ഷാര്‍ജ: ഷാര്‍ജ SKSSF കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളെ ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചര്‍ സെന്‍ററില്‍ നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തെരഞ്ഞെ ടുത്തു. റശീദ് മുണ്ടേരി (പ്രസിഡണ്ട്), അഹമ്മദ് പാലത്തുംകര (ജനറല്‍ സെക്രട്ടറി), ശരീഫ് പരിയാരം (ട്രഷറര്‍) ശമീര്‍ പി. വി കല്ലായി (ഓര്‍ഗനൈസിംഗ് സെക്രട്ടറി) സയ്യിദ് അജ്മല്‍ തങ്ങള്‍, അബ്ദുറഹൂഫ് ദാരിമി കുട്ടോത്ത്, മുത്തലിബ് ചപ്പാരപ്പടവ്, ശിഹാബുദ്ദിന്‍ പാലത്തുംകര (വൈസ് പ്രസിഡണ്ടു മാര്‍), ഉസ്മാന്‍ നടുവോട്, നൗഫല്‍ പുതിയതെരു, ജലീല്‍ പടപ്പേങ്ങാട്, റാശിദ് മുഴപ്പിലങ്ങാട് (സെക്രട്ടറിമാര്‍). അബ്ദുള്ള ചേലേരി, ഗഫൂര്‍ നദ് വി, മജീദ് കുറ്റിക്കോല്‍, ഹസൈനാര്‍ ചപ്പാരപ്പടവ്, ഹംസ അരിപ്പാബ്ര, ഇബ്രാഹിം ചപ്പാരപ്പടവ്, (അഡവയ്സറി ബോര്‍ഡ് ), റംശീദ് കുറ്റിക്കോല്‍, ബിലാല്‍ അബ്ദുള്ള (കാമ്പസ് വിംഗ് ) എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ റഷീദ് മുണ്ടേരി അധ്യക്ഷം വഹിച്ചു ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചര്‍ സെന്‍റര്‍ സെക്രട്ടറി അബ്ദുള്ള ചേലേരി ഉദ്ഘടനം ചെയ്തു. മജീദ് കുറ്റിക്കോല്‍ വിശിഷ്ടാഥിതിയായി. നാഷണല്‍ SKSSF സെക്രട്ടറി റസാക് തുരുത്തി മുഖ്യപ്രഭാഷണം നടത്തി. ഷാര്‍ജാ SKSSF സെക്രട്ടറി ഇസ്‌ഹാക് കുന്നക്കാവ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തളിപ്പറബ് മണ്ഡലം KMCC സെക്രട്ടറി ഹസൈനാര്‍ ചപ്പാരപ്പടവ്, ഹംസ അരിപ്പാബ്ര, ആബിദ് യമാനി പ്രസംഗിച്ചു. അഹമ്മദ് പാലത്തുംകര സ്വാഗതവും ശരീഫ് പരിയാരം നന്ദിയും പറഞ്ഞു