723333694591623.1073741839.1664451827146477/1938479449743712/?type=3&theater

ഭരണകൂട- ആൾക്കൂട്ട ഭീകരത ഭാരതത്തെ കളങ്കപ്പെടുത്തുന്നു: കുവൈത്ത് കേരള ഇസ്‌ലാമിക്‌ കൗൺസിൽ

ഉത്തരേന്ത്യയിൽ നിന്നും ആരംഭിച്ച്‌ ഇപ്പോൾ കേരളത്തിലും നടന്നു വരുന്ന ഭരണകൂടത്തിന്റെയും ആൾക്കൂട്ടത്തിന്റെയും ഫാഷിസ്റ്റ്‌ ഭീകരത മതേതര ഭാരതത്തിന്റെ പൈതൃകത്തെ കളങ്കപ്പെടുത്തുന്നതാണെന്നും ഫാഷിസ്റ്റ്‌ വിരുദ്ധരെന്നു കൊട്ടിഘോഷിക്കുന്ന ഇടതു പക്ഷ സർക്കാറിന്റെ നീക്കം ഇപ്പോൾ ഫാഷിസ്റ്റുകളെ പ്രീണിപ്പിക്കുന്ന രീതിയിലാണെന്നും കുവൈത്ത്‌ ഇസ്‌ ലാമിക്‌ കൗൺസിൽ കേന്ദ്ര സെക്രട്ടറിയേറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു. ഭാരതത്തിൽ ഓരോ പൗരനും സത്യമെന്നു ബോധ്യപ്പെട്ടത്‌ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നിരിക്കെ തങ്ങളുടെ ആശയപ്രചരണത്തിനു ലഘുലേഖ വിതരണം ചെയ്ത വിസ്ഡം ഗ്ലോബൽ മിഷൻ പ്രവർത്തകരെ പോലീസ്‌ സ്റ്റേഷനു മുന്നിൽ വെച്ചു പോലും മർദ്ധിച്ച സംഘ്‌ പരിവാരങ്ങൾക്കു മുന്നിൽ നോക്കു കുത്തികളായി നിന്ന കേരള പോലീസ്‌ അത്യന്തം ആപൽകരമായ സന്ദേശമാണു നൽകുന്നത്‌.ഇതിനെതിരെ മതേതര വിശ്വാസികൾ ഒന്നിക്കണം. 

മുത്തലാഖ്‌ ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ കേന്ദ്രം നിയമ നിർമ്മാണം നടത്തണമെന്നുമുള്ള കോടതി വിധി ശരീ അത്ത്‌ നിയമത്തിന്മേൽ കൈകടത്താനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും യോഗം അഭിപ്രായപ്പെട്ടു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ജില്ലാതലങ്ങളിൽ നടത്തുന്ന മത സ്വാതന്ത്ര്യ സംരക്ഷണ റാലി വിജയിപ്പിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. 

പ്രസിഡന്റ്‌ ശംസുദ്ദീൻ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഹംസ ബാഖവി, ഉസ്മാൻ ദാരിമി, മുസ്തഫ ദാരിമി, മുഹമ്മദലി ഫൈസി, നാസർ കോഡൂർ, ഇ.എസ്‌. അബ്ദുരഹ്മാൻ ഹാജി എന്നിവർ സംസാരിച്ചു. 
- kuwait kerala islamic council kic

മമ്പുറം ആണ്ടുനേര്‍ച്ച ഒക്ടോബര്‍ 22 മുതല്‍

തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 179-ാം ആണ്ടുനേര്‍ച്ച ഒക്ടോബര്‍ 22 മുതല്‍ 28 കൂടിയ ദിവസങ്ങളില്‍ വിപുലമായ രീതില്‍ നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. 

ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചയുടെ ഭാഗമായി കൂട്ടസിയാറത്ത്, കൊടികയറ്റം, മജ്‌ലിസുന്നൂര്‍, മൗലിദ്, ഖത്മ് ദുആ മജ്‌ലിസ്, മത പ്രഭാഷണങ്ങള്‍, ദിക്‌റ് ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിക്കും. ആണ്ടുനേര്‍ച്ചയുടെ നടത്തിപ്പിനായി വിപുലായ സ്വാഗത സംഘം രൂപീകരിച്ചു. 

