Showing posts with label gcc. Show all posts
Showing posts with label gcc. Show all posts

പ്രവാസി ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളുമായി SKSSF ഗ്ലോബല്‍ മീറ്റ് സമാപിച്ചു.

>>2018ലെ എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് മദീനയില്‍ 
>>ഇന്ത്യയിലെ റോഹിംഗ്യകള്‍ക്ക് ഗ്ലോബല്‍ മീറ്റ് ഉപഹാരമായി പത്തുലക്ഷം രൂപയുടെ കാരുണ്യപദ്ധതി


മനാമ: വിവിധ പ്രവാസി ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങളുമായി ബഹ്റൈനില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റിന് പ്രൗഢോജ്ജ്വല പരിസമാപ്തി. 
ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസമുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് കേന്ദ്ര-കേരള സര്‍ക്കാറുകളില്‍ സമ്മര്‍ദ്ധം ചെലുത്തുക, പ്രവാസികളുമായി ബന്ധപ്പെട്ട് നിലവിലുള്ല സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുക. 
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ലഭ്യമായ തൊഴിലവസരങ്ങളുടെ വിവരം പ്രവാസികളിലേക്കത്തിക്കുകയും അനുയോജ്യമായ ജോലി പ്രവേശനത്തിനും ജോലിമാറ്റത്തിനും സഹായിക്കുക, പ്രവാസികള്‍ക്കിടയില്‍ നന്മയുടെ പ്രചരണവും വായനയും ലക്ഷ്യമാക്കി ജിസിസി രാഷ്ട്രങ്ങളിലെല്ലാം ഗള്‍ഫ് സത്യധാരാ പ്രചരണം വ്യാപകമാക്കുക, 
ഗള്‍ഫ് സത്യധാരയുടെ സൗദി എഡിഷന്‍ ആരംഭിക്കുക, സഊദി അറേബ്യയില്‍ വെച്ച് സംഘടിപ്പിക്കുന്ന അടുത്ത വര്‍ഷത്തെ ഗ്ലോബല്‍ മീറ്റ് മദീനയില്‍ വെച്ച് നടത്തുക എന്നിവയാണ് സുപ്രധാന തീരുമാനങ്ങള്‍.
ഇവ കൂടാതെ രണ്ടാമത് ഗ്ലോബല്‍ മീറ്റിന്‍റെ ഉപഹാരമായി റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കായി 10 ലക്ഷം രൂപയുടെ സ്ഥിരം സഹായ പദ്ധതികള്‍ അടുത്ത മാസത്തോടെ
പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഡല്‍ഹി ചാപ്റ്റര്‍ എസ്.കെ.എസ്.എസ്.എഫുമായി സഹകരിച്ച് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ കൂടുതലുള്ള ഭാഗങ്ങളിലെല്ലാം അവശ്യമായ പ്രാഥമിക സൗകര്യം, ശുദ്ധജല വിതരണം, വിധവാ പെണ്‍ഷന്‍, കുട്ടികളുടെ വിദ്യഭ്യാസ സൗകര്യം എന്നിവ ഒരുക്കാനും അവര്‍ക്കിടയില്‍ സ്ഥിരമായ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. 
ഇതോടൊപ്പം നിര്‍ധന കുടുംബങ്ങള്‍ക്കായി എസ്.കെ.എസ്.എസ്.എഫ് ആരംഭിച്ച വാദിസകന്‍ ഭവന നിര്‍മ്മാണ പദ്ധതിയിലേക്കുള്ള വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഗള്‍ഫ് രാഷ്ട്ങ്ങളില്‍ നിന്നുള്ള വിവിധ സംഘടനകള്‍ ഏറ്റെടുത്തതായും ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ വിവിധ രാഷ്ട്രങ്ങളിലും കേരളത്തിലുമായി സംഘടന നടപ്പിലാക്കുന്ന വിവിധ കര്‍മ പദ്ധതികളുടെ ആസൂത്രണങ്ങളും പൊതു ചര്‍ച്ചകളും ഗോബല്‍മീറ്റില്‍ നടന്നു. 
തുടര്‍ന്ന് സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ഗോബല്‍ മീറ്റ് സമാപന പൊതു സമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ മീറ്റിലെ സുപ്രധാന തീരുമാനങ്ങളും തങ്ങളാണ് പ്രഖ്യാപിച്ചത്. ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. 
ബഹ്റൈന്‍ പാര്‍ലമെന്‍റ് അംഗം ശൈഖ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത എം.പി. മുഖ്യാതിഥിയായിരുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് എസ്.വി ജലീല്‍, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മറ്റി പ്രസിഡന്‍റ് സയ്യിദ് ശുഐബ് തങ്ങള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഗള്‍ഫ് സത്യധാര മാസിക കമ്മറ്റി, സംസ്ഥാന എസ്.കെ.എസ്.എസ്.എഫ് കമ്മറ്റിക്ക് നല്‍കുന്ന ഉപഹാരം ചെയര്‍മാന്‍ അബ്ദുറഹ് മാന്‍ ഒളവട്ടൂര്‍ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. 
തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ കമ്മറ്റി സ്വരൂപിച്ച സഹചാരി റിലീഫ് ഫണ്ടിന്‍റെ കൈമാറ്റവും സംസ്ഥാന നേതാക്കള്‍ക്കുള്ള വിവിധ ഉപഹാരങ്ങളുടെ സമര്‍പ്പണവും വേദിയില്‍ വെച്ച് നടന്നു. ജിസിസി രാഷ്ട്രങ്ങളിലെ വിവിധ സംഘടനാ ഭാരവാഹികളും നേതാക്കളും പൊതുസമ്മേളനത്തില്‍ പങ്കെടുത്തു. മുഹമ്മദ് സിനാന്‍ ഖിറാഅത്ത് നടത്തി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ പ്രസിഡന്‍റ് അശ്റഫ് അന്‍വരി ചേലക്കര സ്വാഗതവും മുഹമ്മദ് മോനു നന്ദിയും പറഞ്ഞു. (Suprabhatham).

SKSSF ഗ്ലോബല്‍ മീറ്റ് നവംബര്‍ 10ന് ബഹ്റൈനില്‍

മനാമ: എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മീറ്റ് നവംബര്‍ 10ന് ബഹ്റൈനില്‍ നടക്കും. ഒക്ടോബര്‍.6ന് നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ഗ്ലോബല്‍ മീറ്റ് നവംബറിലേക്ക് മാറ്റുകയായിരുന്നു. ഇതോടനുബന്ധിച്ചുള്ള വൈവിധ്യമാര്‍ന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇന്നു മുതല്‍ (ഓക്ടോ.10) ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.
എസ്.കെ.എസ്.എസ്.എഫിന്‍റെ സാന്നിധ്യമുള്ള വിവിധ രാജ്യങ്ങളിലെ ഭാരവാഹികളെയും പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടക്കുന്ന രണ്ടാമത്തെ ഗ്ലോബല്‍ മീറ്റാണ് ബഹ്റൈനിലെ മനാമ സമസ്ത ആസ്ഥാനത്ത് വെച്ച് നടക്കുന്നത്. 
ഇന്ത്യയില്‍ നിന്നുള്ള എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി ഭാരവാഹികള്‍ക്കു പുറമെ സഊദി, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ബഹ്റൈനിലെ ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാനെത്തും. 

