Showing posts with label GULF. Show all posts
Showing posts with label GULF. Show all posts

SKSSF ഗ്ലോബല്‍ മീറ്റ് നവംബര്‍ 10ന് ബഹ്റൈനില്‍

മനാമ: എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മീറ്റ് നവംബര്‍ 10ന് ബഹ്റൈനില്‍ നടക്കും. ഒക്ടോബര്‍.6ന് നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ഗ്ലോബല്‍ മീറ്റ് നവംബറിലേക്ക് മാറ്റുകയായിരുന്നു. ഇതോടനുബന്ധിച്ചുള്ള വൈവിധ്യമാര്‍ന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇന്നു മുതല്‍ (ഓക്ടോ.10) ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.
എസ്.കെ.എസ്.എസ്.എഫിന്‍റെ സാന്നിധ്യമുള്ള വിവിധ രാജ്യങ്ങളിലെ ഭാരവാഹികളെയും പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടക്കുന്ന രണ്ടാമത്തെ ഗ്ലോബല്‍ മീറ്റാണ് ബഹ്റൈനിലെ മനാമ സമസ്ത ആസ്ഥാനത്ത് വെച്ച് നടക്കുന്നത്. 
ഇന്ത്യയില്‍ നിന്നുള്ള എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി ഭാരവാഹികള്‍ക്കു പുറമെ സഊദി, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ബഹ്റൈനിലെ ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാനെത്തും. 

2016ല്‍ അബൂദബിയിലാണ് എസ്.കെ.എസ്.എസ്.എഫിന്റെ പ്രഥമ ഗ്ലോബല്‍ മീറ്റ് നടന്നത്. ഇതിന്‍റെ തുടര്‍ച്ചയായാണ് വിവിധ പദ്ധതികളുമായി ബഹ്റൈനിലും ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രഥമ ഗ്ലോബല്‍ മീറ്റില്‍ അംഗീകരിച്ച 3 പദ്ധതികള്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് സിവില്‍ സര്‍വിസ് പരിശീലനത്തിനുള്ള സ്മാര്‍ട്ട് പദ്ധതി, സംസ്ഥാനത്തെ മതകലാലയങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ബിരുദ വിദ്യാര്‍ഥികള്‍ക്ക് യു.പി.എസ്.സി, സിവില്‍ സര്‍വിസ് പരിശീലനം, നിര്‍ധന കുടുംബങ്ങള്‍ക്കുള്ള പാര്‍പ്പിട പദ്ധതി എന്നിവയാണവ.
ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുവാനും കര്‍മ പരിപാടികള്‍ ഫലപ്രദമാക്കുവാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഗള്‍ഫ് സത്യധാര വിവിധ രാജ്യങ്ങളിലെ വായനക്കാരിലേക്ക്കൂടി എത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് സത്യധാരയുടെ അഞ്ചാം വാര്‍ഷികം ഒക്‌ടോബര്‍ 20ന് അബൂദബിയില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ബഹ്‌റൈനില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റില്‍ വിവിധ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പദ്ധതികളും, സംഘടനക്ക് ഇടപെടാന്‍ കഴിയുന്ന പ്രവാസി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.
ഗ്ലോബല്‍ മീറ്റിനായി വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിച്ചേരുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിനായി സമസ്ത ബഹ്റൈന്‍ ഘടകവും എസ്.കെ.എസ്.എസ്.എഫും ഒരുക്കങ്ങളാരംഭിച്ചിട്ടുണ്ട്. കാലത്ത് 9.30 മുതല്‍ ആരംഭിക്കുന്ന ഗ്ലോബല്‍ മീറ്റിനു ശേഷം രാത്രി 8.30ന് സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. 

