എസ്.കെ.എസ്.എസ്.എഫ് അബുദാബി സ്റ്റേറ്റ്ന്റെയും അബുദാബി സുന്നീ സെന്ററിന്റെയും സഹായത്തോടെ എസ്.കെ.എസ്.എസ്.എഫ് കേരള സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന പഞ്ചവത്സര സിവില്‍ സര്‍വീസ് കോച്ചിംഗ് പദ്ധതിയായ സ്റ്റെപ്പ്-2ന്റെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പഠിതാക്കളെ അഭിസംബോധനം ചെയ്യുന്നു. എസ്.കെ.എസ്.എസ്.എഫ് അബുദാബി സ്റ്റേറ്റ് ജന.സെക്രട്ടറി ഹാരിസ് ബാഖവി കടമേരി, ട്രെന്‍ഡ് കേരള ഡയറക്ടര്‍ എസ്.വി മുഹമ്മദലി മാസ്റ്റെര്‍ എന്നിവര്‍ സമീപം.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 304 കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ പ്രഗത്ഭ വിദ്യാഭ്യാസ വിചക്ഷകന്‍ കൂടിയായ എസ്.വി മുഹമ്മദലി മാസ്റ്റെര്‍ പഠിതാക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി.