
മറ്റു വിഭാഗങ്ങളുടെത് നായര്‍ സമുദായം 30.76 ശതമാനം, ഈഴവര്‍ 19.23 ശതമാനം, ക്രിസ്ത്യന്‍ 25 ശതമാനം, മറ്റു ഹിന്ദു വിഭാഗം 5.76 ശതമാനവുമാണ അഫ്‌ലിയേറ്റട്. കോളേജുകളുടെയും മറ്റു ഇതര സര്‍വ്വകലാശാലകളുടെയും ഉദ്യോഗസ്ഥ നിയമനങ്ങളില്‍ മുസ്ലിം വിഭാഗത്തിന്റെ പ്രാതിനിധ്യം അഞ്ചില്‍ താഴെ ശതമാനം മാത്രമാണ്. മുസ്ലിം സമുദായം അനര്‍ഹമായി പലതും നേടിയെന്ന് പറഞ്ഞ് മുറവിളികൂട്ടുകയാണ്. സമുദായ നേതാകളുടെ കുപ്പായമണിഞ്ഞ് വര്‍ഗ്ഗീയ-ഫാസിസ്റ്റ് ശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ വളക്കൂറുണ്ടാക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാര്‍ അവരുടെ സമുദായം നിയമനങ്ങളില്‍ നേടിയ അനര്‍ഹമായ സ്ഥാനങ്ങളൊക്കയും അര്‍ഹതപ്പെട്ട പിന്നോക്ക സമുദായങ്ങള്‍ക്ക് തിരിച്ചു നല്‍കാന്‍ ആര്‍ജ്ജവം കാണിക്കണമെന്നും അല്ലാത്തപക്ഷം സര്‍ക്കാര്‍ അത്തരം തസ്തികകളില്‍ പുനര്‍ നിയമനം നടത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.