2016ല്‍ അബൂദബിയിലാണ് എസ്.കെ.എസ്.എസ്.എഫിന്റെ പ്രഥമ ഗ്ലോബല്‍ മീറ്റ് നടന്നത്. ഇതിന്‍റെ തുടര്‍ച്ചയായാണ് വിവിധ പദ്ധതികളുമായി ബഹ്റൈനിലും ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രഥമ ഗ്ലോബല്‍ മീറ്റില്‍ അംഗീകരിച്ച 3 പദ്ധതികള്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് സിവില്‍ സര്‍വിസ് പരിശീലനത്തിനുള്ള സ്മാര്‍ട്ട് പദ്ധതി, സംസ്ഥാനത്തെ മതകലാലയങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ബിരുദ വിദ്യാര്‍ഥികള്‍ക്ക് യു.പി.എസ്.സി, സിവില്‍ സര്‍വിസ് പരിശീലനം, നിര്‍ധന കുടുംബങ്ങള്‍ക്കുള്ള പാര്‍പ്പിട പദ്ധതി എന്നിവയാണവ.
ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുവാനും കര്‍മ പരിപാടികള്‍ ഫലപ്രദമാക്കുവാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഗള്‍ഫ് സത്യധാര വിവിധ രാജ്യങ്ങളിലെ വായനക്കാരിലേക്ക്കൂടി എത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് സത്യധാരയുടെ അഞ്ചാം വാര്‍ഷികം ഒക്‌ടോബര്‍ 20ന് അബൂദബിയില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ബഹ്‌റൈനില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റില്‍ വിവിധ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പദ്ധതികളും, സംഘടനക്ക് ഇടപെടാന്‍ കഴിയുന്ന പ്രവാസി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.
ഗ്ലോബല്‍ മീറ്റിനായി വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിച്ചേരുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിനായി സമസ്ത ബഹ്റൈന്‍ ഘടകവും എസ്.കെ.എസ്.എസ്.എഫും ഒരുക്കങ്ങളാരംഭിച്ചിട്ടുണ്ട്. കാലത്ത് 9.30 മുതല്‍ ആരംഭിക്കുന്ന ഗ്ലോബല്‍ മീറ്റിനു ശേഷം രാത്രി 8.30ന് സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. 

എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്: ബഹ്റൈന്‍ പ്രതിനിധി സംഘം പുറപ്പെട്ടു

മനാമ: അബൂദാബിയില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന  ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാന്‍ ബഹ്റൈനില്‍ നിന്നുള്ള പ്രതിനിധി സംഘം പുറപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ പ്രസിഡന്‍റ് ഉമറുല്‍ ഫാറൂഖ് ഹുദവി, സെക്രട്ടറി മജീദ് ചോലക്കോട് എന്നിവരടങ്ങുന്ന 10 അംഗ സംഘമാണ് കഴിഞ്ഞ ദിവസം ബഹ്റൈനില്‍ നിന്നും യാത്ര തിരിച്ചത്. 
സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനമായ മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ വില്ല്യാപ്പള്ളി ഉസ്താദ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുക്കുന്ന പ്രതിനിധി ക്യാന്പില്‍ എസ്.കെ.എസ്.എസ്.എഫ്  കേരള സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ സംബന്ധിക്കുന്നുണ്ട്. -സുപ്രഭാതം

SKSSF സില്‍വര്‍ ജൂബിലി ഗ്രാന്റ്‌ ഫിനാലെ; തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍

ഓണ്‍ലൈന്‍: “നീതിബോധത്തിന്റെ നിതാന്ത ജാഗ്രത” എന്ന പ്രമേയത്തില്‍ തൃശൂര്‍ സമര്‍ഖന്ദില്‍ ഇന്ന്‌(വ്യാഴം) മുതല്‍ ആരംഭിക്കുന്ന എസ്‌ കെ എസ്‌ എസ്‌ എഫ്‌ സില്‍വര്‍ ജൂബിലി ഗ്രാന്റ്‌ ഫിനാലെയുടെ തല്‍ സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ലഭ്യമായിരിക്കുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
ഞായറാഴ്‌ച വരെ നീണ്‌ടു നില്‍ക്കുന്ന സമ്മേളന ചടങ്ങുകള്‍ പൂര്‍ണ്ണമായും www.kicrlive.com, www.keralaislamicroom.com ബൈലക്‌സ്‌ മെസഞ്ചറിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം, മൊബൈലിലെ കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ്‌ റേഡിയോ, മൊബൈല്‍ ടി.വി എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കും. ബൈലക്‌സ്‌ മെസഞ്ചറില്‍ പുതുതായി നിലവില്‍ വന്ന സമസ്‌ത കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലും തല്‍സമയ സംപ്രേഷണം ലഭ്യമാണ്‌. 
നോക്കിയ പ്ലെസ്റ്റോര്‍ വഴി ഡണ്‍ലോഡ്‌ ചെയ്‌തു ഉപയോഗിക്കാവുന്ന കെ.ഐ.സി.ആര്‍ റേഡിയോയില്‍ മൊബൈല്‍ ടി.വി സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്‌ട.് വിശദവിവരങ്ങള്‍ക്ക്‌ 0091-9846344404(India),  00966-538939288 (KSA), 00973-33842672(Bahrain) ല്‍ ബന്ധപ്പെടുക.

കേരളത്തിലും ഗൾഫിലും മുഹറം 10നവംബ‌ർ മൂന്നിന്

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുഹറം ഒന്നായിരിക്കുമെന്നും അതനുസരിച്ച് മുഹറം 9, 10 (താസൂആഅ്‌, ആശൂറാഅ്‌) ദിനങ്ങൾ നവംബർ 2, 3 ദിവസങ്ങളിൽ ആയിരിക്കുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിബാഹ് തങ്ങളുടെ ചുമതല വഹിക്കുന്ന പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസലിയാർ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങൾ, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാസർകോട് ഖാസി കെ. ആലിക്കുട്ടി മുസലിയാർഎന്നിവർ അറിയിച്ചു.ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലും മുഹര്‍റം ആരംഭിക്കുന്നത്‌ ഇന്ന്‌ (ശനി) മുതലാണ് .

