എസ്.കെ.എസ്.എസ്.എഫ്. ജാഗരണ സമ്മേളനം ഇന്ന് പയ്യന്നൂരില്‍

പയ്യന്നൂര്‍: "വിശുദ്ധിയിലൂടെ സംഘബോധത്തിലേക്ക്" എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന ജാഗരണ സമ്മേളനം ഒക്ടോബര്‍ 13ന് രാവിലെ ഒമ്പതുമുതല്‍ പയ്യന്നൂര്‍ കാവേരി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് നാലുകേന്ദ്രങ്ങളിലാണ് ജാഗരണ സമ്മേളനങ്ങള്‍ നടക്കുന്നത്. പയ്യന്നൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ കണ്ണൂര്‍, കാസര്‍കോട്, ചിക്ക്മാംഗ്ലൂര്‍, കൊടക്, ദക്ഷിണകന്നട എന്നീ പ്രദേശങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികള്‍ പങ്കെടുക്കും.
രാവിലെ 9.30ന് സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദിഖ് ഫൈസി വെണ്‍മണലിന്റെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. എം.എ.ഖാസിം മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. 'കേരളീയ മതരംഗത്തെ നൂറുവര്‍ഷം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ കെ.പി.പി. തങ്ങള്‍, ലത്വീഫ് പന്നിയൂര്‍, എസ്.കെ.പി.അബ്ദുള്‍ഖാദര്‍ ഹാജി, സിറാജുദ്ദീന്‍ ദാരിമി, കെ.സി.മൊയ്തു മൗലവി, സഫാന്‍ കോയതങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.