ഭാരവാഹികള്‍: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട്, സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം (രക്ഷാധികാരികള്‍), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലു്‌ല്ലൈലി (ചെയര്‍മാന്‍), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (വൈ.ചെയര്‍മാന്‍), ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി (ജനറല്‍ കണ്‍വീനര്‍), എം. ഇബ്രാഹീം ഹാജി മമ്പുറം, മണമ്മല്‍ ഹംസ ഹാജി (ജോ. കണ്‍വീനര്‍മാര്‍), യു.ശാഫി ഹാജി (വര്‍ക്കിംഗ് കണ്‍വീനര്‍), കെ.എം സൈദലവി ഹാജി (ട്രഷറര്‍). 

സബ് കമ്മിറ്റി ഭാരവാഹികള്‍: ഡോ. യു.വി.കെ മുഹമ്മദ്, എ.പി മജീദ് ഹാജി മമ്പുറം (പ്രോഗ്രാം), ഇസ്ഹാഖ് ബാഖവി ചെമ്മാട്, പി.ടി അഹ്മദ് ഹാജി മമ്പുറം, ഒ. മുഹമ്മദ് യാസിര്‍ (പ്രചരണം), സി.ബാവ പാലത്തിങ്ങല്‍, അബ്ദുര്‍ഹ്മാന്‍ കാട്ടേരി, കെ.പി ഹംസ (ലൈറ്റ്, സൗണ്ട്), എന്‍.കെ ഇബ്‌റാഹീം ഹാജി, കെ.എ അബ്ദുഹാജി, പി.കെ ഇബ്രാഹീം ഹാജി (സ്റ്റേജ്, പന്തല്‍), മുക്ര അബൂബക്കര്‍ ഹാജി, എം.അബ്ദു ഹാജി, തോട്ടുങ്ങല്‍ മുഹമ്മദ് (സിയാറത്ത്, കൊടികയറ്റം), സി.കെ മുഹമ്മദ് ഹാജി, സി.പി മുഹമ്മദലി, എം.വി ഹമീദ് ഹാജി (ലോ, ഓര്‍ഡര്‍) മാമുട്ടി ഹാജി മൂന്നിയൂര്‍, പി. ഉമ്മര്‍, പി.വി ഫാരിസ്, പി.കെ റശീദ് ഹാജി, കെ.കെ അബ്ദുല്‍ അസീസ്, വി. ശംസുദ്ദീന്‍, പി.വി കോയക്കുട്ടി തങ്ങള്‍ ( അന്നദാനം), സൈദു ഹാജി കരിമ്പില്‍, ടി.ടി അബ്ദുര്‍റഹ്മാന്‍ കുട്ടി, എം.വി സൈദലവി ഹാജി (തബര്‍റുക് വിതരണം), കബീര്‍ ഹാജി ഓമച്ചപ്പുഴ, എ.കെ മൊയ്തീന്‍ കുട്ടി മമ്പുറം, ഇ.കെ ഖാലിദ് ( ട്രാഫിക്, പാര്‍ക്കിംഗ്). 
- Darul Huda Islamic University

മുത്തലാഖ്: സമസ്ത അടിയന്തിര യോഗം ഇന്ന് (24-08-2017)

കോഴിക്കോട്: മുത്തലാഖ് സംബന്ധിച്ച് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതിയുടെ അടിയന്തിര യോഗം ഇന്ന് (24-08-2017) വൈകുന്നേരം 4 മണിക്ക് മലപ്പുറം സുന്നി മഹലില്‍ ചേരുന്നതാണ്. സുപ്രീം കോടതി വിധിയുടെയും കേന്ദ്ര ഭരണകൂടത്തിന്റെ സമീപനത്തിന്റെയും പശ്ചാത്തലത്തില്‍ തുടര്‍ന്നു കൈകൊള്ളേണ്ട നടപടികള്‍ തീരുമാനിക്കുന്നതിന് വേണ്ടിയാണ് സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട ഏകോപന സമിതിയോഗം അടിയന്തിരമായി ഇന്ന് വിളിച്ചു ചേര്‍ത്തത്. ബന്ധപ്പെട്ട പ്രതിനിധികള്‍ യോഗത്തില്‍ കൃത്യസമയത്ത് സംബന്ധിക്കണമെന്ന് സമസ്ത ഏകോപന സമിതി കണ്‍വീനര്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു. 
- SKIMVBoardSamasthalayam Chelari

മുത്വലാക്ക്; കോടതിവിധി നിരാശാജനകം: എസ്. വൈ. എസ്

മലപ്പുറം: ഇസ്‌ലാമിക കര്‍മശാസ്ത്ര വിധി പ്രകാരം നാല് മദ്ഹബും അംഗീകരിച്ച വിവാഹ മോചനത്തിലെ ഒരു ഭാഗം നിരോധിക്കുക വഴി ബഹുമാനപ്പെട്ട സുപ്രീം കോടതി ഫലത്തില്‍ ശരീഅത്തില്‍ ഇടപെടുകയാണ് ചെയ്തതെന്ന് സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു. 