'വായന ദൈവ നാമത്തില്‍' ഗള്‍ഫ് സത്യധാര പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു

ഷാര്‍ജ : നവംബര്‍ 6 മുതല്‍ 16 വരെ ഷാര്‍ജ യില്‍ നടക്കുന്ന മുപ്പത്തിനാലാമത് അന്താരാഷ്ട്ര പുസ്തകോത്സ വത്തോടനുബന്ധിച്ച് 'വായന ദൈവ നാമത്തില്‍' എന്ന പ്രമേയത്തില്‍ ഗള്‍ഫ് സത്യധാര പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് പേജില്‍ കവിയാത്ത ലേഖനങ്ങള്‍ നവംബര്‍ 13 ന് മുമ്പായി ഷാര്‍ജ ബുക്‌ഫെയറിലെ ഗള്‍ഫ് സത്യധാര സ്റ്റാളില്‍ നേരിട്ട് ഏല്‍പ്പിക്കേണ്ടതാണ്. 1, 2, 3 സ്ഥാനക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ സമാപന ദിവസം ഹാളില്‍ വെച്ച് വിതരണം ചെയ്യുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0505237446 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഗള്‍ഫ്‌നാടുകള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു

മക്ക: ത്യാഗത്തിന്റെ സ്മരണയില്‍ ഗള്‍ഫ്‌നാടുകള്‍ കഴിഞ്ഞ ദിവസം ബലിപെരുന്നാള്‍ ആഘോഷിച്ചു. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ,ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലെ വിവിധ മസ്ജിദുകലും ഈദ് മുസല്ലകളിലുമായി ലക്ഷക്കണക്കിന്‌ .വിശ്വാസികളാണ് പ്രാര്‍ദ്ധനയ്‌ക്കെത്തിയത്. 
അല്ലാഹുവിന്റെ മുന്നില്‍ പ്രിയപ്പെട്ട മകനെ ബലി നല്‍കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണ പുതുക്കി കൊണ്ടാണ് ഗള്‍ഹ് നാടുകള്‍ ബലിപെരുന്നാള്‍ ആഘാഷിച്ചത്. 
പ്രാദേശിക സമയം രാവിലെ ആറു മണി മുതൽ 7 മണി വരെയുള്ളവിവിധ സമയങ്ങളിലാണ് മിക്ക രാജ്യങ്ങളിലും ഈദ് നമസ്‌കാരങ്ങൾ നടന്നത്.ആരാധനാലയങ്ങളും അങ്കണങ്ങളും പ്രാര്‍ഥനയ്‌ക്കെത്തിയവരെ കൊണ്ട് നിറഞ്ഞതോടെ റോഡുകളിലും വിശ്വാസികള്‍ അണിനിരന്നു.നേരത്തെ മസ്ജിദുകളിലെതിയില്ലെങ്കിൽ   സീറ്റ് ലഭിക്കാറില്ലെന്നതിനാൽ സുബഹിക്ക് വന്നു സീറ്റ്‌ പിടിക്കുന്നവരും മുസല്ലയുമായി വൈകിയെതുന്നവരെയും വിവിധ രാജ്യങ്ങളിലെ പള്ളി പരിസരങ്ങളിൽ കാണാമായിരുന്നു..

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ: 96.85% വിജയം; റാങ്കുകള്‍ അധികവും പെണ്‍കുട്ടികള്‍ക്ക്

പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷ ഏപ്രില്‍ 30 വരെ സ്വികരിക്കും
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കേരളം, കര്‍ണാടക, കുവൈത്ത്, ഖത്തര്‍ എന്നീ പ്രദേശങ്ങളിലെ മദ്‌റസകളില്‍ 2013 മാര്‍ച്ച് 28, 30, 31 തിയ്യതികളില്‍ നടന്ന മദ്‌റസകളിലെ 168 സെന്ററുകളിലായി 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ 96.85% പേര്‍ വിജയിച്ചു. അഞ്ചാം തരത്തില്‍ 150 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 5296 പേരില്‍ 5039 പേര്‍ പാസായി 95.15 ശതമാനം. 150 ഡിസ്റ്റിംഷനും, 958 ഫസ്റ്റ് ക്ലാസും, 871 സെക്കന്റ് ക്ലാസും, 3060 തേര്‍ഡ്ക്ലാസും ലഭിച്ചു. ഏഴാം തരത്തില്‍ 120 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 3641 പേരില്‍ 3591 പേര്‍ വിജയിച്ചു. 98.63 ശതമാനം. 789 ഡിസ്റ്റിംഗ്ഷനും, 1613 ഫസ്റ്റ് ക്ലാസും, 539 സെക്കന്റ് ക്ലാസും, 650 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം തരത്തില്‍ 37 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 904 പേരില്‍ 900 പേര്‍ വിജയിച്ചു. 99.56 ശതമാനം. 199 ഡിഷ്റ്റിംഷനും, 397 ഫസ്റ്റ് ക്ലാസും, 129 സെക്കന്റ് ക്ലാസും, 175 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടുവിന് 4 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 31 പേരില്‍ എല്ലാവരും വിജയിച്ചു. 100 ശതമാനം. 3 ഡിഷ്റ്റിംഷനും, 10 ഫസ്റ്റ് ക്ലാസും, 10 സെക്കന്റ് ക്ലാസും, 8 തേര്‍ഡ്ക്ലാസും ലഭിച്ചു.
അഞ്ചാം തരത്തില്‍ കോഴിക്കോട് ജില്ലയിലെ മുക്കം മുസ്‌ലിം യത്തീംഖാന (ഉര്‍ദു) മദ്‌റസ (9041)യിലെ മുഹമ്മദ് ബഖ്ശിശ് S/o. അസ്‌ലം (രജി.നമ്പര്‍ 1668) 500ല്‍ 493 മാര്‍ക്ക് വാങ്ങി ഒന്നാം സ്ഥാനവും, മുഹമ്മദ് മെഹ്താബ് S/o. മുഹമ്മദ് ജമീല്‍ (രജി. നമ്പര്‍. 1666) 500ല്‍ 491 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും, മലപ്പറും ജില്ലയിലെ ചെറുകര എം.ഐ.സി.ഇംഗ്ലീഷ് മീഡിയം മദ്‌റസ(8571)യിലെ റബീഅത്ത് കെ.പി. D/o. സക്കീര്‍ഹുസൈന്‍ (രജി. നമ്പര്‍. 3516) 500ല്‍ 484 മാര്‍ക്ക് വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഏഴാം തരത്തില്‍ മലപ്പുറം ജില്ലയിലെ ചെമ്മലപറമ്പ് അല്‍ഹിദായ മദ്‌റസ(7522)യിലെ മുഹമ്മദ് നബീല്‍ പി ടി S/o. അശ്‌റഫ് (രജി.നമ്പര്‍ 1160) 400ല്‍ 395 മാര്‍ക്ക് വാങ്ങി ഒന്നാം സ്ഥാനവും, കൊടിഞ്ഞി മദ്‌റസത്തുല്‍ അന്‍വാറിലെ (7237) മുഹമ്മദ് അനീസ് എം.ടി. S/o. അബൂബക്കര്‍ (രജി.നമ്പര്‍. 1259) 400ല്‍ 392 മാര്‍ക്ക് വാങ്ങി രണ്ടാം സ്ഥാനവും, വാദിന്നൂര്‍-ചെമ്മാട് അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ (എന്‍.ഇ.എം.എസ്.) മദ്‌റസ(7540)യിലെ ശമീശ ശറില്‍ എ.വി D/o. മൊയ്തീന്‍കുട്ടി (രജി.നമ്പര്‍ 1366) 400ല്‍ 391 മാര്ക്ക് വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പത്താം തരത്തില്‍ മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ ഇശാഅത്തുത്തഖ്‌വാ ഇസ്‌ലാമിക് മദ്‌റസ (8449)യിലെ ശഹ്‌ന ശഹര്‍ബാന്‍ കെ ടി D/o. അബ്ദുല്ലത്തീഫ് (രജി. നമ്പര്‍. 548) 400ല്‍ 389 മാര്‍ക്ക് നേടി ഒന്നാം സ്ഥാനവും, എടക്കുളം ഖിദ്മത്തുല്‍ ഇസ്‌ലാം മദ്‌റസ(6825)യിലെ ശിഫ റസ്‌ലി കെ പി D/o. കോയ ഹസ്സന്‍കുട്ടി (രജി.നമ്പര്‍ 667) 400ല്‍ 386 മാര്‍ക്ക് വാങ്ങി രണ്ടാം സ്ഥാനവും, ഫാത്തിമ നസ്‌റിന്‍ സി പി D/o. മുഹമ്മദ് ബശീര്‍ (രജി.നമ്പര്‍ 644) 400ല്‍ 382 മാര്‍ക്ക് വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്ലസ്ടു വിന് കോഴിക്കോട് ജില്ലയിലെ മുക്കം മുസ്‌ലിം യത്തീംഖാന മദ്‌റസ(1512)യിലെ സൗദാബീവി കെ D/o. ഉമര്‍ മുസ്‌ലിയാര്‍ (രജി.നമ്പര്‍ 8) 400ല്‍ 337 മാര്‍ക്ക് വാങ്ങി ഒന്നാം സ്ഥാനവും, ഉമ്മുല്‍ ഖൈറ കെ D/o. അബൂബക്കര്‍ ഹാജി (രജി.നമ്പര്‍.12) 400ല്‍ 330 മാര്‍ക്ക് വാങ്ങി രണ്ടാം സ്ഥാനവും, ശഹനാസ് ബീഗം സി.പി. D/o. അബ്ദുല്ല (രജി.നമ്പര്‍ 11) 400ല്‍ 328 മാര്‍ക്ക് വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൊതുപരീക്ഷാ ഫലം www.samastha.info, www.samastha.net, www.samastharesult.org, എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കുന്നതാണ്.
മാര്‍ക്ക്‌ലിസ്റ്റ് അതാത് സെന്ററുകളിലേക്ക് തപാലില്‍ അയച്ചിട്ടുണ്ട്. പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷ 2013 ഏപ്രില്‍ 30 വരെ സ്വികരിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.