കടമേരി റഹ് മാനിയ്യ ഖത്തര്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു

പ്രവാസികളുടെ പ്രശ്നങ്ങള്‍ അധികാരികൾ ഗൗരവമായി കണ്ട് പരിഹരിക്കണം: എം.ടി അബ്ദുല്ല മുസ്ലിയാര്‍
കടമേരി:കേരളീയ മുസ്ലിം മുന്നേറ്റത്തിൽ വിശിഷ്യാ വിദ്യാഭ്യാസ മേഖലയിലെ കാര്യമായ പുരോഗതി കൈവരിക്കാൻ കാരണം പ്രവാസികളുടെ കഠിനാധ്യാനമാണെന്നും വർധിച്ചു വരുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ അധികാരികൾ ഗൗരവമായി കണ്ട് പരിഹരിക്കണമെന്നും സമസ്ത സെക്രട്ടറിയും കടമേരി റഹ് മാനിയ്യ പ്രിന്‍സിപ്പാളുമായ എം.ടി അബ്ദുല്ല മുസ്ലിയാർ അഭിപ്രായപ്പെട്ടു. കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഖത്തർ റഹ്മാനിയ്യ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കോളേജ് മാനേജർ ചീക്കിലോട്ട് കുഞ്ഞബ്ദല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു .എ വി അബൂബക്കർ ഖാസിമി ,അബ്ദുനാസർ നാച്ചി ,അബൂബക്കർ അൽസഹാറ, കെ.കെ മൊയ്തു മൗലവി, സി.എം ഇബ്രാഹിം മൗലവി, ഇബ്രാഹിം മുറിച്ചാണ്ടി, ബഷീർ ഫൈസി ചീക്കോന്ന് ,സുബൈർ ഹാജി ,മാഹിൻ മുസ്ലിയാർ പുല്ലാര, മുട്ടക്കോട് മുഹമ്മദ് മുസ്ലിയാർ, സി.എച്ച് മഹമൂദ് സഅദി, ചിറക്കൽ ഹമീദ് മുസ്ലിയാർ, കെ.മൊയ്തു ഫൈസി, നാസർ നദ് വി ശിവപുരം സംസാരിച്ചു. പുത്തലത്ത് അമ്മദ് സ്വാഗതവും മരുന്നൂർ ഹമീദ് ഹാജി നന്ദിയും പറഞ്ഞു

സമസ്ത സമ്മേളനം: മക്ക സ്വാഗത സംഘം രൂപീകൃതമായി

ജി.സി.സി രാജ്യങ്ങളില്‍ രൂപീകരിക്കുന്ന പ്രഥമ ഗള്‍ഫ് സ്വാഗത സംഘം 
മക്ക: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം കമ്മിറ്റി മക്കയില്‍ രൂപീകൃതമായി. വരുന്ന ഫെബ്രുവരിയില്‍ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നാലു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനായി ജി.സി.സി രാജ്യങ്ങളില്‍ രൂപീകരിക്കുന്ന ഗള്‍ഫ് സ്വാഗത സംഘം കമ്മിറ്റികളുടെ പ്രഥമ ഘടകമാണ് മക്കയില്‍ രൂപീകൃതമായത്. മക്ക ഹറം ശരീഫിനു സമീപം റയ്യാന അജ്‌യാദ് ഹോട്ടല്‍ കോണ്ഫറന്‍സ് ഹാളില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃ സംഗമത്തിലാണ് നാല്‍പത്തിഒന്നംഗ സ്വാഗത സംഘത്തിനു രൂപം നല്‍കിയത്.

കേരളത്തിലും ഗൾഫിലും മുഹറം 10നവംബ‌ർ മൂന്നിന്

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുഹറം ഒന്നായിരിക്കുമെന്നും അതനുസരിച്ച് മുഹറം 9, 10 (താസൂആഅ്‌, ആശൂറാഅ്‌) ദിനങ്ങൾ നവംബർ 2, 3 ദിവസങ്ങളിൽ ആയിരിക്കുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിബാഹ് തങ്ങളുടെ ചുമതല വഹിക്കുന്ന പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസലിയാർ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങൾ, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാസർകോട് ഖാസി കെ. ആലിക്കുട്ടി മുസലിയാർഎന്നിവർ അറിയിച്ചു.ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലും മുഹര്‍റം ആരംഭിക്കുന്നത്‌ ഇന്ന്‌ (ശനി) മുതലാണ് .

ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു; കേരളത്തിൽ ഇന്ന്


മദീനയിലെ ഈദ് നിസ്കാരം 
റിയാദ്: സ്വന്തം വീടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട് ദുരിതങ്ങളുടെ ദൈന്യതയില്‍ കഴിയുന്ന അറബ് മുസ്‌ലിം സഹോദരങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കണമെന്ന് പ്രപഞ്ചനാഥനോട് കേണപേക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഈദുല്‍ഫിത്വര്‍ ആഘോഷിച്ചു. ഒമാനൊഴികെയുള്ള ഗള്‍ഫ്, അറബ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു ഈദുല്‍ ഫിത്വര്‍. സൂര്യോദയത്തിന് ശേഷം ഒരുമണിക്കൂറിനുള്ളില്‍ നിസ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കി ഇമാമുമാര്‍ ഖുതുബയിലേക്ക് പ്രവേശിച്ചു.
ഖുതുബയുടെ അവസാനം ഗസ്സയിലും സിറിയയിലും ഇറാഖിലും മറ്റും വ്രണിത മനസ്സുമായി കഴിയുന്ന മുസ്‌ലിം സഹോദരങ്ങള്‍ക്ക് പ്രത്യേകിച്ചും ലോക മുസ്‌ലിംകള്‍ക്ക് പൊതുവായും സുദീര്‍ഘമായ പ്രാര്‍ഥനകളുയര്‍ന്നു.മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ 25 ലക്ഷം പേരും മസ്ജിദുന്നബവിയില്‍ പത്ത് ലക്ഷം പേരുമാണ് നിസ്‌കാരത്തിനെത്തിയത്.
മക്കയിൽ  നിന്ന് 
മക്ക ഹറമില്‍ പള്ളിയുടെ എല്ലാ നിലകളും പുതുതായി തുറന്ന കിങ് അബ്ദുല്ല വികസന ഭാഗവും മുറ്റങ്ങളും സമീപത്തെ റോഡുകളും നിറഞ്ഞു കവിഞ്ഞിരുന്നു. 
കഴിഞ്ഞ ഒരാഴ്ചയായി മനസ്സും ശരീരവും അല്ലാഹുവിലര്‍പ്പിച്ച് റമസാനിന്റെ അവസാന രാവുകളെ സുകൃതങ്ങളില്‍ സജീവമാക്കിയ നിര്‍വൃതിയില്‍ പെരുന്നാള്‍ നിസ്‌കാരത്തില്‍ കൂടി പങ്കെടുത്ത് സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായാണ് എല്ലാവരും ഹറമിനോട് യാത്ര പറഞ്ഞത്. സഊദി കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസും രണ്ടാം കിരീടാവകാശി അമീര്‍ മുഖ്‌രിനും മന്ത്രിമാരും രാജകുടുംബാംഗങ്ങളില്‍ പ്രമുഖരും നിസ്‌കാരത്തിന് ഹറമിലെത്തി.

ഒമാനൊഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍; കേരളത്തിൽ ചൊവ്വാഴ്ച

മക്ക: ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍. സൗദിയില്‍ മാസപ്പിറ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് യു എ ഇ അടക്കമുള്ള രാജ്യങ്ങളില്‍ നാളെ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. ഇരുമ്പത്തിയൊമ്പത് നോമ്പ് പൂര്‍ത്തിയാക്കിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നാളെ പെരുന്നാളാഘോഷിക്കുന്നത്. ഒമാനില്‍ മറ്റെന്നാളായിരിക്കും പെരുന്നാളെന്ന് ഒമാന്‍ മതകാര്യവകുപ്പ് അറിയിച്ചു.
അതേ സമയം, കേരളത്തിൽ എവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാദി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ എന്നിവർ അറിയിച്ചു.

ജാമിഅ സമ്മേളനം : സൗഹ്രദം പങ്ക് വെച്ച് വിദേശ പണ്ഡിതര്‍ ജാമിഅയില്‍

ഫൈസാബാദ് : പട്ടിക്കാട് ജാമിഅ നൂരിയ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ സെഷനുകളില്‍ പങ്കെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുമെതിയ പണ്ഡിതന്മാര്‍ ജാമിഅയുടെ സമ്മേളന നഗരിയില്‍ ഒത്ത്കൂടി. പ്രധാനമായും നാളെ വെള്ളി പട്ടിക്കാട് എഞ്ചിയിയറിങ് കോളേജില്‍ വെച്ച് നടക്കുന്ന വിദ്യാഭ്യാസ സെമിനാറിലാണ്

ബാബരി ദിനം; അമര്‍ഷം ഉള്ളിലൊതുക്കി വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകി

മലപ്പുറം സുന്നിമഹലില്‍ ഇന്നലെ നടന്ന ബാബരി പ്രാര്‍ത്ഥനാ ദിനാചരണത്തില്‍ നിന്ന്‌
മലപ്പുറം: ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിന്റെ 21 - ആം വാര്‍ഷിക ദിനമായ ഇന്നലെ രാജ്യത്തിനകത്തും പുറത്തുമുള്ള വിശ്വാസികള്‍ അമര്‍ഷം ഉള്ളിലൊതുക്കി പ്രാര്‍ത്ഥനയില്‍ മുഴുകി.
ബാബരി മസ്‌ജിദ്‌ തകര്‍ത്തതിന്റെ വാര്‍ഷികം പ്രാര്‍ത്ഥന ദിനമായി ആചരിക്കാനുള്ള സമസ്‌ത, SYS, SKSSF നേതാക്കളുടെ ആഹ്വാനം മാനിച്ചാണ്‌ കേരളത്തിനകത്തും പുറത്തും ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലുമുള്ള വിശ്വാസികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഒരുക്കിയത്‌. 
പതിവില്‍ നിന്നും വ്യത്യസ്‌തമായി, ഈ വര്‍ഷത്തെ ഡിസംബര്‍ 6, വെള്ളിയാഴ്‌ച കൂടിയായതോടെ സമസ്‌ത, ഇസ്ലാമിക്‌ സെന്റര്‍, സുന്നിമഹല്‍, ക ശാഖാ ഓഫീസുകള്‍ എന്നിവക്കു പുറമെ രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ പള്ളികളിലും ബാബരി ദിനാചരണം പ്രത്യേകമായി പരാമര്‍ശിച്ച്‌ പ്രത്യേക പ്രാര്‍ത്ഥനാ സദസ്സുകള്‍ നടന്നു. ഇന്ത്യക്കു പുറമെ യു.എ.ഇ, സൌദി, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്‌, ഒമാന്‍ എന്നീ ഗള്‍ഫു രാഷ്‌ടങ്ങളിലും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നിരുന്നു.

മുഹര്റം; കേരളത്തിലും ഗൾഫിലും ആശൂറാഅ²്‌ ദിനം നാളെ, ഇന്ന്‌ താസൂആഅ²്‌


കേരളം/ഗൾഫ്: ഇടവേളക്കു ശേഷം നാട്ടിലും ഗള്‍ഫ്‌ നാടുകളിലും ഒരേ ദിവസം ആരംഭിച്ച മുഹര്‌റം മാസത്തിലെ സുപ്രധാന ദിവസമായ ആശൂറാഅ²്‌ ദിനം (മുഹര്‍റം പത്ത്‌) നാളെയാണ്‌. ഇതോടനുബന്ധിച്ചുള്ള താസൂആഅ²്‌(മുഹര്‍റം 9) ദിനമായ  ഇന്ന്‌ വിശ്വാസികളെല്ലാം  വൃതാനുഷ്‌ഠാനത്തിലാണ്‌. 

