
ബലി പെരുന്നാള്‍ സുദിനമായ വെള്ളിയാഴ്ച രാവിലെ മനാമ സമസ്താലയത്തില്‍ നടക്കുന്ന ഈദ് മുലാഖാത്തിനു ശേഷം ആരംഭിക്കുന്ന സ്റ്റഡി ടൂര്‍ യാത്ര ബഹ്റൈനിലെ വിവിധ ചരിത്ര സ്ഥലങ്ങളും സിയാറത്തു കേന്ദ്രങ്ങളും വിജ്ഞാന വിനോദ മേഖലകളും സന്ദര്‍ശിച്ച് രാത്രിയോടെ മനാമയില്‍ തിരിച്ചെത്തും. താല്പര്യമുള്ളവര് ഏരിയ, കോണ്ടാക്ട് നമ്പര്‍ എന്നിവ സഹിതം ഉടനെ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പര്‍ 33271885. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമെ യാത്രക്ക് പരിഗണിക്കുകയുള്ളൂവെന്നും നേതാക്കള്‍ പത്രകുറിപ്പില്‍ അറിയിച്ചു.