ഗള്‍ഫ്‌ സത്യധാര പ്രകാശനം നാളെ അബുദാബിയിൽ; സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പ്രകാശനം ചെയ്യും

ജി.സി.സി രാഷ്ട്രങ്ങളിലെ പ്രതിനിധികളും പ്രമുഖരും സംബന്ധിക്കും
അബുദാബിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേനത്തില്‍ ഭാരവാഹികൾ ഗൾഫ്‌ സത്യധാരയെ കുറിച്ചു വിശദീകരിക്കുന്നു
അബുദാബി: എസ്.കെ.എസ്.എസ്.എഫ് മുഖപ്രസിദ്ധീകരണമായ സത്യധാരയുടെ ഗള്‍ഫ്‌ പതിപ്പിന് നാളെ (22ന് വെള്ളിയാഴ്ച) അബുദാബിയില്‍ തുടക്കമാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മുസ്‌ലിം ലീഗ് പ്രസിഡന്റുമായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങള്‍ മാസികയുടെ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. നാട്ടില്‍ ദ്വൈവാരികയായി ഇറങ്ങുന്ന സത്യധാരയുടെ ഗള്‍ഫ്‌ എഡിഷന്‍  തുടക്കത്തില്‍ പ്രസിദ്ധീകരിക്കുന്നത് മാസികയായിട്ടായിരിക്കും. പ്രവാസി മലയാളികളെ കേന്ദ്രീകരിച്ചായിരിക്കും മാസികയുടെ ഉള്ളടക്കമെന്നും ഭാരവാഹികൾ അറിയിച്ചു. 
ഇസ്‌ലാമിക ലോകത്തിന്റെ സമകാലിക ചിത്രം, മുന്‍ഗണനാ ക്രമങ്ങള്‍, പ്രസ്ഥാനങ്ങള്‍, കാഴ്ചപ്പാടുകള്‍ തുടങ്ങി ആഗോള ഇസ്‌ലാമിക സമൂഹത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക പംക്തികളും ഉള്‍പ്പെടുത്തും. വിദ്യാര്‍ഥികള്‍ക്കും കുടുംബിനികള്‍ക്കും പ്രത്യേകം പംക്തികള്‍ തന്നെ ഗള്‍ഫ് സത്യധാര കൈകാര്യം ചെയ്യും.
യു.എ.ഇക്കു പുറമേ മാറ്റ് ഗള്‍ഫ്‌ രാഷ്ട്രങ്ങളിലും ഗള്‍ഫ്‌ സത്യധാര ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. സത്യധാര ഡയറക്ടര്‍കൂടിയായ പാണക്കാട് സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ പരിപാടിയില്‍ അധ്യക്ഷനാവും. യു.എ.ഇ പ്രസിഡണ്ടിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ്‌ അലി അല്‍-ഹാഷിമി, സത്യധാര മുഖ്യ പത്രാധിപര്‍ അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, എം.കെ. ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസുഫലി, എസ്.കെ.എസ്. എസ്.എഫ് ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, ഗള്‍ഫ്‌ രാജ്യങ്ങളിലെ വിവധ ഇസ്ലാമിക് സെന്റര്‍, സുന്നീ സെന്റര്‍, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.
പരിപാടിയെക്കുറിച്ച്‌ വിശദീകരിക്കാന്‍ അബുദാബിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പി.ബാവഹാജി, സയ്യിദ്‌ അബ്ദറഹിമാന്‍ തങ്ങള്‍, ഷറഫുദ്ദീന്‍ മംഗലാട്ട്‌, എം.പി.എം. റഷീദ്‌, ഉസ്‌മാന്‍ ഹാജി, ഹാരിസ്‌ ബാഖവി, അബ്ദുള്‍ ഖാദര്‍ ഒളവട്ടൂര്‍, സാബിര്‍ മാട്ടൂല്‍ റഫീക്ക്‌ പന്നിത്തടം എന്നിവര്‍ പങ്കെടുത്തു.

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ മാര്‍ച്ച് 28, 30, 31 തിയ്യതികളില്‍

