|  | 
| 
DSU പ്രവര്‍ത്തനോദ്ഘാടനം
കോഴിക്കോട്  ഖാസി ജമലുല്ലൈലി നിര്‍വ്വഹിക്കുന്നു | 
യൂണിയന്റെ ലോഗോ പ്രകാശനവും 
മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനവും പാണക്കാട് സയ്യിദ് ബഷീറലി ശീഹാബ് തങ്ങള്‍ 
നിര്‍വഹിച്ചു. സ്ഥാപനത്തിന്റെ രാജശില്പി ഡോ. യു. ബാപ്പുട്ടി ഹാജിയുടെ ഖബര്‍ 
സിയാറത്തിന് പ്രോ.ചാന്‍സലര്‍ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് നേതൃത്വം 
നല്കി. മതപണ്ഡിതരും സാമുഹ്യ ഇടപെടലും എന്ന വിഷയത്തില്‍ സുലൈമാന്‍ മേല്പത്തൂര് 
ക്ലാസെടുത്തു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത 
വഹിച്ചു. കെ.സി മുഹമ്മദ് ബാഖവി കീഴ്ശ്ശേരി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍. 
പ്രൊഫ. അലി മൗലവി ഇരിങ്ങല്ലൂര്‍, യു.ശാഫി ഹാജി ചെമ്മാട്, കെ.എം സൈതലവി ഹാജി, 
ഇസ്ഹാഖ് ബാഖവി ചെമ്മാട്, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, മൊയ്തീന് കുട്ടി ഫൈസി 
പന്താവൂര്‍, യൂസുഫ് ഫൈസി മേല്‍മുറി തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രസിഡന്റ് 
സയ്യിദ് മുഹ്സിന് തങ്ങള്‍ കുറുമ്പത്തൂര്‍ സ്വാഗതവും നൈസാം തൃത്താല നന്ദിയും 
പറഞ്ഞു.
 
