ജെ.ഐ.സി ഫെസ്റ്റ് 2010

ജിദ്ദ : ഭീകരതയെ മതത്തോടൊപ്പം കൂട്ടിക്കെട്ടുകയും ഭീകരന്‍റെ മതം ചര്‍ച്ചാ വിഷയമാവുന്നതും വേള്‍ഡ് ട്രേഡ് സെന്‍റര്‍ തകര്‍ക്കപ്പെട്ടതിന് ശേഷം മാത്രമാണെന്നും അതിനു മുന്പൊന്നും ഒരു ഭീകരന്‍റെയും മതം ഏതാണെന്ന് ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും ഗള്‍ഫ് മാധ്യമം ന്യൂസ് എഡിറ്റര്‍ കാസിം ഇരിക്കൂര്‍ പറഞ്ഞു. ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ഒരു മാസമായി നടത്തി വരുന്ന കാന്പയിന്‍ സമാപന സമ്മേളനം ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം കണ്ട എക്കാലത്തെയും കൊടും ഭീകരരായ ഹിറ്റലറുടെയോ മുസ്സോളിനിയുടെയോ മതം ഒരു കുട്ടിയും ഇന്നേവരെ അന്വേഷിച്ചിട്ടില്ല. ഭീകരതയുടെ പേരില്‍ മതത്തെയും മത വിശ്വാസികളെയും പ്രതിക്കൂട്ടിലാക്കാനുള്ള ആസൂത്രിത നീക്കമാണ് ലോക വ്യാപകമായി നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് മുന്‍കാല ഇസ്‍ലാമിക പ്രഭാവവും പ്രൌഢിയും തിരിച്ചു പിടിക്കാനുള്ള തിരിച്ചു നടത്തമാണ് മുസ്‍ലിം സമൂഹം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ അധ്യക്ഷത വഹിച്ചു. ജെ.ഐ.സി. ഫെസ്റ്റ് 2010 ലെ കലാ പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് ദാനം മലയാളം ന്യൂസ് സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പി.എം. മായിന്‍ കുട്ടി നിര്‍വ്വഹിച്ചു. എന്‍ അഹ്‍മദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.

നേരത്തെ നടന്ന മെഗാ ക്വിസ് മത്സരങ്ങള്‍ക്ക് ഉസ്‍മാന്‍ ഇരിങ്ങാട്ടിരി, കരീം ഫെസി കീഴാറ്റൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജെ.ഐ.സി. ഫൈസ്റ്റ് സി.ഡി. എം.എ. റഹ്‍മാന്‍ ഫൈസി (റാസല്‍ഖൈമ) കുഞ്ഞിമ്മു ഹാജി അമ്മിനിക്കാടിന് നല്‍കി പ്രകാശനം ചെയ്തു. ജെ.ഐ.സി. കലാ പ്രതിഭകള്‍ അണി നിരന്ന ഇശല്‍ റബീഇന് അബ്ദുല്‍ ഹക്കീം വാഫി നേതൃത്വം നല്‍കി. അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, അലി ഫൈസി മാനന്തേരി, അബ്ദുല്ല ഫൈസി കൊളപ്പറന്പ്, സീതിക്കോയ തങ്ങള്‍ , മുസ്തഫാ ഫൈസി ചേറൂര്‍ , ഉസ്മാന്‍ എടത്തില്‍ , ഇബ്റാഹീം മുസ്‍ലിയാര്‍ കരിപ്പൂര്‍ , അലവിക്കുട്ടി മുസ്‍ലിയാര്‍ കൊഡൂര്‍ തുടങ്ങിയവര്‍ കലാപ്രതിഭകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.