പരീക്ഷാര്‍ത്ഥികൾ 10,001 പേർ; സര്‍ക്കുലറുകളും സമയവിവരപട്ടികയും സെന്റെ റുകളിലേക്കയച്ചു
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന കേരളം, കര്‍ണാടക, കുവൈത്ത്, ഖത്തര്‍ എന്നീ പ്രദേശങ്ങളിലെ മദ്‌റസകളിലെ 5,7,10 ക്ലാസ്സുകളിൽ  മാര്‍ച്ച് 28, 30, 31 തിയ്യതികളില്‍  നടക്കുന്ന പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ 168 സെന്ററുകളിലായി 2835 ആണ്‍കുട്ടികളും 2528 പെണ്‍കുട്ടികളും ഉള്‍പ്പെടെ 5363 കുട്ടികളും, ഏഴാം തരത്തില്‍ 120 സെന്ററുകളിലായി 1873 ആണ്‍കുട്ടികളും 1808 പെണ്‍കുട്ടികളും ഉള്‍പ്പെടെ 3681 കുട്ടികളും, പത്താം തരത്തില്‍ 37 സെന്ററുകളിലായി 437 ആണ്‍കുട്ടികളും 489 പെണ്‍കുട്ടികളും ഉള്‍പ്പെടെ 926 കുട്ടികളും, പ്ലസ്ടു ക്ലാസില്‍ നാല് സെന്ററുകളിലായി ഒരു ഉറുദു മദ്‌റസ ഉള്‍പ്പെടെ 15 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളും ഉള്‍പ്പെടെ 31 കുട്ടികളും അടക്കം 10,001 വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുമെന്ന് ചേളാരി സമസ്താലയത്തിൽ നിന്നും അറിയിച്ചു
2012-ല്‍ അഞ്ചാം ക്ലാസ് 150, ഏഴാം ക്ലാസ് 114, പത്താം ക്ലാസ് 35, പ്ലസ് ടു 6 സെന്ററുകള്‍ ആണുണ്ടായിരുന്നത്. ഈ വര്‍ഷം 5-ാം തരം 168, ഏഴാം തരം 120, പത്താം തരം 37, പ്ലസ്ടു 4 എന്നിങ്ങനെയാണ് പരീക്ഷ സെന്ററുകള്‍. 24 സെന്ററുകള്‍ വര്‍ദ്ദിച്ചിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പിന് അഞ്ച് സൂപ്രണ്ടുമാരെയും 347 സൂപ്രവൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ പരിശോധകരെയും തെരഞ്ഞെടുത്തിട്ടുണ്ട്. 
പരീക്ഷാ സര്‍ക്കുലറുകളും സമയവിവരപട്ടികയും ഖുര്‍ആന്‍ പരീക്ഷാ ഹാജര്‍ പട്ടികയും സൂപ്രവൈസര്‍ നിയമന അറിയിപ്പുകളും അതാത് സെന്ററുകളിലേക്ക് തപാല്‍ മുഖേനെ അയച്ചുകൊടുത്തിട്ടുണ്ടെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.