മുഹര്‍റം ദിനാചരണവും വിശ്വാസികളും
ഹിജ്‌റ: വര്‍ഷത്തിലെ പ്രഥമ മാസമാണ്‌ മുഹര്‍റം; ഇസ്‌ലാമിക ചരിത്രത്തില്‍ വലിയൊരു അധ്യായം തുന്നിച്ചേര്‍ത്ത പുണ്യ മാസം. ഇസ്‌ലാമിക സമൂഹത്തിന്‌ അല്ലാഹു ചെയ്‌ത ഒട്ടേറെ അനുഗ്രങ്ങള്‍ക്ക്‌ ഈ മാസം സാക്ഷിയാണ്‌.
മുഹര്‍റത്തില്‍ നിരവധി ആചാരങ്ങള്‍ ഉണെ്‌ടങ്കിലും പലരും ആചാരത്തിന്റെ പേരില്‍ അനാചാരവും വിശ്വസക്കുന്നതായും പ്രവര്‍ത്തിക്കുന്നതായും കാണാം. നിരവധി കള്ള ഹദീസുകള്‍ വരെ മുഹര്‍റത്തിലെ അനാചാരങ്ങള്‍ക്കു നിര്‍മിക്കപ്പെട്ടിട്ടുണ്‌ട്‌.
ഹിജ്‌റ: വര്‍ഷം 61-ാം  മുഹര്‍റം പത്തിനാണ്‌ ഹുസൈന്‍(റ) കൊലചെയ്യപ്പെട്ടത്‌ എന്നത്‌ ഒരു വസ്‌തുതയാണ്‌. പക്ഷേ മുഹര്‍റത്തിന്റെ ആചാരവും ഈ കൊലപാതകവും തമ്മില്‍ ബന്ധമില്ല. ഇതാണ്‌ സുന്നികളുടെ വിശ്വാസം. ഇതിനെതിരാണ്‌ ശിയാക്കളുടെ വിശ്വാസം.
മുഹര്‍റത്തില്‍ നോമ്പ്‌ പിടിക്കല്‍, ആശൂറാഅ്‌ ദിനത്തില്‍ ആശ്രിതര്‍ക്ക്‌ ഭക്ഷണത്തില്‍ വിശാലത ചെയ്യല്‍ തുടങ്ങിയ ആചാരങ്ങള്‍ അടിസ്‌ഥാനത്തിലുള്ളതും ശറഇന്റെ പിന്‍ബലമുള്ളതുമാണ്‌. ആശൂറാഅ്‌ ദിവസത്തില്‍ ഭക്ഷണ വിശാലത കാണിച്ചാല്‍ ആ വര്‍ഷം മുഴുവന്‍ അല്ലാഹു അവന്‌ വിശാലത നല്‍കുമെന്ന്‌ ഹദീസില്‍ വന്നിട്ടുണ്‌ട്‌. (ഇആനത്ത്‌ 2/267)

ഗൾഫ്‌ രാഷ്ട്രങ്ങളിൽ ഇന്ന് ബലി പെരുന്നാൾ.. കേരളത്തില്‍ നാളെ

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍. ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ ആഴ്ചകള്‍ക്ക് മുമ്പേ എല്ലാവരും ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇന്ന് സൂര്യോദയത്തിന് ശേഷം പെരുന്നാള്‍ നിസ്‌കാരം നടക്കും. നിസ്‌കാരത്തിനും ബലി കര്‍മ്മത്തിനും എല്ലായിടത്തും പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സഊദിയില്‍ സൂര്യോദയത്തിന് ശേഷം 14 മിനുട്ട് കഴിഞ്ഞാണ് നിസ്‌കാരം നിശ്ചയിച്ചിട്ടുള്ളത്. എല്ലാ പ്രവിശ്യകളിലും നിസ്‌കാര സ്ഥലങ്ങളും പള്ളികളും ഇതിന്നായി പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട്. റിയാദ് ഗവര്‍ണര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ ഇമാം തുര്‍ക്കി മസ്ജിദിലായിരിക്കും നിസ്‌കാരം നിര്‍വ്വഹിക്കുക. ശേഷം അദ്ദേഹം സന്ദര്‍ശകരെ കാണും. കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ നായിഫ് ഗര്‍നാഥ പള്ളിയിലും നിസ്‌കരിക്കും. റോഡുകളും തെരുവുകളും വൈദ്യുത അലങ്കാരങ്ങള്‍ കൊണ്ട്

സൌദിയിൽ മാസപ്പിറവി ദൃശ്യമായി; ഒമാൻ ഒഴികെയുള്ള ഗള്‍ഫ് നാടുകളിലെല്ലാം ബലി പെരുന്നാള്‍ 15ന് ചൊവ്വാഴ്ച

റിയാദ്- ഇന്ന് സൂര്യാസ്തമയശേഷം മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ദുല്‍ഹിജ്ജ 1 നാളെയായിരിക്കുമെന്ന് സഊദി സുപ്രീം കോടതി പ്രഖ്യാപിച്ചതായി അല്‍അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അതോടെ ഈ വര്‍ഷത്തെ അറഫാ ദിനം ഒക്ടോബര്‍ 14 തിങ്കളാഴ്ചയും ബലി പെരുന്നാള്‍ 15 ചൊവ്വാഴ്ചയുമായിരിക്കുമെന്നും കോടതി പറഞ്ഞു. യു.എ.ഇ, ഖത്തര്‍,ബഹ്‌റൈൻ, കുവൈത് തുടങ്ങി ഭൂരിഭാഗ ഗള്‍ഫ് നാടുകളും മാസപ്പിറവിയില്‍ സൌദിഅറേബ്യയുടെ തീരുമാനം അംഗീകരിക്കാറാണ് പതിവ്. എന്നാൽ ഇതിൽ നിന്നും വിഭിന്നമാണ്.അത് കൊണ്ട് തന്നെ ഒമാൻ ഒഴികെയുള്ള ഗള്‍ഫ് നാടുകളിലെല്ലാം ബലി പെരുന്നാള്‍ ചൊവ്വാഴ്ച തന്നെയായിരിക്കും ആഘോഷിക്കുക.

