Showing posts with label katameri. Show all posts
Showing posts with label katameri. Show all posts

കടമേരി റഹ് മാനിയ്യയില്‍ നിന്നും ‘അഹ്‌ലുസ്സുന്ന വെബ്സൈറ്റ്’ പുതുമകളോടെ പ്രവര്‍ത്തനമാരംഭിക്കുന്നു

സുന്നത്ത് ജമാഅത്തിന്‍റെ ആശയ പ്രചരണത്തിനാണ് www.ahlussunnaonline.com എന്ന പേരില്‍ വെബ്സൈറ്റ് ആരംഭിച്ചത്

കടമേരി: സുന്നത്ത് ജമാഅത്തിന്‍റെ ആശയ പ്രചരണത്തിനായി ആരംഭിച്ച ‘അഹ്‌ലുസ്സുന്ന വെബ്സൈറ്റ്’ പുതുമകളോടെ പ്രവര്‍ത്തനമാരംഭിക്കുന്നു. 
നിലവില്‍ സുന്നി-ബിദഈ കക്ഷികള്‍ക്കിടയില്‍ തര്‍ക്കത്തിലിരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള സമഗ്രമായ ചര്‍ച്ചകളും ഗഹനമായ പഠനവുമാണ് വെബ്സൈറ്റില്‍ സുപ്രധാനമായും  ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
 കൂടാതെ വിശ്വാസം, ആചാരം,  അനുഷ്‌ഠാനം, ആത്മീയം,  സംവാദം, പഠനം, ലേഖനങ്ങള്‍, വ്യക്തിത്വങ്ങള്‍, മീഡിയ, 
വിദ്യാഭ്യാസം, കുടുംബം, ജാലകം, ഗുരുമൊഴി, സംഘാടനം തുടങ്ങി വ്യത്യസ്ഥ ടാബുകളിലായി സമഗ്രമായ ഇസ്ലാമിക സന്ദേശ പ്രചരണങ്ങളും പക്തികളും ചേര്‍ത്തിട്ടുണ്ട്. www.ahlussunnaonline.com എന്നാണ് വെബ് സൈറ്റ് വിലാസം. 
കടമേരി റഹ് മാനിയ്യ അറബിക് കോളേജ് വിദ്യാര്‍ത്ഥി  സംഘടനയായ ബഹ്ജത്തുല്‍ ഉലമയുടെ നേതൃത്വത്തിലാണ് വെബ് സൈറ്റ് പ്രവര്‍ത്തിക്കുന്നത്. വരും ദിവസങ്ങളില്‍ വെബ്സൈറ്റില്‍ കൂടുതല്‍ പരിഷ്കരണങ്ങള്‍ നടക്കും. 

കടമേരി റഹ് മാനിയ്യ ഖത്തര്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു

പ്രവാസികളുടെ പ്രശ്നങ്ങള്‍ അധികാരികൾ ഗൗരവമായി കണ്ട് പരിഹരിക്കണം: എം.ടി അബ്ദുല്ല മുസ്ലിയാര്‍
കടമേരി:കേരളീയ മുസ്ലിം മുന്നേറ്റത്തിൽ വിശിഷ്യാ വിദ്യാഭ്യാസ മേഖലയിലെ കാര്യമായ പുരോഗതി കൈവരിക്കാൻ കാരണം പ്രവാസികളുടെ കഠിനാധ്യാനമാണെന്നും വർധിച്ചു വരുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ അധികാരികൾ ഗൗരവമായി കണ്ട് പരിഹരിക്കണമെന്നും സമസ്ത സെക്രട്ടറിയും കടമേരി റഹ് മാനിയ്യ പ്രിന്‍സിപ്പാളുമായ എം.ടി അബ്ദുല്ല മുസ്ലിയാർ അഭിപ്രായപ്പെട്ടു. കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഖത്തർ റഹ്മാനിയ്യ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കോളേജ് മാനേജർ ചീക്കിലോട്ട് കുഞ്ഞബ്ദല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു .എ വി അബൂബക്കർ ഖാസിമി ,അബ്ദുനാസർ നാച്ചി ,അബൂബക്കർ അൽസഹാറ, കെ.കെ മൊയ്തു മൗലവി, സി.എം ഇബ്രാഹിം മൗലവി, ഇബ്രാഹിം മുറിച്ചാണ്ടി, ബഷീർ ഫൈസി ചീക്കോന്ന് ,സുബൈർ ഹാജി ,മാഹിൻ മുസ്ലിയാർ പുല്ലാര, മുട്ടക്കോട് മുഹമ്മദ് മുസ്ലിയാർ, സി.എച്ച് മഹമൂദ് സഅദി, ചിറക്കൽ ഹമീദ് മുസ്ലിയാർ, കെ.മൊയ്തു ഫൈസി, നാസർ നദ് വി ശിവപുരം സംസാരിച്ചു. പുത്തലത്ത് അമ്മദ് സ്വാഗതവും മരുന്നൂർ ഹമീദ് ഹാജി നന്ദിയും പറഞ്ഞു