തഹ് ലീലുകളുടെ എണ്ണം ഇന്ന് രാത്രി അറിയിക്കണം
റഈസുല്‍ ഉലമ കാളമ്പാടി ഉസ്‌താദിന്ന് വേണ്ടി എണ്ണമറ്റ ദിക്‌റുകള്‍ ചൊല്ലിതീര്‍ത്ത് കേരള ഇസ്ലാമിക് ക്ലാസ്സ് റൂം പ്രവര്‍ത്തകരും രംഗത്ത്. എസ്.കെ.എസ്.എസ്.എഫ് ഐ.ടി സെല്ലിനു കീഴില്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേര്‍ ചൊല്ലി തീര്‍ത്ത തഹ് ലീല്‍ ഹദ്‌യ ചെയ്‌ത് ഇന്ന് രാത്രി ഇന്ത്യന്‍ സമയം 12.30 ന് (സഊദി സമയം 10 മണി) ദിക്‌ര്‍ ദുആ മജ്‌ലിസ് നടക്കുന്നത്.
ഇതുവരെ ചൊല്ലിയ തഹ് ലീലിന്റെ എണ്ണം അറിയിക്കാന്‍ ബാക്കിയുള്ളവരും ചൊല്ലാന്‍ ഉദ്ദേശിക്കുന്നവരും ഇന്നു രാത്രി ഇന്ത്യന്‍ സമയം രാത്രി 12 മ ണിക്കു മുമ്പായി @RAK-PRAVASI എന്ന അഡ്‌മിന്‍ ഐഡിയിലേക്ക് പി.എം ചെയ്യുകയോ റേഡിയോ ശ്രോതാക്കളടക്കമുള്ളവര്‍ kicr786@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് ഇമെയില്‍ ചെയ്യുകയോ ചെയ്യണമെന്ന് അഡ്‌മിന്‍ ഡെസ്‌ക് അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: www.keralaislamicroom.com സന്ദര്‍ശിക്കുക .