പള്ളിക്കു നേരെ അക്രമണം അപലപനീയം: എസ്.കെ.എസ്.എസ്.എഫ്

മലപ്പുറം: പരപ്പനങ്ങാടി ചിറമംഗലം ജുമാ മസ്ജിദില്‍ എ.പി. വിഭാഗം നേതാവ് ഹബീബു റഹ്മാന്‍ ബുഖാരി കടലുണ്ടിയുടെ നേതൃത്വത്തില്‍ നടന്ന അക്രമങ്ങള്‍ അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്.ക.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പള്ളി ഭാഗികമായി തകര്‍ക്കുകയും വിലപിടിപ്പുള്ള വസ്തുക്കളും കൃഷിയും നശിപ്പിക്കുകയും ചെയ്ത നടപടിയില്‍ ഉത്തരവാദികള്‍ വിശദീകരണം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മഹല്ലില്‍ കാലങ്ങളായി ഭിന്നിപ്പിനും ആത്മീയ ചൂഷണത്തിനും നേതൃത്വം നല്‍കിയ ഇദ്ദേഹത്തെ മഹല്ല് കമ്മിറ്റി പിരിച്ചു വിട്ടതിന് ശേഷവും ചില തല്‍പര കക്ഷികളുടെ സഹായത്തോടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. തന്റെ ഇംഗിതത്തിന് അനുസരിച്ച് കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ സമുദായത്തിന് ഏറെ അഭമാനം ഉണ്ടാക്കുംവിധം ഇമാമും ശിഷ്യന്മാരും പള്ളിക്കു നേരെ അക്രമം അഴിച്ചു വിട്ട സംഭവം പരിഹാസ്യമാണ്. ഈ ഹീനമായ നടപടിക്ക് നേതൃത്വം നല്‍കിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു
ആശിഖ് കുഴിപ്പുറം അദ്ധ്യക്ഷത വഹിച്ചു. സത്താര്‍ പന്തല്ലൂര്‍ ഉല്‍ഘാടനം ചെയ്തു. ജാഫര്‍ ഫൈസി പഴമള്ളൂര്‍, സഹീര്‍ അന്‍വരി പുറങ്ങ്, ജലീല്‍ പട്ടര്‍കുളം, ശിഹാബ് കുഴിഞ്ഞോളം, റവാസ് ആട്ടീരി, ഖയ്യൂം കടമ്പോട്, ജലീല്‍ ഫൈസി അരിമ്പ്ര പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് സ്വാഗതവും ശമീര്‍ ഫൈസി ഒടമല നന്ദിയും പറഞ്ഞു.