കല്‍പ്പറ്റ: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളുടെ ജില്ലാ സമ്മേളനം 18 ന് വ്യാഴാഴ്ച രാവിലെ 10 മുതല്‍ കല്‍പ്പറ്റ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. മദ്രസാ ഗ്രാന്റ്, ന്യൂനപക്ഷ ആനുകൂല്യങ്ങള്‍, മൈനോറിറ്റി അംഗീകാരം തുടങ്ങി മുഴുവന്‍ വിഷയങ്ങളെക്കുറിച്ചും ജില്ലയിലെ മദ്രസകളുള്പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് അവബോധം നല്കുന്നതിനുവേണ്ടിയും സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനം സമിതി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് മുഖ്യാതിഥിയായിരിക്കും. ന്യൂനപക്ഷ ക്ഷേമഡയറക്ടര്‍ ഡോ: പി നസീര്‍, സംസ്ഥാന നേതാക്കളായ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സുബൈര്‍ മാസ്റ്റര്‍ നെല്ലിക്കാപറമ്പ്, നടുക്കണ്ടി അബൂബക്കര്‍ , മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി പി എ കരീം തുടങ്ങിയവര്‍ പങ്കെടുക്കും. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഹാരിസ് ബാഖവി അദ്ധ്യക്ഷത വഹിച്ചു. എം കെ റശീദ് മാസ്റ്റര്‍, പി സുബൈര്‍, എം കെ നാസിര്‍, ശാഹുല്‍ ഹമീദ് നെല്ലിയമ്പം, പി ഉസ്മാന് മൗലവി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.