അട്ടപ്പാടി പീഢന കേസ് പ്രതി ഉസ്മാന് സഖാഫി പയ്യനടം ഗള്‍ഫിലേക്ക്കടന്നതായി സൂചന

സഖാഫിയുടെ 'മാനവികത' സംരക്ഷിക്കാന്‍  വിഘടിത നേതാക്കളും  സംഘടനയും രംഗത്ത്

ഉസ്മാന് സഖാഫി പയ്യനടം വിഘടിത സ്ടജില്‍ (Click here For Original Photos)
പാലക്കാട് : അട്ടപ്പാടിയില് കാന്തപുരം വിഭാഗത്തിന്റെ കീഴില് പ്രവര്ത്തിക്കുന്ന മര്കസുറഹ്മ എന്ന സ്ഥാപനത്തിന്റെ പ്രിന്സിപ്പലും പയ്യനടം സ്വദേശിയുമായ പ്രമുഖ വിഘടിത നേതാവ് ഉസ്മാന് സഖാഫി പയ്യനടം ഗള്‍ഫിലേക്ക്ക ടന്നതായി സൂചന.
 പോലീസ് ലുക്ക്‌ ഔട്ട് നോട്ടീസ്
നിരവധി പെണ്കുട്ടികളെ ലൈംഗികമായി പീഢിപ്പച്ച കേസില് ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച് പോലീസ് അന്വഷിക്കുന്നതിനിടെയാണ് കാന്തപുരം വിഭാഗത്തിലെ ബഹ്റൈനിലെയും നാട്ടിലെയും പ്രമുഖരുടെ ഒത്താശയോടെ സഖാഫിയെ ബഹ്റൈനിലെക്ക് . കടത്തിയിരിക്കുന്നത്!
മാനവിക മൂല്യങ്ങളെ വീണ്ടെടുക്കാനെന്ന പേരില് കാന്തപുരം കേരളയാത്രക്കിറങ്ങാനിരിക്കെയാണ് സ്വന്തം സ്ഥാപനത്തില് 40ഓളം വിദ്യാര്ത്ഥിനികള് ക്രൂരമായി പീഢനത്തിനിരയാക്കിയ സ്ഥാപന പ്രിന്സിപ്പല് കൂടിയായ സഖാഫിയെ കുറിച്ചുുള്ള കൂടുതല് വിവരങ്ങള് പുറത്തായിരിക്കുന്നത്
മാനവികതയുടെ പേരില് കേരളയാത്ര നടത്താനിരിക്കുന്ന കാന്തപുരത്തിന്റെയും അനുയായികളുടെയും മാനവികതയുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന ഈ സംഭവത്തില് സഖാഫിക്ക് അഭയം നല്കുക കൂടിചെയ്തതോടെ മാനവികത പറയാനുള്ള ധാര്മ്മിക അവകാശം സംഘടന പരമായും ഇവര്‍ക്ക് നഷ്ടമായിരിക്കുകയാണ്. 
ചാനല്‍ ന്യൂസ്‌ കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക. 
അതിനിടെ പേരുമാറ്റിയും രൂപ വ്യത്യാസം നല്കിയും ഗള്‍ഫിലെത്തിയ സഖാഫിയെ മാനവികതയുടെ പേരില് തന്നെ സംഘടിപ്പിക്കുന്ന ചില പരിപാടികളില് പങ്കെടുപ്പിക്കുന്നതായും ചാനല് ന്യൂസുകളുടെയും ഫോട്ടോയുടെയും വെളിച്ചത്തില് ചിലരദ്ധേഹത്തെ തിരിച്ചറിഞ്ഞതായും റിപ്പോര്ട്ടുുണ്ട്.