'രാഷ്ട്ര രക്ഷ യ്ക്ക് പ്രതിജ്ഞ പുതുക്കി SKSSF മനുഷ്യജാലികകള്‍ ശ്രദ്ധേയമായി

കാസര്‍കോട്: 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന മുദ്രാവാക്യവുമായി എസ്.കെ.എസ്.എസ്.എഫ് ശനിയാഴ്ച കാസര്‍കോട്ട് മനുഷ്യജാലിക റാലി നടത്തി. തായലങ്ങാടിയില്‍ നിന്നാരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
സമാപന സമ്മേളനം ഖാസി ത്വാഖാ അഹ്മ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷനായി. ഫരീദ് റഹ്മാനി കാളികാവ് പ്രഭാഷണം നടത്തി. യു.എം.അബ്ദുള്‍ റഹ്മാന്‍ മൗലവി, പൂക്കോട തങ്ങള്‍ ചന്തേര, അബ്ബാസ് ഫൈസി പുത്തിഗെ, സയ്യിദ് ഹാജി തങ്ങള്‍, മെട്രോ മുഹമ്മദ് ഹാജി, ചെങ്കള അബ്ദുള്ള ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, എസ്.പി.സലാഹുദ്ദീന്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, ടി.കെ.സി.അബ്ദുള്‍ കാഗിര്‍ഹാജി, കണ്ണൂര്‍ അബ്ദുള്ള, ഡോ.മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. ഇ.പി.അബൂബക്കര്‍ അല്‍ഖാസിമി നബിദിന പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.
കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക സിറാജ് സേട്ട് ഉദ്ഘാടനം ചെയ്തു. സുകുമാര്‍ കക്കാട് മുഖ്യാതിഥിയായിരുന്നു. സലാം ദാരിമി കിണവക്കല്‍ അധ്യക്ഷത വഹിച്ചു. എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ., നാസര്‍ ഫൈസി കൂടത്തായി, മാണിയൂര്‍ അഹമ്മദ് മൗലവി, മാര്‍ട്ടിന്‍ രായപ്പന്‍, രാജീവ് വാര്യര്‍, സയ്യിദ് ഹാശിം കുഞ്ഞി തങ്ങള്‍, പി.പി.ഉമര്‍ മുസ്‌ലിയാര്‍, അഹമ്മദ് തേര്‍ളായി, പി.പി.മുഹമ്മദ് കുഞ്ഞി. അബ്ദുള്ള ദാരിമി കൊട്ടില, മുസ്തഫ കൊടിപ്പൊയില്‍, സാബിര്‍ മാട്ടൂല്‍, സിദ്ധിഖ് ഫൈസി, ഹനീഫ ഏഴാംമൈല്‍, ബഷീര്‍ വള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു. ലത്തീഫ് പന്നിയൂര്‍ സ്വാഗതവും റഹ്മത്തുള്ള കമ്പില്‍ നന്ദിയും പറഞ്ഞു.
വയനാട് : രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ. എസ്. എസ്.എഫ്. ജില്ലാ കമ്മിറ്റി മനുഷ്യജാലിക സംഘടിപ്പിച്ചു. മില്ലുമുക്കില്‍ നിന്നാരംഭിച്ച ജാഥയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ അണിനിരന്നു. തുടര്‍ന്നു നടന്ന ജാലികയില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ്കുട്ടി ഹസനി പ്രതിജ്ഞചൊല്ലിക്കൊടുത്തു. 
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. കെ.ടി. ഹംസമുസ്‌ല്യാര്‍, സാമി നിരുപമാനന്ദ തീര്‍ഥ, ഫാ. ബാബു മാപ്ലശ്ശേരി, എം. മുഹമ്മദ് ബഷീര്‍, പി.സി. ത്വാഹിര്‍, കെ. മമ്മൂട്ടി എന്നിവര്‍ സംസാരിച്ചു. ജാലിക സപ്ലിമെന്റ് ഹമീദലി ശിഹാബ്തങ്ങള്‍ എം.എല്‍.എ.യ്ക്കു നല്‍കി പ്രകാശനം ചെയ്തു. ശംസുല്‍ ഉലമ അക്കാദമി വിദ്യാര്‍ഥികള്‍ ദേശീയോദ്ഗ്രഥന ഗാനം ആലപിച്ചു.
കോഴിക്കോട്: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ ഫറോക്ക് പേട്ട മൈതാനിയില്‍ നടന്ന  മനുഷ്യജാലിക മന്ത്രി ഡോ. എം.കെ. മുനീര്‍, എം.പി. അബ്ദു സമദ് സമദാനി എം.എല്‍.എ തുടങ്ങിയ പ്രമുഖരുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി.
വൈകിട്ട് നാലിന് ചെറുവണ്ണൂരില്‍ നിന്ന് റാലി ആരംഭിച്ച റാലിയോടെ യാണ് പരിപാടിക്ക് തുടക്കമായത്.
ജാലികയുടെ ഭാഗമായി 26,27,28 തിയ്യതികളില്‍ ഫറോക്ക് മേഖലാ സമ്മേളനം  നടത്തുമെന്ന്നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.. 26-ന് സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്‌ല്യാര്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ല്യാര്‍ എന്നിവര്‍ക്ക് സ്വീകരണം നല്കും. 27ന് ആദര്‍ശ സമ്മേളനവും 28-ന് മീലാദ് കോണ്‍ഫറന്‍സും സമാപന ദുആ സമ്മേളനവും നടക്കും.
പത്രസമ്മേളനത്തില്‍ ആര്‍.വി. സലീം, പി.വി. സുബൈര്‍, എം.എ. ലത്തീഫ്, സലാം മുക്കോണം, സയ്യിദ് മുബശീര്‍ തങ്ങള്‍, മെഹബൂബലി, റിയാസ് എന്നിവര്‍ പങ്കെടുത്തു.
മലപ്പുറം: മതസൗഹാര്‍ദത്തിന്റെയും പരസ്​പര സ്‌നേഹത്തിന്റെയും സന്ദേശവാഹകരായ നൂറുകണക്കിനാളുകള്‍ അണിനിരന്ന റാലിയോടെ എസ്.കെ.എസ്.എസ്.എഫിന്റെ മനുഷ്യജാലിക എടപ്പാളിനെ നീലക്കടലാക്കി. 'രാഷ്ട്രസുരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. എടപ്പാള്‍ ഗോവിന്ദ മൈതാനിയില്‍ നിന്നാരംഭിച്ച റാലി എടപ്പാള്‍ ടൗണ്‍ വഴി കണ്ണഞ്ചിറയില്‍ സമാപിച്ചു. 
പാലക്കാട്‌പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി പി. എം. റഫീക്ക് അഷറഫ് അധ്യക്ഷതവഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍സലാം, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തല്ലൂര്‍, അഷറഫ് കോക്കൂര്‍, സി.പി. ബാവഹാജി, ഇബ്രാഹിം മൂതൂര്‍, സി. ഹരിദാസ്, കെ.പി. മുഹമ്മദലി ഹാജി, മുഹയുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, സി.എച്ച്. ത്വയ്യിബ് ഫൈസി, സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, ഒ.എം.എസ്. തങ്ങള്‍, ഷമീര്‍ ഫൈസി, ഷഹീര്‍ അന്‍വരി, കെ.വി. മുഹമ്മദ്ഹാജി, വി.കെ.എം. ഷാഫി, റഫീഖ് ഫൈസി, ഷാനവാസ് വട്ടത്തൂര്‍, റാഫി പെരുമുക്ക് എന്നിവര്‍ പ്രസംഗിച്ചു. സി. കോയക്കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. ജില്ലാ പ്ലാനിങ്‌സെല്‍ യോഗം, വളണ്ടിയര്‍ കോര്‍ മീറ്റിങ് എന്നിവയും നടന്നു. 
കൊപ്പം: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റികൊപ്പത്തു സംഘടിപ്പിച്ച മനുഷ്യജാലികക്ക് രാവിലെ 9ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രിതങ്ങള്‍ പതാകയുയര്‍ത്തി.തുടര്‍ന്ന്  വൈകുന്നേരം തൃത്താല കൊപ്പത്തുനിന്ന് റാലി ആരംഭിച്ചു. ശേഷം കൊപ്പത്ത് നടന്ന  സമ്മേളനം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു 
തൃശ്ശൂര്‍ : ഫാസിസ്റ്റ്-മത തീവ്രവാദ ശക്തികള്‍ക്കെതിരെ ജനകീയ കൂട്ടായ്മ തീര്‍ക്കുന്നതിനും ജനങ്ങളില്‍ ദേശീയബോധം വളര്‍ത്തുന്നതിനും എസ്.കെ.എസ്.എസ്.എഫ്. 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന സന്ദേശമുയര്‍ത്തി റിപ്പബ്ലിക് ദിനത്തില്‍ വാടാനപ്പള്ളിയില്‍ മനുഷ്യജാലിക തീര്‍ത്തു. മനുഷ്യജാലികയുടെ മുന്നോടിയായി 26ന് വൈകീട്ട് നാലിന് ഇടശ്ശേരി സെന്ററില്‍ നിന്ന് ആരംഭിച്ച പ്രകടനം അറയ്ക്കല്‍ ഗ്രൗണ്ടില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന മനുഷ്യജാലിക മുന്‍ എം.പി. അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജന. സെക്രട്ടറി മുഹമ്മദ് ഫൈസി ഓണമ്പിള്ളി പ്രമേയപ്രഭാഷണം നടത്തി. ജില്ലയിലെ 112 യൂണിറ്റുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ മനുഷ്യജാലികയില്‍ പങ്കെടുത്തു.