വിവാഹവും വിവാഹമോചനവും സംബന്ധിച്ച് ഇസ്‌ലാമിക വ്യവഹാരങ്ങളെ ഏതാനും ചിലര്‍ ദുരുപയോഗം ചെയ്യുന്നുണ്ടാകാം. ആ പേര് പറഞ്ഞ് ശരീഅത്ത് വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിക്കുന്നത് ദുഃഖകരമാണ്. 

പല ഘട്ടങ്ങളിലായി നടത്തിയാലും ഒന്നിച്ചായാലും വിവാഹമോചനം സാധുവാകുമെന്ന് പറഞ്ഞാല്‍ അത് എങ്ങനെയാണ് മൗലികാവകാശ ലംഘനവും ലിംഗഅസമത്വവുമാകുന്നത്. 

സിവില്‍നിയമത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് പറഞ്ഞ കോടതി തന്നെ ആറു മാസത്തിനുള്ളില്‍ മുത്വലാക്ക് സംബന്ധിച്ച പുതിയ നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നു. 

18 കോടിയിലധികം വരുന്ന ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കിയ മതപരിരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിയമവ്യവസ്ഥകള്‍ 1937ലെ ശരീഅത്ത് ആക്ടിന്റെ പരിധിയില്‍നിന്നുകൊണ്ട് നടത്താന്‍ പാര്‍ലിമെന്റ് മുന്നോട്ടുവരണം. 

എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും ഒരു പോലെ മതനന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തില്‍ ജാഗ്രത കാണിക്കണം. മുസ്‌ലിം ഇന്ത്യയുടെ ആശങ്ക ദൂരീകരിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം-നേതാക്കള്‍ പറഞ്ഞു. 
- Sunni Afkar Weekly

മതസ്വാതന്ത്ര്യ സംരക്ഷണ റാലി വിജയിപ്പിക്കുക: സമസ്ത

തൃശൂര്‍: ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ആക്രമണങ്ങള്‍ക്കെതിരെയും മതസ്വാതന്ത്ര്യത്തിന് മേലുളള ആര്‍ എസ് എസിന്റെ കടന്ന് കയറ്റം കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിന് നേരെ കേരള സര്‍ക്കാരും പോലീസും നല്‍കുന്ന പിന്തുണയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ 25 ന് തൃശൂര്‍ കോര്‍പ്പറേഷനു മുന്നില്‍ സംഘടിപ്പിക്കുന്ന മതസ്വാതന്ത്ര്യ സംരക്ഷണ റാലി വന്‍ വിജയമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റിയും പോഷക ഘടകങ്ങളും ആവശ്യപ്പെട്ടു. 

ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന മതസ്വാതഭന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. ഉത്തരേന്ത്യയിലെ പോലെ മതവൈരത്തിന്റെ ഭീതിതമായ ചുറ്റുപാടിലേക്ക് കേരളത്തെ മാറ്റാനുളള ആര്‍ എസ് എസ് നീക്കത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്ന സംഭവ വികാസങ്ങളാണ് കേരളത്തില്‍ അടുത്ത കാലത്തായി കണ്ട് വരുന്നത്. ഇത്തരം ശ്രമങ്ങളെ നിയമത്തിന്റെ പരിരക്ഷയില്‍ നിന്ന് നേരിടുന്നതിന് വേണ്ടിയാണ് ആഗസ്റ്റ് 25 ന് വെളളിയാഴ്ച വൈകിട്ട് 4 മണിക്ക് തൃശൂരില്‍ മത സ്വാതന്ത്ര്യ സംരക്ഷണ റാലി നടത്താന്‍ സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നാം ഒറ്റക്കെട്ടായി കര്‍മ്മ രംഗത്തേക്കിറങ്ങണം. ആര്‍ എസ് എസുകാര്‍ അഴിഞ്ഞാടുമ്പോള്‍ നോക്കി നില്‍ക്കുന്ന പോലീസായി കേരള പോലീസ് മാറാന്‍ പാടില്ല. നിയമം എല്ലാ പൗരന്മാര്‍ക്കും ഒരുപോലെയാണ്. പൗരാവകാശങ്ങള്‍ ഹനിക്കപ്പെടുന്നു എന്നറിഞ്ഞ് മൗനമായി നിന്നുകൂടെന്നും മതസ്വാതന്ത്ര്യ സംരക്ഷണ റാലി വന്‍ വിജയമാക്കാന്‍ മുഴുവന്‍ ജനവിഭാഗങ്ങളും പങ്കെടുക്കണ മെന്നും സമസ്ത ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. 

