അലിഗഡ് ഡിപ്പാര്‍ട്ട്മെന്‍റല്‍ മെറിറ്റ് സ്കോളര്‍ഷിപ്പ് TREND സെക്രട്ടറിക്ക്

അലിഗഡ് : അലിഗഡ് യൂണിവേഴ്സിറ്റിയിലെ ബി.. ഇസ്‍ലാമിക് സ്റ്റഡീസ് വിഭാഗം നടത്തിയ ഡിപ്പാര്‍ട്ട്മെന്‍റല്‍ മെറിറ്റ് സ്കോളര്‍ഷിപ്പ് അലിഗഡ് മുസ്‍ലിം യൂണിവേഴ്സിറ്റി ട്രെന്‍റ് ജോ.സെക്രട്ടറി മുനീര്‍ ജി.വി.കെ. ക്ക് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഹബീബ് ഹാളില്‍ വെച്ച് നടത്തിയ ഇസ്‍ലാമിക് പ്രബന്ധ മത്സരത്തിലും മുനീറിനായിരുന്നു ഒന്നാം സ്ഥാനം. അതുപോലെ കഴിഞ്ഞ വര്‍ഷം തിയോളജി ഡിപ്പോര്‍ട്ട്മെന്‍റ് നടത്തിയ ഇസ്‍ലാമിക് സ്പീച്ചില്‍ ഒന്നാം സ്ഥാനവും പ്രബന്ധ മത്സരത്തില്‍ മൂന്നാം സ്ഥാനവും മുനീറിനായിരുന്നു. മുനീര്‍ ട്രെന്‍റ് കമ്മിറ്റിക്ക് കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് വിഭാഗത്തിന്‍റെ കൂടി ചുമതല വഹിക്കുന്നു. ദേവര്‍കോവില്‍ യൂണിറ്റ് SKSSF കണ്‍വീനര്‍ കൂടിയായിരുന്ന മുനീറിനെ ട്രെന്‍റ് കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.
- ശൗക്കത്തലി കെ.പി. (ട്രെന്‍റ് വൈസ് ചെയര്‍മാന്‍, അലിഗഡ് മുസ്‍ലിം യൂണിവേഴ്സിറ്റി