ഏറണാകുളം: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയില്‍   സംഘടിപ്പിച്ച 'മനുഷ്യജാലിക' ശ്രദ്ധേയമായി. 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും നടത്തുന്നപരിപാടി ജില്ലയില്‍ വൈകുന്നേരം 4ന് പെരുമറ്റം കവലയില്‍ നിന്നുള്ള റാലിയോടെയാണ് ആരംഭിച്ചത്. അബൂബക്കര്‍ സഖാഫി കാളികാവ് ഫ്‌ളാഗ്ഓഫ് ചെയ്തു.
തുടര്‍ന്ന്മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമാപിച്ച റാലിക്കു ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി സംഗമം ഉദ്ഘാടനംചെയ്തു.. എം.എം. അലിയാര്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.
കായംകുളം: സമസ്തകേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കായംകുളത്ത് മനുഷ്യജാലിക റാലിയും സമ്മേളനവും നടത്തി. പുത്തന്‍തെരുവ് ജമാഅത്ത് പരിസരത്ത് നിന്നാരംഭിച്ച റാലി പാര്‍ക്ക് മൈതാനത്ത് സമാപിച്ചു. സംസ്ഥാന സെക്രട്ടറി സലാഹുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. പി.എം.ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. നവാസ് പാനൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. എ.എ.വാഹിദ്, അഡ്വ. ഇ.സമീര്‍, എ.ഇര്‍ഷാദ്, കെ.വാഫിദ്, സൈദ് മുഹമ്മദ്, നിസാര്‍, പി.എ.ഷിഹാബുദ്ദീന്‍ മുസ്ലിയാര്‍, അനീഫ് ബാഖവി, എം.അബ്ദുള്‍ ഖാദര്‍ ദാരിമി, സഹ്‌ലബത്ത് ദാരിമി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നവാസ് അന്‍വരി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ഇടുക്കി : വൈകീട്ട് 4.10ന് മങ്ങാട്ടുകവലയില്‍ നിന്ന് സന്ദേശറാലി ആരംഭിച്ചു . തുടര്‍ന്ന് 4.45 ന് മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന പൊതുസമ്മേളനം പി.ജെ.ജോസഫ് എം.എല്‍.എ.  ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ശക്തികള്‍ വളര്‍ന്നുവരുന്നത് ജനാധിപത്യ വിശ്വാസികള്‍ ഗൗരവമായി കാണണമെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് ജലീല്‍ ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഷീദ് ഫൈസി വെള്ളായിക്കോട്, കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് അരീഷ്‌കുമാര്‍, മുഹമ്മദ് വെട്ടിക്കല്‍, കെ.എസ്.ഹസന്‍കുട്ടി, ഷിബിലി സാഹിബ്, എം.എം.അബ്ദുല്‍ ലത്തീഫ്, ഇ.എ.എം. അമീന്‍, വി.ബി.ദിലീപ്കുമാര്‍, വി.ആര്‍.പ്രമോദ്, ജേക്കബ് ജെ. കോണിക്കല്‍, കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍കരീം മൗലവി, അബ്ദുല്‍ കബീര്‍ റഷാദി, ഷാജഹാന്‍ മൗലവി, പി.എസ്.അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.
ആലപ്പുഴ: സമസ്തകേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കായംകുളത്ത് മനുഷ്യജാലിക റാലിയും സമ്മേളനവും നടത്തി. പുത്തന്‍തെരുവ് ജമാഅത്ത് പരിസരത്ത് നിന്നാരംഭിച്ച റാലി പാര്‍ക്ക് മൈതാനത്ത് സമാപിച്ചു. സംസ്ഥാന സെക്രട്ടറി സലാഹുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. പി.എം.ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. നവാസ് പാനൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. എ.എ.വാഹിദ്, അഡ്വ. ഇ.സമീര്‍, എ.ഇര്‍ഷാദ്, കെ.വാഫിദ്, സൈദ് മുഹമ്മദ്, നിസാര്‍, പി.എ.ഷിഹാബുദ്ദീന്‍ മുസ്ലിയാര്‍, അനീഫ് ബാഖവി, എം.അബ്ദുള്‍ ഖാദര്‍ ദാരിമി, സഹ്‌ലബത്ത് ദാരിമി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നവാസ് അന്‍വരി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. 
കൊല്ലം: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി സമസ്തകേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍(എസ്.കെ.എസ്.എസ്.എഫ്.) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിന്നക്കട പ്രസ് ക്ലബ് മൈതാനിയില്‍ മനുഷ്യജാലിക സൃഷ്ടിച്ചു. 
ഇതിന്റെ ഭാഗമായി വൈകിട്ട് 4 മണിക്ക് ജില്ലാ മനുഷ്യജാലിക റാലി കെ.എസ്.ആര്‍.ടി.സി.ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്ന് ആരംഭിച്ച് പ്രസ് ക്ലബ് മൈതാനിയില്‍ സമാപിച്ചിരുന്നു. തുടര്‍ന്നു നടന്ന സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് സയ്യിദ് അബ്ദുള്ള തങ്ങള്‍ ആധ്യക്ഷ്യം വഹിചു. തെങ്ങമം ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സലാഹുദ്ദീന്‍ പ്രമേയപ്രഭാഷണം നടതി. ചടങ്ങില്‍ റിപ്പബ്ലിക്ദിന പ്രതിജ്ഞയും 'തെളിച്ചം' മാസികയുടെ പ്രത്യേക പതിപ്പ് പ്രകാശനവും നടന്നു.
തിരുവനന്തപുരം: സമസ്തകേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍  മനുഷ്യജാലിക തീര്‍ത്തു. ബീമാപള്ളിയില്‍ ഷാനവാസ് മാസ്റ്ററുടെ അധ്യക്ഷതയില്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു.
എസ്.കെ.ജെ.യു. ജില്ലാ പ്രസിഡന്റ് സഈദ് മുസലിയാര്‍, എ.ജി.എം. ഫാറൂഖ് ബീമാപള്ളി, അസീസ് മുസലിയാര്‍, സൈദലി ബീമാപള്ളി, ഷാജഹാന്‍ ബദ്‌രി, സക്കീര്‍ മുസലിയാര്‍ പെരുമാതുറ, മുജീബ് വിഴിഞ്ഞം, ജി. മാഹീന്‍, അബൂബക്കര്‍, പീര്‍ മുഹമ്മദ്, ഷിഹാബ് വെമ്പായം, ജുനൈദ് കണിയാപുരം, ഇഖ്ബാല്‍, ഷാജുദ്ദീന്‍ ചിറയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
ഗള്‍ഫ്‌ രാജ്യങ്ങളിലും മനുഷ്യ 
ജാലികകള്‍ ശ്രദ്ധേയമായി
ബഹ്റൈനിലെ പത്ര വാര്‍ത്ത‍ 
'ഗള്‍ഫ്‌ ജാലിക'കളില്‍ നിന്ന്...
മക്ക : റിപ്പബ്ലിക്ക് ദിന ത്തോട നുബന്ധിച്ച് ഇന്ത്യക്കകത്തും പുറത്തുമായി വര്‍ഷംതോറും SKSSF നടത്തിവരാറുള്ള മനുഷ്യജാലിക മക്കയിലും ശ്രദ്ധേയമായി. വെള്ളിയാഴ്ച്ച രാത്രി പത്തുമണിയോടുകൂടി ആരംഭിച്ച ജാലികയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. ഭാരതത്തിന്‍റെ സുരക്ഷക്കും സുസ്ഥിതിക്കും വേണ്ടി തീവ്രവാദത്തെയും ഭീകരവാതത്തെയും ചെറുത്തു തോല്‍പ്പിക്കേണ്ടത് ഓരോ പൗരന്‍റെയും കടമയായി ഏറ്റടുക്കണമെന്നും അതിനുവേണ്ടി എന്നും ശബ്ദിച്ച പ്രസ്ഥാനമാണ് SKSSF എന്നും പ്രമേയ പ്രഭാഷണം നടത്തി പണ്ഡിതനും വാഗ്മിയുമായ സലിം ഫൈസി ഇര്‍ഫാനി ഓര്‍മിപ്പിച്ചു. സ്വരാജ്യസ്നേഹം ജീവിതത്തിന്‍റെ ഭാഗമായി കാണാന്‍ അതു പഠിപ്പിച്ച മുഹമ്മദ്‌(സ)യുടെ അനുയായികളായ നമ്മില്‍ കൂടുതല്‍ മറ്റാര്‍ക്കുമാവില്ലെന്നു ഉദ്ഘാടനം ചെയ്തുകൊണ്ട് ടി.വി. അഹ്‍മദ്‌ ദാരിമി പറഞ്ഞു.