ആഗസ്റ്റ് 25 ന് വെളളിയാഴ്ച 4 മണിക്ക് തൃശൂര്‍ എം ഐ സിയില്‍ എത്തിച്ചേരണം. അവിടെ നിന്നാണ് റാലി ആരംഭിക്കുക. വിശ്വാസികള്‍ക്കും പ്രവര്‍ത്തകര്‍ക്കും റാലിയില്‍ പങ്കെടുക്കാനും തിരിച്ച് പോകാനുമുളള വാഹനങ്ങള്‍ മഹല്ല്/ മദ്രസ്സ കമ്മറ്റികള്‍ ഏര്‍പ്പാട് ചെയ്യണം. ഓരോ മഹല്ലിന്റെയും പ്രാധിനിധ്യം റാലിയില്‍ ഉണ്ടാവണമെന്നും വെള്ളിയായഴ്ച ജുമുഅക്ക് പള്ളിയില്‍ ഇത് സംബന്ധമായി ഉല്‍ബോധനം നടത്തണമെന്നും ആവശ്യമായ സഹായ സഹകരണങ്ങള്‍ മഹല്ല് / മദ്രസ്സ് കമ്മറ്റി നല്‍കണമെന്നും സമസ്ത ജില്ലാ പ്രസിഡന്റ് എസ് എം കെ തങ്ങള്‍ ജനറല്‍ സെക്രട്ടറി എം എം മുഹ്‌യിദ്ദീന്‍ മൗലവി, എസ് എം എഫ് ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി, എസ് കെ ജെ എം ജില്ലാ പ്രസിഡന്റ് പി ടി കുഞ്ഞിമുഹമ്മദ് മുസ്‌ലി, ജനറല്‍ സെക്രട്ടറി ഇല്യാസ് ഫൈസി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ഫൈസി, ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ മൗലവി വെന്മേനാട്, ജംഇത്തുല്‍ മുദരിസീന്‍ ജില്ലാ സെക്രട്ടറി സി എ ലത്തീഫ് ദാരിമി ഹൈത്തമി, ജംഇയ്യത്തുല്‍ ഖുത്തബാ ജില്ലാ പ്രസിഡന്റ് സുലൈമാന്‍ ദാരിമി ഏലംകുളം, ജനറല്‍ സെക്രട്ടറി ഫസ്മാഈല്‍ റഹ്മാനി, മദ്രസ്സ മാനേജ്‌മെന്‍ര് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി എസ് മുഹമ്മദ് കുട്ടി ബാഖവി, ജനറല്‍ സെക്രട്ടറി ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ബാഖവി, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

മത സ്വാതന്ത്ര്യ സംരക്ഷണ റാലി വെള്ളിയാഴ്ച തൃശൂരില്‍

തൃശൂര്‍: കയ്യൂക്കിലൂടെയും ആള്‍ക്കൂട്ട ഭീകരതയിലൂടെയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മത സ്വാതന്ത്രം തകിടം മറിച്ച് തങ്ങളുടെ അജണ്ടകള്‍ നടപപിലാക്കുന്ന സംഘപരിവാറിന്റെ ഉത്തരേന്ത്യന്‍ ശൈലി കേരളത്തിലും പ്രയോഗിക്കാനുളള ശ്രമങ്ങള്‍ക്കെതിരേയും അത്തരം ശ്രമങ്ങള്‍ക്കെതിരെ സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സംസ്ഥാനമൊടുക്കും നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി 25 വെളളിയാഴ്ച വൈകിട്ട് 4 മണിക്ക് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുമ്പില്‍ എസ് കെ എസ് എസ് എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മതസ്വാതന്ത്ര സംരക്ഷണ റാലിയും പൊതുയോഗവും നടക്കും. അസര്‍ നിസ്‌കാരാനന്തരം തൃശൂര്‍ എം ഐ സിയില്‍ നിന്നും ബഹുജന റാലി ആരംഭിച്ച് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സമാപിക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാ വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നത്തും. റാലിയിലും തുടര്‍ന്ന് നടക്കുന്ന പ്രതിഷേധ സംഗമത്തിലും മുഴുവന്‍ യൂണിറ്റുകളില്‍ നിന്നും പരമാവധി പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി ജനറല്‍ സെക്രട്ടറി ഷഹീര്‍ ദേശമംഗംലം തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഛിദ്രശക്തികളെ കരുതിയിരിക്കുക: സമസ്ത ലീഗല്‍ സെല്‍

