ഫറോക്ക് : ഫറോക്ക് റെയ്ഞ്ച് മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച മുഅല്ലിം റിലീഫും ബലിപെരുന്നാള്‍ കിറ്റ് വിതരണവും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. പ്രസിഡന്റ് കെ. മുഹമ്മദ് ബാവ അധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഇ.പി. ഇമ്പിച്ചിക്കോയ, എ.പി. ബാവഹാജി അനുസ്മരണ പ്രഭാഷണം നടത്തി. കെ. മുസ്തഫ, വി.പി.എ. ലത്തീഫ്, പി. ഹസൈനാര്‍, കെ. കോയാലിക്കുട്ടി, ബി. സൈതലവി, കള്ളിയില്‍ പരീക്കുട്ടി, പി. ബീരാന്‍കോയ, കെ. കരീം, എ.പി. മുഹമ്മദ്, പി.ടി. അഷറഫ് എന്നിവര്‍ പ്രസംഗിച്ചു. എം.എ. ലത്തീഫ് സ്വാഗതവും കെ. ഹബീബ് മുതുവാട്ടുപാറ നന്ദിയും പറഞ്ഞു.