ഷാര്‍ജ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയത്തില്‍ നടന്ന SKSSF ഷാര്‍ജ സ്റ്റേറ്റ് മനുഷ്യ ജാലിക ഷാര്‍ജ കെ.എം.സി.സി. ഹാളില്‍ നടന്നു. ഇന്ത്യന്‍ കോണ്‍സുലര്‍ ആശിഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. SKSSF സംസ്ഥാന കാര്യദര്‍ശി അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി പ്രമേയ പ്രഭാഷണം നടത്തി. ഇന്ത്യാ രാജ്യത്തിന്റെ മതസൗഹാര്‍ദ്ദം ലോകത്തിനു മാത്രകയാണെന്നും ചരിത്രത്തിന്റെ വഴികളെ ഓര്‍മിപ്പിച് അദ്ദേഹം പറഞ്ഞു. ഷാര്‍ജ സെക്രട്ടറി റഫീക്ക് സ്വാഗതം പറഞ്ഞു. വൈ.എ. റഹ്‍മാന്‍ (പ്രസി.ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ), കുട്ടി കൂടല്ലൂര് ‍(സെക്ര. കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി), എബ്രഹാം ജേകബ് (ഒ.ഐ.സി.സി. ഷാര്‍ജ), യാസീന്‍ വെട്ടം, അബ്ദുള്ള ചേലേരി, ഹുസൈന്‍ ദാരിമി, അബ്ദുള്ള മല്ലിചേരി, ഖലീലുരഹ്‍മാന്‍ കാശിഫി, ത്വാഹ ഹുദവി പ്രഭാഷണം നടത്തി. ഇസ്ഹാക്ക് കുന്നക്കാവ്, സലാം മൌലവി, വൈ.ഹനീഫ കുമ്പടാജെ, ഫൈസല്‍ പയ്യനാട്, ഹകീം ടി.പി, റഷീദ് മുണ്ടേരി, ജമാല്‍ ജാലികക്ക് നേതൃത്വം നല്‍കി.
കുവൈത്ത് : ഇന്ത്യാ മഹാരാജ്യത്തിന്‍റെ റിപ്പബ്ലിക് ദിനത്തില്‍ SKSSF വിവിധയിടങ്ങളില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കുവൈത്ത് ‌ കേരള സുന്നി മുസ്ലിം കൗണ്‍സില്‍ (SYS) ഫഹാഹീലില്‍ മനുഷ്യജാലിക സംഘടിപ്പിച്ചു. സയ്യിദ് ഗാലിബ് തങ്ങള്‍, പി.കുഞ്ഞഹമ്മദ്‌കുട്ടി ഫൈസി, ആബിദ് അല്‍-ഖാസിമി, ഇസ്മായില്‍ ബേവിഞ്ച , ശംസുദ്ധീന്‍ മൗലവി , മുഹമ്മദലി ഫൈസി, സൈനുല്‍ ആബിദീന്‍ ഫൈസി, നസീര്‍ ഖാന്‍, നാസര്‍ കോടൂര്‍ തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു
അല്‍ഐന്‍ : അല്‍ഐനില്‍ ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ "രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന മുദ്രാവാക്യവുമായി അല്‍ഐന്‍ SKSSF 'മനുഷ്യജാലിക' ദാറുല്‌ ഹുദാ ഇസ്ലാമിക് സ്കൂള്‍ കാമ്പസില്‍ ‌ നടന്നു. മനുഷ്യ ജാലികയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. SYS ജനറല്‍ സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ റഷീദ് അന്‍വരി പ്രതിജ്ഞ ചൊല്ലി കൊടുത്തു. വി.പി. പൂക്കോയ തങ്ങള്‍, ഇ.കെ. മുയ്തീന്‍ ഹാജി, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, അഷ്‌റഫ്‌ പള്ളിക്കണ്ടം, ആറ്റക്കോയ തങ്ങള്‍, സൈദലവി കോയ തങ്ങള്‍, ഖാസിം കോയ തങ്ങള്‍, സൈനുദ്ധീന്‍ മാസ്റ്റര്‍, ശിഹാബുദ്ധീന്‍ തങ്ങള്‍, റഷീദ് അന്‍വരി, ഹംസ നിസാമി, ഷാഹുല്‍ ഹമീദ് ഹാജി, അബ്ദുല്‍ റഹ്‍മാന്‍ ഫൈസി വളവന്നൂര്‍, മരക്കാര്‍ ഹാജി വേങ്ങര, കുഞാലസ്സന്‍ ഹാജി, അബ്ദുല്‍ വാഹിദ് മുസ്ലിയാര്‍, സൈനുദ്ദീന്‍ കുറുമ്പത്തൂര്‍,‌ മുഹമ്മദ്‌ ഫൈസി, അബ്ദുല്‍ മജീദ്‌ ഹുദവി, മുഹമദ് ഷരീഫ്, അബൂബക്കര്‍ ഹാജി, റസാക്ക് വളാഞ്ചേരി, ബഷീര്‍ ഹുദവി തുടങ്ങിയവരും പങ്കെടുത്തു
കുവൈത്ത് സിറ്റി : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയത്തില്‍ SKSSF സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യ ജാലികക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുവൈത്ത് ഇസ്ലാമിക്‌ സെന്‍റര്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു. അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസയില്‍ വെച്ച് നടന്ന പരിപാടിയില്‍ ഉസ്മാന്‍ ദാരിമി അധ്യക്ഷ്യം വഹിച്ചു. SKSSF സംസ്ഥാന പ്രസിഡന്‍റ് അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സലാഹുദീന്‍ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. സിദ്ദീഖ് ഫൈസി കണ്ണാടിപ്പറമ്പ് പ്രതിജ്ഞ ചെല്ലി കൊടുത്തു. മുഹമ്മദ്‌ അലി പുതുപ്പറമ്പ് സ്വാഗതവും ഹംസ ദാരിമി നന്ദിയും പറഞ്ഞു
റിയാദ് : ഇന്ത്യന്‍ മുസ്‌ലിംകള്‍ നിരവധി പ്രതിസന്ധികള്‍ നേരിടുണ്ടെന്നും മോഡി മൂന്നാം പ്രാവശ്യവും ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടത് ഫാസിസത്തിന്റെ പാത എളുപ്പമാക്കുകയാണും ഇന്ത്യ മതേതരത്വത്തിന്റെ പാതയില്‍ തന്നെ സഞ്ചരിക്കാന്‍ മുസ്‌ലിംകള്‍ കൂടുതല്‍ പക്വമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും വൈകാരികത അപകങ്ങള്‍ മാത്രമേ സൃഷ്ടിക്കുകയുളളുവെന്നും ഫാസിസ്‌ററ് കുതന്ത്രങ്ങളെ ചെറുക്കുന്ന മതേതര ശക്തികളും നിയപ പീഠങ്ങളും ഭരണാധികാരികളും പ്രതീക്ഷ നല്‍കുതാണും ചന്ദ്രിക എഡിററര്‍ സി പി സൈയ്തലവി പറഞ്ഞു.ഹബീബുളള പട്ടാമ്പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്തഫ ബാഖവി പെരുമുഖം ഉല്‍ഘാടനംചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ കോയ പെരുമുഖം, എന്‍ സി മുഹമ്മദ് കണ്ണൂര്‍, റസ്സാഖ് വളകൈ, മുഹമ്മലി ഹാജി, തിരുവേഗപ്പുറ, ഉമര്‍ കോയ യൂണിവേഴ്‌സിറ്റി, ബഷീര്‍ താമരശ്ലേരി, ആററകോയ തങ്ങള്‍, ഹംസ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ഫവാസ് ഹുദവി പട്ടിക്കാട് നന്ദിയും പറഞ്ഞു 
മനാമ: റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ കേരളത്തിനകത്തും പുറത്തും ഗള്‍ഫ്‌ മേഖലകളിലുമായി 36 കേന്ദ്രങ്ങളില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിച്ച `മനുഷ്യജാലിക' ബഹ്‌റൈനിലും നടന്നു. “രാഷ്‌ട്ര രക്ഷക്ക്‌ സൌഹൃദത്തിന്റെ കരുതല്‍”എന്ന പ്രമേയത്തില്‍ മനാമ കര്‍ണ്ണാടക ക്ലബ്ബില്‍ നടന്ന മനുഷ്യജാലിക പ്രവാസികളായ മത രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു. സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ അബ്‌ദുറസാഖ്‌ നദ്‌വി മനുഷ്യജാലികക്ക്‌ നേതൃത്വം നല്‍കി. ഹംസ അന്‍വരി മോളുര്‍ പ്രാര്‍ത്ഥന നടത്തി.നൌഷാദ്‌, യാസിര്‍ & പാര്‍ട്ടി ഗാനാലാപനം നടത്തി. ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജന.സെക്രട്ടറി ഉബൈദുല്ലാ റഹ്‌മാനി സ്വാഗതവും ട്രഷറര്‍ നൌഷാദ്‌ വാണിമേല്‍ നന്ദിയും പറഞ്ഞു.
Banglore