ചേളാരി: നൂറ്റാണ്ടുകളായി ഇസ്‌ലാമിക പൈതൃകത്തിലധിഷ്ടിതമായി പാരമ്പര്യ മുസ്‌ലിംകള്‍ നടത്തിവരുന്ന പള്ളി മദ്‌റസകളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി വിശുദ്ധ പള്ളികള്‍ പൂട്ടിക്കുന്ന പ്രവണത അത്യന്തം വേദനാജകമാണ്. മുസ്‌ലിംകളുടെ ഐക്യബോധം തകര്‍ത്തു ശിഥിലീകരണത്തിലൂടെ മത പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ വിഘടിത വിഭാഗം നടത്തുന്ന നീക്കത്തിന് തടയിടാനും നിയമ വാഴ്ച ഉറപ്പുവരുത്തി വിശ്വാസികളെ സംരക്ഷിക്കാനും ഭരണകൂടത്തിന് ബാദ്ധ്യത ഉണ്ടെന്നും സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. 

ഒക്‌ടോബര്‍ 31 നകം ജില്ലാ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. ചെയര്‍മാന്‍ പി.എ.ജബ്ബാര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.മോയിന്‍കുട്ടി മാസ്റ്റര്‍, കെ.ടി.കുഞ്ഞിമോന്‍ ഹാജി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സി.പി.ഹാരിസ് ബാഖവി, ഹാജി സദാലിയാഖത്തലി ഖാന്‍, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, ബഷീര്‍ കല്ലേപാടം, എം.പി.ജഅ്ഫര്‍, ടി.അലിബാവ പ്രസംഗിച്ചു. കണ്‍വീനര്‍ പിണങ്ങോട് അബൂബക്കര്‍ സ്വാഗതവും എസ്.കെ.ഹംസ ഹാജി നന്ദിയും പറഞ്ഞു. 
- SKIMVBoardSamasthalayam Chelari

നിയമവാഴ്ച: ബാഹ്യശക്തികള്‍ ഇടപെടരുത്: എസ്. വൈ. എസ്.

മലപ്പുറം: രാജ്യത്ത് വ്യക്തമായ ഭരണഘടന നിലനില്‍ക്കെ ഭരണനിര്‍വഹണങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടുന്ന അവസ്ഥ ആപല്‍ക്കരമാണെന്ന് സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു. 

മതപ്രവര്‍ത്തനത്തെ ഫാഷിസ്റ്റ് ശക്തികള്‍ ചെറുക്കാന്‍ ശ്രമിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ ഒരു മുസ്‌ലിം സംഘടനയുടെ ലഘുലേഖ വിതരണം തടഞ്ഞ് സംഘര്‍ഷമുണ്ടാക്കിയ സംഘ്പരിവാര്‍ ശക്തികളുടെ നടപടി അംഗീകരിക്കാനാവില്ല. 

ആശയപരമായ വിയോജിപ്പു നിലനില്‍ക്കുന്നുണ്ടെങ്കിലും ഭരണഘടന ഉറപ്പുനല്‍കുന്ന മതപ്രചാരണ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കം എതിര്‍ക്കാതെ തരമില്ല. വിതരണം നടത്തിയ ലഘുലേഖയില്‍ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങള്‍ പോലും വികലമായി വിശദീകരിച്ചിട്ടുണ്ട്. വസ്തുതകള്‍ ഇതാണെങ്കിലും നിയമവാഴ്ചയില്‍ സംഘ്പരിവാര്‍ ശക്തികളെ ഇടപെടാന്‍ അനുവദിച്ചുകൂടെന്നും നേതാക്കള്‍ പറഞ്ഞു. 
- Sunni Afkar Weekly